പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയും സാത്താന്റെ പ്രവൃത്തിയും

ആത്മാവിന്റെ വിശദാംശങ്ങൾ ഒരാൾക്കു മനസ്സിലാകുന്നത് എങ്ങനെയാണ്? പരിശുദ്ധാത്മാവ് മനുഷ്യനിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ്? സാത്താൻ മനുഷ്യനിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ്? ദുഷ്ടാത്മാക്കൾ മനുഷ്യനിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ്? അവ പ്രകടമാകുന്നത് ഏതു വിധങ്ങളിലാണ്? നിനക്കെന്തെങ്കിലും സംഭവിക്കുമ്പോൾ അതു പരിശുദ്ധാത്മാവിൽ നിന്നാണോ വരുന്നത്, അതിനു നീ വിധേയപ്പെടണോ, അതോ അതിനെ നിഷേധിക്കണോ? ജനങ്ങളുടെ യഥാർത്ഥ പ്രവൃത്തികളിലേറെയും ഉണ്ടാകുന്നതു മനുഷ്യഹിതത്തിൽ നിന്നാണ്. അവ തീർച്ചയായും പരിശുദ്ധാത്മാവിൽ നിന്നു വരുന്നു എന്നാണ് ആളുകൾ എപ്പോഴും വിശ്വസിക്കുന്നത്. ചില കാര്യങ്ങൾ ദുഷ്ടാത്മാക്കളിൽ നിന്നു വരുന്നു. എന്നിട്ടുംആളുകൾ അപ്പോഴും വിചാരിക്കുന്നത് അവ പരിശുദ്ധാത്മാവിൽ നിന്നു വരുന്നു എന്നാണ്. ചിലപ്പോൾ പരിശുദ്ധാത്മാവു ആളുകളെ ആന്തരികമായി നയിക്കുന്നു. എന്നാൽ അവർ അത്തരം മാർഗദർശനങ്ങൾ സാത്താനിൽ നിന്നു വരുന്നു എന്നു ഭയക്കുകയും തന്മൂലം അതനുസരിക്കാൻ ധൈര്യപ്പെടാതിരിക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ അതു പരിശുദ്ധാത്മാവിന്റെ പ്രബുദ്ധതയുടെ മാർഗദർശനമാണ്. ഇവ വേർതിരിച്ചു കാണാൻ ശീലിക്കുന്നില്ലെങ്കിൽ പിന്നെ ഒരുവന്റെ പ്രായോഗികാനുഭവം അനുഭവിക്കാൻ യാതൊരു മാർഗവുമില്ല; ഇങ്ങനെ വേർതിരിച്ചു കാണാതെ ജീവൻ നേടുക സാധ്യമല്ല. പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് എങ്ങനെയാണ്? ദുഷ്ടാത്മാക്കൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്? മനുഷ്യഹിതത്തിൽ നിന്നു വരുന്നത് എന്താണ്? പരിശുദ്ധാത്മാവിന്റെ മാർഗദർശനത്തിലും പ്രബുദ്ധതയിലും നിന്നു സംജാതമാകുന്നത് എന്താണ്? മനുഷ്യനുള്ളിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനരീതികൾ നീ ഗ്രഹിക്കുകയാണെങ്കിൽ നിന്റെ അനുദിന ജീവിതത്തിലും പ്രായോഗികാനുഭവങ്ങളുടെ വേളയിലും സ്വന്തം അറിവു വളർത്താനും വേർതിരിവുകൾ രൂപപ്പെടുത്താനും നിനക്കു കഴിയും; നിങ്ങൾ ദൈവത്തെ അറിയാനിടയാകും. സാത്താനെ മനസ്സിലാക്കാനും വിവേചിച്ചറിയാനും നിനക്കു സാധിക്കും; നിന്റെ അനുസരണത്തിലോ ഉദ്യമത്തിലോ നിനക്ക് ആശയക്കുഴപ്പമുണ്ടായിരിക്കില്ല. അപ്പോൾ ചിന്തകളിൽ വ്യക്തതയുള്ള, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ അനുസരിക്കുന്ന ഒരാളായിരിക്കും നിങ്ങൾ.

സക്രിയമായ മാർഗദർശനത്തിന്റെയും ക്രിയാത്മക പ്രബുദ്ധതയുടെയും ഒരു രൂപമാണ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി. നിഷ്ക്രിയരായിരിക്കാൻ അതു ജനങ്ങളെ അനുവദിക്കുന്നില്ല. അത് അവർക്കു സമാശ്വാസം നൽകുന്നു, വിശ്വാസവും നിശ്ചയദാർഢ്യവും നൽകുന്നു, ദൈവത്താൽ പരിപൂർണരാക്കപ്പെടാനായി പരിശ്രമിക്കാൻ അവരെ പ്രാപ്തരാക്കുന്നു. പരിശുദ്ധാത്മാവ് പ്രവർത്തിക്കുമ്പോൾ സജീവമായി കടന്നുചെല്ലുന്നതിനു ജനങ്ങൾ പ്രാപ്തരാകുന്നു; അവർ നിഷ്ക്രിയരാകുന്നില്ല, നിർബന്ധിക്കപ്പെടുന്നില്ല. മറിച്ച് മുൻകൈയെടുത്തു പ്രവർത്തിക്കുകയാണ്. പരിശുദ്ധാത്മാവ് പ്രവർത്തിക്കുമ്പോൾ ആളുകൾ സന്തുഷ്ടരും സന്നദ്ധരും ആയിത്തീരുന്നു, അനുസരിക്കാൻ സന്നദ്ധരാകുന്നു, എളിമപ്പെടുന്നതിൽ സന്തോഷിക്കുന്നു. ആന്തരികമായി വേദനിക്കുന്നവരും ബലഹീനരുമാണെങ്കിലും സഹകരിക്കാനുള്ള നിശ്ചയദാർഢ്യം അവർക്കുണ്ട്; അവർ സന്തോഷത്തോടെ സഹിക്കുന്നു, അനുസരിക്കാൻ അവർക്കു കഴിയുന്നു, മനുഷേച്ഛയാൽ കളങ്കിതരല്ല അവർ, മനുഷ്യ ചിന്തയാൽ ദുഷിക്കപ്പെടുന്നില്ല അവർ, തീർച്ചയായും മാനുഷിക ആഗ്രഹങ്ങളാലും പ്രേരണകളാലും കളങ്കിതരുമല്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അനുഭവിക്കുമ്പോൾ ആന്തരികമായി അവർ പ്രത്യേകാൽ വിശുദ്ധരായിത്തീരുന്നു. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിൽ ആമഗ്നരായിരിക്കുന്നവർ ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും അധിഷ്ഠിതമായി ജീവിക്കുന്നു; ദൈവം ആഹ്ലാദിക്കുന്ന കാര്യങ്ങളിൽ അവർ ആഹ്ലാദിക്കുന്നു, ദൈവം വെറുക്കുന്ന കാര്യങ്ങളെ അവർ വെറുക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ സ്വാധീനിക്കപ്പെടുന്ന ആളുകൾക്കു ശരിയായ മനുഷ്യത്വം കൈവരുന്നു, അവർ നിരന്തരം സത്യം തേടുന്നു, മനുഷ്യത്വം അവരിൽ നിറയുന്നു. പരിശുദ്ധാത്മാവ് മനുഷ്യരുടെ ഉള്ളിൽ പ്രവർത്തിക്കുമ്പോൾ അവരുടെ അവസ്ഥ ഒന്നിനൊന്ന് മെച്ചപ്പെടുന്നു. അവരുടെ മനുഷ്യത്വം ഒന്നിനൊന്ന് സാധാണ നിലയിലേക്കു വരുന്നു. അവരുടെ കൂട്ടുപ്രവൃത്തികളിൽ ചിലതു വിഡ്ഢിത്തമായേക്കാമെങ്കിലും പ്രചോദനങ്ങൾ ശരിയാണ്. അവരുടെ പ്രവേശനം ‘സുനിശ്ചിതമാണ്,’ തടസ്സമുണ്ടാക്കാൻ അവർ ശ്രമിക്കുന്നില്ല, അവർക്കുള്ളിൽ ദുഷ്ടവിചാരമില്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശരിയും യഥാർത്ഥവുമാണ്. മനുഷ്യന്റെ സാമാന്യജീവിതത്തിന്റെ ചട്ടങ്ങൾക്കനുസരിച്ചാണു പരിശുദ്ധാത്മാവ് മനുഷ്യനുള്ളിൽ പ്രവർത്തിക്കുന്നത്. സാധാരണ ആളുകളുടെ യഥാർത്ഥ അന്വേഷണങ്ങൾക്ക് അനുസരിച്ചുള്ള പ്രബുദ്ധതയും മാർഗദർശനവുമാണ് അവൻ നിവർത്തിക്കുന്നത്. പരിശുദ്ധാത്മാവ് ആളുകളിൽ പ്രവർത്തിക്കുമ്പോൾ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അവൻ അവർക്കു മാർഗദർശനം നൽകുകയും അവരെ പ്രബുദ്ധരാക്കുകയും ചെയ്യുന്നു. അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവർക്കു വേണ്ടതു നൽകുകയും അവരുടെ ഇല്ലായ്മകൾക്കും പോരായ്മകൾക്കും അനുസരിച്ച് സുനിശ്ചിതമായി അവരെ വഴിനടത്തുകയും പ്രബുദ്ധരാക്കുകയും ചെയ്യുന്നു. യഥാർത്ഥ ജീവിതത്തിൽ ജനങ്ങളെ പ്രബുദ്ധരാക്കുകയും അവർക്കു മാർഗദർശനം നൽകുകയുമാണു പരിശുദ്ധാത്മാവിന്റെ പ്രവൃത്തി. തങ്ങളുടെ യഥാർത്ഥ ജീവിതത്തിൽ ദൈവവചനങ്ങൾ അനുഭവിച്ചാൽ മാത്രമേ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി കാണാൻ അവർക്കു സാധിക്കുകയുള്ളൂ. അനുദിന ജീവിതത്തിൽ ആളുകൾ നല്ല ഒരവസ്ഥയിലായിരിക്കുകയും ശരിയായ ആത്മീയ ജീവിതം നയിക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രമേ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിൽ അവർ ആമഗ്നരാവുകയുള്ളൂ. അത്തരമൊരു അവസ്ഥയിൽ, ദൈവവചനങ്ങൾ അവർ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോൾ, അവർക്കു വിശ്വാസം വരുന്നു; പ്രാർത്ഥിക്കുമ്പോൾ അവർ പ്രചോദനം നേടുന്നു; എന്തിനെയെങ്കിലും നേരിടേണ്ടി വരുമ്പോൾ അവർ നിഷ്ക്രിയരാകുന്നില്ല; എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കുമ്പോൾ തങ്ങൾ പഠിക്കണമെന്നു ദൈവമാഗ്രഹിക്കുന്ന പാഠങ്ങൾ അവയ്‍ക്കുള്ളിൽ കണ്ടെത്താൻ അവർക്കു സാധിക്കുന്നു. ശരിക്കുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവർ നിഷ്ക്രിയരോ ബലഹീനരോ അല്ല, ദൈവത്തിന്റെ ക്രമീകരണങ്ങളോടെല്ലാം അനുസരണം കാണിക്കാൻ അവർ സന്നദ്ധരുമാണ്.

പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ കൈവരിക്കുന്ന ഫലങ്ങൾ എന്തൊക്കെയാണ്? നിനക്കു വിഡ്ഢിത്തമുണ്ടായിരിക്കാം, വിവേചന ഇല്ലായിരിക്കാം. പക്ഷേ പരിശുദ്ധാത്മാവിനു പ്രവർത്തിക്കാനുണ്ട്, നിന്നിൽ വിശ്വാസമുണ്ടായിരിക്കും, ദൈവത്തെ വേണ്ടത്ര സ്നേഹിക്കാൻ കഴിയുന്നില്ലെന്നു നിനക്കു സദാ തോന്നുകയും ചെയ്തേക്കാം. മുമ്പിലുള്ള ബുദ്ധിമുട്ടുകൾ എത്ര വലുതുമായിക്കൊള്ളട്ടെ, സഹകരിക്കാൻ നീ സന്നദ്ധനായിരിക്കും. പലതും നിന്റെ ജീവിതത്തിൽ സംഭവിക്കും, അവ ദൈവത്തിൽ നിന്നാണോ സാത്താനിൽ നിന്നാണോ വരുന്നതെന്നു നിനക്കു വ്യക്തമായിരിക്കണമെന്നില്ല. പക്ഷേ കാത്തിരിക്കാൻ നിനക്കു കഴിയും. നീ നിഷ്ക്രിയനോ ഉദാസീനനോ ആയിരിക്കുകയുമില്ല. ഇതാണു പരിശുദ്ധാത്മാവിന്റെ സുനിശ്ചിതമായ പ്രവൃത്തി. പരിശുദ്ധാത്മാവു നിനക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ നീ യഥാർത്ഥ ബുദ്ധിമുട്ടുകൾ നേരിടുന്നു: ചിലപ്പോൾ നീ കരയാനിടയാകും, ചിലപ്പോൾ നിനക്കു മറികടക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടായേക്കാം, പക്ഷേ ഇതെല്ലാം പരിശുദ്ധാത്മാവിന്റെ സുനിശ്ചിതമായ പ്രവൃത്തിയുടെ ഒരു ഘട്ടം മാത്രമാണ്. ഈ ബുദ്ധിമുട്ടുകളെ നീ തരണം ചെയ്തില്ലെങ്കിലും അപ്പോൾ നീ ബലഹീനനും വളരെ പരാതികളുള്ളവനും ആയിരുന്നെങ്കിലും പിന്നീട് പരമമായ വിശ്വാസത്തോടെ ദൈവത്തെ സ്നേഹിക്കാൻ നീ പ്രാപ്തനായിത്തീർന്നു. സാധാരണ അനുഭവങ്ങളുണ്ടാകുന്നതിൽ നിന്നു നിന്നെ തടയാൻ നിന്റെ നിഷ്ക്രിയത്വത്തിനു സാധിക്കില്ല. മറ്റുള്ളവർ എന്തു പറഞ്ഞാലും നിന്നെ എപ്രകാരം ആക്രമിച്ചാലും ദൈവത്തെ സ്നേഹിക്കാൻ അപ്പോഴും നീ പ്രാപ്തനാണ്. കഴിഞ്ഞ കാലത്തു ദൈവത്തോടു നീ വളരെയെറേ കടപ്പെട്ടിരുന്നുവെന്നു പ്രാർത്ഥനാ വേളയിൽ നിനക്കെപ്പോഴും തോന്നുന്നു. അത്തരം കാര്യങ്ങളെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ ദൈവത്തെ തൃപ്തിപ്പെടുത്താനും ജഡമോഹങ്ങളെ തള്ളിപ്പറയാനും നീ ദൃഢനിശ്ചയം ചെയ്യുന്നു. പരിശുദ്ധാത്മാവ് നിനക്കുള്ളിൽ പ്രവർത്തിക്കുന്നുവെന്നാണ് ഈ കരുത്ത് കാണിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ആരോഗ്യാവഹമായ സ്ഥിതിയാണിത്.

സാത്താനിൽനിന്നു വരുന്ന പ്രവൃത്തി എന്താണ്? സാത്താനിൽനിന്നു വരുന്ന പ്രവൃത്തിയിൽ, ജനങ്ങൾക്കുള്ളിലെ ദർശനങ്ങൾ അവ്യക്തമാണ്; ആളുകൾക്ക് ആരോഗ്യാവഹമായ മനുഷ്യത്വം ഇല്ലാതാകുന്നു, അവരുടെ പ്രവൃത്തികൾക്കു പിന്നിലെ പ്രേരണാഘടകങ്ങകൾ തെറ്റിപ്പോകുന്നു, ദൈവത്തെ സ്നേഹിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിലും അവർക്കുള്ളിൽ സദാ കുറ്റാരോപണങ്ങൾ ഉടലെടുക്കുന്നു, ഈ ആരോപണങ്ങളും ചിന്തകളും അവർക്കുള്ളിൽ നിരന്തര തടസ്സങ്ങൾക്കു കാരണമാകുന്നു. ഇത് അവരുടെ ജീവിതവളർച്ചയെ ഞെരുക്കുകയും ആരോഗ്യാവഹമായ അവസ്ഥയിൽ ദൈവമുമ്പാകെ വരുന്നതിൽനിന്ന് അവരെ തടയുകയും ചെയ്യുന്നു. സാത്താന്റെ പ്രവൃത്തി ആളുകർക്കുള്ളിൽ ഉണ്ടായിരിക്കുന്നിടത്തോളം കാലം അവരുടെ ഹൃദയങ്ങൾക്കു ദൈവമുമ്പാകെ സ്വസ്ഥമായിരിക്കാൻ സാധിക്കുകയില്ല. എന്തു ചെയ്യണമെന്നു അത്തരമാളുകൾക്ക് അറിയില്ല—ആളുകൾ ഒത്തുകൂടുന്നതു കാണുമ്പോൾ അവർ ഓടിയകലാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവർ പ്രാർത്ഥിക്കുമ്പോൾ അവർക്കു കണ്ണുകളടക്കാൻ സാധിക്കുന്നില്ല. ദുഷ്ടാത്മാക്കളുടെ പ്രവൃത്തി, ദൈവത്തിനും മനുഷ്യനുമിടയിലെ ആരോഗ്യാവഹമായ ബന്ധം തകർക്കുകയും അവരുടെ പൂർവ ദർശനങ്ങളെയോ ജീവിതപ്രവേശനത്തിന്റെ പൂർവ പാതയെയോ അസ്വസ്ഥമാക്കുകയും ചെയ്യുന്നു; സ്വന്തം ഹൃദയങ്ങളിൽ ദൈവത്തോട് അടുക്കാൻ അവർക്കൊരിക്കലും സാധിക്കുന്നില്ല, അവർക്കുള്ളിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന, അവർക്ക് കൂച്ചുവിലങ്ങ് ഇടുന്ന കാര്യങ്ങൾ സദാ ഉടലെടുക്കുന്നു. അവരുടെ ഹൃദയങ്ങൾക്കു സമാധാനം കണ്ടെത്താൻ സാധിക്കുന്നില്ല. ദൈവത്തെ സ്നേഹിക്കാനുള്ള ശക്തി അവരിൽ ഇല്ലാതെയാകുന്നു. അവരുടെ ഉത്സാഹം ക്ഷയിക്കുന്നു. ഇത്തരത്തിലുള്ളതാണു സാത്താന്റെ പ്രവൃത്തിയുടെ പ്രകടനങ്ങൾ. സാത്താന്റെ പ്രവൃത്തിയുടെ പ്രടനങ്ങൾ ഇവയാണ്: സ്വന്തം നിലപാടിലുറച്ചു നിൽക്കാനും സാക്ഷ്യം വഹിക്കാനും കഴിയാതിരിക്കുക, ദൈവത്തിനു മുമ്പാകെ തെറ്റായ, ദൈവത്തോട് അവിശ്വസ്തനായ ഒരാളാകാൻ നിന്നെ ഇടയാക്കുക. സാത്താൻ ഇടപെടുമ്പോൾ ഉള്ളിൽ ദൈവത്തോടുള്ള സ്നേഹവും കൂറും നിനക്കു നഷ്ടമാകുന്നു. ദൈവവുമായുള്ള ആരോഗ്യാവഹമായ ബന്ധം നിനക്കില്ലാതാകുന്നു. സ്വന്തം പുരോഗതിയോ സത്യമോ നീ തേടാതാകുന്നു. നീ പിന്നാക്കം പോകുകയും നിഷ്ക്രിയനാവുകയും ചെയ്യുന്നു. നീ നിന്നിൽതന്നെ മുഴുകുകയും പാപവ്യാപനത്തിന്റെ കടിഞ്ഞാണഴിച്ചു വിടുകയും പാപത്തെ വെറുക്കാതിരിക്കുകയും ചെയ്യുന്നു; അതിനു പുറമെ സാത്താന്റെ ഇടപെടൽ നിന്നെ ദുർവൃത്തനാക്കുന്നു; ദൈവസ്പർശം നിനക്കുള്ളിൽ നിന്നകലാനും നീ ദൈവത്തെ കുറിച്ചു പരാതിപ്പെടാനും അവനെ എതിർക്കാനും അത് ഇടയാക്കുന്നു. ദൈവത്തെ ചോദ്യം ചെയ്യുന്നതിലേക്ക് അതു നിന്നെ നയിക്കുന്നു. ദൈവത്തെ നീ ഉപേക്ഷിച്ചേക്കാമെന്ന അപകടം പോലും അതിലുണ്ട്. ഇതെല്ലാം സാത്താനിൽനിന്നു വരുന്നതാണ്.

നിന്റെ അനുദിന ജീവിതത്തിൽ നിനക്കെന്തെങ്കിലും സംഭവിക്കുമ്പോൾ, അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിൽ നിന്നാണോ സാത്താന്റെ പ്രവൃത്തിയിൽ നിന്നാണോ വരുന്നതെന്നു നീയെങ്ങനെ വിവേചിച്ചറിയും? ആളുകളുടെ അവസ്ഥകൾ ആരോഗ്യാവഹം ആയിരിക്കുമ്പോൾ, അവരുടെ ആത്മീയ ജീവിതവും ജഡിക ജീവിതവും സാധാരണമായിരിക്കും, അവരുടെ ന്യായബോധമാകട്ടെ സാമാന്യവും ക്രമനിബദ്ധവും ആയിരിക്കും. ഈ അവസ്ഥയിൽ ആയിരിക്കുമ്പോൾ അവർ അനുഭവിക്കുന്നതും ഉള്ളിൽ സ്വയമറിയാൻ ഇടയാകുന്നതും പരിശുദ്ധാത്മാവിന്റെ സ്പർശത്തിൽനിന്നു വരുന്നതാണെന്ന് പൊതുവെ പറയാനാകും. (ദൈവവചനം ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും ഉൾക്കാഴ്ച നേടുകയോ ചില ലളിതമായ അറിവുകൾ സ്വായത്തമാക്കുകയോ ചെയ്യുക, അല്ലെങ്കിൽ ചില കാര്യങ്ങളോടു വിശ്വസ്തരായിരിക്കുക, ചില കാര്യങ്ങളിൽ ദൈവത്തെ സ്നേഹിക്കാൻ കരുത്തുണ്ടായിരിക്കുക—ഇവയെല്ലാം പരിശുദ്ധാത്മാവിൽ നിന്നു വരുന്നു.) മനുഷ്യനിലെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി വിശേഷിച്ചും സാമാന്യമാണ്; അത് അനുഭവിച്ചറിയാൻ മനുഷ്യൻ അപ്രാപ്തനാണ്, വാസ്തവത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണെങ്കിലും അതു മനുഷ്യനിലൂടെ തന്നെ വരുന്നതായി കാണപ്പെടുന്നു. അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എല്ലാവരിലും വലുതും ചെറുതുമായ പ്രവൃത്തി ചെയ്യുന്നു. ഈ പ്രവൃത്തിയുടെ വൈപുല്യം മാത്രമാണു മാറുന്നത്. ചില മനുഷ്യർ നല്ല പ്രാപ്തിയുള്ളവരാണ്, കാര്യങ്ങൾ അവർ അതിവേഗം ഗ്രഹിക്കുന്നു, പരിശുദ്ധാത്മാവിന്റെ പ്രബുദ്ധത അവരുടെയുള്ളിൽ വിശേഷിച്ചും വലുതായിരിക്കും. അതേസമയം, ചിലർ പ്രാപ്തി കുറഞ്ഞവരാണ്, കാര്യങ്ങൾ ഗ്രഹിക്കാൻ അവർ കൂടുതൽ സമയമെടുക്കും. പക്ഷേ പരിശുദ്ധാത്മാവ് അവരെ ഉള്ളിൽ സ്പർശിക്കുന്നു, ദൈവത്തോടു വിശ്വസ്തത കൈവരിക്കാൻ അവരും കഴിവുള്ളരാകുന്നു—ദൈവത്തെ തേടുന്നവരിലെല്ലാം പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. അനുദിന ജീവിതത്തിൽ ആളുകൾ ദൈവത്തെ എതിർക്കുകയോ നിഷേധിക്കുകയോ ചെയ്യാത്തപ്പോൾ ദൈവത്തിന്റെ നടത്തിപ്പിനു വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തപ്പോൾ, ദൈവത്തിന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്താത്തപ്പോൾ, വലുതോ ചെറുതോ ആയ അളവിൽ അവരിൽ ഓരോരുത്തരിലും ദൈവാത്മാവ് പ്രവർത്തിക്കുന്നു; അവൻ അവരെ സ്പർശിക്കുന്നു, പ്രബുദ്ധരാക്കുന്നു, അവർക്കു വിശ്വാസം നൽകുന്നു, അവർക്കു കരുത്തു പകരുന്നു, അലസരായിരിക്കുകയോ ജഡിക ആസ്വാദനങ്ങൾ മോഹിക്കുകയോ ചെയ്യാതെ സക്രിയമായി ഇടപെടാനും സത്യം അനുഷ്ഠിക്കുന്നതിനു സന്നദ്ധരാകാനും ദൈവവചനത്തിനായി ദാഹിക്കുന്നവരാകാനും അവരെ പ്രേരിപ്പിക്കുന്നു. ഈ പ്രവൃത്തിയെല്ലാം പരിശുദ്ധാത്മാവിൽ നിന്നു വരുന്നവയാണ്.

ആളുകൾ സാമാന്യമായ അവസ്ഥയിൽ അല്ലാത്തപ്പോൾ പരിശുദ്ധാത്മാവ് അവരെ ഉപേക്ഷിക്കുന്നു; അവരുടെ മനസ്സുകളിൽ അവർ പരാതിപ്പെടാൻ സാദ്ധ്യതയുള്ളവരാണ്, അവരുടെ പ്രചോദനങ്ങൾ തെറ്റാണ്, അവർ അലസരാണ്. അവർ ജഡമോഹങ്ങളിൽ മുഴുകുന്നു, അവരുടെ ഹൃദയങ്ങൾ സത്യത്തോടു മറുക്കുന്നു. ഇതെല്ലാം സാത്താനിൽ നിന്നു വരുന്നു. ആളുകളുടെ സ്ഥിതി ആരോഗ്യാവഹമല്ലാത്തപ്പോൾ അവരുടെ അന്തരംഗം ഇരുളിലാണ്ടിരിക്കുമ്പോൾ, അവരുടെ ശരിയായ ന്യായബോധം നഷ്ടപ്പെട്ടിരിക്കുമ്പോൾ, പരിശുദ്ധാത്മാവിനാൽ ഉപേക്ഷിക്കപ്പെട്ടിരിക്കുമ്പോൾ, തങ്ങൾക്കുള്ളിൽ ദൈവത്തെ അനുഭവിച്ചറിയാൻ അവർക്കു കഴിയാതിരിക്കുമ്പോൾ ഒക്കെയാണ് സാത്താൻ അവരുടെ ഉള്ളിൽ പ്രവർത്തിക്കുന്നത്. ഉള്ളാലേ ആളുകൾക്ക് എപ്പോഴും കരുത്തുണ്ടായിരിക്കുകയും എപ്പോഴും ദൈവത്തെ സ്നേഹിക്കുകയും ചെയ്യുന്നുവെങ്കിൽ, പൊതുവെ അവർക്കു സംഭവിക്കുന്ന ആ കാര്യങ്ങൾ പരിശുദ്ധാത്മാവിൽ നിന്നു വരുന്നതാണ്. അവർ ആരെയെല്ലാം കണ്ടുമുട്ടിയാലും, ആ കണ്ടുമുട്ടലുകൾ ദൈവത്തിന്റെ ക്രമീകരണത്തിന്റെ ഫലമാണ്. നീ സാമാന്യമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ, നീ പരിശുദ്ധാത്മാവിന്റെ മഹാപ്രവൃത്തിയുടെ ഉള്ളിൽ ആയിരിക്കുമ്പോൾ സാത്താനു നിന്നെ ഉലയ്ക്കുക അസാദ്ധ്യമാണ്. ഈ അടിത്തറയിൽനിന്നു നോക്കുമ്പോൾ, എല്ലാം പരിശുദ്ധാത്മാവിൽ നിന്നു വരുന്നുവെന്നും തെറ്റായ ചിന്തകൾ ഉണ്ടാകാമെങ്കിലും അവ നിരാകരിക്കാൻ നീ പ്രാപ്തനാണെന്നും നിനക്കു പറയാനാകും. ഇതെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയിൽ നിന്നു വരുന്നു. എന്തൊക്കെ സാഹചര്യങ്ങളിലാണ് സാത്താന്റെ ഇടപെടൽ മൂലം തടസ്സം ഉണ്ടാകുന്നത്? നിന്റെ അവസ്ഥകൾ സാമാന്യം അല്ലാത്തപ്പോൾ, നിന്നെ ദൈവം സ്പർശിക്കാതെയും ദൈവത്തിന്റെ പ്രവൃത്തി നിന്റെ കൂടെയില്ലാതിരിക്കുകയും ചെയ്യുമ്പോൾ, ആന്തരികമായി നീ വരണ്ടും ഫലശൂന്യമായുമിരിക്കുമ്പോൾ, നീ ദൈവത്തോടു പ്രാർത്ഥിച്ചിട്ടും യാതൊന്നും ഗ്രഹിക്കാതിരിക്കുമ്പോൾ, ദൈവവചനം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തിട്ടും പ്രബുദ്ധതയോ പ്രകാശമോ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിനക്കുള്ളിൽ സാത്താന് എളുപ്പത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നീ പരിശുദ്ധാത്മാവിനാൽ ഉപേക്ഷിക്കപ്പെട്ടിരിക്കുമ്പോൾ, നിനക്കു ദൈവത്തെ അനുഭവിച്ചറിയാൻ കഴിയാതിരിക്കുമ്പോൾ, സാത്താന്റെ പ്രലോഭനങ്ങളിൽ നിന്നു വരുന്ന നിരവധി കാര്യങ്ങൾ നിനക്കു സംഭവിക്കുന്നു. പരിശുദ്ധാത്മാവ് പ്രവർത്തിക്കുമ്പോഴെല്ലാം സാത്താനും പ്രവർത്തിക്കുന്നു. പരിശുദ്ധാത്മാവ് മനുഷ്യനെ ഉള്ളാലേ സ്പർശിക്കുമ്പോൾതന്നെ സാത്താൻ മനുഷ്യനിൽ ഇടപെട്ടു തടസ്സമുണ്ടാക്കുന്നു. അതെന്തായാലും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണു നേതൃസ്ഥാനമെടുക്കുന്നത്, ആരോഗ്യാവഹമായ അവസ്ഥകളുള്ള മനുഷ്യർക്കു വിജയിക്കാനുമാകും; ഇതു സാത്താന്റെ പ്രവൃത്തിക്കുമേൽ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ വിജയമാണ്. പരിശുദ്ധാത്മാവു പ്രവർത്തിക്കുമ്പോഴും ജനങ്ങൾക്കുള്ളിൽ ദുഷിച്ച ഒരു മനോഭാവം നിലനിൽക്കുന്നു; എങ്കിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനിടയിൽ തങ്ങളുടെ കലഹസ്വഭാവവും പ്രേരണകളും ദുഷിപ്പും കണ്ടെത്താനും തിരിച്ചറിയാനും ആളുകൾക്ക് എളുപ്പമാണ്. അപ്പോൾ മാത്രമേ അവർക്ക് മനസ്സാക്ഷിക്കുത്ത് തോന്നുകയും പശ്ചാത്താപ സന്നദ്ധത വളരുകയും ചെയ്യുകയുള്ളൂ. അപ്രകാരം അവരുടെ കലഹസ്വഭാവവും ദുഷിച്ച മനോഭാവങ്ങളും ദൈവത്തിന്റെ പ്രവൃത്തികളിലൂടെ ക്രമേണ അകറ്റപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി വിശേഷിച്ചും ആരോഗ്യാവഹമാണ്; അവൻ ജനങ്ങൾക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ പോലും ജനങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടാകുന്നു, അവർ കരയുന്നു, അവർ കഷ്ടം സഹിക്കുന്നു, അവർ ബലഹീനരായിത്തീരുന്നു, എന്നിട്ടും അനേകം കാര്യങ്ങളും അവർക്ക് അവ്യക്തമായി തുടരുന്നു. പക്ഷേ, ഈയവസ്ഥയിലും പിന്നാക്കം പോകുന്നതിൽ നിന്നു സ്വയം തടയാൻ അവർക്കു സാധിക്കുന്നു. ദൈവത്തെ സ്നേഹിക്കാൻ അവർക്കു സാധിക്കുന്നു, അവർ കരയുന്നവരും ക്ലേശിതരും ആണെങ്കിൽ കൂടി അവർക്കപ്പോഴും ദൈവത്തെ സ്തുതിക്കാൻ കഴിയുന്നു; പരിശുദ്ധാത്മാവിന്റെ പ്രവൃത്തി വിശേഷിച്ചും സാധാരണമാണ്, അതിൽ അതിഭൗതികമായി യാതൊന്നുമില്ല. പരിശുദ്ധാത്മാവ് പ്രവർത്തിക്കാൻ തുടങ്ങുന്നയുടനെ ആളുകളുടെ അവസ്ഥയിൽ മാറ്റമുണ്ടാകുന്നുവെന്നും അവർക്ക് അവശ്യമായ കാര്യങ്ങൾ നീക്കം ചെയ്യപ്പെടുന്നുവെന്നും മിക്കവാറും ആളുകൾ വിശ്വസിക്കുന്നു. അത്തരം വിശ്വാസങ്ങൾ തെറ്റാണ്. പരിശുദ്ധാത്മാവ് മനുഷ്യനുള്ളിൽ പ്രവർത്തിക്കുമ്പോഴും മനുഷ്യന്റെ നിഷ്ക്രിയ സംഗതികൾ അപ്പോഴും അവിടെയുണ്ട്, അവന്റെ ഔന്നത്യം അതേപടി തുടരുന്നു. പക്ഷേ പരിശുദ്ധാത്മാവിന്റെ പ്രകാശവും പ്രബുദ്ധതയും അവനാർജിക്കുന്നു, അതുകൊണ്ട് അവന്റെ അവസ്ഥ കൂടുതൽ സക്രിയവും അവനുള്ളിലെ അവസ്ഥകൾ ആരോഗ്യാവഹവും ആകുകയും അവൻ അതിദ്രുതം മാറുകയും ചെയ്യുന്നു. ആളുകളുടെ യഥാർത്ഥ അനുഭവങ്ങളിൽ, പ്രാഥമികമായി അവർ പരിശുദ്ധാത്മാവിന്റെയോ സാത്താന്റെയോ പ്രവൃത്തി അനുഭവിക്കുന്നു. ഈ അവസ്ഥകൾ ഗ്രഹിക്കാനോ വേർതിരിച്ചറിയാനോ അവർക്കു സാധിക്കുന്നില്ലെങ്കിൽ, പിന്നെ യഥാർത്ഥ അനുഭവങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ പ്രശ്നമുദിക്കുന്നില്ല. മനോഭാവത്തിലെ മാറ്റങ്ങളെ കുറിച്ചു പറയാനുമില്ല. അപ്രകാരം, അത്തരം കാര്യങ്ങളെ മനസ്സിലാക്കാൻ കഴിയുക എന്നതാണു ദൈവത്തിന്റെ പ്രവൃത്തി അനുഭവിക്കുന്നതിനുള്ള താക്കോൽ; ഈ വിധത്തിൽ അത് അനുഭവിക്കുക അവരെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമായിരിക്കും.

പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ഫലം സുനിശ്ചിതമായ പുരോഗതിയാണ്. സാത്താന്റെ പ്രവൃത്തിയുടെ ഫലമായി ആളുകൾ പിന്നാക്കം പോകുന്നു, നിഷേധാത്മകതയും കലഹസ്വഭാവവും കാണിക്കുന്നു. ദൈവത്തിനെതിരെ ചെറുത്തുനിൽക്കുന്നു. ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. സ്തോത്രമാലപിക്കാൻ പോലും വിമുഖത കാട്ടുന്നു. അതുപോലെ സ്വന്തം കടമ നിറവേറ്റാനുള്ള ശക്തിയില്ലാതാകുന്നു. പരിശുദ്ധാത്മാവിന്റെ പ്രബുദ്ധതയിൽ നിന്നുണ്ടാകുന്ന സകലതും തികച്ചും സ്വാഭാവികമാണ്; അതു നിന്റെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നില്ല. നീ അതിനെ പിന്തുടർന്നാൽ നിനക്കു സമാധാനമുണ്ടാകും; പിന്തുടരുന്നില്ലെങ്കിൽ പിന്നീടു നീ ശാസന ഏൽക്കേണ്ടിവരും. പരിശുദ്ധാത്മാവിനാൽ പ്രബുദ്ധത ലഭിക്കുമ്പോൾ നീ ചെയ്യുന്ന ഒരു കാര്യവും നിയന്ത്രിക്കപ്പെടുകയില്ല, അതിനു ഭംഗം സംഭവിക്കുകയുമില്ല; നിന്നെ സ്വതന്ത്രനായി വിടും, നിന്റെ ചെയ്തികളിൽ ഒരു പ്രവർത്തനപാത ഉണ്ടാകും. ഏതെങ്കിലും വിലക്കുകൾക്കു നിന്നെ വിധേയനാക്കുകയില്ല, ദൈവഹിതമനുസരിച്ചു പ്രവർത്തിക്കാൻ നീ പ്രാപ്തനായിരിക്കും. സാത്താന്റെ പ്രവൃത്തി നിരവധി കാര്യങ്ങളിൽ നിനക്കു തടസ്സമുണ്ടാക്കുന്നു; അതു നിന്നിൽ പ്രാർത്ഥിക്കാനുള്ള മനസ്സില്ലായ്മ സൃഷ്ടിക്കുന്നു, ദൈവവചനം ഭക്ഷിക്കുന്നതിലും പാനം ചെയ്യുന്നതിലും നിന്നെ തീർത്തും അലസനാക്കുന്നു, സഭാജീവിതം നയിക്കുന്ന കാര്യത്തിൽ നിന്നിൽ വിപ്രതിപത്തി ഉളവാക്കുന്നു, അത് ആത്മീയ ജീവിതത്തിൽനിന്ന് നിന്നെ അകറ്റുന്നു. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി നിന്റെ അനുദിന ജീവിതത്തിനു ഭംഗം സൃഷ്ടിക്കുന്നില്ല, നിന്റെ സാധാരണ ആത്മീയ ജീവിതത്തെയും തടസ്സപ്പെടുത്തുന്നില്ല. പല കാര്യങ്ങളും അവയുണ്ടാകുന്ന നിമിഷത്തിൽതന്നെ വിവേചിച്ചറിയാൻ നിനക്കു സാധിക്കുന്നില്ലെങ്കിലും, ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ നിന്റെ ഹൃദയം കൂടുതൽ പ്രകാശിക്കുകയും മനസ്സു കൂടുതൽ തെളിമയുള്ളത് ആകുകയും ചെയ്യുന്നു. ആത്മാവിന്റെ കാര്യങ്ങളെ കുറിച്ച് കുറച്ചൊക്കെ അവബോധം നിനക്കുണ്ടാകുകയും ഒരു ആശയം വന്നിരിക്കുന്നത് ദൈവത്തിൽ നിന്നാണോ സാത്താനിൽ നിന്നാണോ എന്നു സാവധാനത്തിൽ വിവേചിച്ചറിയാൻ നിനക്കു കഴിയുകയും ചെയ്യുന്നു. വ്യക്തമായും ചില കാര്യങ്ങൾ നീ ദൈവത്തെ എതിർക്കാനും ദൈവത്തോടു കലഹിക്കാനും ഇടയാക്കുന്നു, അല്ലെങ്കിൽ ദൈവവചനം പ്രായോഗത്തിൽ വരുത്തുന്നതിൽനിന്ന് അവ നിന്നെ തടയുന്നു; ഇതെല്ലാം സാത്താനിൽ നിന്നാണു വരുന്നത്. ചില കാര്യങ്ങൾ പ്രകടമല്ല, സംഭവിക്കുന്ന സമയത്ത് അവ എന്തെന്നു നിനക്കു പറയാൻ കഴിയില്ല; തുടർന്ന്, അവ പ്രകടമായിരിക്കുന്ന വിധങ്ങൾ കാണാനും കാര്യങ്ങൾ വേർതിരിച്ചറിയാനും നിനക്കു കഴിയും. ഏതു കാര്യങ്ങളാണു സാത്താനിൽ നിന്നു വരുന്നതെന്നും ഏവയാണു പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതെന്നും വ്യക്തമായി വേർതിരിച്ചറിയാൻ നിനക്കു കഴിയുന്നുവെങ്കിൽ നിന്റെ അനുഭവങ്ങളിൽ നീ എളുപ്പത്തിൽ വഴിതെറ്റില്ല. ചിലപ്പോൾ നിന്റെ അവസ്ഥ നല്ലതല്ലെങ്കിൽ, നിന്റെ നിഷ്ക്രിയാവസ്ഥയിൽ നിന്നു നിന്നെ പുറത്തു കൊണ്ടുവരുന്ന ചില ചിന്തകൾ നിനക്കുണ്ടാകുന്നു. നിന്റെ അവസ്ഥ അനുകൂലമല്ലാതിരിക്കുമ്പോൾ പോലും നിന്റെ ചില ചിന്തകൾ പരിശുദ്ധാത്മാവിൽ നിന്നുള്ളതാകാമെന്ന് അതു കാണിക്കുന്നു. നീ നിഷ്ക്രിയാവസ്ഥയിയിൽ ആയിരിക്കുമ്പോഴുള്ള നിന്റെ എല്ലാ ചിന്തകളും സാത്താനിൽ നിന്നുള്ളതാണ് എന്നു വരുന്നില്ല; അതു ശരിയായിരുന്നു എങ്കിൽ ഒരു ക്രിയാത്മക അവസ്ഥയിലേക്കുള്ള പരിവർത്തനം നിനക്ക് എപ്പോൾ സാദ്ധ്യമാകുമായിരുന്നു? കുറച്ചു കാലം നിഷ്ക്രിയനായി ഇരുന്നിട്ടുള്ളതുകൊണ്ട്, പരിപൂർണത കൈവരിക്കുന്നതിനുള്ള ഒരു അവസരം പരിശുദ്ധാത്മാവു നിനക്കു തരുന്നു; അവൻ നിന്നെ സ്പർശിക്കുകയും നിഷ്ക്രിയാവസ്ഥയിൽ നിന്നു നിന്നെ പുറത്തു കൊണ്ടുവരികയും ചെയ്യുന്നു.

പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെന്തെന്നും സാത്താന്റെ പ്രവൃത്തിയെന്തെന്നും അറിയുകവഴി നിന്റെ അനുഭവങ്ങളുടെ സമയത്തെ നിന്റെതന്നെ അവസ്ഥയുമായും നിങ്ങളുടെ സ്വാനുഭവങ്ങളുമായും താരതമ്യപ്പെടുത്താൻ നിനക്കു സാധിക്കുന്നു. ഈ വിധത്തിൽ, നിങ്ങളുടെ അനുഭവങ്ങളിലെ തത്ത്വവുമായി ബന്ധപ്പെട്ട കൂടുതലായ അനേകം സത്യങ്ങൾ ഉണ്ടായിരിക്കും. തത്ത്വത്തെ സംബന്ധിച്ച ഈ സത്യങ്ങൾ മനസ്സിലാക്കുകവഴി, നിന്റെ യഥാർത്ഥ സ്ഥിതിയെ അധീനമാക്കാൻ നിനക്കു സാധിക്കും. ആളുകളെയും സംഭവങ്ങളെയും വേർത്തിരിച്ചു മനസ്സിലാക്കാൻ നിങ്ങൾക്കു സാധിക്കും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി കരസ്ഥമാക്കാൻ വളരെയേറെ പരിശ്രമം നിനക്കു ചിലവഴിക്കേണ്ടതായും വരില്ല. നിന്റെ പ്രേരണാഘടകങ്ങൾ ശരിയായിരിക്കുന്നുവോ എന്നതിനെയും അന്വേഷിക്കാനും അനുഷ്ഠിക്കാനുമുള്ള നിന്റെ സന്നദ്ധതയെയും ആശ്രയിച്ചിരിക്കുന്നു ഇത്. ഇത്തരത്തിലുള്ള ഭാഷ—തത്ത്വങ്ങളോടു ബന്ധപ്പെട്ട ഭാഷ—നിന്റെ അനുഭവങ്ങളുടെ സവിശേഷതയായി മാറണം. അല്ലാഞ്ഞാൽ, സാത്താന്റെയും മൗഢ്യ ജ്ഞാനത്തിന്റെയും ഇടപെടലുകൾ നിറഞ്ഞതായിരിക്കും നിന്റെ അനുഭവങ്ങൾ. പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് എങ്ങനെയെന്നു നീ മനസ്സിലാക്കുന്നില്ലെങ്കിൽ എങ്ങനെയാണു പ്രവേശിക്കുക എന്നു നിനക്കു മനസ്സിലാകില്ല. സാത്താൻ പ്രവർത്തിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നില്ലെങ്കിൽ നിന്റെ ഓരോ ചുവടുവയ്പ്പിലും എങ്ങനെ ജാഗ്രത പുലർത്തണമെന്ന് നിനക്കു മനസ്സിലാകില്ല. പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സാത്താൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആളുകൾ മനസ്സിലാക്കണം; ഇവ രണ്ടും ജനങ്ങളുടെ അനുഭവങ്ങളുടെ ഒരു അനിവാര്യ ഭാഗമാണ്.

മുമ്പത്തേത്: ദൈവത്തെ സ്നേഹിക്കുന്നവര്‍ എന്നേക്കും അവന്റെ പ്രകാശത്തില്‍ വസിക്കും

അടുത്തത്: സത്യം അനുഷ്ഠിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക