“സഹസ്രാബ്ദരാജ്യം എത്തിച്ചേർന്നിരിക്കുന്നു” എന്നതിനെ കുറിച്ചൊരു ഹ്രസ്വഭാഷണം

സഹസ്രാബ്ദരാജ്യത്തിന്റെ ദർശനത്തെ കുറിച്ച് നിങ്ങൾ എന്തു കരുതുന്നു? ചിലർ അതിനെ കുറിച്ചു ധാരാളം ചിന്തിക്കുന്നു, അവർ പറയുന്നു: “സഹസ്രാബ്ദരാജ്യം ഭൂമിയിൽ ഒരായിരം വർഷത്തേക്കു നിലനിൽക്കും. അതുകൊണ്ട് സഭയിലെ പ്രായമായ അംഗങ്ങൾ അവിവാഹിതരാണെങ്കിൽ, അവർ വിവാഹിതരാകേണ്ടതുണ്ടോ? എന്റെ കുടുംബത്തിനു പണമില്ല, ഞാൻ പണമുണ്ടാക്കാൻ തുടങ്ങണോ?...” എന്താണു സഹസ്രാബ്ദരാജ്യം? നിങ്ങൾക്കറിയാമോ? ജനങ്ങൾ ഭാഗികമായി അന്ധത ബാധിച്ചവരും വലിയ യാതനകൾ സഹിക്കുന്നവരുമാണ്. സഹസ്രാബ്ദരാജ്യം വാസ്തവത്തിൽ ഔദ്യോഗികമായി വരാനിരിക്കുന്നതേയുള്ളൂ. ജനങ്ങളെ പരിപൂർണരാക്കുന്ന ഘട്ടത്തിൽ സഹസ്രാബ്ദരാജ്യം ഒരു തുടക്കം മാത്രമാണ്; ദൈവം പറഞ്ഞിരിക്കുന്ന സഹസ്രാബ്ദരാജ്യത്തിന്റെ സമയത്ത് മനുഷ്യൻ പരിപൂർണനാക്കപ്പെട്ടിട്ടുണ്ടാകും. ജനങ്ങൾ വിശുദ്ധരെ പോലെ ആയിരിക്കുമെന്നും സീനീംദേശത്ത് നിലയുറപ്പിക്കുമെന്നും മുമ്പു പറയപ്പെട്ടിരുന്നു. ജനങ്ങൾ പരിപൂർണരാക്കപ്പെടുമ്പോൾ—അവർ ദൈവം പറഞ്ഞിട്ടുള്ള വിശുദ്ധരെ പോലെ ആകുമ്പോൾ—മാത്രമേ സഹസ്രാബ്ദരാജ്യം എത്തിച്ചേരുകയുള്ളൂ. ദൈവം ജനങ്ങളെ പരിപൂർണരാക്കുമ്പോൾ, അവരെ അവൻ ശുദ്ധീകരിക്കുന്നു. എത്രത്തോളം അവർ ശുദ്ധരാകുന്നുവോ അത്രയധികമായി അവർ ദൈവത്താൽ പരിപൂർണരാക്കപ്പെടുന്നു. നിനക്കുള്ളിലെ അശുദ്ധിയും കലഹസ്വഭാവവും എതിർപ്പും ജഡികകാര്യങ്ങളും പുറന്തള്ളപ്പെടുമ്പോൾ, നീ ശുദ്ധീകരിക്കപ്പെടുമ്പോൾ, നീ ദൈവത്തിന്റെ അരുമയാകും (മറ്റു വാക്കുകളിൽ, നീ ഒരു വിശുദ്ധനാകും); നീ ദൈവത്താൽ പരിപൂർണനാക്കപ്പെട്ടിരിക്കുകയും വിശുദ്ധനായിരിക്കുകയും ചെയ്യുമ്പോൾ, നീ സഹസ്രാബ്ദരാജ്യത്തിലാകും. ഇപ്പോൾ രാജ്യത്തിന്റെ യുഗമാണ്. സഹസ്രാബ്ദരാജ്യത്തിന്റെ യുഗത്തിൽ ജനങ്ങൾ ജീവിക്കാനായി ദൈവത്തിന്റെ വചനങ്ങളെ ആശ്രയിക്കും, എല്ലാ ജനതകളും ദൈവനാമത്തിനു കീഴിൽ വരും. എല്ലാവരും ദൈവവചനങ്ങൾ വായിക്കാനിടയാകും. ആ സമയത്തു ചിലർ ഫോൺ വിളിക്കും, ചിലർ ഫാക്സ് ചെയ്യും ... ദൈവവചനങ്ങൾ മനസ്സിലാക്കാൻ സകല മാർഗങ്ങളും അവർ ഉപയോഗിക്കും. നിങ്ങളും ദൈവവചനങ്ങൾക്കു കീഴിൽ വരും. ജനങ്ങൾ പരിപൂർണരാക്കപ്പെട്ടതിനു ശേഷം സംഭവിക്കുന്നതാണിതെല്ലാം. ഇന്ന് ജനങ്ങൾ വചനങ്ങളാൽ പരിപൂർണരാക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ദിവ്യജ്ഞാനത്താൽ പ്രകാശിതരാകുകയും നയിക്കപ്പെടുകയും ചെയ്യുന്നു; ഇതു രാജ്യത്തിന്റെ യുഗമാണ്. ജനങ്ങൾ പരിപൂർണരാക്കപ്പെടുന്ന ഘട്ടമാണിത്, ഇതിനു സഹസ്രാബ്ദരാജ്യത്തിന്റെ യുഗത്തോടു ബന്ധമില്ല. സഹസ്രാബ്ദരാജ്യത്തിന്റെ യുഗത്തിൽ ജനങ്ങൾ പരിപൂർണരാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും, അവർക്കുള്ളിലെ ദുഷിച്ച വിചാരങ്ങൾ ശുദ്ധീകരിക്കപ്പെട്ടിട്ടുമുണ്ടാകും. ദൈവം അരുളിച്ചെയ്യുന്ന വചനങ്ങൾ, ആ സമയത്തു പടിപടിയായി അവരെ വഴിനടത്തും, സൃഷ്ടിയുടെ സമയം മുതൽ ഇന്നുവരെയുള്ള ദൈവത്തിന്റെ പ്രവൃത്തിയുടെ രഹസ്യങ്ങളെല്ലാം വെളിവാക്കുകയും ചെയ്യും. എല്ലാ യുഗത്തിലെയും എല്ലാ ദിവസത്തെയും ദൈവത്തിന്റെ പ്രവൃത്തികളെ കുറിച്ചും ജനങ്ങളെ ദൈവം ആന്തരികമായി നയിക്കുന്നത് എങ്ങനെയെന്നും അവൻ ആത്മീയമണ്ഡലത്തിൽ ചെയ്യുന്ന പ്രവൃത്തിയെ കുറിച്ചും അവന്റെ വചനങ്ങൾ ജനങ്ങളോടു പറയും. ആത്മീയ മണ്ഡലത്തിന്റെ ചാലകത്വത്തെ കുറിച്ചും അവരോടു പറയും. അപ്പോൾ മാത്രമേ അതു ശരിക്കും വചനത്തിന്റെ യുഗം ആകുകയുള്ളൂ; ഇപ്പോഴത് വെറും പ്രാരംഭ ഘട്ടത്തിലാണ്. ജനങ്ങൾ പരിപൂർണരാക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ അവർക്ക് ആയിരം വർഷം ഭൂമിയിൽ ജീവിക്കാൻ യാതൊരു മാർഗവും ഉണ്ടായിരിക്കുകയില്ല. അവരുടെ ജഡം അനിവാര്യമായും അഴുകും; ആളുകൾ ആന്തരികമായി ശുദ്ധീകരിക്കപ്പെട്ടാൽ അവർ പിന്നെ സാത്താന്റെയോ ജഡത്തിന്റേതോ അല്ല, പിന്നെയവർ ഭൂമിയിൽ ജീവനോടെയിരിക്കും. ഈ ഘട്ടത്തിലും നിങ്ങൾ ഭാഗികമായി അന്ധരാണ്, നിങ്ങൾ ആകെ അനുഭവിക്കുന്നതാകട്ടെ, ഭൂമിയിൽ ജീവിക്കുന്ന ഓരോ ദിവസവും ദൈവത്തെ സ്നേഹിക്കുന്നതുംഅവനു സാക്ഷ്യം വഹിക്കുന്നതും.

“സഹസ്രാബ്ദരാജ്യം എത്തിച്ചേർന്നിരിക്കുന്നു” എന്നതൊരു പ്രവചനമാണ്. ഒരു പ്രവാചകന്റെ പ്രവചനത്തിനു സമാനമാണത്, ഭാവിയിൽ എന്തു സംഭവിക്കുമെന്ന് ദൈവം പ്രവചിക്കുന്നതുപോലെ. ഭാവിയിൽ ദൈവം പറയുന്ന വചനങ്ങളും അവൻ ഇന്നു പറയുന്ന വചനങ്ങളും ഒന്നല്ല: ഭാവിയുടെ വചനങ്ങൾ യുഗത്തിനു വഴികാട്ടും, അവൻ ഇന്നു സംസാരിക്കുന്ന വചനങ്ങളാകട്ടെ ജനങ്ങളെ പരിപൂർണരാക്കുകയും ശുദ്ധീകരിക്കുകയും അവരുമായി ഇടപെടുകയും ചെയ്യും. ഭാവിയിലെ വചനയുഗം ഇന്നത്തെ വചനയുഗത്തിൽ നിന്നു വ്യത്യസ്തമാണ്. ഇന്നു ദൈവം സംസാരിക്കുന്ന എല്ലാ വചനങ്ങളും—അവൻ സംസാരിക്കുന്നത് ഏതു മാർഗത്തിലൂടെയായാലും—ജനങ്ങളെ പരിപൂർണരാക്കാനും അവർക്കുള്ളിലെ മാലിന്യത്തെ ശുദ്ധീകരിക്കാനും അവരെ വിശുദ്ധരാക്കാനും ദൈവത്തിനു മുമ്പാകെ അവരെ നീതിമാന്മാരാക്കാനും ഉള്ളതാണ്. ഇന്ന് അരുളിച്ചെയ്യുന്ന വചനങ്ങളും ഭാവിയിൽ അരുളിച്ചെയ്യാനിരിക്കുന്ന വചനങ്ങളും രണ്ടു വ്യത്യസ്ത സംഗതികളാണ്. രാജ്യത്തിന്റെ യുഗത്തിൽ അരുളിച്ചെയ്യുന്ന വചനങ്ങൾ, ജനങ്ങളെ പരിശീലിപ്പിക്കാനും അവരെ എല്ലാ കാര്യങ്ങളിലും ശരിയായ മാർഗത്തിലേക്കു കൊണ്ടുവരാനും അവരിലെ അശുദ്ധിയെല്ലാം പുറന്തള്ളാനും വേണ്ടിയുള്ളതാണ്. അപ്രകാരമാണ് ഈ യുഗത്തിൽ ദൈവം പ്രവർത്തിക്കുന്നത്. എല്ലാ വ്യക്തികളിലും അവൻ തന്റെ വചനങ്ങളുടെ അടിത്തറ നിർമ്മിക്കുന്നു, തന്റെ വചനങ്ങളെ എല്ലാ വ്യക്തികളുടെയും ജീവനാക്കി മാറ്റുന്നു, ആന്തരികമായി അവർക്കു നിരന്തരം ജ്ഞാനപ്രകാശമേകുന്നതിനും വഴികാട്ടുന്നതിനും അവൻ തന്റെ വചനങ്ങളെ ഉപയോഗിക്കുന്നു. ദൈവഹിതത്തിന് അവർ ശ്രദ്ധകൊടുക്കാതിരിക്കുമ്പോൾ അവരെ ശാസിക്കുന്നതിനും അവർക്കു ശിക്ഷണം നൽകുന്നതിനും ദൈവത്തിന്റെ വചനങ്ങൾ അവർക്കുള്ളിലുണ്ടാകും. ഇന്നത്തെ വചനങ്ങൾ മനുഷ്യന്റെ ജീവനാകേണ്ടവയാണ്; മനുഷ്യന് ആവശ്യമുള്ളതെല്ലാം അവ നേരിട്ടു നൽകുന്നു; ഉള്ളിൽ നിനക്കില്ലാത്തതെല്ലാം ദൈവത്തിന്റെ വചനങ്ങൾ ലഭ്യമാക്കുന്നു. ദൈവത്തിന്റെ വചനങ്ങൾ സ്വീകരിക്കുന്നവരെല്ലാവരും അവന്റെ വചനങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ടു ജ്ഞാനപ്രകാശമാർജിക്കുന്നു. ഭാവിയിൽ ദൈവം അരുളിച്ചെയ്യുന്ന വചനങ്ങൾ മുഴുവൻ പ്രപഞ്ചത്തിലെയും ജനങ്ങൾക്കു വഴികാണിക്കുന്നു; ഇന്ന് ഈ വാക്കുകൾ ചൈനയിൽ മാത്രം പറയപ്പെടുന്നു, അവ പ്രപഞ്ചം മുഴുവനിലും പറയപ്പെടുന്നവയെ പ്രതിനിധീകരിക്കുന്നില്ല. സഹസ്രാബ്ദരാജ്യം വരുമ്പോൾ മാത്രമേ ദൈവം പ്രപഞ്ചത്തോടു മുഴുവൻ സംസാരിക്കുകയുള്ളൂ. ഇന്നു ദൈവം സംസാരിക്കുന്ന വചനങ്ങളെല്ലാം ജനങ്ങളെ പരിപൂർണരാക്കുന്നതിനുള്ളതാണെന്ന് അറിയണം; ഈ ഘട്ടത്തിൽ ദൈവം അരുളുന്ന വചനങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിനുള്ളതാണ്, ദൈവത്തിന്റെ രഹസ്യങ്ങളറിയാനോ അത്ഭുതങ്ങൾ കാണാനോ നിന്നെ അനുവദിക്കുന്നതിനുള്ളതല്ല. നിരവധി മാർഗങ്ങളിലൂടെ അവൻ സംസാരിക്കുന്നതു ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ്. സഹസ്രാബ്ദരാജ്യത്തിന്റെ യുഗം വരാനിരിക്കുന്നതേയുള്ളൂ—ഈ പറയപ്പെടുന്ന സഹസ്രാബ്ദരാജ്യത്തിന്റെ യുഗം ദൈവത്തിന്റെ മഹത്ത്വത്തിന്റെ ദിനമാണ്. യെഹൂദ്യയിലെ യേശുവിന്റെ പ്രവൃത്തി പൂർത്തിയാക്കപ്പെട്ടു കഴിഞ്ഞപ്പോൾ ദൈവം തന്റെ വേല മെയിൻലാൻഡ് ചൈനയിലേക്കു മാറ്റുകയും മറ്റൊരു പദ്ധതി രൂപീകരിക്കുകയും ചെയ്തു. തന്റെ പ്രവൃത്തിയുടെ മറ്റൊരു ഭാഗം അവൻ നിങ്ങളിൽ ചെയ്യുന്നു, ജനങ്ങളെ തന്റെ വചനങ്ങൾ കൊണ്ടു പരിപൂർണരാക്കുന്ന പ്രവൃത്തി അവൻ ചെയ്യുന്നു, ജനങ്ങൾക്ക് ഏറെ വേദന സഹിക്കാൻ തന്റെ വാക്കുകളെ അവൻ ഉപയോഗിക്കുന്നു, അതുപോലെതന്നെ ദൈവത്തിന്റെ കൃപ ഏറെ സ്വന്തമാക്കാനും. പ്രവൃത്തിയുടെ ഈ ഘട്ടം ഒരു സംഘം വിജയികളെ സൃഷ്ടിക്കും, അവൻ വിജയികളുടെ ഈ സംഘത്തെ സൃഷ്ടിച്ചതിനു ശേഷം അവന്റെ പ്രവൃത്തികളെ സാക്ഷ്യപ്പെടുത്താനും യാഥാർഥ്യത്തെ ജീവിച്ചു കാണിക്കാനും അവർക്കു കഴിയുകയും അവർ അവനെ ശരിക്കും തൃപ്തിപ്പെടുത്തുകയും മരണത്തോളം അവനോടു കൂറുള്ളവരാകുകയും ഈ വിധത്തിൽ ദൈവം മഹത്ത്വപ്പെടുകയും ചെയ്യും. ദൈവം മഹത്ത്വപ്പെടുമ്പോൾ—അതായത്, അവൻ ഈയൊരു കൂട്ടം ജനങ്ങളെ പരിപൂർണരാക്കിക്കഴിയുമ്പോൾ—അതായിരിക്കും സഹസ്രാബ്ദരാജ്യത്തിന്റെ യുഗം.

മുപ്പത്തിമൂന്നര വർഷം യേശു ഭൂമിയിലായിരുന്നു, ക്രൂശാരോഹണത്തിന്റെ പ്രവൃത്തി ചെയ്യാൻ അവൻ വന്നു, ക്രൂശാരോഹണത്തിലൂടെ ദൈവം തന്റെ മഹത്ത്വത്തിന്റെ ഒരു ഭാഗം സമ്പാദിച്ചു. ദൈവം ജഡരൂപത്തിൽ വന്നപ്പോൾ വിനീതനാകാനും ഒളിഞ്ഞിരിക്കാനും അവനു സാധിച്ചു, ഭയങ്കരമായ കഷ്ടങ്ങൾ സഹിക്കാനും അവനു കഴിഞ്ഞു. അവൻ സ്വയം ദൈവമാണെങ്കിലും എല്ലാ അവഹേളനവും ശകാരവും അവൻ സഹിച്ചു. വീണ്ടെടുക്കൽ കർമ്മം പൂർത്തിയാക്കുന്നതിനു കുരിശിൽ തറക്കപ്പെടുന്നതിന്റെ ഘോരവേദന അവൻ സഹിച്ചു. വേലയുടെ ഈ ഘട്ടം പൂർത്തീകരിച്ചപ്പോൾ ദൈവം വലിയ മഹത്ത്വമാർജിച്ചതായി ജനങ്ങൾ കണ്ടുവെങ്കിലും അവന്റെ മഹത്ത്വത്തിന്റെ സമ്പൂർണത ഇതായിരുന്നില്ല. യേശുവിൽ നിന്നാർജിച്ച മഹത്ത്വം അവന്റെ മഹത്ത്വത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. കഷ്ടങ്ങളെല്ലാം സഹിക്കാനും വിനീതനാകാനും മറഞ്ഞിരിക്കാനും ദൈവത്തിനു വേണ്ടി ക്രൂശിക്കപ്പെടാനും യേശുവിനു കഴിഞ്ഞുവെങ്കിലും തന്റെ മഹത്ത്വത്തിന്റെ ഒരു ഭാഗം മാത്രമേ ദൈവം സ്വന്തമാക്കിയുള്ളൂ. അവൻ മഹത്ത്വമാർജിച്ചത് ഇസ്രായേലിലാണ്. ദൈവത്തിനു മഹത്ത്വത്തിന്റെ മറ്റൊരു ഭാഗം കൂടിയുണ്ട്; പ്രായോഗികമായി പ്രവർത്തിക്കുന്നതിനു ഭൂമിയിലേക്കു വരികയും ഒരു സംഘം ജനങ്ങളെ പരിപൂർണരാക്കുകയും ചെയ്യുക. യേശുവിന്റെ വേലയുടെ ഘട്ടത്തിൽ അവൻ ചില അലൗകിക കാര്യങ്ങൾ ചെയ്തു, പക്ഷേ അത്ഭുതങ്ങളോ അടയാളങ്ങളോ ചെയ്തു കാണിക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നില്ല യാതൊരു തരത്തിലും പ്രവൃത്തിയുടെ ആ ഘട്ടം. യേശുവിനു കഷ്ടങ്ങൾ സഹിക്കാനും ദൈവത്തിനു വേണ്ടി ക്രൂശിക്കപ്പെടാനും കഴിയുമെന്നും ദൈവത്തോടുള്ള സ്നേഹം നിമിത്തം അവന് ഭയങ്കരമായ വേദന സഹിക്കാൻ കഴിയുമെന്നും ദൈവം അവനെ ഉപേക്ഷിച്ചപ്പോൾ പോലും ദൈവഹിതത്തിനു വേണ്ടി തന്റെ ജീവൻ സമർപ്പിക്കാൻ അവൻ തയ്യാറാണെന്നു കാണിക്കുന്നതിനും ആയിരുന്നു പ്രാഥമികമായും അത്. ദൈവം ഇസ്രായേലിലെ തന്റെ വേല പൂർത്തിയാക്കുകയും യേശു കുരിശിൽ തറയ്ക്കപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോൾ ദൈവം മഹത്ത്വീകരിക്കപ്പെട്ടു, ദൈവം സാത്താനു മുമ്പാകെ സാക്ഷ്യം വഹിച്ചു. ചൈനയിൽ ദൈവം ജഡരൂപമെടുത്തിട്ടുള്ളത് എങ്ങനെയെന്നു നിങ്ങൾക്ക് അറിയില്ല, കണ്ടിട്ടുമില്ല. അതുകൊണ്ട് ദൈവം മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നതു നിങ്ങൾക്കെങ്ങനെ കാണാൻ കഴിയും? ദൈവം നിങ്ങളിൽ വിജയത്തിന്റെ വേല ധാരാളം ചെയ്യുകയും നിങ്ങൾ ഉറച്ചു നിൽക്കുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ വേലയുടെ ഈ ഘട്ടം വിജയകരമാകുന്നു, ഇതു ദൈവത്തിന്റെ മഹത്ത്വത്തിന്റെ ഭാഗമാണ്. നിങ്ങൾ ഇതു മാത്രമേ കാണുന്നുള്ളൂ, നിങ്ങളിനിയും ദൈവത്താൽ പരിപൂർണരാക്കപ്പെടേണ്ടിയിരിക്കുന്നു, നിങ്ങളുടെ ഹൃദയം മുഴുവനായും ദൈവത്തിനു സമർപ്പിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ ഇതുവരെ ഈ മഹത്ത്വം പൂർണമായി കണ്ടിട്ടില്ല; നിങ്ങൾക്കൊരിക്കലും ദൈവത്തെ വിട്ടു പോകാൻ കഴിയാത്തവിധം, ദൈവം നിങ്ങളുടെ ഹൃദയത്തെ ഇതിനകം കീഴടക്കിയിരിക്കുന്നുവെന്നു മാത്രം നിങ്ങൾ കാണുന്നു. അവസാനം വരെ നിങ്ങൾ ദൈവത്തെ അനുഗമിക്കും, നിങ്ങളുടെ ഹൃദയത്തിനു മാറ്റം വരില്ല, അതാണു ദൈവത്തിന്റെ മഹത്ത്വം. ദൈവത്തിന്റെ മഹത്ത്വം നിങ്ങൾ കാണുന്നത് എന്തിലാണ്? ജനങ്ങളിലുള്ള അവന്റെ വേലയുടെ ഫലങ്ങളിൽ. ദൈവം വളരെ പ്രിയങ്കരനാണെന്നു ജനങ്ങൾ കാണുന്നു, സ്വന്തം ഹൃദയങ്ങളിൽ അവർക്കു ദൈവമുണ്ട്, അവനെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ല, അതാണു ദൈവത്തിന്റെ മഹത്ത്വം. സഭകളിലെ സഹോദരീസഹോദരന്മാരുടെ കരുത്ത് പ്രത്യക്ഷമാകുമ്പോൾ, സ്വന്തം ഹൃദയങ്ങളിൽ നിന്ന് അവർക്കു ദൈവത്തെ സ്നേഹിക്കാൻ കഴിയുമ്പോൾ, ദൈവം ചെയ്തിട്ടുള്ള വേലയുടെ പരമശക്തി, അവന്റെ വാക്കുകളുടെ താരതമ്യാതീതമായ ശക്തി അവർ കാണുന്നു, അവന്റെ വാക്കുകൾ അധികാരമുള്ളവയാണെന്നും മെയിൻലാൻഡ് ചൈനയുടെ പ്രേതനഗരത്തിൽ തന്റെ പ്രവൃത്തി സമാരംഭിക്കാൻ അവനു സാധിക്കുമെന്നും കാണുമ്പോൾ, ജനങ്ങൾ ബലഹീനരാണെങ്കിലും അവർ ദൈവത്തിനു മുമ്പാകെ തങ്ങളുടെ ഹൃദയങ്ങൾ നമിക്കുന്നു, ദൈവത്തിന്റെ വചനങ്ങൾ സ്വീകരിക്കാൻ അവർ സന്നദ്ധരാകുന്നു, അവർ ബലഹീനരും അയോഗ്യരുമാണെങ്കിലും ദൈവത്തിന്റെ വചനങ്ങൾ വളരെ പ്രിയങ്കരവും അവരുടെ പരിപോഷണത്തിനു വളരെ യോഗ്യവും ആണെന്നു മനസ്സിലാക്കാൻ അവർക്കു സാധിക്കുന്നു, ഇതാണു ദൈവത്തിന്റെ മഹത്ത്വം. ജനങ്ങൾ ദൈവത്താൽ പരിപൂർണരാക്കപ്പെടുന്ന ദിവസം വരുമ്പോൾ അവനു മുമ്പാകെ കീഴടങ്ങാൻ സാധിക്കുമ്പോൾ, ദൈവത്തെ പൂർണമായും അനുസരിക്കാൻ സാധിക്കുമ്പോൾ, തങ്ങളുടെ ഭാവിസാധ്യതകളും വിധിയും ദൈവത്തിന്റെ കരങ്ങളിലേക്കു വിട്ടുകൊടുക്കുമ്പോൾ പിന്നെ ദൈവം മഹത്ത്വത്തിന്റെ രണ്ടാം ഭാഗം പൂർണമായും സ്വന്തമാക്കിയിട്ടുണ്ടാകും. പ്രായോഗിക ദൈവത്തിന്റെ പ്രവൃത്തി മുഴുവനായും പൂർത്തിയാക്കപ്പെടുമ്പോൾ മെയിൻലാൻഡ് ചൈനയിലെ അവന്റെ പ്രവൃത്തിക്ക് അന്ത്യമാകും എന്നു പറയാം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്താൽ മുൻനിശ്ചയിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തവർ പരിപൂർണരാക്കപ്പെടുമ്പോൾ ദൈവം മഹത്ത്വപ്പെടും. തന്റെ മഹത്ത്വത്തിന്റെ രണ്ടാം ഭാഗം പൗരസ്ത്യദേശത്തേക്കു കൊണ്ടുവന്നിരിക്കുന്നുവെന്നു ദൈവം പറഞ്ഞു, എങ്കിലും നഗ്നനേത്രങ്ങൾക്ക് ഇതു ദൃശ്യമല്ല. ദൈവം തന്റെ പ്രവൃത്തി പൗരസ്ത്യദേശത്തേക്കു കൊണ്ടുവന്നിരിക്കുന്നു: അവൻ ഇതിനകം പൗരസ്ത്യദേശത്തേക്കു വന്നിരിക്കുന്നു, ഇതാണു ദൈവത്തിന്റെ മഹത്ത്വം. ഇന്നു ദൈവത്തിന്റെ പ്രവൃത്തി പൂർത്തിയാകേണ്ടിയിരിക്കുന്നെങ്കിലും പ്രവർത്തിക്കാൻ ദൈവം തീരുമാനിച്ചിട്ടുള്ളതിനാൽ അതു തീർച്ചയായും പൂർത്തീകരിക്കപ്പെടും. ചൈനയിലെ പ്രവൃത്തി പൂർത്തീകരിക്കുമെന്നു ദൈവം തീരുമാനിച്ചിരിക്കുന്നു, നിങ്ങളെ പരിപൂർണരാക്കാനും ദൈവം തീരുമാനിച്ചിരിക്കുന്നു. അപ്രകാരം, ദൈവം നിങ്ങൾക്കു മറ്റൊരു മാർഗം ഇല്ലാതാക്കുന്നു—നിങ്ങളുടെ ഹൃദയങ്ങളെ അവൻ കീഴടക്കി കഴിഞ്ഞിരിക്കുന്നു, ആഗ്രഹിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്കു തുടരേണ്ടിയിരിക്കുന്നു, നിങ്ങൾ ദൈവത്താൽ സ്വന്തമാക്കപ്പെട്ടു കഴിയുമ്പോൾ ദൈവം മഹത്ത്വപ്പെടുന്നു. ഇന്ന്, ദൈവം ഇനിയും പൂർണമായി മഹത്ത്വപ്പെടേണ്ടതായിട്ടാണിരിക്കുന്നത്, കാരണം, നിങ്ങൾ പരിപൂർണരാക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങൾ ദൈവത്തിങ്കലേക്കു തിരിച്ചെത്തിയിരിക്കുന്നുവെങ്കിലും നിങ്ങളുടെ ജഡത്തിൽ അനവധി ദൗർബല്യങ്ങൾ ഇനിയുമുണ്ട്, ദൈവത്തെ തൃപ്തിപ്പെടുത്താൻ നിങ്ങൾ അപ്രാപ്തരാണ്, ദൈവഹിതത്തെ കുറിച്ചു ശ്രദ്ധയുള്ളവരായിരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല, നിങ്ങളിൽ നിന്ന് പുറന്തള്ളേണ്ട നിഷേധാത്മകമായ നിരവധി കാര്യങ്ങൾ ഇപ്പോഴും നിങ്ങളിലുണ്ട്, നിരവധി പരിശോധനകൾക്കും ശുദ്ധീകരണങ്ങൾക്കും നിങ്ങൾ വിധേയരായേ തീരൂ. അപ്രകാരം മാത്രമേ നിങ്ങളുടെ ജീവിത പ്രകൃതം മാറ്റാനും ദൈവത്താൽ സ്വന്തമാക്കപ്പെടാനും നിങ്ങൾക്കു കഴിയുകയുള്ളൂ.

മുമ്പത്തേത്: ദൈവത്തെ സ്നേഹിക്കുന്നതാണ് ശരിക്കും അവനിലുള്ള വിശ്വാസം

അടുത്തത്: ദൈവത്തെ അറിയുന്നവര്‍ക്കുമാത്രമേ അവിടുത്തേക്ക് സാക്ഷ്യം വഹിക്കാനാകൂ

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക