ദൈവവചനത്താല്‍ എല്ലാം നിറവേറ്റപ്പെടുന്നു

ദൈവം അവന്റെ വാക്കുകള്‍ അരുളിചെയ്യുന്നതും അവന്റെ വേല ചെയ്യുന്നതും ഓരോരോ കാലങ്ങള്‍ക്കനുസരിച്ചാണ്, വ്യത്യസ്ത യുഗങ്ങളിൽഅവന്‍ വ്യത്യസ്തമായ വചനങ്ങളാണ് അരുളിച്ചെയ്യുന്നത്. ദൈവം നിയമങ്ങള്‍ പാലിക്കുകയോ ഒരേവേല ആവര്‍ത്തിക്കുകയോ കഴിഞ്ഞ കാലത്തെ കാര്യങ്ങളില്‍ ഗൃഹാതുരത്വം അനുഭവിക്കുകയോ ചെയ്യുന്നില്ല; അവന്‍ എപ്പോഴും നവമായിരിക്കുന്നവനുംഒരിക്കലും ജീര്‍ണ്ണത ബാധിക്കാത്തവനുമായ ദൈവമാണ്; അവന്‍ ഓരോ ദിവസവും പുതിയ വചനങ്ങള്‍ അരുളിച്ചെയ്യുന്നു. ഇന്ന് അനുസരിക്കേണ്ടതിനെ നീഅനുസരിക്കേണ്ടതുണ്ട്; ഇത് മനുഷ്യന്റെ ഉത്തരവാദിത്വവും കടമയുമാണ്. ഇക്കാലത്ത്പ്രവര്‍ത്തികള്‍ ദൈവവചനത്തിലും വെളിച്ചത്തിലും കേന്ദ്രീകരിക്കേണ്ടത് നിര്‍ണ്ണായകമാണ്. ദൈവം നിയമങ്ങള്‍ പാലിക്കുന്നില്ല, തന്‍റെജ്ഞാനവും സര്‍വ്വശക്തിത്വവും വ്യക്തമാക്കുന്നതിനായി വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്നു സംസാരിക്കാന്‍ ദൈവത്തിന് കഴിയും. ദൈവം സംസാരിക്കുന്നത് ആത്മാവിന്റെയോ മനുഷ്യന്റെയോ തൃതീയപുരുഷന്റെയോ വീക്ഷണകോണില്‍ നിന്നാണോ എന്നത് പ്രധാന്മല്ല-ദൈവം എപ്പോഴും ദൈവമാണ്, മനുഷ്യന്റെ വീക്ഷണകോണില്‍ നിന്ന് സംസാരിക്കുന്നത് കൊണ്ട് അവന്‍ ദൈവം അല്ല എന്ന് നിനക്ക് പറയാന്‍ സാധിക്കുകയില്ല. ദൈവം വ്യത്യസ്തങ്ങളായ വീക്ഷണകോണുകളില്‍ നിന്ന് സംസാരിക്കുന്നതിന്റെ ഫലമായി ചില ആളുകളില്‍ ചില ധാരണകൾ ഉണ്ടായിട്ടുണ്ട്. ഇത്തരം വ്യക്തികള്‍ക്ക് ദൈവത്തെക്കുറിച്ചോ ദൈവത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ചോ ഒരു അറിവുമില്ല, ദൈവം എപ്പോഴും ഒരേ കാഴ്ചപ്പാടിൽനിന്ന് സംസാരിച്ചിരുന്നെങ്കില്‍ മനുഷ്യന്‍ ദൈവത്തെക്കുറിച്ച് നിയമങ്ങള്‍ ഉണ്ടാക്കുമായിരുന്നില്ലേ? ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ദൈവം മനുഷ്യനെ അനുവദിക്കുമോ? ദൈവം സംസാരിക്കുന്നത് ഏത് വീക്ഷണകോണില്‍ നിന്നായാലും അങ്ങനെ ചെയ്യുന്നതിന് അവന് ലക്ഷ്യങ്ങളുണ്ട്. ദൈവം എപ്പോഴും ആത്മാവിന്റെ വീക്ഷണകോണില്‍ നിന്നാണ് സംസാരിക്കുന്നതെങ്കിൽ, നിനക്ക് അവനുമായി ഇടപഴകാന്‍ സാധിക്കുമായിരുന്നോ? അതിനാല്‍ അവന്റെ വചനങ്ങള്‍ നിനക്കായി നല്‍കാനും നിന്നെ യാഥാര്‍ഥ്യത്തിലേക്ക് നയിക്കാനും അവന്‍ ചിലപ്പോള്‍ തൃതീയ പുരുഷനില്‍ സംസാരിക്കും. ദൈവം ചെയ്യുന്നതെല്ലാം ഉചിതമാണ്. ചുരുക്കത്തില്‍, ഇതെല്ലാം ദൈവം ചെയ്തതാണ്, നീ അതിനെ സംശയിക്കരുത്. അവന്‍ ദൈവമാണ്, അതിനാല്‍ അവന്‍ ഏത് വീക്ഷണകോണില്‍ നിന്ന് സംസാരിച്ചാലും അവന്‍ എപ്പോഴും ദൈവം തന്നെയായിരിക്കും. ഇത് മാറ്റമില്ലാത്ത സത്യമാണ്. അവന്‍ എങ്ങനെ വേല ചെയ്താലും അവന്‍ ദൈവം തന്നെയാണ്, അവന്റെ സത്തയ്ക്ക് മാറ്റമുണ്ടാവുകയില്ല! പത്രോസ് ദൈവത്തെ ഒരുപാട് സ്‌നേഹിച്ചു, ദൈവത്തിന്റെ മനസ്സിന് ഇണങ്ങുന്നവനുമായിരുന്നു, എന്നാല്‍ ദൈവം അവനെ കര്‍ത്താവായിട്ടോ ക്രിസ്തുവായിട്ടോ സാക്ഷ്യപ്പെടുത്തിയില്ല, എന്തെന്നാല്‍ ഒരു ജീവിയുടെ സത്ത, അതെന്താകുന്നുവോ അതുതന്നെയാണ്, അതിന് ഒരിക്കലും മാറാന്‍ കഴിയില്ല. തന്റെ വേലയില്‍ ദൈവം നിയമങ്ങള്‍ പാലിക്കുന്നില്ല, എന്നാല്‍,തന്റെ വേല കൂടുതല്‍ കാര്യക്ഷമമാക്കാനും തന്നെക്കുറിച്ചുള്ളമനുഷ്യന്റെ ജ്ഞാനത്തിന് ആഴം വര്‍ദ്ധിപ്പിക്കാനും ദൈവം വ്യത്യസ്തമായ രീതികള്‍ പ്രയോഗിക്കുന്നു. ദൈവത്തിന്റെ എല്ലാ പ്രവര്‍ത്തനരീതികളും അവനെ അറിയാന്‍ മനുഷ്യനെ സഹായിക്കുന്നു. അവ മനുഷ്യനെ പൂര്‍ണനാക്കുന്നതിന് വേണ്ടിയുള്ളതാണ്. അവന്‍ ഏത് പ്രവര്‍ത്തനരീതി പ്രയോഗിച്ചാലും ഓരോന്നും മനുഷ്യനെ കെട്ടിപ്പടുക്കുന്നതിനും അവനെ പൂര്‍ണനാക്കുന്നതിനും വേണ്ടിയുള്ളതാണ്. ദൈവത്തിന്റെ ഏതെങ്കിലും ഒരു പ്രവര്‍ത്തനരീതി ദീര്‍ഘകാലം നിലനിന്നുവെങ്കില്‍ അത് മനുഷ്യന് ദൈവത്തിലുള്ളവിശ്വാസം ദൃഢമാക്കുന്നതിന് വേണ്ടിയായിരുന്നു. അതിനാല്‍ നിന്റെ ഹൃദയത്തില്‍ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. ഇവയെല്ലാം ദൈവവേലയുടെ ഘട്ടങ്ങളാണ്, നിങ്ങൾഅവ അനുസരിക്കണം.

ഇന്ന് എന്താണോ സംസാരിക്കപ്പെട്ടത് അത് യാഥാര്‍ഥ്യത്തിലേക്കുള്ള പ്രവേശനമാണ്-സ്വര്‍ഗത്തിലേക്കുള്ള ആരോഹണമോ രാജാക്കന്മാരെപ്പോലുള്ള ഭരണമോ അല്ല; പറയപ്പെട്ടതെല്ലാം യാഥാര്‍ഥ്യത്തിലേക്കുള്ള പ്രവേശനത്തിന്റെ തുടർച്ചയാണ്. ഇതിനേക്കാള്‍ പ്രായോഗികമായ മറ്റൊരു ഉദ്യമവുമില്ല, രാജാക്കന്മാരായി ഭരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് പ്രായോഗികവുമല്ല. മനുഷ്യന് വലിയ ജിജ്ഞാസയുണ്ട്, ഇപ്പോഴും ഇന്നത്തെ ദൈവവേലയെ മനുഷ്യന്‍ അളക്കുന്നത് അവന്റ മതപരമായ ധാരണകൾകൊണ്ടാണ്. ദൈവവേലയുടെ അനവധി രീതികളെക്കുറിച്ച് അനുഭവങ്ങളുണ്ടായിരുന്നിട്ടും മനുഷ്യന് ഇപ്പോഴും ദൈവവേലയെക്കുറിച്ച് അറിയില്ല, ഇപ്പോഴും അടയാളങ്ങളും അത്ഭുതങ്ങളും തിരയുകയാണ്, ദൈവവചനം സഫലീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോഴും പരിശോധിക്കുന്നു. ഇത് ആശ്ചര്യപ്പെടുത്തുന്ന അജ്ഞതയല്ലേ? ദൈവവചനത്തിന്റെ സഫലീകരണമില്ലാതെ തന്നെ അവന്‍ ദൈവമാണെന്ന് നീ ഇപ്പോഴും വിശ്വസിക്കുമോ? ഇന്ന് ദേവാലയത്തില്‍ ഇത്തരക്കാരായ നിരവധി ആളുകള്‍ അടയാളങ്ങളും അല്‍ഭുതങ്ങളും ദര്‍ശിക്കുന്നതിനായി കാത്തിരിക്കുകയാണ്. ദൈവവചനങ്ങള്‍ സഫലീകരിക്കപ്പെട്ടാല്‍ അവന്‍ ദൈവമാണ് എന്ന് അവര്‍ പറയുന്നു;ദൈവവചനങ്ങള്‍ സഫലീകരിക്കപ്പെട്ടില്ലെങ്കില്‍ അവന്‍ ദൈവമല്ല. അപ്പോള്‍ നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് ദൈവവചനത്തിന്റെ സഫലീകരണത്തെ അടിസ്ഥാനമാക്കിയാണോ അതോ അവന്‍ ദൈവമായതുകൊണ്ടു തന്നെയാണോ? ദൈവവിശ്വാസത്തെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാട് ശരിയാക്കേണ്ടതുണ്ട്! ദൈവവചനങ്ങള്‍ സഫലീകരിക്കപ്പെട്ടിട്ടില്ലെന്ന് കാണുമ്പോള്‍ നീ ഓടിമാറുന്നു-ഇത് ദൈവത്തിലുള്ള വിശ്വാസമാണോ? നീ ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ എല്ലാം ദൈവത്തിന്റെ വ്യവസ്ഥകള്‍ക്ക് വിട്ടുകൊടുക്കുകയും എല്ലാ ദൈവവേലയും അനുസരിക്കുകയും വേണം. പഴയ നിയമത്തില്‍ ദൈവം ഒരുപാട് വചനങ്ങൾഅരുളിച്ചെയ്തു-അതില്‍ ഏതൊക്കെ സഫലീകരിക്കപ്പെട്ടതായി നീ നിന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്? നീ കണ്ടിട്ടില്ല എന്നതുകൊണ്ട് യഹോവ സത്യദൈവം അല്ല എന്ന് നിനക്ക് പറയാന്‍ കഴിയുമോ? പല വചനങ്ങളും സഫലീകരിക്കപ്പെട്ടിരിക്കാമെങ്കിലും അത് വ്യക്തമായി കാണാന്‍ മനുഷ്യന് കഴിവില്ല, കാരണം, മനുഷ്യന് സത്യമില്ല, ഒന്നും മനസ്സിലാകുന്നുമില്ല. ദൈവവചനം സഫലീകരിക്കപ്പെടുന്നില്ല എന്ന് തോന്നുമ്പോള്‍ ചിലര്‍ ഓടിപ്പോകാന്‍ ആഗ്രഹിക്കുന്നു. ശ്രമിച്ചുനോക്കൂ. ഓടിപ്പോകാന്‍ നിനക്ക് കഴിയുമോ എന്ന് നോക്കൂ. ഓടിപ്പോയാലും നീ തിരിച്ചുവരും. ദൈവം നിന്നെ ദൈവവചനത്താല്‍ നിയന്ത്രിക്കുന്നു, സഭയേയും ദൈവവചനത്തേയും നീ ഉപേക്ഷിച്ചാൽ നിനക്ക് ജീവിച്ചിരിക്കുന്നതിനുള്ള ഒരു വഴിയുമുണ്ടാകില്ല. നീയിത് വിശ്വസിക്കുന്നില്ലെങ്കില്‍ സ്വയം ഒന്ന് ശ്രമിച്ചു നോക്കൂ-അങ്ങനെയങ്ങ് പോകാന്‍ കഴിയുമെന്ന് നീ വിചാരിക്കുന്നുണ്ടോ? ദൈവാത്മാവ് നിന്നെ നിയന്ത്രിക്കുന്നുണ്ട്. നിനക്ക് പോകാന്‍ കഴിയില്ല. ഇത് ദൈവത്തിന്റെ ഭരണപരമായ ഉത്തരവാണ്! ഇനി, ആർക്കെങ്കിലും ശ്രമിച്ചു നോക്കണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് അതാവാം! ഈ വ്യക്തി ദൈവമല്ല എന്ന് നീ പറയുന്നു, അങ്ങനെ അവനോട് പാപം ചെയ്യൂ, എന്നിട്ട് അവനെന്താണ് ചെയ്യുന്നതെന്നു നോക്കൂ. നിന്റെ ശരീരം മരിക്കാതിരിക്കാനും നിനക്ക് സ്വയം ഊട്ടാനും ഉടുപ്പിക്കാനും കഴിയുമായിരിക്കും, പക്ഷേ, മാനസികമായി അത് അസഹനീയമായിരിക്കും; സമ്മര്‍ദ്ദവും പീഡയും നീ അനുഭവിക്കും; ഇതിനേക്കാള്‍ വേദനിപ്പിക്കുന്നതായി മറ്റൊന്നും ഉണ്ടാകില്ല. മാനസികമായ യാതനയും നാശവും മനുഷ്യന് താങ്ങാനാവില്ല—ഒരുപക്ഷേ ജഡത്തിന്റെ പീഡകള്‍ നിനക്ക് താങ്ങാന്‍ കഴിയുമായിരിക്കും, പക്ഷേ, മാനസിക സമ്മര്‍ദ്ദവും നീണ്ടുനില്‍ക്കുന്ന കഷ്ടപ്പാടുകളും നിനക്ക് ഒട്ടും താങ്ങാന്‍ കഴിയില്ല. അടയാളങ്ങളും അത്ഭുതങ്ങളും കാണാന്‍ കഴിയാത്തതുകൊണ്ട് ഇന്ന് ചില ആളുകള്‍ നിഷേധചിന്തയുള്ളവരായി മാറുന്നു, എന്നിരുന്നാലും എത്ര നിഷേധചിന്തയുള്ളവരായാലും അവരാരും ഓടിപ്പോകാന്‍ ധൈര്യം കാണിക്കുന്നില്ല, കാരണം ദൈവ വചനത്താല്‍ മനുഷ്യനെ ദൈവം നിയന്ത്രിക്കുന്നു. വസ്തുതകളുടെ വരവ് ഇല്ലാതിരിന്നിട്ടുകൂടി ആര്‍ക്കും ഒളിച്ചോടാന്‍ കഴിയുന്നില്ല. ഇതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ അല്ലെന്നുണ്ടോ? മനുഷ്യന് സചേതനത്വം പകരാനായി ദൈവം ഇന്ന് ഭൂമിയിലേക്ക് വന്നിരിക്കുന്നു. ആളുകൾവിചാരിക്കുന്നതുപോലെ മനുഷ്യനും ദൈവവുമായി സമാധാനപരമായ ഒരു ബന്ധം ഉറപ്പാക്കുന്നതിന് വേണ്ടി അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ച് ദൈവം നിന്നെ വശത്താക്കുകയില്ല. ആരൊക്കെ ജീവനിൽ ശ്രദ്ധിയർപ്പിക്കാതെ ദൈവത്തെക്കൊണ്ട് അടയാളങ്ങളും അത്ഭുതങ്ങളും പ്രദർശിപ്പിക്കാൻ കാണിപ്പി ശ്രദ്ധിക്കുന്നുവോ, അവര്‍ പരീശന്മാരാണ്! പരീശന്മാരാണ് യേശുവിനെ കുരിശില്‍ തറച്ചതും. ദൈവവിശ്വാസത്തെക്കുറിച്ചുള്ള നിന്റെ കാഴ്ചപ്പാടിന് അനുസൃതമായി നീ ദൈവത്തെ അളക്കുന്നുവെങ്കില്‍, ദൈവവചനങ്ങള്‍ സഫലീകരിക്കപ്പെട്ടാല്‍ മാത്രം ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍, അവ സഫലീകരിക്കപ്പെട്ടില്ല എങ്കില്‍ ദൈവത്തില്‍ സംശയാലുവാകുകയും ദൈവനിന്ദ വരെ കാണിക്കുകയും ചെയ്യുന്നുവെങ്കില്‍, നീ അവനെ കുരിശില്‍ തറയ്ക്കുക തന്നെയല്ലേ ചെയ്യുന്നത്? ഇങ്ങനെയുള്ള ആളുകള്‍ അവരുടെ കര്‍ത്തവ്യങ്ങളില്‍ ഉപേക്ഷ കാണിക്കുന്നവരും സുഖങ്ങളില്‍ ആര്‍ത്തിയോടെ രമിക്കുന്നവരുമാണ്!

ഒരു വശത്ത്, ദൈവവേലയെക്കുറിച്ച് അറിയില്ല എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം. മനുഷ്യന്റെ സമീപനം നിഷേധത്തിന്റേതല്ലെങ്കില്‍ക്കൂടി അത് സംശയത്തിന്റേതാണ്. മനുഷ്യന്‍ നിഷേധിക്കുന്നില്ല, പക്ഷേ, അവന്‍ പൂര്‍ണമായി അംഗീകരിക്കുന്നുമില്ല. ആളുകൾക്ക് ദൈവവേലയെക്കുറിച്ച് സമഗ്രമായ അറിവ് ഉണ്ടെങ്കില്‍ അവര്‍ ഓടിപ്പോവുകയില്ല. മനുഷ്യന് യാഥാര്‍ഥ്യം അറിയില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഇന്ന്, ദൈവവചനവുമായാണ് ഓരോ വ്യക്തിയും ഇടപെട്ടിരിക്കുന്നത്; തീര്‍ച്ചയായും ഭാവിയില്‍ അടയാളങ്ങളും അത്ഭുതങ്ങളും ദര്‍ശിക്കുന്നതിനെക്കുറിച്ച് നീ ചിന്തിക്കരുത്. ഞാന്‍ നിന്നോട് വ്യക്തമായി പറയുന്നു: ഇപ്പോഴത്തെ ഘട്ടത്തില്‍, നിനക്ക് ദര്‍ശിക്കാന്‍ കഴിയുന്നത് ദൈവവചനങ്ങൾ മാത്രമാണ്, വസ്തുതകള്‍ ഒന്നുമില്ലെങ്കിൽ പോലും ദൈവത്തിന്റെ ജീവന്‍ മനുഷ്യനില്‍ മുദ്രിതമാക്കപ്പെടാം. ഈ വേലയാണ് സഹസ്രാബ്ദ രാജ്യയുഗത്തിന്റെ പ്രധാനപ്പെട്ട വേല. നിനക്ക് ഈ വേല മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നീ ദുര്‍ബലനാവുകയും മറിഞ്ഞു വീഴുകയും ചെയ്യും; പരീക്ഷാ വേളയില്‍ നീ താഴേക്ക് പതിക്കും, അതിനേക്കാള്‍ കൂടുതല്‍ വേദനാജനകമായി, നീ സാത്താന്റെ തടവിലാകും. ദൈവം ഭൂമിയിലേക്ക് വന്നത് പ്രധാനമായും അവന്‍റെ വചനങ്ങൾ അരുളിച്ചെയ്യാനാണ്: നീ സമ്പര്‍ക്കത്തിലായിരിക്കുന്നത് ദൈവവചനങ്ങളുമായാണ്, നീ കാണുന്നതും കേള്‍ക്കുന്നതും അനുസരിക്കുന്നതും അനുഭവിക്കുന്നതും ദൈവവചനമാണ്, മനുഷ്യനെ പൂര്‍ണനാക്കാന്‍ വചനത്തെയാണ് പ്രധാനമായും ദൈവത്തിന്റെ ഈ മനുഷ്യജന്മം ഉപയോഗിക്കുന്നതും. അവന്‍ അടയാളങ്ങളോ അത്ഭുതങ്ങളോ കാണിക്കുന്നില്ല, പ്രത്യേകിച്ചും ഭൂതകാലത്തില്‍ യേശു ചെയ്ത വേലകള്‍ ചെയ്യുന്നില്ല. അവര്‍ ദൈവമാണെങ്കിലും ഇരുവരും ജഡമാണെങ്കിലും അവരുടെ ശുശ്രൂഷകള്‍ ഒരുപോലെയല്ല. യേശു വന്നപ്പോള്‍, അവനും ദൈവവേലയുടെ ഒരു ഭാഗം നിറവേറ്റുകയും ചില വചനങ്ങള്‍ അരുളുകയും ചെയ്തു-പക്ഷേ, അവന്‍ നിറവേറ്റിയ പ്രധാനപ്പെട്ട വേല എന്തായിരുന്നു? അവന്‍ പ്രധാനമായും നിറവേറ്റിയ വേല ക്രൂശിതനാവുന്ന വേലയായിരുന്നു. ക്രൂശിതനാകുന്ന വേല പൂര്‍ത്തീകരിക്കുന്നതിനും മനുഷ്യകുലത്തെ മോചിപ്പിക്കുന്നതിനും അവന്‍ പാപപങ്കിലമായ ജഡത്തിന്റെ പ്രതിരൂപം ആയിത്തീര്‍ന്നു, മനുഷ്യരാശിയുടെ മുഴുവന്‍ പാപങ്ങള്‍ക്കും വേണ്ടി അവന്‍ ഒരു പാപബലിയായിത്തീരുകയായിരുന്നു. ഇതാണ് അവന്‍ നിറവേറ്റിയ പ്രധാനപ്പെട്ട വേല. ആത്യന്തികമായി, പിന്നാലെ വരുന്നവരെ നയിക്കാനായി അവന്‍ കുരിശിന്റെ വഴി നല്‍കി. യേശു വന്നപ്പോള്‍, അത് പ്രാഥമികമായി വീണ്ടെടുക്കല്‍ വേല പൂര്‍ത്തീകരിക്കാന്‍ വേണ്ടിയായിരുന്നു. അവന്‍ മനുഷ്യരാശിയെ ആകെ വീണ്ടെടുക്കുകയും സ്വര്‍ഗരാജ്യത്തിന്റെ സുവിശേഷം മനുഷ്യനിലേക്ക് കൊണ്ടുവരികയും ചെയ്തു. കൂടാതെ, അവന്‍ സ്വര്‍ഗരാജ്യത്തിലേക്കുള്ള പാത മുന്നോട്ടു വെച്ചു. ഇതിന്റെ ഫലമായി, പിന്നീട് വന്നവരെല്ലാം പറഞ്ഞു, 'നമ്മള്‍ കുരിശിന്റെ വഴിയേ നടക്കണം, കുരിശിനുവേണ്ടി നമ്മളെ സ്വയം ബലി കൊടുക്കണം.' തീര്‍ച്ചയായും, തുടക്കത്തില്‍ യേശുവും മനുഷ്യനെ പശ്ചാത്തപിപ്പിക്കുന്നതിനും പാപങ്ങള്‍ ഏറ്റുപറയിക്കുന്നതിനും വേണ്ടി മറ്റു ചില വേലകള്‍ ചെയ്യുകയും ചില വചനങ്ങള്‍ അരുളിചെയ്യുകയും ചെയ്തു. പക്ഷേ, അപ്പോഴും അവന്റെ ശുശ്രൂഷ കുരിശിലേറല്‍ തന്നെയായിരുന്നു, സത്യമാര്‍ഗത്തെക്കുറിച്ച് പ്രബോധനം നടത്തിക്കൊണ്ട് അവന്‍ ചെലവഴിച്ച മൂന്നര വര്‍ഷങ്ങള്‍ പിന്നീടുണ്ടായ കുരിശിലേറലിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. യേശു പ്രാര്‍ത്ഥിച്ച അനേകം വേളകളും കുരിശിലേറലിന് വേണ്ടിയായിരുന്നു. അവന്‍ നയിച്ച സാധാരണക്കാരന്റെ ജീവിതവും അവന്‍ ഭൂമിയില്‍ ജീവിച്ച മുപ്പത്തിമൂന്നര വര്‍ഷങ്ങളും പ്രാഥമികമായി കുരിശിലേറല്‍ വേല പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു; ഈ വേല ഏറ്റെടുക്കുന്നതിനുള്ള ശക്തി അവന് ആർജിക്കുന്നതിനു വേണ്ടിയായിരുന്നു അത്, തല്‍ഫലമായി ദൈവം കുരിശിലേറല്‍ വേല അവനിൽ ഭരമേൽപ്പിച്ചു. എന്ത് വേലയാണ് അവതരിച്ച ദൈവം ഇന്ന് നിറവേറ്റുക? ഇന്ന് ദൈവം ജഡമായിത്തീര്‍ന്നിട്ടുള്ളത് പ്രാഥമികമായും ”വചനം ജഡത്തില്‍ പ്രത്യക്ഷപ്പെടുന്നവേല” പൂര്‍ത്തീകരിക്കാനും വചനം മനുഷ്യനെ പൂര്‍ണനാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നതിനും വചനവുമായുള്ള ഇടപെടലും വചനത്തിന്റെ ശുദ്ധീകരണവും മനുഷ്യനെക്കൊണ്ട് സ്വീകരിപ്പിക്കുവാനുമാണ്. നീ വിഭവങ്ങള്‍ നേടാനും സചേതനത്വം നേടാനും അവന്റെ വചനത്തിലൂടെ അവന്‍ കാരണമായി; അവന്റെ വചനത്തില്‍ നീ അവന്റെ വേലയും ചെയ്തികളും കാണുന്നു. നിന്നെ ശാസിക്കാനും ശുദ്ധീകരിക്കാനും ദൈവം വചനത്തെ ഉപയോഗിക്കുന്നു, അതുകൊണ്ട്, നീ ക്ലേശം സഹിക്കുന്നുവെങ്കില്‍, അതും ദൈവവചനം കാരണമാണ്. ഇന്ന് ദൈവം വേലയെടുക്കുന്നത് വസ്തുതകള്‍ കൊണ്ടല്ല, വചനങ്ങൾ കൊണ്ടാണ്. അവന്റെ വചനം നിന്നിലേക്കെത്തിയ ശേഷം മാത്രമേ പരിശുദ്ധാത്മാവിന് നിന്നില്‍ പ്രവർത്തിക്കാനും നിന്നെ വേദനയോ മാധുര്യമോ അനുഭവിപ്പിക്കുവാനുംകഴിയൂ. ദൈവവചനത്തിന് മാത്രമേ നിന്നെ യാഥാര്‍ഥ്യത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ, ദൈവവചനത്തിന് മാത്രമേ നിന്നെ പൂര്‍ണനാക്കുന്നതിനുള്ള കഴിവുള്ളൂ. അതുകൊണ്ട്, ഏറ്റവും കുറഞ്ഞത്, നീ ഇത്രയെങ്കിലും മനസ്സിലാക്കണം: അന്ത്യനാളുകളില്‍ ദൈവം നടത്തുന്ന പ്രവർത്തനം മുഖ്യമായും എല്ലാ വ്യക്തികളേയും പൂര്‍ണരാക്കുന്നതിനും മനുഷ്യനെ നയിക്കുന്നതിനും വേണ്ടി ദൈവവചനം ഉപയോഗിക്കലാണ്. അവന്‍ ചെയ്യുന്ന എല്ലാ വേലയും വചനത്തിലൂടെയാണ്; നിന്നെ ശാസിക്കുന്നതിനായി അവന്‍ വസ്തുതകള്‍ ഉപയോഗിക്കുന്നില്ല. ചില മനുഷ്യര്‍ ദൈവത്തെ എതിര്‍ക്കുന്ന വേളകളുണ്ട്. ദൈവം നിനക്ക് വലിയ അസ്വസ്ഥതകള്‍ഉണ്ടാക്കുന്നില്ല, നിന്റെ ജഡം ശിക്ഷിക്കപ്പെടുകയോ നീ ക്ലേശങ്ങള്‍ അനുഭവിക്കുകയോ ചെയ്യുന്നില്ല—പക്ഷേ, അവന്റെ വചനം നിന്നിലേക്കെത്തുകയും നിന്നെ ശുദ്ധീകരിക്കുകയും ചെയ്താന്‍ തുടങ്ങുമ്പോള്‍ അത് നിനക്ക് താങ്ങാവുന്നതിലധികമാണ്. അതങ്ങനെ തന്നെയല്ലേ? ശുശ്രൂഷകരുടെ കാലത്ത് മനുഷ്യനെ അഗാധ പാതാളത്തിലേക്ക് എറിയാന്‍ ദൈവം പറഞ്ഞു. മനുഷ്യന്‍ യഥാര്‍ഥത്തില്‍ അഗാധ പാതാളത്തിലെത്തിയോ? മനുഷ്യനെ ശുദ്ധീകരിക്കുന്നതിന് കേവലം വചനങ്ങള്‍ ഉപയോഗിച്ചതിലൂടെ മാത്രം മനുഷ്യന്‍ അഗാധപാതാളത്തിലേക്ക് പ്രവേശിച്ചു. അതിനാല്‍, അന്ത്യനാളുകളുകളില്‍ ദൈവം ജഡമായി തീരുമ്പോള്‍ എല്ലാം നിറവേറ്റുന്നതിനും എല്ലാം വ്യക്തമാക്കുന്നതിനും അവന്‍ മുഖ്യമായും വചനം ഉപയോഗിക്കുന്നു. അവന്റെ വചനങ്ങളില്‍ മാത്രമേ അവൻ എന്താണെന്ന് നിനക്ക് കാണാന്‍ സാധിക്കൂ; അവന്റെ വചനങ്ങളില്‍ മാത്രമേ അവന്‍ ദൈവം തന്നെയാണെന്ന് നിനക്ക് കാണാന്‍ കഴിയൂ. അവതരിച്ച ദൈവം ഭൂമിയിലേക്ക് വരുമ്പോള്‍ വചനങ്ങള്‍ അരുളിചെയ്യലല്ലാതെ അവന്‍ മറ്റൊരു വേലയും ചെയ്യുന്നില്ല—അതിനാല്‍ വസ്തുതകളുടെ ആവശ്യമില്ല; വചനങ്ങൾ തന്നെ പര്യാപ്തമാണ്. അതെന്തെന്നാല്‍, അവന്‍ മുഖ്യമായും ഈ വേല ചെയ്യുന്നതിനായാണ് വന്നിരിക്കുന്നത്: അവന്റെ ശക്തിയും അവന്റെ വചനങ്ങളിലെ ഔന്നത്യവും ദര്‍ശിക്കുന്നതിന് മനുഷ്യനെ അനുവദിക്കുന്നതിന് വേണ്ടിയാണ്, എത്ര എളിമയോടെയാണ് അവന്‍ തന്നെത്തന്നെ ഒളിപ്പിക്കുന്നതെന്ന് അവന്റെ വചനങ്ങളിലൂടെ കാണുന്നതിന് മനുഷ്യനെ അനുവദിക്കാന്‍ വേണ്ടിയാണ്, അവന്റെ പരിപൂര്‍ണത അവന്റെ വചനങ്ങളിലൂടെ അറിയുന്നതിന് മനുഷ്യനെ അനുവദിക്കുന്നതിന് വേണ്ടിയാണ്. അവനുള്ളതെല്ലാം, അവനെന്താണോ അതെല്ലാം അവന്റെ വചനങ്ങളിലുണ്ട്. അവന്റെ ജ്ഞാനവും അത്ഭുതവും അവന്റെ വാക്കുകളിലുണ്ട്. ഇതിലൂടെയാണ് അവന്റെ വചനം അരുളുന്നതിന്റെ നാനാ രീതികള്‍ ദൈവം നിന്നെ കാണിക്കുന്നത്. ഇക്കാലമത്രയുമുള്ള ദൈവവേലയിലേറെയും നല്‍കലും വെളിപാടും മനുഷ്യനുമായുള്ള ഇടപെടലുമായിരുന്നു. അവന്‍ ഒരു വ്യക്തിയേയും ആലോചനയില്ലാതെ ശപിക്കുന്നില്ല, അങ്ങനെ ചെയ്യുമ്പോഴാകട്ടെ, വചനത്തിലൂടെയാണ് അവന്‍ അവരെ ശപിക്കുന്നത്. ആയതിനാൽ, ദൈവം ജഡമായി മാറുന്ന ഇക്കാലത്ത് ദൈവം രോഗികളെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നതും കാണാന്‍ ശ്രമിക്കരുത്, നിരന്തരം അടയാളങ്ങള്‍ തേടുന്നത് നിര്‍ത്തുക—അതിലൊരു കാര്യവുമില്ല! ആ അടയാളങ്ങള്‍ക്ക് മനുഷ്യനെ പൂര്‍ണനാക്കാന്‍ കഴിയുകയില്ല! വ്യക്തമായി പറഞ്ഞാല്‍ ജഡമായിത്തീര്‍ന്ന യഥാർഥ ദൈവം ഇന്ന് പ്രവര്‍ത്തിക്കുന്നില്ല; അവന്‍ സംസാരിക്കുന്നതേയുള്ളൂ. ഇതാണ് സത്യം. നിന്നെ പൂര്‍ണനാക്കാന്‍ അവന്‍ വചനം ഉപയോഗിക്കുന്നു, നിന്നെ തീറ്റുന്നതിനും നനയ്ക്കുന്നതിനും വചനം ഉപയോഗിക്കുന്നു. വേലയെടുക്കുന്നതിനും അവന്‍ വചനം ഉപയോഗിക്കുന്നു, അവന്റെ യാഥാര്‍ഥ്യം നിന്നെ അറിയിക്കുന്നതിനു വേണ്ടി അവന്‍ വസ്തുതകള്‍ക്ക് പകരവും വചനം ഉപയോഗിക്കുന്നു. ദൈവവേലയുടെ ഈ രീതി മനസ്സിലാക്കുവാന്‍ നിനക്ക് കഴിയുന്നുണ്ടെങ്കില്‍ നിഷേധിയാകാൻ നിനക്ക് പ്രയാസമായിരിക്കും. നിഷേധാത്മകമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നീ സകാരാത്മകമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുക—എന്നുവെച്ചാല്‍ ദൈവവചനം സഫലീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും, വസ്തുതകളുടെ വരവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, ദൈവവചനത്തില്‍ നിന്ന് മനുഷ്യന്‍ സചേതനത്വം നേടുന്നതിന് അവന്‍ കാരണമാകുന്നു. ഇതാണ് അടയാളങ്ങളില്‍ വെച്ച് ഏറ്റവും വലുത്; അതിലുപരി, തര്‍ക്കമില്ലാത്ത വസ്തുതയാണ് ഇത്. ഇതാണ് ദൈവത്തെ അറിയുന്നതിനുള്ള ഏറ്റവും മികച്ച തെളിവ്, ഇതാണ് എല്ലാ അടയാളങ്ങളേക്കാളും മഹത്തായ അടയാളം. ഈ വചനങ്ങൾക്ക് മാത്രമേ മനുഷ്യനെ പൂര്‍ണനാക്കാന്‍ കഴിയൂ.

ദൈവരാജ്യയുഗം ആരംഭിച്ച ഉടന്‍ തന്നെ ദൈവം അവന്റെ വചനങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. ഭാവിയില്‍ ഈ വചനങ്ങള്‍ അനുക്രമമായി സഫലീകരിക്കപ്പെടും, ആ സമയത്ത് മനുഷ്യന്‍ സചേതനത്വത്തിലേക്ക് വളരും. ദുഷിച്ച മനുഷ്യപ്രകൃതത്തെ വെളിവാക്കുന്നതിനായി ദൈവം വചനത്തെ ഉപയോഗിക്കുന്നത് കൂടുതല്‍ യഥാര്‍ഥവും കൂടുതല്‍ അവശ്യവുമാണ്, മനുഷ്യന്റെ വിശ്വാസത്തെ പൂര്‍ണമാക്കുന്നതിനായുള്ള തന്റെ വേല ചെയ്യുന്നതിന് ദൈവം വചനമല്ലാതെ മറ്റൊന്നും ഉപയോഗിക്കുന്നില്ല, എന്തെന്നാല്‍ ഇത് വചനയുഗമാണ്, ഇത് മനുഷ്യന്റെ വിശ്വാസവും ദൃഢനിശ്ചയവും സഹകരണവും ആവശ്യപ്പെടുന്നു. അവതരിച്ച ദൈവത്തിന്റെ അന്ത്യനാളുകളിലെ വേല മനുഷ്യനെ സേവിക്കാനും പരിപാലിക്കാനും തന്റെ വചനത്തെ ഉപയോഗിക്കലാണ്. അവതരിച്ച ദൈവം തന്റെ വചനങ്ങള്‍ അരുളിചെയ്യുന്നത് അവസാനിപ്പിച്ചതിന് ശേഷം മാത്രമേ അവന്റെ വചനങ്ങള്‍ സഫലീകരിക്കപ്പെടാന്‍ തുടങ്ങുകയുള്ളു. ദൈവം അരുളിചെയ്യുന്ന വേളയില്‍ അവന്റെ വചനങ്ങള്‍ സഫലീകരിക്കപ്പെടുന്നില്ല, എന്തെന്നാല്‍ അവന്‍ ജഡത്തിന്റെ അവസ്ഥയിലായിരിക്കുമ്പോള്‍ അവന്റെ വചനങ്ങള്‍ സഫലീകരിക്കപ്പെടാനാവില്ല. ദൈവം ജഡമാണെന്നും ആത്മാവ് അല്ലെന്നും മനുഷ്യന്‍ ധരിക്കാനിടയുള്ളതുകൊണ്ട് മനുഷ്യന് സ്വന്തം കണ്ണുകളാല്‍ തന്നെ ദൈവത്തിന്റെ യാഥാര്‍ഥ്യം ദര്‍ശിക്കാന്‍ കഴിഞ്ഞേക്കാം എന്നതുകൊണ്ടുമാണിത്. അവന്റെ വേല പൂര്‍ത്തിയാകുന്ന ദിവസം, ഭൂമിയില്‍ അവനാല്‍ അരുളിചെയ്യപ്പെടേണ്ട എല്ലാ വചനങ്ങളും അരുളിചെയ്യപ്പെട്ട് കഴിയുമ്പോള്‍, ദൈവത്തിന്റെ വചനങ്ങള്‍ സഫലീകരിക്കപ്പെടാന്‍ തുടങ്ങും. ഇത് ദൈവവചനങ്ങള്‍ സഫലീകരിക്കപ്പെടുന്ന യുഗമല്ല, കാരണം, ദൈവം തന്റെ വചനങ്ങള്‍ അരുളിചെയ്യുന്നത് ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. അതുകൊണ്ട്, ദൈവം തന്റെ വചനങ്ങള്‍ ഭൂമിയില്‍ ഇപ്പോഴും അരുളിചെയ്തുകൊണ്ടിരിക്കുന്ന വേളയില്‍, അവന്റെ വചനങ്ങളുടെ സഫലീകരണത്തിനായി നീ കാത്തിരിക്കരുത്. ദൈവം തന്റെ വചനങ്ങള്‍ അരുളിചെയ്യുന്നത് അവസാനിപ്പിക്കുമ്പോള്‍, ഭൂമിയിലെ അവന്റെ വേല പൂര്‍ത്തിയാക്കപ്പെടുമ്പോള്‍, അപ്പോള്‍ മാത്രമേ അവന്റെ വചനങ്ങള്‍ സഫലീകരിക്കപ്പെടാന്‍ തുടങ്ങുകയുള്ളൂ. ഭൂമിയില്‍ അവന്‍ അരുളിചെയ്യുന്ന വചനങ്ങളില്‍ ഒരു വശത്ത് സചേനത്വത്തിന്റെ നല്‍കലുണ്ട്, മറുവശത്ത് പ്രവചനവും-വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രവചനം, ചെയ്യപ്പെടാന്‍ പോകുന്ന കാര്യങ്ങളുടെ, ഇനിയും നിറവേറ്റപ്പെടേണ്ടിയിരിക്കുന്ന കാര്യങ്ങളുടെ. യേശുവിന്റെ വചനങ്ങളിലും പ്രവചനമുണ്ടായിരുന്നു. ഒരു വശത്ത് അവന്‍ സചേതനത്വം നല്‍കി, മറുവശത്ത് പ്രവചനം നടത്തി. ഒരേ സമയം വചനങ്ങളും വസ്തുതകളും നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇന്ന് സംസാരമില്ല, കാരണം മനുഷ്യന് സ്വന്തം കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയുന്നതും ദൈവം ചെയ്യുന്നതും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ദൈവവേല പൂര്‍ത്തിയാക്കപ്പെടുമ്പോള്‍ അവന്റെ വചനങ്ങള്‍ സഫലീകരിക്കപ്പെടുമെന്നും വചനങ്ങള്‍ക്ക് പിന്നാലെ വസ്തുതകള്‍ വരും എന്നും മാത്രമേ പറയാന്‍ കഴിയൂ. അവതരിച്ച ദൈവം അന്ത്യനാളുകളില്‍ ഭൂമിയില്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും, അങ്ങനെ ചെയ്യുമ്പോള്‍ അവന്‍ വചനങ്ങള്‍ മാത്രമേ അരുളിചെയ്യുകയുള്ളൂ, മറ്റ് കാര്യങ്ങള്‍ പരിഗണിക്കുകയേയില്ല. ദൈവവേല മാറുമ്പോള്‍, അവന്റെ വചനങ്ങള്‍ സഫലീകരിക്കപ്പെടാന്‍ തുടങ്ങും. ഇപ്പോള്‍ നിന്നെ പൂര്‍ണനാക്കുന്നതിനായി വചനങ്ങള്‍ ആദ്യം ഉപയോഗിക്കുന്നു. പ്രപഞ്ചത്തിലാകമാനം അവന്‍ മഹത്വം നേടുമ്പോള്‍ അവന്റെ വേല പൂര്‍ത്തിയാക്കപ്പെടും-അരുളിചെയ്യപ്പെടേണ്ടതായ എല്ലാ വചനങ്ങളും അരുളിചെയ്യപ്പെട്ടിട്ടുണ്ടാകും, എല്ലാ വചനങ്ങളും വസ്തുതകളാക്കപ്പെടുകയും ചെയ്തിരിക്കും. മനുഷ്യര്‍ ദൈവത്തെ അറിയുന്നതിനും അവന്‍ എന്താണെന്ന് മനസിലാക്കുന്നതിനും ദൈവത്തിന്റെ ജ്ഞാനവും അത്ഭുതപ്രവൃത്തികളും എല്ലാം വചനത്തില്‍ കാണുന്നതിനും വേണ്ടി ദൈവം അന്ത്യനാളുകളില്‍ വചന ശുശ്രൂഷ നിര്‍വഹിക്കുവാനായി ഭൂമിയില്‍ വന്നിരിക്കുന്നു. ദൈവരാജ്യയുഗത്തില്‍ മനുഷ്യരാശിയെ മുഴുവനായും കീഴടക്കുന്നതിനുവേണ്ടി ദൈവം മുഖ്യമായും വചനം ഉപയോഗിക്കുന്നു. ഭാവിയില്‍ അവന്റെ വചനം എല്ലാ മതങ്ങള്‍ക്കും മേഖലകള്‍ക്കും രാജ്യങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും മേലെ വരും. കീഴടക്കാനും തന്റെ വചനം അധികാരവും ശക്തിയും ഉള്ളതാണെന്ന് എല്ലാ മനുഷ്യരേയും ബോധ്യപ്പെടുത്തുന്നതിനും ദൈവം വചനം ഉപയോഗിക്കുന്നു-അതുകൊണ്ട് ഇന്ന് നിങ്ങള്‍ ദൈവവചനത്തെ മാത്രം അഭിമുഖീകരിക്കുന്നു.

ഈ യുഗത്തില്‍ ദൈവം അരുളിചെയ്തവചനങ്ങള്‍ ന്യായപ്രമാണയുഗത്തില്‍ അരുളിചെയ്ത വചനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അതുപോലെ തന്നെ കൃപായുഗത്തില്‍ അരുളിചെയ്യപ്പെട്ട വചനങ്ങളില്‍ നിന്നും അവ വ്യത്യസ്തമാണ്. കൃപായുഗത്തില്‍ ദൈവം വചനവേലയല്ല ചെയ്തത്, പക്ഷേ, മനുഷ്യരാശിയുടെ വീണ്ടെടുപ്പിനായി അവന്‍ കുരിശിലേറ്റപ്പെടുമെന്ന് പ്രസ്താവിക്കുക മാത്രം ചെയ്തു. യേശു എന്തിനായി ക്രൂശിക്കപ്പെടണമെന്നും കുരിശില്‍ അവന്‍ അനുഭവിക്കേണ്ടി വരുന്ന സഹനവും ദൈവത്തിന് വേണ്ടി മനുഷ്യന്‍ എങ്ങനെ കുരിശിലേറ്റപ്പെടണമെന്നും മാത്രമേ ബൈബിള്‍ വിവരിക്കുന്നുള്ളൂ. ആ യുഗത്തില്‍ ദൈവം ചെയ്ത എല്ലാ വേലയും ക്രൂശിക്കലിനെ കേന്ദ്രീകരിച്ചായിരുന്നു. തന്നില്‍ വിശ്വസിക്കുന്ന എല്ലാവരേയും കീഴടക്കാന്‍ വേണ്ടി ദൈവരാജ്യയുഗത്തില്‍ മനുഷ്യരൂപമെടുത്തദൈവം വചനങ്ങള്‍ അരുളിചെയ്യുന്നു. ഇതാണ് 'ജഡത്തില്‍ പ്രത്യക്ഷപ്പെടുന്ന വചനം'; ഈ വേല ചെയ്യാനാണ് ദൈവം അന്ത്യനാളുകളില്‍ വന്നിരിക്കുന്നത്, അതായത്, വചനം ജഡത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ യഥാര്‍ഥ പൊരുൾനിറവേറ്റാനാണ് അവന്‍ വന്നിരിക്കുന്നത്. അവന്‍ വചനങ്ങള്‍ അരുളുക മാത്രമേ ചെയ്യുന്നുള്ളൂ, അവിടെ വസ്തുതകളുടെ വരവ് വിരളമായിരിക്കും. ഇതാണ് വചനം ജഡത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ യഥാര്‍ഥ സത്ത. അവതരിച്ച ദൈവം തന്റെ വചനങ്ങള്‍ അരുളിചെയ്യുമ്പോള്‍ അതാണ് വചനം ജഡത്തില്‍ പ്രത്യക്ഷമാകല്‍, അതാണ് ജഡത്തിലേക്കുള്ള വചനത്തിന്റെ വരവ്. “ആദിയില്‍ത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു, വചനം ജഡമായിത്തീര്‍ന്നു.” ഇതാണ് (വചനം ജഡത്തില്‍ പ്രത്യക്ഷമാകുന്ന വേല) അന്ത്യനാളുകളില്‍ ദൈവം നിര്‍വഹിക്കുന്ന വേലയും അവന്റെ മുഴുവന്‍ കാര്യനിര്‍വഹണ പദ്ധതിയുടെ അവസാനത്തെ അധ്യായവും. അതിനാല്‍ ദൈവം ഭൂമിയില്‍ വരികയും തന്റെ വചനങ്ങള്‍ ജഡത്തില്‍ പ്രത്യക്ഷപ്പെടുത്തുകയും വേണം. ഇന്ന് ചെയ്യുന്നത്, ഭാവിയില്‍ ചെയ്യാനിരിക്കുന്നത്, ദൈവത്താല്‍ നിര്‍വഹിക്കപ്പെടുന്നത്, മനുഷ്യന്റെ അന്തിമ ലക്ഷ്യസ്ഥാനം, രക്ഷിക്കപ്പെടുന്നവര്‍, നശിപ്പിക്കപ്പെടുന്നവര്‍, ഇത്യാദി ഒടുക്കം ചെയ്തുതീര്‍ക്കേണ്ട വേലയെല്ലാം വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്, ഇവയെല്ലാം വചനം ജഡത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ യഥാര്‍ഥ പൊരുൾ നിറവേറ്റുന്നതിനാണ്. മുന്‍പ് പുറപ്പെടുവിച്ചിട്ടുള്ള ഭരണപരമായ ഉത്തരവുകള്‍, ഭരണഘടന, ആരൊക്കെ നശിപ്പിക്കപ്പെടും, ആരൊക്കെ സ്വസ്ഥതയില്‍ പ്രവേശിക്കപ്പെടും-ഈ വചനങ്ങളെല്ലാം നിറവേറ്റപ്പെടും. ഇതാണ് അവതരിച്ച ദൈവം അന്ത്യനാളുകളില്‍ പ്രധാനമായും നിര്‍വഹിക്കുന്ന വേല. ദൈവത്താല്‍ മുന്‍കൂട്ടി വിധിക്കപ്പെട്ടവര്‍ എവിടെയായിരിക്കുമെന്നും മുന്‍കൂട്ടി വിധിക്കപ്പെടാത്തവര്‍ എവിടെയായിരിക്കുമെന്നും തന്റെ ജനങ്ങളും പുത്രന്മാരും എങ്ങനെ വര്‍ഗീകരിക്കപ്പെടുമെന്നും ഇസ്രായേലിന് എന്ത് സംഭവിക്കുമെന്നും ഈജിപ്തിന് എന്ത് സംഭവിക്കുമെന്നുംഅവന്‍ മനുഷ്യരെ ബോധ്യപ്പെടുത്തുന്നു—ഭാവിയില്‍ ഈ വചനങ്ങളോരോന്നും നിറവേറ്റപ്പെടും. ദൈവവേലയുടെ വേഗമേറിക്കൊണ്ടിരിക്കുകയാണ്. ഓരോ യുഗത്തിലും നിര്‍വഹിക്കപ്പെടേണ്ടതെന്താണെന്ന് വെളിപ്പെടുത്താനുള്ള മാര്‍ഗമായി ദൈവം വചനത്തെ ഉപയോഗിക്കുന്നു, അവതരിക്കപ്പെട്ട ദൈവം അന്ത്യനാളുകളില്‍ നിര്‍വഹിക്കേണ്ടതെന്തൊക്കെ, അനുഷ്ഠിക്കേണ്ട ശുശ്രൂഷകള്‍ എന്തെല്ലാം, ഈ വചനങ്ങളെല്ലാം തന്നെ വചനം ജഡത്തില്‍ പ്രത്യക്ഷമാകലിന്റെ യഥാര്‍ഥ പ്രാധാന്യം നിറവേറ്റുന്നതിനു വേണ്ടിയാണ്.

“അടയാളങ്ങളിലും അത്ഭുതങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരെല്ലാം ഉപേക്ഷിക്കപ്പെടും; അവര്‍ പൂര്‍ണരാക്കപ്പെടുന്നവരല്ല,” എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഞാന്‍ അനേകം വചനങ്ങള്‍ അരുളിചെയ്തിട്ടുണ്ട്, എന്നിരിക്കിലും മനുഷ്യന് ഈ വേലയെക്കുറിച്ച് ഒരറിവുമില്ല. ഈ ഘട്ടം വരെയെത്തിച്ചേര്‍ന്നിട്ടും ആളുകള്‍ അടയാളങ്ങളും അത്ഭുതങ്ങളും ആവശ്യപ്പെടുന്നു. നിന്റെ ദൈവവിശ്വാസം അടയാളങ്ങളെയും അത്ഭുതങ്ങളെയും പിന്തുടരുക മാത്രമല്ലേ, അതോ അത് സചേതനത്വം നേടുന്നതിനാണോ? യേശുവും അനേകം വചനങ്ങള്‍ അരുളിചെയ്തിട്ടുണ്ട്, അവയില്‍ ചിലത് ഇനിയും സഫലീകരിക്കപ്പെടേണ്ടതുണ്ട്. യേശു ദൈവമല്ലെന്ന് നിനക്ക് പറയാന്‍ കഴിയുമോ? അവന്‍ ക്രിസ്തുവാണെന്നും തന്റെ പ്രിയപുത്രനാണെന്നും ദൈവം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിനക്കിത് നിഷേധിക്കാന്‍ കഴിയുമോ? ഇന്ന് ദൈവം വചനങ്ങള്‍ മാത്രമേ അരുളിചെയ്യുന്നുള്ളൂ, ഇത് നിനക്ക് വ്യക്തമായി അറിയില്ലെങ്കില്‍ നിനക്ക് ഉറച്ചുനില്‍ക്കാന്‍ കഴിയില്ല. അവന്‍ ദൈവമായതുകൊണ്ടാണോ, അതോ അവന്റെ വചനങ്ങള്‍ സഫലീകരിക്കപ്പെട്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണോ നീ അവനില്‍ വിശ്വസിക്കുന്നത്? നീ അടയാളങ്ങളിലും അത്ഭുതങ്ങളിലും വിശ്വസിക്കുന്നുവോ, അതോ ദൈവത്തില്‍ വിശ്വസിക്കുന്നുവോ? ഇന്ന് അവന്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നില്ല-അവന്‍ യഥാര്‍ഥത്തില്‍ ദൈവമാണോ? അവന്‍ അരുളിചെയ്യുന്ന വചനങ്ങള്‍ സഫലീകരിക്കപ്പെടുന്നില്ലെങ്കില്‍ അവന്‍ യഥാര്‍ഥത്തില്‍ ദൈവമാണോ? ദൈവത്തിന്റെ സത്ത നിശ്ചയിക്കപ്പെടുന്നത് അവന്‍ അരുളിചെയ്ത വചനങ്ങള്‍ സഫലീകരിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനനുസരിച്ചാണോ? ദൈവത്തില്‍ വിശ്വസിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് ചിലര്‍ എപ്പോഴും ദൈവവചനങ്ങളുടെ സഫലീകരണത്തിനായി കാത്തിരിക്കുന്നത്? ഇതിനര്‍ഥം അവര്‍ക്ക് അവനെ അറിയില്ലെന്നല്ലേ? ഇത്തരം ധാരണകള്‍ ഉള്ളവരെല്ലാം ദൈവത്തെ നിഷേധിക്കുന്നവരാണ്. ദൈവത്തെ അളക്കാന്‍ അവര്‍ സങ്കല്പങ്ങളെ ഉപയോഗിക്കുന്നു; ദൈവവചനങ്ങള്‍ സഫലീകരിക്കപ്പെട്ടാല്‍ അവര്‍ അവനില്‍ വിശ്വസിക്കുന്നു, അങ്ങനെയല്ലെങ്കില്‍ അവര്‍ അവനില്‍ വിശ്വസിക്കുന്നില്ല; അവര്‍ എല്ലായ്‌പ്പോഴും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും പുറകേ പോകുന്നു. ഇവരല്ലേ പുതിയ കാലത്തിന്റെ പരീശന്മാര്‍? നിനക്ക് ഉറച്ചുനില്‍ക്കാന്‍ കഴിയുന്നുണ്ടോ ഇല്ലയോ എന്നത് നിനക്ക് യഥാര്‍ഥ ദൈവത്തെ അറിയുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു-ഇത് നിര്‍ണ്ണായകമാണ്! ദൈവവചനത്തിന്റെയാഥാര്‍ഥ്യം നിന്നില്‍ എത്രത്തോളമുണ്ടോ അത്രത്തോളമായിരിക്കും ദൈവത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നിന്റെ അറിവ്, അത്രയുമധികം സ്ഥൈര്യത്തോടെ പരീക്ഷകള്‍ നേരിടാനും നിനക്ക് കഴിയും. അടയാളങ്ങളിലും അത്ഭുതങ്ങളിലും നീ എത്ര കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്ര കുറച്ചേ പരീക്ഷകളില്‍ നിനക്ക് ഉറച്ചുനില്‍ക്കാന്‍ കഴിയൂ, നീ പരീക്ഷയ്ക്കിടയില്‍ വീണുപോവുകയും ചെയ്യും. അടയാളങ്ങളും അത്ഭുതങ്ങളുമല്ല അടിസ്ഥാനം; ദൈവത്തിന്റെ യാഥാര്‍ഥ്യം മാത്രമാണ് സചേതനത്വം. ദൈവവേലയിലൂടെ കൈവരിക്കേണ്ട ഫലങ്ങള്‍ എന്താണെന്ന് ചില ആളുകള്‍ക്ക് അറിയില്ല. ദൈവവേലയുടെ ജ്ഞാനം പിന്തുടരാതെ അവര്‍ പരിഭ്രാന്ത്രിയില്‍ ദിനങ്ങള്‍ ചെലവഴിക്കുന്നു. ദൈവത്തെക്കൊണ്ട് സ്വന്തം ആഗ്രഹങ്ങള്‍ സഫലീകരിക്കുക എന്നതു മാത്രമാണ് അവരുടെ പരിശ്രമത്തിന്റെ ലക്ഷ്യം, അപ്പോള്‍ മാത്രമേ അവര്‍ വിശ്വാസത്തില്‍ ഗൗരവമുള്ളവരായിരിക്കൂ. ദൈവവചനങ്ങള്‍ സഫലീകരിക്കപ്പെട്ടാല്‍ മാത്രമേ സചേതനത്വത്തെ പിന്തുടരുകയുള്ളൂ എന്ന് അവര്‍ പറയുന്നു, എന്നാല്‍ അവന്റെ വചനങ്ങള്‍ നിറവേറ്റപ്പെട്ടില്ല എങ്കില്‍ അവര്‍ സചേതനത്വത്തെ പിന്തുടരുന്നതിനുള്ള സാധ്യതയേയില്ല. അടയാളങ്ങളും അത്ഭുതങ്ങളും ദര്‍ശിക്കാനുള്ള ശ്രമവും സ്വര്‍ഗത്തിലേക്കും മൂന്നാം സ്വര്‍ഗത്തിലേക്കും എത്തിപ്പെടുന്നതിനുള്ള പരിശ്രമവുമാണ് ദൈവവിശ്വാസം എന്ന് മനുഷ്യന്‍ കരുതുന്നു. ദൈവത്തിലുള്ള വിശ്വാസം എന്നത് യാഥാര്‍ഥ്യത്തിലേക്കുള്ള പ്രവേശനത്തിനായുള്ള പരിശ്രമമാണെന്നും സചേതനത്വത്തെ പിന്തുടരലാണെന്നും ദൈവത്താല്‍ വീണ്ടെടുക്കപ്പെടാനുള്ള പരിശ്രമമാണെന്നും അവരാരും പറയുന്നില്ല. ഇത്തരം പരിശ്രമത്തില്‍ എന്ത് മൂല്യമാണുള്ളത്? ദൈവജ്ഞാനത്തെയും ദൈവത്തിന്റെ സംതൃപ്തിയെയും പിന്തുടരാത്തവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല; അവരാണ് ദൈവത്തെ നിന്ദിക്കുന്നവര്‍!

ദൈവത്തിലുള്ള വിശ്വാസം എന്താണെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായോ? ദൈവത്തിലുള്ള വിശ്വാസം എന്നാല്‍ അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ദര്‍ശനം എന്നാണോ അര്‍ത്ഥം? സ്വര്‍ഗാരോഹണമെന്നാണോ അതിന്റെ അര്‍ത്ഥം? ദൈവത്തില്‍ വിശ്വസിക്കുക എന്നത് ഒട്ടും എളുപ്പമല്ല. അത്തരം മതപരമായ ആചാരങ്ങള്‍ ശുദ്ധീകരിക്കപ്പെടണം; രോഗികള്‍ക്ക് രോഗശാന്തി നല്‍കലും ഭൂതങ്ങളെ ഉച്ചാടനം ചെയ്യലും പിന്തുടരുക, അടയാളങ്ങളിലും അത്ഭുതങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ദൈവകൃപ, സമാധാനം, സന്തോഷം എന്നിവ കൂടുതല്‍ മോഹിക്കുക, ജഡത്തിന്റെ സാധ്യതകളും സുഖസൗകര്യങ്ങളും പിന്തുടരുക-ഇവ മതപരമായ ആചാരങ്ങളാണ്, അത്തരം മതപരമായ ആചാരങ്ങള്‍ അവ്യക്തമായ ഒരുതരം വിശ്വാസമാണ്. ഇന്ന് ദൈവത്തിലുള്ള യഥാര്‍ഥ വിശ്വാസം എന്താണ്? നിനക്ക് അവനോടുള്ള യഥാര്‍ഥ സ്‌നേഹം നേടിയെടുക്കാനായി ദൈവവചനത്തെ നിന്റെ സചേതനത്വത്തിന്റെ യാഥാര്‍ഥ്യമായി അംഗീകരിക്കലും ദൈവത്തെ അവന്റെ വചനത്തിലൂടെ മനസിലാക്കലുമാണത്. വ്യക്തമായി പറഞ്ഞാല്‍: ദൈവവിശ്വാസം എന്നാല്‍ ദൈവത്തെ അനുസരിക്കാനും സ്‌നേഹിക്കാനും, ദൈവത്തിന്റെ ഒരു സൃഷ്ടിഎന്ന നിലയിൽ നിര്‍വഹിക്കേണ്ടതായ കടമ നിറവേറ്റാനും വേണ്ടിയുള്ളതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ ലക്ഷ്യം ഇതാണ്. ദൈവത്തിന്റെ ലാവണ്യത്തെക്കുറിച്ചും ദൈവം എത്രമാത്രം ബഹുമാനം അര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചും, തന്റെ സൃഷ്ടികളില്‍ ദൈവം എങ്ങനെയാണ് വിമോചനം നടത്തി അവരെ പൂര്‍ണരാക്കുന്നതെന്നുമുള്ള അറിവ് നിങ്ങള്‍ നേടണം-ഇവ നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ അവശ്യഘടകങ്ങളാണ്. ജഡജീവിതത്തില്‍ നിന്ന് ദൈവത്തെ സ്‌നേഹിക്കുന്ന ജീവിതരീതിയിലേക്ക് മാറുക എന്നതാണ്പ്രധാനമായും ദൈവത്തിലുള്ള വിശ്വാസം; ജീര്‍ണതയില്‍ ജീവിക്കുന്നതില്‍ നിന്ന് മാറി ദൈവവചനങ്ങളുടെ സചേതനത്വത്തില്‍ ജീവിക്കുക എന്നതാണത്; സാത്താന്റെ സാമ്രാജ്യത്തിന്‍ കീഴില്‍ നിന്ന് പുറത്തുവന്ന് ദൈവത്തിന്റെ കരുതലിലും സംരക്ഷണയിലും ജീവിക്കുക എന്നതാണ്; ദൈവത്തോടുള്ള വിധേയത്വം നേടാന്‍ കഴിയുക എന്നതാണ്, ജഡത്തോടുള്ള വിധേയത്വമല്ല. അത് നിന്റെ ഹൃദയത്തെ പൂര്‍ണമായി വീണ്ടെടുക്കാനുംനിന്നെ പൂര്‍ണനാക്കാനും ദൈവത്തെ അനുവദിക്കലാണ്, ദുഷിച്ച പൈശാചിക പ്രകൃതത്തില്‍ നിന്ന് സ്വയം മോചിപ്പിക്കലാണ്. ദൈവത്തിലുള്ള വിശ്വാസം പ്രധാനമായും ദൈവഹിതം പോലെ പ്രവര്‍ത്തിക്കാനും ദൈവത്തിന്റെ പദ്ധതി പൂര്‍ത്തീകരിക്കാനും സാത്താന്റെ മുമ്പാകെ ദൈവത്തിന് വേണ്ടി സാക്ഷ്യം പറയാനും നിന്നെ പ്രാപ്തനാക്കുന്ന വിധം ദൈവത്തിന്റെ ശക്തിയും മഹാത്മ്യവും നിന്നില്‍ സാക്ഷാത്കരിക്കുന്നതിലാണ്. ദൈവവിശ്വാസം അടയാളങ്ങളും അത്ഭുതങ്ങളും ദര്‍ശിക്കാനുള്ള ആഗ്രഹത്തെ ചുറ്റിപ്പറ്റിയാകരുത്, അത് നിന്റെ ജഡത്തിനു വേണ്ടിയും ആകരുത്. അത് ദൈവത്തെ അറിയുക, ദൈവത്തെ അനുസരിക്കുക, പത്രോസിനെപ്പോലെ ഒരുവന്റെ അന്ത്യം വരെ ദൈവത്തിന് കീഴ്‌പ്പെടുക എന്നതൊക്കെയായിരിക്കണം. ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്. ദൈവത്തെ അറിയുവാനും അവനെ തൃപ്തനാക്കാനും വേണ്ടി ഒരുവന്‍ ദൈവത്തിന്റെ വചനം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വചനം ഭക്ഷിക്കുന്നതും കുടിക്കുന്നതും ദൈവത്തെക്കുറിച്ച് നിനക്ക് കൂടുതല്‍ മെച്ചപ്പെട്ട അറിവ് നല്‍കുന്നു, അതിന് ശേഷം മാത്രമേ നിനക്ക് അവനെ അനുസരിക്കാന്‍ കഴിയൂ. ദൈവത്തെക്കുറിച്ചുള്ള അറിവിലൂടെ മാത്രമേ നിനക്ക് അവനെ സ്‌നേഹിക്കാന്‍ കഴിയൂ, ദൈവവിശ്വാസത്തില്‍ മനുഷ്യന് ഉണ്ടായിരിക്കേണ്ട ലക്ഷ്യവും ഇതാണ്. ദൈവത്തിലുള്ള നിന്റെ വിശ്വാസത്തില്‍ നീ എപ്പോഴും അടയാളങ്ങളും അത്ഭുതങ്ങളും ദര്‍ശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ആകാഴ്ചപ്പാട് തെറ്റാണ്. സചേതനത്വത്തിന്റെ യാഥാര്‍ഥ്യമായി ദൈവവചനത്തെ അംഗീകരിക്കലാണ് മുഖ്യമായും ദൈവത്തിലുള്ള വിശ്വാസം. ദൈവം അരുളിചെയ്ത വചനങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതിലൂടെയും അവ നിന്റെയുള്ളില്‍ നടപ്പിലാക്കുന്നതിലൂടെയും മാത്രമേ ദൈവത്തിന്റെ ലക്ഷ്യം കൈവരിക്കാനാകൂ. ദൈവവിശ്വാസത്തില്‍ മനുഷ്യന്‍ ദൈവത്താല്‍ പരിപൂര്‍ണനാക്കപ്പെടാനും ദൈവത്തിനു കീഴ്പ്പെടാനും ദൈവത്തെ പൂര്‍ണമായി അനുസരിക്കാനും ശ്രമിക്കേണ്ടതുണ്ട്. പരാതിയില്ലാതെ ദൈവത്തെ അനുസരിക്കാനും ദൈവഹിതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാനും പത്രോസിന്റെ ഔന്നത്യം കൈവരിക്കാനും ദൈവത്താല്‍ പറയപ്പെട്ട പത്രോസിന്റെ ശൈലി കൈവരിക്കാനും നിനക്ക് കഴിയുമെങ്കില്‍ അപ്പോഴായിരിക്കും നീ ദൈവവിശ്വാസത്തില്‍ വിജയം കൈവരിക്കുന്നത്, ദൈവത്താല്‍ നീ വീണ്ടെടുക്കപ്പെട്ടു എന്ന് അത് അടയാളപ്പെടുത്തുകയും ചെയ്യും.

പ്രപഞ്ചത്തിലുടനീളം ദൈവം അവന്റെ വേല ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്നവരെല്ലാം അവന്റെ വചനം സ്വീകരിക്കുകയും അവന്റെ വചനം ഭക്ഷിക്കുകയും കുടിക്കുകയും വേണം; ദൈവം വെളിവാക്കിയ അടയാളങ്ങളും അത്ഭുതങ്ങളും ദര്‍ശിച്ചതുകൊണ്ട് ആരും തന്നെ ദൈവത്താല്‍ വീണ്ടെടുക്കപ്പെടുന്നില്ല. മനുഷ്യനെ പരിപൂര്‍ണനാക്കാന്‍ യുഗങ്ങളിലുടനീളം എല്ലായ്‌പ്പോഴും ദൈവം വചനം ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ അടയാളങ്ങളിലും അത്ഭുതങ്ങളിലും കേന്ദ്രീകരിക്കരുത്, മറിച്ച് ദൈവത്താല്‍ പൂര്‍ണനാക്കപ്പെടാന്‍ ശ്രമിക്കണം. പഴയ നിയമ ന്യായപ്രമാണയുഗത്തില്‍, ദൈവം ചില വചനങ്ങള്‍ അരുളിചെയ്തു, കൃപായുഗത്തില്‍ യേശുവും ധാരാളം വചനങ്ങള്‍ അരുളിചെയ്തു. യേശു പല വചനങ്ങളും അരുളിചെയ്തതിനുശേഷം, യേശു പുറപ്പെടുവിച്ച കല്‍പ്പനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പില്‍ക്കാല അപ്പൊസ്തലന്മാരും ശിഷ്യന്മാരും ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അവന്‍ പറഞ്ഞ വചനങ്ങളും തത്വങ്ങളും പ്രകാരം അനുഭവിച്ചറിയുകയും ചെയ്തു. അന്ത്യനാളുകളില്‍, മനുഷ്യനെ പൂര്‍ണനാക്കാന്‍ ദൈവം പ്രധാനമായും വചനം ഉപയോഗിക്കുന്നു. മനുഷ്യനെ അടിച്ചമര്‍ത്താനോ ബോധ്യപ്പെടുത്താനോ വേണ്ടി അവന്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉപയോഗിക്കുന്നില്ല; അതിന് ദൈവത്തിന്റെ ശക്തി വ്യക്തമാക്കാനാവില്ല. ദൈവം അടയാളങ്ങളും അത്ഭുതങ്ങളും മാത്രം കാണിച്ചുവെങ്കില്‍ ദൈവത്തിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കുകഅസാധ്യമാകും, അതിനാല്‍ മനുഷ്യനെ പൂര്‍ണനാക്കുന്നതും അസാധ്യമാകും. അടയാളങ്ങളാലും അത്ഭുതങ്ങളാലും ദൈവം മനുഷ്യനെ പൂര്‍ണനാക്കുന്നില്ല, മറിച്ച് മനുഷ്യനെ നനയ്ക്കാനും ആടിനെയെന്നപോലെ നയിക്കാനും വചനം ഉപയോഗിക്കുന്നു, അതിനുശേഷം മാത്രമേ മനുഷ്യന് സമ്പൂര്‍ണ വിധേയത്വവും ദൈവത്തെക്കുറിച്ചുള്ള അറിവും കൈവരുകയുള്ളൂ. അവന്‍ ചെയ്യുന്ന വേലയുടെയും അവന്‍ അരുളിചെയ്യുന്ന വചനങ്ങളുടെയും ലക്ഷ്യം ഇതാണ്. മനുഷ്യനെ പൂര്‍ണനാക്കാന്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്ന രീതി ദൈവം ഉപയോഗിക്കുന്നില്ല-അവന്‍ വചനങ്ങള്‍ ഉപയോഗിക്കുന്നു, മനുഷ്യനെ പൂര്‍ണനാക്കാന്‍ വ്യത്യസ്ത പ്രവര്‍ത്തനരീതികള്‍ ഉപയോഗിക്കുന്നു. ശുദ്ധീകരണമോ ഇടപെടലോ വെട്ടിയൊരുക്കലോ, അതുമല്ലെങ്കില്‍ വചനങ്ങള്‍ പകരലോ ആവട്ടെ, ഇവയിലെല്ലാം മനുഷ്യനെ പൂര്‍ണനാക്കാനും ദൈവത്തിന്റെ വേല, ജ്ഞാനം, അത്ഭുതം എന്നിവയെക്കുറിച്ച് മനുഷ്യന് കൂടുതല്‍ അറിവ് നല്‍കാനും വേണ്ടി ദൈവം നിരവധി വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്നു സംസാരിക്കുന്നു. അന്ത്യനാളുകളില്‍ ദൈവം യുഗം അവസാനിപ്പിക്കുന്ന സമയത്ത് മനുഷ്യന്‍ പൂര്‍ണനാക്കപ്പെടുമ്പോള്‍, അടയാളങ്ങളും അത്ഭുതങ്ങളും ദര്‍ശിക്കാന്‍ മനുഷ്യന്‍ യോഗ്യനാകും. നീ ദൈവത്തെ അറിയുകയും, അവന്‍ എന്തുതന്നെ ചെയ്താലും നിനക്ക് അവനെഅനുസരിക്കാന്‍ കഴിയുകയും ചെയ്യുമ്പോള്‍,അടയാളങ്ങളും അത്ഭുതങ്ങളും ദര്‍ശിക്കുന്ന വേളയില്‍ നിനക്ക് ദൈവത്തെക്കുറിച്ച് സങ്കല്പങ്ങളൊന്നും തന്നെ ഉണ്ടാകില്ല. ഇപ്പോള്‍, നീ ദുഷിച്ചവനും ദൈവത്തോട് പൂര്‍ണമായും വിധേയനായിരിക്കാന്‍ കഴിവില്ലാത്തവനുമാണ്. ഈ ഘട്ടത്തില്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണാന്‍ നിനക്ക് യോഗ്യതയുണ്ടെന്ന് നീ കരുതുന്നുണ്ടോ? ദൈവം മനുഷ്യനെ ശിക്ഷിക്കുമ്പോള്‍, യുഗം മാറുമ്പോള്‍, അതിലുപരി യുഗം പര്യവസാനിക്കുമ്പോഴുമാണ് ദൈവം അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നത്. ദൈവത്തിന്റെ വേല സാധാരണഗതിയില്‍ നിർവഹിക്കപ്പെടുന്ന വേളയില്‍ അവന്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നില്ല. അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമാണ്. പക്ഷേ, അത് ദൈവവേലയുടെ തത്ത്വമല്ല, മനുഷ്യനെ കൈകാര്യം ചെയ്യുന്നതില്‍ ദൈവത്തിന്റെ ലക്ഷ്യവും അതല്ല. മനുഷ്യന്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നുവെങ്കില്‍, ദൈവത്തിന്റെ ആത്മീയ ശരീരം മനുഷ്യനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍, എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുമായിരുന്നില്ലേ? കിഴക്ക് നിന്ന് ഒരു കൂട്ടം ജേതാക്കളെ വീണ്ടെടുത്തിട്ടുണ്ടെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്, വലിയ കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് വന്നവരാണവര്‍. ഈ വാക്കുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഈ ജേതാക്കള്‍ ന്യായവിധിയും ശാസനയും കൈകാര്യം ചെയ്യലും വെട്ടിയൊതുക്കലും അങ്ങനെ എല്ലാത്തരം ശുദ്ധീകരണത്തിനും വിധേയരായശേഷം മാത്രം ശരിക്കും അനുസരണപ്പെട്ടവരാണ് എന്നാണ് ഈ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. ഇവരുടെ വിശ്വാസം അവ്യക്തമോ അമൂര്‍ത്തമോ അല്ല, എന്നാല്‍ യഥാര്‍ഥമാണ്. അവര്‍ ഏതെങ്കിലും അടയാളങ്ങളോ അത്ഭുതങ്ങളോ ദിവ്യാത്ഭുതങ്ങളോ കണ്ടിട്ടില്ല; അവര്‍ ദുര്‍ഗ്രഹമായ പദാനുപദാര്‍ത്ഥത്തെക്കുറിച്ചോ സിദ്ധാന്തങ്ങളെക്കുറിച്ചോ ഗഹനമായ ഉള്‍ക്കാഴ്ചകളെക്കുറിച്ചോ സംസാരിക്കുന്നില്ല; പകരം അവര്‍ക്ക് യാഥാര്‍ഥ്യവും ദൈവവചനങ്ങളും ദൈവത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ശരിയായ അറിവുമുണ്ട്. ദൈവത്തിന്റെ ശക്തി വ്യക്തമാക്കാന്‍ അത്തരമൊരു സംഘത്തിന് കൂടുതല്‍ കഴിവില്ലേ? അന്ത്യനാളുകളിലെ ദൈവവേല യഥാര്‍ഥ വേലയാണ്. യേശുവിന്റെ യുഗത്തില്‍ അവന്‍ മനുഷ്യനെ പൂര്‍ണനാക്കാനായല്ല, മനുഷ്യനെ മോചിപ്പിക്കാനായാണ് വന്നത്, അതിനാല്‍ ജനങ്ങള്‍ തന്നെ അനുഗമിക്കാന്‍ വേണ്ടി അവന്‍ ചില ദിവ്യാത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാരണം, അവന്‍ പ്രധാനമായും ക്രൂശിതനാവുന്ന വേല പൂര്‍ത്തിയാക്കാനാണ് വന്നത്, അടയാളങ്ങള്‍ കാണിക്കുന്നത് അവന്റെ ശുശ്രൂഷാവേലയുടെ ഭാഗമായിരുന്നില്ല. അവന്റെ വേല കാര്യക്ഷമമാക്കുന്നതിനായി ചെയ്ത പ്രവര്‍ത്തികളായിരുന്നു അത്തരം അടയാളങ്ങളും അത്ഭുതങ്ങളും; അവ അധികവേലയായിരുന്നു, മാത്രമല്ല, അവ മുഴുവന്‍ യുഗത്തിന്റെയും വേലയെ പ്രതിനിധീകരിക്കുന്നുമില്ല. പഴയനിയമ ന്യായപ്രമാണയുഗത്തില്‍, ദൈവവും ചില അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു-എന്നാല്‍, ദൈവം ഇന്ന് ചെയ്യുന്ന വേലയാണ് യഥാര്‍ഥ വേല, അവന്‍ ഇപ്പോള്‍ തീര്‍ച്ചയായും അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കില്ല. അവന്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചുവെങ്കില്‍, അവന്റെ യഥാര്‍ഥ വേല താറുമാറാകും, കൂടുതല്‍ വേല ചെയ്യാന്‍ അവനു കഴിയാതെ വരും. മനുഷ്യനെ പൂര്‍ണനാക്കാന്‍ വചനം ഉപയോഗിക്കാന്‍ ദൈവം അരുളിചെയ്തുവെങ്കില്‍, ഒപ്പം അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്തുവെങ്കില്‍, മനുഷ്യന്‍ ദൈവത്തില്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന് അത് വ്യക്തമാക്കുമായിരുന്നില്ലേ? അതുകൊണ്ട്, ദൈവം അത്തരം കാര്യങ്ങള്‍ ചെയ്യുന്നില്ല. മനുഷ്യന്റെയുള്ളില്‍ മതം വളരെയേറെയുണ്ട്; മനുഷ്യനിലെ എല്ലാ മത സങ്കല്‍പ്പങ്ങളെയും പ്രകൃത്യതീതമായ കാര്യങ്ങളെയും ഒഴിപ്പിച്ച് മനുഷ്യനെ ദൈവത്തിന്റെ യാഥാര്‍ത്ഥ്യം അറിയിക്കാനാണ് അവന്‍ അന്ത്യനാളുകളില്‍ വന്നിരിക്കുന്നത്. അമൂര്‍ത്തവും സാങ്കല്‍പ്പികവുമായ ഒരു ദൈവത്തിന്റെ പ്രതിരൂപം നീക്കംചെയ്യാനാണ് അവന്‍ വന്നിരിക്കുന്നത്-മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നിലവിലില്ലാത്ത ഒരു ദൈവത്തിന്റെ പ്രതിരൂപം. അതിനാല്‍, നിനക്ക് യാഥാര്‍ഥ്യത്തെക്കുറിച്ച് അറിവ് ഉണ്ടായിരിക്കുക എന്നതാണ് വിലപ്പെട്ട ഒരേയൊരു കാര്യം! സത്യം എല്ലാത്തിനേയും മറികടക്കുന്നു. ഇന്ന് നിന്നില്‍ എത്രത്തോളം സത്യമുണ്ട്? അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നതെല്ലാം ദൈവമാണോ? ദുഷ്ടാത്മാക്കള്‍ക്കും അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാന്‍ കഴിയും; എന്നുവെച്ച് അവരെല്ലാം ദൈവമാണോ? ദൈവത്തിലുള്ള വിശ്വാസത്തില്‍ മനുഷ്യന്‍ തേടുന്നത് സത്യത്തെയാണ്, അടയാളങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കുമുപരി അവന്‍ പിന്തുടരുന്നത് സചേതനത്വമാണ്. ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ലക്ഷ്യം ഇതായിരിക്കണം.

മുമ്പത്തേത്: ദൈവരാജ്യയുഗം വചനത്തിന്‍റെ യുഗമാണ്

അടുത്തത്: വേദനനിറഞ്ഞ പരീക്ഷകൾ അനുഭവിക്കുന്നതിലൂടെ മാത്രമേ നിനക്ക് ദൈവത്തിന്റെ ലാവണ്യം അറിയാൻ കഴിയൂ

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക