അധ്യായം 7

പടിഞ്ഞാറു നിന്നുള്ള എല്ലാ ശാഖകളും എന്റെ സ്വരം കേള്‍ക്കണം:

മുന്‍പ് നിങ്ങളെന്നോട് വിശ്വസ്തരായിരുന്നോ? എന്റെ ഉപദേശത്തിന്‍റെ ശ്രേഷ്ഠമായ വാക്കുകള്‍ നിങ്ങള്‍ കേട്ടുവോ? നിങ്ങളുടെ പ്രതീക്ഷകള്‍ യഥാര്‍ഥമായതും അവ്യക്തമോ അനിശ്ചിതമോ അല്ലാത്തതുമാണോ? മനുഷ്യരുടെ വിശ്വസ്തതയാകട്ടെ, മനുഷ്യരുടെ സ്നേഹമാകട്ടെ, മനുഷ്യരുടെ വിശ്വാസമാകട്ടെ--എന്നില്‍ നിന്നല്ലാതെ ഇവയൊന്നും വരുന്നില്ല. ഞാന്‍ നല്‍കാതെ ഇവയൊന്നും ഉണ്ടാകുന്നുമില്ല. എന്റെ ജനമേ, നിങ്ങള്‍ എന്റെ വചനങ്ങള്‍ ശ്രവിക്കുമ്പോള്‍, എന്റെ ഇംഗിതം മനസിലാക്കുന്നുണ്ടോ? എന്റെ ഹൃദയം നിങ്ങള്‍ കാണുന്നുണ്ടോ? മുന്‍പ് സേവനത്തിന്റെ പാതയില്‍ നിങ്ങള്‍ ഉയര്‍ച്ചകളും താഴ്ചകളും മുന്നേറ്റങ്ങളും പിന്‍വാങ്ങലുകളും അനുഭവിച്ചു എന്നും, വീഴ്ച പറ്റുവാനും എന്നെ ചതിക്കുവാന്‍ പോലും പോന്ന സാഹചര്യങ്ങളും നേരിട്ടു എന്നുമുള്ള സത്യം നിലനില്‍ക്കെത്തന്നെ, ഓരോ നിമിഷവും ഞാന്‍ നിങ്ങളെ നിരന്തരം രക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നു നിങ്ങള്‍ അറിഞ്ഞിരുന്നോ? ഓരോ നിമിഷവും ഞാന്‍ നിങ്ങളെ വിളിക്കുവാനും രക്ഷിക്കുവാനുമായി എന്‍റെ സ്വരമുയര്‍ത്തുകയായിരുന്നു എന്നും നിങ്ങള്‍ അറിഞ്ഞോ? പലതവണ നിങ്ങള്‍ സാത്താന്റെ വലയില്‍ വീണു. അനവധി തവണ നിങ്ങള്‍ മനുഷ്യരുടെ കെണികളില്‍ കുടുങ്ങിപ്പോയി. അനവധി തവണ നിങ്ങള്‍ പരസ്പരം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ അറ്റമില്ലാത്ത വഴക്കുകളിലേക്ക് വീണു. അനവധി തവണ, നിങ്ങളുടെ ശരീരം എന്റെ ഭവനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ നിങ്ങളുടെ ഹൃദയം എങ്ങും കാണ്മാനുണ്ടായിരുന്നില്ല. എന്നിരുന്നാലും, പലതവണ നിങ്ങളെ പിടിച്ചെഴുന്നേല്‍പ്പിക്കുവാന്‍ ഞാന്‍ എന്റെ രക്ഷയുടെ കരങ്ങള്‍ നീട്ടി. പലതവണ ഞാന്‍ നിങ്ങള്‍ക്കിടയില്‍ കരുണയുടെ വിത്തുകള്‍ വിതച്ചു. പലതവണ സഹനത്തിനുശേഷമുള്ള നിങ്ങളുടെ ക്ലേശങ്ങളുടെ കാഴ്ച എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു; പല തവണ...നിങ്ങള്‍ക്കിത് അറിയുമോ?

ഏതായാലും ഇന്ന് എന്റെ കരുതലില്‍, അവസാനം നിങ്ങള്‍ എല്ലാ ബുദ്ധിമുട്ടുകളും മറികടന്നിരിക്കുന്നു. ഞാന്‍ നിങ്ങളോടുകൂടെ സന്തോഷിക്കുന്നു; ഇത് എന്റെ ജ്ഞാനം ഉറഞ്ഞുകൂടിയതാണ്. എന്നിരുന്നാലും, ഇത് നന്നായി ഓര്‍മിക്കുക! നിങ്ങള്‍ കരുത്തുള്ളവരായിരുന്നപ്പോള്‍ ആരാണ് വീണുപോയത്? ഒരിക്കലും ബലഹീനതയുടെ നിമിഷങ്ങളിലൂടെ കടന്നുപോകാതെ ആരാണ് ശക്തരായിരുന്നത്? മനുഷ്യര്‍ക്കിടയില്‍ എന്നില്‍ നിന്നല്ലാത്ത ഏതെങ്കിലും അനുഗ്രഹം അനുഭവിച്ചത് ആരാണ്? എന്നില്‍ നിന്നല്ലാത്ത ഏതെങ്കിലും ദൗർഭാഗ്യം ആരാണ് അനുഭവിച്ചിട്ടുള്ളത്? എന്നെ സ്നേഹിക്കുന്നവര്‍ എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നായിരിക്കുമോ? ദൗർഭാഗ്യങ്ങള്‍ ഇയ്യോബിനെ വേട്ടയാടിയത് അവന്‍ എന്നെ സ്നേഹിക്കുന്നതില്‍ പരാജയപ്പെട്ടതിനാലും, പകരം എന്നെ എതിര്‍ക്കുവാന്‍ തീരുമാനിച്ചതിനാലും ആയിരിക്കുമോ? പൗലൊസിന് എന്റെ സാന്നിധ്യത്തില്‍ എന്നെ വിശ്വസ്തതയോടെ സേവിക്കുവാന്‍ സാധിച്ചത് അവനെന്നെ യഥാര്‍ഥത്തില്‍ സ്നേഹിക്കാന്‍ കഴിഞ്ഞതിനാല്‍ ആകുമോ? നിങ്ങള്‍ എന്റെ സാക്ഷ്യം മുറുകെപ്പിടിക്കുമെങ്കിലും, ശുദ്ധമായ സ്വര്‍ണം പോലെ കലര്‍പ്പുകളില്ലാത്ത സാക്ഷ്യം നിങ്ങള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും ഉണ്ടാകുമോ? യഥാര്‍ഥമായ വിശ്വസ്തത പ്രകടിപ്പിക്കുവാന്‍ മനുഷ്യര്‍ക്ക് സാധിക്കുമോ? നിങ്ങളുടെ സാക്ഷ്യം എനിക്കു സന്തോഷം നല്‍കുന്നു എന്നത് നിങ്ങളുടെ "വിശ്വസ്തതയെ" ബാധിക്കാതിരിക്കുവാന്‍ തക്കവിധം? കാരണം, ഞാന്‍ ആരില്‍ നിന്നും അത്രയൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റെ പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യത്തിനനുസരിച്ചാണെങ്കില്‍ നിങ്ങളെല്ലാവരും പ്രതീക്ഷിച്ച നിലവാരമില്ലാത്ത "കേടുപാടു സംഭവിച്ച ഉരുപ്പടികളായിരിക്കും". ഞാന്‍ നിങ്ങളോട് പറഞ്ഞ "കരുണയുടെ വിത്ത് വിതയ്ക്കുന്നതിന്" ഇതൊരു ഉദാഹരണമല്ലേ? നിങ്ങള്‍ കാണുന്നത് എന്റെ രക്ഷയല്ലേ?

നിങ്ങള്‍ പുറകിലേക്കു തിരിഞ്ഞുനോക്കി ചിന്തിക്കുകയും ഓര്‍ത്തെടുക്കുകയും വേണം. എന്റെ ഭവനത്തിലേക്ക് തിരിച്ചുവന്നതിനുശേഷം, സ്വന്തം നേട്ടങ്ങളെയോ കോട്ടങ്ങളെയോ പറ്റി ചിന്തിക്കാതെ, നിങ്ങളിലാരെങ്കിലും പത്രോസ് എന്നെ അറിഞ്ഞിരുന്നതുപോലെ അറിഞ്ഞിരുന്നോ? നിങ്ങള്‍ വേദപുസ്തകത്തിന്‍റെ ഉപരിപ്ലവമായ ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നു. പക്ഷേ നിങ്ങള്‍ അതിന്റെ സത്ത ഉള്‍ക്കൊണ്ടിട്ടുണ്ടോ? അതുപോലെ നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ "മൂലധനത്തെ" മുറുകെപ്പിടിച്ചിരിക്കുന്നു. സ്വയം വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ല. ഞാന്‍ നിങ്ങളോട് അരുളിച്ചെയ്യുമ്പോള്‍, ഞാന്‍ നിങ്ങളോട് മുഖാമുഖം സംസാരിക്കുമ്പോള്‍, നിങ്ങളിലാരാണ് നിങ്ങളുടെ അടഞ്ഞ ചുരുള്‍ നിലത്തുവച്ച് ഞാന്‍ വെളിപ്പെടുത്തുന്ന ജീവന്റെ വചസുകള്‍ സ്വീകരിക്കുവാന്‍ എപ്പോഴെങ്കിലും തയ്യാറായിരുന്നിട്ടുള്ളത്? നിങ്ങള്‍ എന്റെ വചനങ്ങളെ ഒട്ടും പരിഗണിക്കുന്നില്ല, അവയെ വിലപ്പെട്ടതായി കാണുന്നുമില്ല. മറിച്ച്, നിങ്ങളുടെ സ്ഥാനം നിലനിര്‍ത്തുവാനായി എതിരാളികള്‍ക്കുനേരെ നിറയൊഴിക്കുവാനുള്ള ഒരു യന്ത്രത്തോക്കായിട്ടാണ് നിങ്ങള്‍ അവയെ കാണുന്നത്. എന്നെ അറിയുവാന്‍ വേണ്ടി എന്റെ വിധി സ്വീകരിക്കുവാന്‍ അല്‍പംപോലും നിങ്ങള്‍ ശ്രമിക്കുന്നില്ല. നിങ്ങളോരോരുത്തരും മറ്റൊരാള്‍ക്കുനേരെ ആയുധം ചൂണ്ടിയിരിക്കുന്നു. നിങ്ങളെല്ലാവരും "നിസ്വാര്‍ഥരാണ്". എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ "മറ്റുള്ളവര്‍ക്കുവേണ്ടി ചിന്തിക്കുന്നു". കൃത്യമായി ഇതുതന്നെയല്ലേ നിങ്ങള്‍ ഇന്നലെയും ചെയ്തുകൊണ്ടിരുന്നത്? ഇന്നോ? നിങ്ങളുടെ "വിശ്വസ്തത" കുറച്ചളവുകൂടി കൂടിയിട്ടുണ്ട്, നിങ്ങള്‍ക്ക് അല്‍പം കൂടി പതം വന്നിട്ടുണ്ട്, അല്‍പം കൂടി പക്വത വന്നിട്ടുണ്ട്; ഇതുകാരണം, നിങ്ങള്‍ക്ക് എന്നോടുള്ള "ഭയം" കുറച്ചൊക്കെ വര്‍ധിച്ചിട്ടുണ്ട്, ആരും "അശ്രദ്ധമായി പ്രവര്‍ത്തിക്കുന്നില്ല". ഈ നിത്യമായ നിഷ്ക്രിയാവസ്ഥയില്‍ തന്നെ നിങ്ങള്‍ തുടരുന്നത് എന്തുകൊണ്ടാണ്? നിങ്ങളില്‍ നല്ല വശങ്ങള്‍ ഒരിക്കലും കാണുവാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഓഹ്, എന്റെ ജനമേ! ഭൂതകാലം എന്നേ പൊയ്മറഞ്ഞു; ഇനിയും നിങ്ങള്‍ അതിനെ മുറുകെപ്പിടിക്കേണ്ട. ഇന്നലെ ഉറച്ചുനിന്നതുകൊണ്ട് ഇന്ന് നിങ്ങള്‍ എന്നോടു ആത്മാര്‍ഥമായ വിശ്വസ്തത പ്രകടിപ്പിക്കണം; അതിലുപരി, നാളെ നിങ്ങള്‍ എനിക്കു നല്ല സാക്ഷ്യം വഹിക്കണം. അപ്പോള്‍ ഭാവിയില്‍ നിങ്ങള്‍ എന്റെ അനുഗ്രഹം നേടും. ഇതാണ് നിങ്ങള്‍ മനസിലാക്കേണ്ടത്.

ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ സന്നിഹിതനല്ലെങ്കിലും, എന്റെ ആത്മാവ് തീര്‍ച്ചയായും നിങ്ങളുടെ മേല്‍ കൃപ വര്‍ഷിക്കും. എന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ വിലമതിക്കുമെന്നും അവയെ ആശ്രയിച്ചുകൊണ്ട്, സ്വയം അറിയുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അവയെ നിങ്ങളുടെ മൂലധനമായി കണക്കാക്കരുത്; മറിച്ച്, നിങ്ങളില്‍ ഇല്ലാത്തവ നേടുവാന്‍ എന്റെ വചനങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കണം. ഇതില്‍ നിന്നും നല്ല ഘടകങ്ങള്‍ നേടിയെടുക്കുകയും വേണം. ഇതാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം!

ഫെബ്രുവരി 28, 1992

മുമ്പത്തേത്: അധ്യായം 6

അടുത്തത്: അധ്യായം 8

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക