ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ പ്രവര്‍ത്തനത്തിന്‍റെ രണ്ടുഘട്ടങ്ങളും ഇസ്രായേല്‍ ജനത്തെ ഒഴിവാക്കിയില്ല. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ജനതയ്ക്കിടയിലാണ് ഓരോ ഘട്ടവും നടപ്പിലാക്കപ്പെട്ടത്. ഇതുമൂലം, ഇസ്രായേല്‍ക്കാര്‍ വിശ്വസിക്കുന്നത് യഹോവ ഇസ്രായേല്‍ക്കാരുടെ മാത്രം ദൈവമാണെന്നാണ്. യേശു തന്‍റെ കുരിശുമരണം എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ യൂദയായിലാണ് പ്രവര്‍ത്തിച്ചത് എന്നതുകൊണ്ട് ജൂതന്മാര്‍ യേശുവിനെ ജൂതന്മാരുടെ വിമോചകനായാണ് കാണുന്നത്. അവര്‍ കരുതുന്നത് അവന്‍ ജൂതന്മാരുടെ മാത്രം രാജാവാണ്, മറ്റൊരു ജനതയുടേതുമല്ല എന്നാണ്; ഇംഗ്ലീഷുകാരെ വിമോചിപ്പിക്കുന്ന കർത്താവല്ല, അമേരിക്കക്കാരെ വിമോചിപ്പിക്കുന്ന കർത്താവല്ലല്ല, ഇസ്രായേല്‍ക്കാരെ മാത്രം വിമോചിപ്പിക്കുന്ന കർത്താവാണ് എന്നാണ്; ഇസ്രായേലില്‍ അവന്‍ ജൂതന്മാരുടെ രക്ഷാകര്‍മ്മമാണ് പൂര്‍ത്തിയാക്കിയത് എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവം എല്ലാത്തിന്‍റെയും നാഥനാണ്. എല്ലാ സൃഷ്ടികളുടെയും ദൈവമാണ് അവിടുന്ന്. ഇസ്രായേല്‍ക്കാരുടെ മാത്രം ദൈവമോ ജൂതന്മാരുടെ മാത്രം ദൈവമോ അല്ല അവിടുന്ന്, മറിച്ച് എല്ലാ സൃഷ്ടികളുടെയും ദൈവമാണ്. അവിടുത്തെ പ്രവര്‍ത്തനത്തിന്‍റെ മുമ്പത്തെ രണ്ടു ഘട്ടങ്ങള്‍ നടപ്പിലായത് ഇസ്രായേലിലാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ വിശ്വസിക്കുന്നത് യഹോവ ഇസ്രായേലില്‍ തന്‍റെ പ്രവര്‍ത്തനം നടത്തിയെന്നും യേശു തന്നെ യൂദയായില്‍ തന്‍റെ പ്രവര്‍ത്തനം നടത്തിയെന്നും അതിലുപരി അവന്‍ തന്‍റെ പ്രവര്‍ത്തനത്തിനു ശരീരമായി എന്നും, എന്തുതന്നെയായാലും അവിടുത്തെ പ്രവര്‍ത്തനം ഇസ്രായേലിനു പുറത്തേക്ക് വ്യാപിച്ചില്ല എന്നുമാണ്. ദൈവം ഈജിപ്തുകാരിലോ ഇന്ത്യക്കാരിലോ പ്രവര്‍ത്തിച്ചില്ല, അവിടുന്ന് ആകെ പ്രവര്‍ത്തിച്ചത് ഇസ്രായേല്യരില്‍ മാത്രമാണ്. ഇങ്ങനെയാണ് ആളുകള്‍ വിവിധ ധാരണകള്‍ ഉണ്ടാക്കുന്നതും ദൈവത്തിന്‍റെ പ്രവര്‍ത്തനത്തെ ഒരു നിശ്ചിത വ്യാപ്തിയിലേക്ക് ചുരുക്കുന്നതും. അവര്‍ പറയുന്നത് ദൈവം പ്രവര്‍ത്തിക്കുമ്പോള്‍ അത് തന്‍റെ തെരഞ്ഞെടുത്ത ജനതയ്ക്കിടയില്‍ ആയിരിക്കണമെന്നും ഇസ്രായേലില്‍ ആയിരിക്കണമെന്നുമാണ്; ഇസ്രായേല്‍ക്കാര്‍ക്കുവേണ്ടിയല്ലാതെ ദൈവം മറ്റാര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നില്ല എന്നാണ്, ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന് അതില്‍ കൂടുതല്‍ സാധ്യത ഒന്നുമില്ല എന്നാണ്. ദൈവാവതാരത്തിന്‍റെ കാര്യത്തിലാണെങ്കില്‍ അവര്‍ കൂടുതല്‍ കടുംപിടുത്തക്കാരാണ്. ഇസ്രായേലിന്‍റെ അതിര്‍ത്തികള്‍ വിട്ടു പുറത്തുപോകാന്‍ അവര്‍ അവിടുത്തെ അനുവദിക്കുന്നില്ല. ഇവയെല്ലാം വെറും മാനുഷിക ധാരണകള്‍ മാത്രമല്ലേ? ആകാശവും ഭൂമിയും അതിലെ എല്ലാം സൃഷ്ടിച്ചത് ദൈവമാണ്. എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവ് ദൈവമാണ്. അങ്ങനെ വരുമ്പോള്‍ തന്‍റെ പ്രവര്‍ത്തനം ഇസ്രായേലില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ അവിടുത്തേക്ക് എങ്ങനെ സാധിക്കും? അങ്ങനെയായിരുന്നുവെങ്കില്‍ എന്തിനാണ് മറ്റുള്ളവയെല്ലാം അവിടുന്ന് സൃഷ്ടിച്ചത്? അവിടുന്ന് ഈ ലോകം മുഴുവന്‍ സൃഷ്ടിച്ചു. ആറായിരം വര്‍ഷം നീണ്ട തന്‍റെ നിര്‍വ്വഹണപദ്ധതി അവിടുന്ന് നടപ്പിലാക്കിയത് ഇസ്രായേലില്‍ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ ഓരോ വ്യക്തിക്കുമേലും ആണ്. ചൈനയില്‍ വസിക്കുന്നവനോ അമേരിക്കയില്‍ വസിക്കുന്നവനോ ഇംഗ്ലണ്ടില്‍ വസിക്കുന്നവനോ റഷ്യയില്‍ വസിക്കുന്നവനോ ആകട്ടെ, ഓരോ വ്യക്തിയും ആദാമിന്‍റെ പിന്മുറക്കാരനാണ്; ദൈവമാണ് അവരെയെല്ലാം സൃഷ്ടിച്ചത്. അവരില്‍ ഒരുവനുപോലും സൃഷ്ടിയുടെ പരിമിതികളില്‍ നിന്നും പുറത്തുകടക്കാനാകില്ല, “ആദാമിന്‍റെ പിന്മുറക്കാരന്‍” എന്ന മുദ്രയില്‍ നിന്നും വേര്‍പ്പെടാനാകില്ല. അവരെല്ലാവരും ദൈവത്തിന്‍റെ സൃഷ്ടികളാണ്, ആദാമിന്‍റെ സന്തതികളാണ്, ആദാമിന്‍റെയും ഹവ്വായുടെയും ദുഷിക്കപ്പെട്ട പിന്മുറക്കാരുമാണ്. ഇസ്രായേല്‍ക്കാര്‍ മാത്രമല്ല, എല്ലാ ജനങ്ങളും ദൈവത്തിന്‍റെ സൃഷ്ടികളാണ്; ഇവരില്‍ ചിലര്‍ ശപിക്കപ്പെട്ടവരും ചിലര്‍ അനുഗ്രഹിക്കപ്പെട്ടവരുമാണ് എന്നുമാത്രം. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം സ്വീകാര്യമായ അനവധി കാര്യങ്ങളുണ്ട്; തുടക്കത്തില്‍ ദൈവം അവരില്‍ പ്രവര്‍ത്തിച്ചത് അവര്‍ ഏറ്റവും കുറച്ചേ ദുഷിക്കപ്പെട്ടിരുന്നുള്ളൂ എന്നതുകൊണ്ടാണ്. ചൈനീസ് വംശജരെ അവരുമായി താരതമ്യം ചെയ്യാനേ സാധിക്കുകയില്ല. ഇസ്രായേല്യരെക്കാള്‍ വളരെ താഴ്ന്നവരാണ് അവര്‍. അതുകൊണ്ട്, ദൈവം തുടക്കത്തില്‍ ഇസ്രായേലിലെ ജനങ്ങളിക്കിടയില്‍ പ്രവര്‍ത്തിച്ചു. അവിടുത്തെ പ്രവര്‍ത്തനത്തിന്‍റെ രണ്ടാംഘട്ടം യൂദയായില്‍ മാത്രം നടപ്പിലാക്കി. ഇത് മനുഷ്യര്‍ക്കിടയില്‍ അനവധി ധാരണകളും നിയമങ്ങളും രൂപപ്പെടുവാന്‍ കാരണമായി. സത്യത്തില്‍, മനുഷ്യരുടെ ധാരണകള്‍ക്കനുസരിച്ചാണ് ദൈവം പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവിടുന്ന് ഇസ്രായേല്‍ക്കാരുടെ മാത്രം ദൈവമേ ആകുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ തന്‍റെ പ്രവര്‍ത്തനം വിജാതീയ രാഷ്ട്രങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ അവിടുത്തേക്ക് കഴിയുകയില്ല. കാരണം, അപ്പോള്‍ അവിടുന്ന് ഇസ്രായേല്‍ക്കാരുടെ മാത്രം ദൈവമായിരിക്കും, എല്ലാ സൃഷ്ടികളുടേതുമല്ല. വിജാതീയ ജനതകൾക്കിടയില്‍ യഹോവയുടെ നാമം മഹത്ത്വപ്പെടുമെന്ന്, അവിടുത്തെ നാമം ഈ ജനതകളിലേക്ക് വ്യാപിക്കുമെന്ന്, പ്രവചനങ്ങള്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇത് പ്രവചിക്കപ്പെട്ടത്? ദൈവം ഇസ്രായേല്‍ക്കാരുടെ മാത്രം ദൈവമായിരുന്നെങ്കില്‍ ഇസ്രായേലില്‍ മാത്രമേ അവിടുന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. അതിലുപരി, അവിടുന്ന് തന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുമില്ല, അങ്ങനെയൊരു പ്രവചനം നടത്തുകയുമില്ല. ഈ പ്രവചനം നടത്തിയതുകൊണ്ട് അവിടുന്ന് തന്‍റെ പ്രവര്‍ത്തനം വിജാതീയ ജനതകള്‍ക്കിടയിലേക്ക്, ഓരോ ജനതയിലേക്കും എല്ലാ നാടുകളിലേക്കും വ്യാപിപ്പിക്കുമെന്നുറപ്പാണ്. ഇങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്ട് അവിടുന്നിത് ചെയ്യേണ്ടിയിരിക്കുന്നു. ഇതാണ് അവിടുത്തെ പദ്ധതി. കാരണം, അവിടുന്നാണ് സ്വര്‍ഗ്ഗങ്ങളും ഭൂമിയും അതിലെ സകലവും സൃഷ്ടിച്ച നാഥന്‍; സകല സൃഷ്ടികളുടെയും ദൈവം. ഇസ്രായേല്‍ക്കാര്‍ക്കിടയിലാകട്ടെ, യൂദയാ മുഴുവനിലുമാകട്ടെ, ദൈവത്തിന്‍റെ പ്രവര്‍ത്തനം പ്രപഞ്ചം മുഴുവന്‍റെയും പ്രവര്‍ത്തനമാണ്, മൊത്തം മനുഷ്യരാശിയുടെയും പ്രവര്‍ത്തനമാണ്. മഹത്തായ ചുവന്ന വ്യാളിയുടെ നാട്ടില്‍—ഒരു വിജാതീയ രാജ്യത്ത്—അവിടുന്ന് ഇന്നു ചെയ്യുന്ന പ്രവര്‍ത്തനം, മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ഭൂമിയിലെ അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം ഇസ്രായേലായിരുന്നു അതുപോലെ, വിജാതീയ രാജ്യങ്ങളിലെ അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം ചൈനയുമാകാം. “വിജാതീയ ജനതകള്‍ക്കിടയില്‍ യഹോവയുടെ നാമം മഹത്ത്വപ്പെടും” എന്ന പ്രവചനം അവിടുന്നിപ്പോള്‍ പൂര്‍ത്തിയാക്കിയില്ലേ? വിജാതീയ ജനതകള്‍ക്കിടയിലെ അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയാണ് മഹത്തായ ചുവന്ന വ്യാളിയുടെ ജനതയ്ക്കിടയില്‍ അവിടുന്ന് ചെയ്യുന്ന പ്രവര്‍ത്തനം. ദൈവം അവതാരമെടുത്ത് ഈ നാട്ടില്‍, ഈ ശപിക്കപ്പെട്ട ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നുള്ളത് മനുഷ്യന്‍റെ സങ്കല്‍പ്പങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ്. എല്ലാവരെയുംകാള്‍ തരംതാഴ്ന്ന ഒരു ജനതയാണവര്‍. അവര്‍ക്ക് യാതൊരു മൂല്യവുമില്ല. അവരെ ആദ്യം യഹോവ കയ്യൊഴിഞ്ഞതായിരുന്നു. ജനതകളെ മറ്റു ജനതകള്‍ ഉപേക്ഷിക്കാം. പക്ഷേ അവര്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടാല്‍ അവരെക്കാള്‍ സ്ഥാനമില്ലാത്തവരും വിലകുറഞ്ഞവരുമായി മറ്റാരുമില്ല. ദൈവത്തിന്‍റെ ഒരു സൃഷ്ടിക്ക് സാത്താനാല്‍ സ്വന്തമാക്കപ്പെടുന്നതോ ആളുകളാല്‍ ഉപേക്ഷിക്കപ്പെടുന്നതോ വളരെ വേദനാജനകമായി അനുഭവപ്പെടുന്നു. എന്നാല്‍ ഒരു സൃഷ്ടി സ്രഷ്ടാവിനാല്‍ തന്നെ ഉപേക്ഷിക്കപ്പെടുക എന്നുപറഞ്ഞാല്‍ അതിലും താഴ്ന്ന ഒരു സ്ഥാനം വേറെയില്ല എന്നാണർത്ഥം. മൊവാബിന്‍റെ പിന്‍ഗാമികൾ ശപിക്കപ്പെട്ടവരായിരുന്നു, അവര്‍ ഈ പിന്നാക്കരാജ്യത്തിലായിരുന്നു ജനിച്ചത്. അന്ധകാരത്തിന്‍റെ സ്വാധീനത്തിൻ കീഴിലുള്ള ജനതകളില്‍ ഏറ്റവും താഴ്ന്ന സ്ഥാനം മൊവാബിന്‍റെ പിന്‍മുറക്കാര്‍ക്കാണെന്ന് നിസ്സംശയം പറയാം. ഈ ആളുകള്‍ ഏറ്റവും താഴ്ന്ന സ്ഥാനത്തായതുകൊണ്ട്, അവരില്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് മാനുഷികധാരണകളെ ഏറ്റവും കൂടുതലായി തകര്‍ക്കുവാന്‍ സാധിക്കും, ദൈവത്തിന്‍റെ ആറായിരം വര്‍ഷം നീളുന്ന നിര്‍വ്വഹണപദ്ധതിക്കു മൊത്തത്തിനും ഉപകാരപ്രദവുമായിരിക്കും. ഈ ജനതകള്‍ക്കിടയില്‍ അത്തരമൊരു പ്രവര്‍ത്തനം ചെയ്യുന്നതാണ് മാനുഷികധാരണകള്‍ തകര്‍ക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം, ഇതിനോടുകൂടെ ദൈവം ഒരു യുഗത്തിന് ആരംഭം കുറിക്കുന്നു; ഇതിനോടുകൂടെ ദൈവം എല്ലാ മാനുഷികധാരണകളെയും തകര്‍ക്കുന്നു. ഇതിനോടുകൂടെ അവിടുന്ന് മൊത്തം അനുഗ്രഹത്തിന്‍റെ യുഗത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. അവിടുത്തെ ആദ്യത്തെ പ്രവര്‍ത്തനം നടപ്പിലാക്കിയത് യൂദയായില്‍, ഇസ്രായേലിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ആണ്. വിജാതീയ ജനതകള്‍ക്കിടയില്‍ ഒരു പുതുയുഗം ആരംഭിക്കുവാനായി അവിടുന്ന് ഒരു പ്രവര്‍ത്തനവും ചെയ്തില്ല. പ്രവര്‍ത്തനത്തിന്‍റെ അവസാനഘട്ടം മാത്രമാണ് വിജാതീയര്‍ക്കിടയില്‍, അതും ശപിക്കപ്പെട്ടവര്‍ക്കിടയില്‍ നടപ്പിലാക്കുന്നത്. ഈ ഒരു സംഗതിക്ക് സാത്താനെ ഏറ്റവും കൂടുതല്‍ അപമാനിതനാക്കുവാൻ സാധിക്കും. അങ്ങനെ ദൈവം പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിയുടെയും ദൈവമായി “മാറുന്നു”. എല്ലാത്തിന്‍റെയും നാഥനാകുന്നു, ജീവനുള്ള എല്ലാത്തിന്‍റെയും ആരാധനാപാത്രമാകുന്നു.

ഇന്ന്, ദൈവം എന്തു പുതിയ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത് എന്ന് ഇപ്പോഴും മനസ്സിലാകാത്തവരുണ്ട്. വിജാതീയ ജനതകള്‍ക്കിടയില്‍ ദൈവം ഒരു പുതിയ തുടക്കത്തിന് ആരംഭമിട്ടിരിക്കുന്നു. അവിടുന്ന് ഒരു പുതുയുഗം ആരംഭിച്ചിരിക്കുന്നു, പുതിയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുന്നു—മൊവാബിന്‍റെ പിന്‍മുറക്കാരിലാണ് അവിടുന്ന് ഈ പ്രവര്‍ത്തനം നടത്തുന്നത്. ഇതല്ലേ അവിടുത്തെ ഏറ്റവും പുതിയ പ്രവര്‍ത്തനം? ചരിത്രത്തിലൊരാളും ഇത്തരമൊരു പ്രവര്‍ത്തനം ഇതിനു മുമ്പ് അനുഭവിച്ചിട്ടില്ല. ആരും അതിനെപ്പറ്റി കേട്ടിട്ടുപോലുമില്ല, അത്രപോലും വിലമതിച്ചിട്ടുമില്ല. ദൈവത്തിന്‍റെ ജ്ഞാനം, ദൈവത്തിന്‍റെ അത്ഭുതം, ദൈവത്തിന്‍റെ അഗാധത, ദൈവത്തിന്‍റെ മഹത്ത്വം, ദൈവത്തിന്‍റെ പരിശുദ്ധി, എല്ലാം അന്ത്യനാളുകളിലെ പ്രവര്‍ത്തനത്തിന്‍റെ ഈ ഘട്ടത്തില്‍ പ്രകടമാക്കപ്പെടുകയാണ്. ഇതല്ലേ മനുഷ്യധാരണകളെ തകര്‍ത്തുകളയുന്ന പുതിയ പ്രവര്‍ത്തനം? ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്: "ദൈവം മൊവാബിനെ ശപിക്കുകയും അവരുടെ പിന്മുറക്കാരെ താന്‍ ഉപേക്ഷിക്കുമെന്ന് പറയുകയും ചെയ്തതുകൊണ്ട്, എങ്ങനെയാണ് അവിടുത്തേക്കിപ്പോള്‍ അവരെ രക്ഷിക്കാനാകുക?" ദൈവത്താല്‍ ശപിക്കപ്പെടുകയും ഇസ്രായേലില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത വിജാതീയരാണവര്‍; "വിജാതീയരായ നായ്ക്കള്‍" എന്നാണ് ഇസ്രായേല്‍ക്കാര്‍ അവരെ വിളിച്ചത്. എല്ലാവരുടെയും കാഴ്ചപ്പാടില്‍ അവര്‍ വിജാതീയരായ നായ്ക്കള്‍ മാത്രമല്ല, അതിലും നീചരായ വിനാശത്തിന്‍റെ പുത്രന്മാരാണ്; എന്നുപറഞ്ഞാല്‍, അവര്‍ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനതയല്ല. അവര്‍ ഇസ്രായേലിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ജനിച്ചവരായിരിക്കാം, എന്നാലവര്‍ ഇസ്രായേല്‍ ജനതയുടെ ഭാഗമല്ല. വിജാതീയ രാജ്യങ്ങളിലേക്ക് പുറത്താക്കപ്പെട്ടവരാണവര്‍. എല്ലാ ജനങ്ങളിലും വെച്ച് ഏറ്റവും താഴ്ന്നവരാണവര്‍. അവർ മനുഷ്യകുലത്തിലെ ഏറ്റവും താഴ്ന്നവരായതുകൊണ്ടു തന്നെയാണ് ഒരു പുതുയുഗം ആരംഭിക്കുന്നതിനുള്ള അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ദൈവം അവരില്‍ തന്നെ നടപ്പാക്കുന്നത്. കാരണം, ദുഷിച്ച മാനവികതയുടെ പ്രതിനിധികളാണ് അവര്‍. കൃത്യമായ തെരഞ്ഞെടുപ്പും ലക്ഷ്യവും ഉള്ളതാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനം. ഇന്ന് ഈ ജനങ്ങള്‍ക്കിടയില്‍ അവിടുന്ന് ചെയ്യുന്ന പ്രവര്‍ത്തനം തന്നെയാണ് സൃഷ്ടികള്‍ക്കുമേലും അവിടുന്ന് നടത്തുന്ന പ്രവര്‍ത്തനം. ദൈവത്തിന്‍റെ ഒരു സൃഷ്ടിയായിരുന്നു നോഹ, അതുപോലെ അവന്‍റെ പിന്‍ഗാമികളും. ഈ ലോകത്തില്‍ മാംസവും രക്തവുമുള്ള എല്ലാവരും ദൈവത്തിന്‍റെ സൃഷ്ടികളാണ്. എല്ലാ സൃഷ്ടികളെയും ലക്ഷ്യം വെച്ചുള്ളതാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനം. സൃഷ്ടിക്കപ്പെട്ട ശേഷം ആരെങ്കിലും ശപിക്കപ്പെട്ടവരായോ എന്നതിനെ ആശ്രയിച്ചുള്ളതല്ല അത്. അവിടുത്തെ നിര്‍വ്വഹണപ്രവര്‍ത്തനം എല്ലാ സൃഷ്ടികളെയും ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ ശപിക്കപ്പെടാത്ത, തെരഞ്ഞെടുക്കപ്പെട്ട ജനത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദൈവം തന്‍റെ സൃഷ്ടികള്‍ക്കിടയില്‍ അവിടുത്തെ പ്രവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ട്, തീര്‍ച്ചയായും അത് വിജയകരമായി പൂര്‍ത്തിയാക്കും. അവിടുത്തെ പ്രവര്‍ത്തനത്തിന് ഉപകരിക്കുന്ന ആളുകളില്‍ ദൈവം പ്രവര്‍ത്തിക്കും. അതുകൊണ്ട്, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദൈവം എല്ലാ പരമ്പരാഗതരീതികളെയും തകിടം മറിക്കുന്നു. അവിടുത്തെ സംബന്ധിച്ചിടത്തോളം "ശപിക്കപ്പെട്ട", "ശിക്ഷിക്കപ്പെട്ട", "അനുഗ്രഹിക്കപ്പെട്ട" എന്നീ വാക്കുകള്‍ അര്‍ത്ഥശൂന്യമാണ്! ജൂതന്മാർ നല്ലവരാണ്, തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽജനത്തെപ്പോലെ. മികച്ച ശേഷിയും മാനവികതയുമുള്ള ജനതയാണവര്‍. തുടക്കത്തില്‍, അവരിലാണ് യഹോവ തന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയും അവിടുത്തെ ഏറ്റവും ആദ്യത്തെ പ്രവര്‍ത്തനം നടത്തുകയും ചെയ്തത്. പക്ഷേ, ഇന്ന്‍ കീഴടക്കലിന്‍റെ പ്രവര്‍ത്തനം അവരില്‍ നടത്തുന്നത് തികച്ചും അര്‍ത്ഥശൂന്യമായിരിക്കും. അവരും സൃഷ്ടിയുടെ ഭാഗമായിരിക്കാം. അവരെ സംബന്ധിച്ചിടത്തോളം ശുഭകരമായ അനവധി കാര്യങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ പ്രവര്‍ത്തനത്തിന്‍റെ ഈ ഘട്ടം അവരില്‍ നടപ്പാക്കുന്നത് തികച്ചും അര്‍ത്ഥശൂന്യമായിരിക്കും. എന്തെന്നാൽ അപ്പോൾ ദൈവത്തിന് ആളുകളെ കീഴടക്കാന്‍ സാധിക്കുകയില്ല. എല്ലാ സൃഷ്ടികളെയും ബോധ്യപ്പെടുത്തുവാനും സാധിക്കുകയില്ല. കൃത്യമായും അതുകൊണ്ടാണ് ദൈവം തന്‍റെ പ്രവര്‍ത്തനം മഹത്തായ ചുവന്ന വ്യാളിയുടെ നാട്ടിലെ ജനങ്ങളിലേക്ക് മാറ്റുന്നത്. ഇവിടെ ഏറ്റവും സുപ്രധാനമായ ഒരു സംഗതി അവിടുന്ന് ഒരു പുതുയുഗത്തിന് ആരംഭം കുറിക്കുന്നതാണ്, എല്ലാ നിയമങ്ങളെയും മാനുഷികമായ ധാരണകളെയും തകിടം മറിക്കുന്നതാണ്, അനുഗ്രഹത്തിന്‍റെ യുഗത്തെ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതാണ്. ദൈവത്തിന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനം ഇസ്രായേല്‍ക്കാര്‍ക്കിടയിലാണ് നടപ്പിലാക്കിയിരുന്നതെങ്കില്‍ അവിടുത്തെ ആറായിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന നിര്‍വ്വഹണപദ്ധതി അവസാനിക്കുമ്പോഴേക്കും എല്ലാവരും വിശ്വസിക്കുക ദൈവം ഇസ്രായേല്‍ക്കാരുടെ മാത്രം ദൈവമാണെന്നാണ്. ഇസ്രായേല്‍ക്കാര്‍ മാത്രമാണ് ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമെന്നാണ്. ഇസ്രായേല്‍ക്കാര്‍ക്ക് മാത്രമാണ് ദൈവത്തിന്‍റെ അനുഗ്രഹവും വാഗ്ദാനവും പിന്തുടര്‍ച്ചാവകാശമായി ലഭിക്കുവാന്‍ അര്‍ഹത എന്നുമാണ്. അന്ത്യനാളുകളില്‍ വിജാതീയ ജനതയായ മഹത്തായ ചുവന്ന വ്യാളിയുടെ രാജ്യത്ത് ദൈവത്തിന്‍റെ അവതാരം എല്ലാ സൃഷ്ടികളുടെയും ദൈവം എന്ന നിലയിലുള്ള അവിടുത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയാണ്. മഹത്തായ ചുവന്ന വ്യാളിയുടെ രാജ്യത്ത് ദൈവം തന്‍റെ നിര്‍വ്വഹണപ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും അവിടുത്തെ പ്രവര്‍ത്തനത്തിന്‍റെ പ്രധാനഭാഗം അവസാനിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഈ മൂന്നു ഘട്ടങ്ങളുടെയും കാതല്‍ മനുഷ്യന്‍റെ വിമോചനമാണ്. അതായത് എല്ലാ സൃഷ്ടികളെയുംകൊണ്ട് സ്രഷ്ടാവിനെ ആരാധിപ്പിക്കുക. അങ്ങനെ പ്രവര്‍ത്തനത്തിന്‍റെ ഓരോ ഘട്ടത്തിനും വലിയ അര്‍ത്ഥമുണ്ട്. അര്‍ത്ഥമോ മൂല്യമോ ഇല്ലാത്ത യാതൊന്നും ദൈവം ചെയ്യുന്നില്ല. ഒരു വശത്ത്, പ്രവര്‍ത്തനത്തിന്‍റെ ഈ ഘട്ടം പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയും മുമ്പത്തെ രണ്ടുയുഗങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു. മറുവശത്ത് അത് എല്ലാ മാനുഷികധാരണകളെയും മാനുഷിക വിശ്വാസത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പഴയ രീതികളെ തകര്‍ക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ മാനുഷികധാരണകള്‍ക്ക് അനുസൃതമായിട്ടാണ് കഴിഞ്ഞ രണ്ടുഘട്ടങ്ങളിലെ പ്രവര്‍ത്തനം നടത്തിയത്. ഈ ഘട്ടം ഏതായാലും മാനുഷികധാരണകളെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയും അതുവഴി മനുഷ്യരാശിയെ മുഴുവനായി കീഴടക്കുകയും ചെയ്യുന്നു. മൊവാബിന്റെ പിന്‍ഗാമികള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരെ കീഴടക്കുക വഴി ദൈവം ഈ പ്രപഞ്ചത്തിലെ എല്ലാ ജനങ്ങളെയും കീഴടക്കും. ഇതാണ് അവിടുത്തെ പ്രവൃത്തിയുടെ ഈ ഘട്ടത്തിന്‍റെ ഏറ്റവും അഗാധമായ പ്രാധാന്യം, അവിടുത്തെ പ്രവര്‍ത്തനത്തിന്‍റെ ഈ ഘട്ടത്തിന്‍റെ ഏറ്റവും വിലയേറിയ വശം. നിന്‍റെ സ്ഥാനം താഴ്ന്നതാണെന്നും നീ വിലകുറഞ്ഞവനാണെന്നും നിനക്കിപ്പോള്‍ അറിയാമെങ്കിലും, അപ്പോഴും ഏറ്റവും സന്തോഷകരമായ ഒരു കാര്യം നിനക്കു ലഭിച്ചു എന്നു നിനക്കു തോന്നും. നീ മഹത്തായ ഒരു അനുഗ്രഹത്തിന് അവകാശിയായിരിക്കുന്നു, നിനക്കു വലിയൊരു വാഗ്ദാനം ലഭിച്ചിരിക്കുന്നു. കൂടാതെ ദൈവത്തിന്‍റെ മഹത്തായ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ നിനക്കു സഹായിക്കുകയും ചെയ്യാം. നീ ദൈവത്തിന്‍റെ യഥാര്‍ത്ഥഭാവം കണ്ടിരിക്കുന്നു. ദൈവത്തിന്‍റെ അന്തര്‍ലീനമായ ഗുണം നിനക്കറിയാം. ദൈവത്തിന്‍റെ ഇച്ഛ നീ നടപ്പിലാക്കുന്നു. ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ മുമ്പത്തെ രണ്ടു ഘട്ടങ്ങളും ഇസ്രായേല്‍ക്കാര്‍ക്കിടയിലാണ് നടപ്പിലാക്കിയത്. അന്ത്യനാളുകളിലെ ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഇപ്പോഴത്തെ ഘട്ടവും ഇസ്രായേല്‍ക്കാര്‍ക്കിടയിലായിരുന്നു നടപ്പിലാക്കിയിരുന്നതെങ്കില്‍, ഇസ്രായേല്‍ക്കാര്‍ മാത്രമാണ് ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമെന്ന് എല്ലാ സൃഷ്ടികളും വിശ്വസിക്കുമെന്നു മാത്രമല്ല, ദൈവത്തിന്‍റെ മൊത്തം നിര്‍വ്വഹണപദ്ധതിയും ഉദ്ദിഷ്ട ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിൽ പരാജയപ്പെടുകയും ചെയ്യും. ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ രണ്ടു ഘട്ടങ്ങള്‍ ഇസ്രായേലില്‍ നടപ്പിലാക്കിയ സമയത്ത്, പുതിയ പ്രവര്‍ത്തനമോ, ഒരു പുതുയുഗം ആരംഭിക്കുന്ന പ്രവര്‍ത്തനമോ വിജാതീയ ജനതകള്‍ക്കിടയില്‍ നടപ്പിലാക്കിയിരുന്നില്ല. ഒരു പുതുയുഗം ആരംഭിക്കുന്ന പ്രവര്‍ത്തനത്തിന്‍റെ ഇന്നത്തെ ഘട്ടം വിജാതീയ ജനതകള്‍ക്കിടയിലാണ് ആദ്യമായി നടപ്പിലാക്കുന്നത്. കൂടാതെ, ആരംഭത്തില്‍ മൊവാബിന്‍റെ പിന്‍ഗാമികള്‍ക്കിടയില്‍ നടപ്പിലാക്കുകവഴി ഒരു പുതുയുഗം ആരംഭിക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്‍റെ ധാരണകളില്‍ ഉള്‍ച്ചേര്‍ന്നിരുന്ന എല്ലാ വിജ്ഞാനവും ദൈവം തകര്‍ത്തിരിക്കുന്നു. അവയിലൊന്നും അവശേഷിക്കാന്‍ അവിടുന്ന് അനുവദിച്ചില്ല. തന്‍റെ കീഴടക്കലിന്‍റെ പ്രവര്‍ത്തനത്തില്‍ ദൈവം എല്ലാ മാനുഷികധാരണകളെയും തകര്‍ത്തു. മനുഷ്യന്‍റെ പഴയ, മുമ്പുണ്ടായിരുന്ന വിജ്ഞാനമാര്‍ഗ്ഗങ്ങളെയും തകര്‍ത്തു. ദൈവത്തിന് നിയമങ്ങള്‍ ഇല്ലായെന്നും ദൈവത്തെ സംബന്ധിച്ചിടത്തോളം ഒന്നും പഴയതല്ലെന്നും അവിടുന്ന് ചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ണ്ണമായും വിമോചിതമാണെന്നും പൂര്‍ണ്ണമായും സ്വതന്ത്രമാണെന്നും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവിടുന്നാണ് ശരി എന്നും അറിയാന്‍ അവിടുന്ന് ജനങ്ങളെ അനുവദിക്കുന്നു. അവിടുന്നു സൃഷ്ടികള്‍ക്കിടയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനത്തിനും നീ പൂര്‍ണ്ണമായി സമര്‍പ്പിക്കണം. ദൈവം ചെയ്യുന്ന എല്ലാ പ്രവര്‍ത്തനത്തിനും അര്‍ത്ഥമുണ്ട്. അവിടുത്തെ ഇച്ഛയ്ക്കും വിജ്ഞാനത്തിനും അനുസരിച്ചാണ്, അല്ലാതെ മനുഷ്യരുടെ തെരഞ്ഞെടുപ്പുകള്‍ക്കോ ധാരണകള്‍ക്കോ അനുസരിച്ചല്ല ദൈവം തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവിടുത്തെ പ്രവര്‍ത്തനത്തിന് ഗുണകരമാകുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അവിടുന്ന് അതു ചെയ്യുന്നു. തന്‍റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും ഗുണകരമല്ല എങ്കില്‍ അത് എത്ര നല്ലതായാലും ദൈവം അത് ചെയ്യുന്നില്ല. അവിടുന്ന് പ്രവര്‍ത്തിക്കുന്നതും തന്‍റെ പ്രവര്‍ത്തനത്തിന്‍റെ സ്വീകര്‍ത്താക്കളെയും സ്ഥലവും നിശ്ചയിക്കുന്നതും പ്രവര്‍ത്തനത്തിന്‍റെ അര്‍ത്ഥത്തിനും ഉദ്ദേശ്യത്തിനും അനുസരിച്ചാണ്. അവിടുന്ന് പ്രവര്‍ത്തിക്കുമ്പോള്‍ പഴയ നിയമങ്ങള്‍ അനുസരിക്കുന്നില്ല. പഴയ സമവാക്യങ്ങള്‍ പാലിക്കുന്നുമില്ല. പകരം, പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യത്തിനനുസരിച്ചാണ് അവിടുന്ന് തന്‍റെ പ്രവർത്തനം ആസൂത്രണം ചെയ്യുന്നത്. അവസാനം, യഥാര്‍ത്ഥമായ ഫലവും പ്രതീക്ഷിച്ച ലക്ഷ്യവും ദൈവം നേടും. ഈ കാര്യങ്ങള്‍ ഇന്നു നിനക്ക് മനസ്സിലാകുന്നില്ലെങ്കില്‍ ഈ പ്രവർത്തനം നിന്നിൽ യാതൊരു ഫലവും ഉളവാക്കില്ല.

മുമ്പത്തേത്: മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശുശ്രൂഷയും മനുഷ്യന്റെ കടമയും തമ്മിലുള്ള വ്യത്യാസം

അടുത്തത്: ജയവും പരാജയവും മനുഷ്യന്‍ നടക്കുന്ന പാതയെ ആശ്രയിച്ചിരിക്കുന്നു

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക