സർവ്വശക്തന്‍റെ നെടുവീർപ്പ്

നിന്‍റെ ഹൃദയത്തിൽ വലിയ ഒരു രഹസ്യമുണ്ട്. വെളിച്ചമില്ലാത്ത ഒരു ലോകത്ത് ജീവിക്കുന്നതിനാൽ അതേക്കുറിച്ച് നീ ബോധവാനല്ല. നിന്‍റെ ഹൃദയവും ആത്മാവും പിശാച് തട്ടിയെടുത്തിരിക്കുന്നു. നിന്നെ കണ്ണുകൾ അന്ധകാരം വന്ന് മൂടിപ്പോകുന്നു. നിനക്ക് ആകാശത്ത് തിളങ്ങിനിൽക്കുന്ന സൂര്യനെയോ രാത്രിയിലെ മിന്നുന്ന നക്ഷത്രങ്ങളെയോ കാണാൻ സാധിക്കുന്നില്ല. നിന്‍റെ ചെവികൾ വഞ്ചനയുടെ വാക്കുകൾകൊണ്ട് അടഞ്ഞുപോകുന്നു. യഹോവയുടെ ഇടിനാദം പോലത്തെ ശബ്ദമോ സിംഹാസനത്തിൽ നിന്ന് ഒഴുകുന്ന ജലത്തിന്‍റെ ഒച്ചയോ നീ കേൾക്കുന്നില്ല. നിനക്കവകാശപ്പെട്ടതെല്ലാം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു, സർവ്വശക്തൻ ചൊരിഞ്ഞ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ക്ലേശാനുഭവത്തിന്‍റെ അന്തമില്ലാത്ത ഒരു കടലിൽ പ്രവേശിച്ച നിമിഷം മുതലങ്ങോട്ട് രക്ഷപ്പെടാൻ യാതൊരു കരുത്തുമില്ലാതെ, അതിജീവന പ്രത്യാശ ഇല്ലാതെ പെടാപാടുപെടുകയും അങ്ങുമിങ്ങും ഓടിനടക്കുകയും മാത്രമേ നീ ചെയ്യുന്നുള്ളു. ദുഷ്ടനായവന്‍റെ ഉപദ്രവങ്ങൾക്കു വിധിക്കപ്പെട്ട നീ, സർവ്വശക്തന്‍റെ അനുഗ്രഹങ്ങളിൽ നിന്നും അവന്‍റെ കരുതലിൽ നിന്നും വളരെ മാറി, മടങ്ങിവരവില്ലാത്ത ഒരു പാതയിലൂടെയാണ് നടക്കുന്നത്. ലക്ഷക്കണക്കിനു വിളികൾക്ക് നിന്‍റെ ഹൃദയത്തിനെയോ ആത്മാവിനെയോ വിളിച്ചുണർത്താനാവില്ല. നിന്നെ വശത്താക്കിയ പിശാചിന്‍റെ കരങ്ങളിൽ, അവന്‍റെ അതിരുകളില്ലാത്ത മണ്ഡലത്തിൽ, ദിശയറിയാതെ, വഴിയടയാളങ്ങളില്ലാതെ നീ സുഖമായി ഉറങ്ങുകയാണ്. അപ്പോൾ മുതൽ നിനക്ക് നിന്‍റെ ആദിമ നിഷ്ക്കളങ്കതയും പരിശുദ്ധിയും നഷ്ടപ്പെട്ടു, സർവ്വശക്തന്‍റെ കരുതൽ നീ ഒഴിവാക്കാൻ തുടങ്ങി. ദുഷ്ടനായവൻ നിന്‍റെ ഹൃദയത്തിലിരുന്ന് എല്ലാക്കാര്യങ്ങളിലും നിന്നെ നയിച്ചു, അവൻ നിന്‍റെ ജീവനായി. നീ അവനെ ഭയപ്പെടാതായി, ഒഴിവാക്കാതെയായി, അല്ലെങ്കിൽ സംശയിക്കാതായി. പകരം നിന്‍റെ ഹൃദയത്തിൽ അവനെ ദൈവമായി കരുതി. അവനെ പൂജിക്കാൻ തുടങ്ങി. ആരാധിക്കാൻ തുടങ്ങി. ശരീരവും നിഴലും പോലെ പരസ്പരം വേർപിരിയാത്തവരായി നിങ്ങൾ ഇരുവരും. ജീവിതത്തിലും മരണത്തിലും അന്യോന്യം പ്രതിജ്ഞാബദ്ധരായി. നീ എവിടെ നിന്നാണു വന്നത്, എന്തിനാണ് ജനിച്ചത്, എന്തിനാണ് മരിക്കുന്നത് എന്നൊന്നും നിനക്കറിഞ്ഞുകൂട. നീ സർവ്വശക്തനെ ഒരു അപരിചിതനെ എന്നപോലെ കാണുന്നു. അവന്‍റെ ഉദ്ഭവത്തെ കുറിച്ചോ, എന്തിന്, അവൻ നിനക്കായി ചെയ്ത കാര്യങ്ങളെ കുറിച്ചു പോലുമോ നിനക്ക് അറിയില്ല. അവനിൽനിന്നു വന്നതിനോടൊക്കെ നിനക്കു വെറുപ്പുണ്ടായിരിക്കുന്നു. നീ അവയെ പ്രിയപ്പെട്ടതായി കരുതുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല. സർവ്വശക്തന്‍റെ കരുതൽ ലഭിച്ച നാൾ മുതലേ നീ പിശാചിന്‍റെ ഒപ്പം നടക്കുന്നു. നീ അവന്‍റെ കൂടെക്കൂടി ആയിരക്കണക്കിന് വർഷങ്ങളായി കൊടുങ്കാറ്റും ചുഴലിക്കാറ്റും സഹിച്ചിരിക്കുന്നു. അവനോടൊപ്പം ചേർന്ന് നീ നിന്‍റെ ജീവന്‍റെ ഉറവിടമായ സർവ്വശക്തന് എതിരുനിൽക്കുന്നു. നീ പശ്ചാത്താപത്തെപ്പറ്റി അറിയുന്നതേയില്ല. നീ വിനാശത്തിന്‍റെ വക്കിലാണ് എന്നതിനെ കുറിച്ചു പറയുകയേ വേണ്ട. ദുഷ്ടനായവൻ നിന്നെ വശംവദനാക്കി ദ്രോഹിക്കുന്നു എന്ന കാര്യം നീ മറന്നിരിക്കുന്നു. നീ വന്ന ഉറവിടം ഏതെന്ന് മറന്നിരിക്കുന്നു. ഇന്നേവരേക്ക് ഓരോ കാൽവെയ്പിലും ദുഷ്ടനായവൻ നിന്നെ ദ്രോഹിച്ചിരിക്കുന്നു. നിന്‍റെ ഹൃദയവും ആത്മാവും മരവിച്ച് ചീഞ്ഞുപോയിരിക്കുന്നു. മർത്ത്യലോകത്തെ പ്രയാസങ്ങളെപ്പറ്റി പരാതി പറയുന്നത് നീ നിറുത്തിയിരിക്കുന്നു. ലോകം അനീതി നിറഞ്ഞതാണെന്ന് ഇപ്പോൾ നീ മേലാൽ വിശ്വസിക്കുന്നില്ല. സർവ്വശക്തന്‍റെ അസ്തിത്വത്തെക്കുറിച്ച് നീ അത്രപോലും ഗൗനിക്കുന്നില്ല. ദീർഘകാലം മുമ്പേ നീ ദുഷ്ടനായവനെ നിന്‍റെ പിതാവായി കണക്കാക്കി, അവനെ വിട്ടുപോകുന്ന കാര്യം നിന്‍റെ ചിന്തയിൽ ഉദിക്കുന്നേയില്ല. ഇതാണ് നിന്‍റെ ഹൃദയത്തിലുള്ള രഹസ്യം.

ഉദയമാകുമ്പോൾ ഒരു പ്രഭാത നക്ഷത്രം കിഴക്കു ദിക്കിൽ മിന്നിത്തിളങ്ങാൻ തുടന്നു. ഇത്ര സമയവും അവിടെ ഉണ്ടായിരുന്നില്ലാത്ത നക്ഷത്രമാണത്. അത് പ്രശാന്തമായ ആകാശത്തെ പ്രകാശിപ്പിക്കുകയും മനുഷ്യന്‍റെ ഹൃദയത്തിലെ കെട്ടുപോയ വെളിച്ചം വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യുന്നു. നിന്നിലും മറ്റുള്ളവരിലും ഒരുപോലെ ജ്വലിക്കുന്ന ഈ പ്രകാശത്തിന്‍റെ ഫലമായി മനുഷ്യരാശി മേലാൽ ഒറ്റയ്ക്കല്ല. എന്നിട്ടും നീ കൂരിരുട്ടു നിറഞ്ഞ ഈ രാത്രിയിൽ ഗാഢനിദ്രയിലാണ്ടു കിടക്കുന്നു. നീ ഒരു ശബ്ദവും കേൾക്കുന്നില്ല, ഒരു വെളിച്ചവും കാണുന്നില്ല. പുതിയ ആകാശത്തിന്‍റെയും ഭൂമിയുടെയും വരവ് നീയറിയുന്നില്ല, പുതുയുഗത്തിന്‍റെ വരവ് അറിയുന്നില്ല. എന്തുകൊണ്ടെന്നാൽ നിന്‍റെ പിതാവ് നിന്നോടു പറയുന്നു: “എന്‍റെ കുഞ്ഞേ! നേരം വെളുക്കുന്നതേയുള്ളു. നീ ഇപ്പോൾ എഴുന്നേൽക്കണ്ട. നല്ല തണുപ്പാണ്. നീ ഇപ്പോൾ പുറത്തിറങ്ങണ്ട. അല്ലാഞ്ഞാൽ നിന്‍റെ കണ്ണിൽ വാളും കുന്തവും തറച്ചു കയറും.” നിന്‍റെ പിതാവിന്‍റെ അനുശാസനങ്ങളിൽ മാത്രമേ നീ വിശ്വസിക്കുന്നുള്ളൂ. ആ പിതാവ് പറയുന്നത് ശരിയാണെന്നാണ് നിന്‍റെ വിശ്വാസം. കാരണം പിതാവിന് നിന്നെക്കാൾ പ്രായമുണ്ട്, നിന്നെ അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്യുന്നു. അത്തരം പ്രബോധനങ്ങളും അത്തരം സ്നേഹവും ലോകത്ത് വെളിച്ചമുണ്ടെന്ന ഇതിഹാസ വിവരണത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് നിന്നെ തടയുന്നു. ലോകത്ത് സത്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ശ്രദ്ധ കൊടുക്കുന്നതിൽ നിന്ന് അവ നിന്നെ തടയുന്നു. സർവ്വശക്തനാൽ രക്ഷിക്കുമെന്ന് പ്രത്യാശിക്കാൻ നീ മേലാൽ ധൈര്യപ്പെടുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ തുടരുന്നതിൽ നീ സംതൃപ്തി കണ്ടെത്തുന്നു. മേലിൽ നീ പ്രകാശത്തിന്‍റെ വരവിൽ പ്രതീക്ഷയർപ്പിക്കുന്നില്ല. ഇതിഹാസ വിവരണത്തിൽ പറയുന്നതു പോലെ സർവ്വശക്തന്‍റെ വരവിനായി മേലാൽ കാത്തിരിക്കുന്നില്ല. നിന്നെ സംബന്ധിച്ചിടത്തോളം, സൗന്ദര്യമുള്ള സകലതിനെയും പുനരുജ്ജീവിപ്പിക്കാനാവില്ല, അതിനു നിലനിൽക്കാവാനില്ല. നിന്‍റെ ദൃഷ്ടിയിൽ, മനുഷ്യരാശിയുടെ നാളെ, മനുഷ്യരാശിയുടെ ഭാവി, തുടച്ചു മാറ്റിയതു പോലെ അപ്രത്യക്ഷമാകുന്നു. സഹയാത്രികനെ നഷ്ടപ്പെടുമെന്നും നിന്‍റെ അകലെ യാത്രയുടെ ദിശ തെറ്റുമെന്നും പേടിച്ച് നീ സർവ്വശക്തിയുമുപയോഗിച്ച് നിന്‍റെ പിതാവിന്‍റെ വസ്ത്രാഞ്ചലത്തിൽ മുറുക്കെപ്പിടിച്ചു നിൽക്കുന്നു, കഷ്ടപ്പാടുകൾ പങ്കിടാൻ കൂട്ടാക്കാതെ. മനുഷ്യരുടെ വിശാലവും കുഴഞ്ഞുമറിഞ്ഞതുമായ ഈ ലോകത്തിൽ പല വേഷങ്ങളും അണിയാൻ ആക്ഷോഭ്യരും നിർഭയരുമായ നിന്നെപ്പോലുള്ള പലരെയും വാർത്തെടുത്തിരിക്കുന്നു. മരിക്കാൻ പേടിയില്ലാത്ത നിരവധി യോദ്ധാക്കളെയും അത് സൃഷ്ടിച്ചിരിക്കുന്നു. അതേസമയം, തങ്ങളെ സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കാത്ത, മരവിച്ചുപോയ, തളർന്നുപോയ അനേകമാൾക്കാരെയും ഒന്നിനു പുറകെ ഒന്നായി സൃഷ്ടിച്ചിരിക്കുന്നു. ആഴത്തിൽ പീഡിതരായ മനുഷ്യരാശിയിലെ ഓരോ അംഗത്തെയും സർവ്വശക്തന്‍റെ കണ്ണുകൾ നിരീക്ഷിക്കുന്നു. കഷ്ടപ്പാടിലുഴന്നു കരയുന്ന ഓരോരുത്തരുടെയും കരച്ചിലാണ് അവൻ കേൾക്കുന്നത്. പീഡകളനുഭവിക്കുന്ന ഓരോരുത്തരുടെയും ലജ്ജാഹീനതയാണ് അവൻ കാണുന്നത്. രക്ഷയുടെ മഹത്വം നഷ്ടപ്പെട്ടുപോയ ഒരു മനുഷ്യരാശിയുടെ നിസ്സഹായതയും ഭീതിയുമാണ് അവൻ അറിയുന്നത്. മനുഷ്യരാശിയോ അവന്‍റെ കരുതൽ വേണ്ടെന്നു വെച്ച് സ്വന്തം വഴി തിരഞ്ഞെടുക്കുന്നു. അവന്‍റെ സൂക്ഷ്മനിരീക്ഷണം ഒഴിവാക്കാൻ ശ്രമിക്കുന്നു, ശത്രുവിനോടു കൂട്ടുചേർന്ന് ആഴക്കടലിലെ കയ്പുനീരിന്‍റെ അവസാനത്തെ തുള്ളിയും രുചിച്ചുനോക്കാൻ താൽപ്പര്യപ്പെടുന്നു. സർവ്വശക്തന്‍റെ നെടുവീർപ്പുകൾ മനുഷ്യൻ മേലാൽ കേൾക്കുന്നേയില്ല. സർവ്വശക്തന്‍റെ കരങ്ങൾ ദുരന്തം ബാധിച്ച ഈ മനുഷ്യരാശിയെ തലോടാൻ ഇനിമേൽ നീളില്ല. പിന്നെയും പിന്നെയും അവൻ അവരെ വീണ്ടെടുക്കുന്നു, പിന്നെയും പിന്നെയും അവന് അവരെ നഷ്ടമാകുന്നു. ഈ വേല അവൻ ആവർത്തിച്ചു ചെയ്യുന്നു. ആ നിമിഷം മുതൽ ക്ഷീണിക്കുകയും തളരുകയും ചെയ്യുന്ന അവൻ തന്‍റെ വേല നിറുത്തിവയ്ക്കുകയും മനുഷ്യരുടെ ഇടയിൽ നടക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നു. ഇവയിൽ ഏതൊരു മാറ്റത്തെയും കുറിച്ച് മനുഷ്യർ അജ്ഞരാണ്. സർവ്വശക്തന്‍റെ വരവിനെയും പോക്കിനെയും, ദുഃത്തെയും വിഷാദത്തെയും കുറിച്ച് അവർ അറിയുന്നതേയില്ല.

ഈ ലോകത്തിലുള്ള സകലതും സർവ്വശക്തന്‍റെ ചിന്തകൾക്കനുസരിച്ച്, അവന്‍റെ ദൃഷ്ടികൾക്കു കീഴിൽ പൊടുന്നനെ മാറുന്നു. മനുഷ്യർ ഇന്നുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ദീർഘകാലമായി മനുഷ്യരുടെ കൈവശമുണ്ടായിരുന്ന പലതും അവർക്കു കൈവിട്ടു പോകുകയും ചെയ്യുന്നു. സർവ്വശക്തൻ സ്ഥിതിചെയ്യുന്നിടത്തെ കുറിച്ച് ആർക്കും ആഴത്തിൽ ഗ്രഹിക്കാവുന്നതല്ല. അവന്‍റെ ജീവച്ഛക്തിയുടെ മഹത്വവും മാഹാത്മ്യവും മനസ്സിലാക്കാൻ അത്രപോലും സാധിക്കില്ല. മനുഷ്യർക്കു മനസ്സിലാക്കാൻ കഴിയാത്തത് അവൻ ഗ്രഹിക്കുന്നു എന്നതാണ് അവന്‍റെ ശ്രേഷ്ഠത. മനുഷ്യരാശി തന്നെ ഉപേക്ഷിച്ചിട്ടും മനുഷ്യരാശിയെ രക്ഷിക്കുന്നു എന്നതാണ് അവന്‍റെ മഹത്വം. ജീവന്‍റെയും മരണത്തിന്‍റെയും അർഥം അവനറിയാം. താൻ സൃഷ്ടിച്ച മനുഷ്യരാശിയുടെ നിലനിൽപ്പിനെ നിയന്ത്രിക്കുന്നതിന് ഏതൊക്കെ നിയമങ്ങളാണ് അനുയോജ്യമെന്നും അവനറിയാം. മനുഷ്യന്‍റെ നിലനിൽപ്പിന്‍റെ അസ്ഥിവാരമാണ് അവൻ. മനുഷ്യരാശിയെ പുനരുജ്ജീവിപ്പിക്കുന്ന വീണ്ടെടുപ്പുകാരനാണ് അവൻ. സന്തുഷ്ട ഹൃദയങ്ങളെ ദുഃഖത്താൽ നിറയ്ക്കുകയും ദുഃഖാർത്ത ഹൃദയങ്ങളെ സന്തോഷംകൊണ്ട് ഉയർത്തുകയും ചെയ്യുന്നു. ഇതെല്ലാം തന്‍റെ പ്രവർത്തികൾക്കും പദ്ധതികൾക്കും വേണ്ടിയാണ്.

ജീവിതത്തെ സംബന്ധിച്ച സർവശക്തന്‍റെ കരുതലിൽ നിന്ന് അകന്നകന്നുപോയ മനുഷ്യവർഗം അസ്തിത്വം സംബന്ധിച്ച അർഥത്തെക്കുറിച്ച് അജ്ഞരാണ്. എന്നാൽ മരണത്തെ അവർ ഭയക്കുന്നു. അവരെ സഹായിക്കാനോ പിന്തുണക്കാനോ ആരുമില്ല. എന്നിരിക്കിലും കണ്ണൊന്ന് ചിമ്മാൻ അവർക്ക് മടിയാണ്. ഈ ലോകത്തിലെ അന്തസ്സറ്റ അസ്തിത്വത്തിൽ സുദീർഘം തുടരാൻ ധൈര്യപ്പെടുന്ന അവർ സ്വന്തം ദേഹികളെ കുറിച്ച് അബോധവുമില്ലാത്ത വെറും മാംസസഞ്ചികളാണ്. മറ്റുള്ളവരെപ്പോലെ നീയും പ്രത്യാശയോ ലക്ഷ്യമോ ഇല്ലാതെ ജീവിക്കുന്നു. കഷ്ടപ്പാടുകളുടെ നടുവിൽ കിടന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ഇതിഹാസത്തിലെ വിശുദ്ധനായവൻ മാത്രമേ രക്ഷിക്കുകയുള്ളൂ... അവന്‍റെ വരവിനായി അവർ അത്യധികം കാത്തിരിക്കുന്നു. സുബോധമില്ലാത്തവരിൽ അത്തരം വിശ്വാസം ഇനിയും യാഥാർഥ്യമായിട്ടില്ല. എന്നിരുന്നാലും, ആളുകൾ ഇപ്പോഴും അതിനായി തീവ്രമായി കാംക്ഷിക്കുന്നു. ആവത്തിൽ യാതനകളനുഭവിച്ചിട്ടുള്ള ഈ ജനത്തോട് സർവ്വശക്തന് കരുണയുണ്ട്. അതേസമയം, ഒട്ടുമേ ബോധമില്ലാത്ത ഈ ജനത്തെക്കൊണ്ട് അവൻ മടുത്തു പോയിരിക്കുന്നു. കാരണം, മനുഷ്യരിൽ നിന്ന് ഒരു മറുപടി കിട്ടാൻ എത്രയോ കാലമായി കാത്തിരിക്കുകയാണ് അവൻ. നിന്‍റെ ഹൃദയത്തെയും ആത്മാവിനെയും അന്വേഷിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. നീ ദാഹിച്ചും വിശന്നും ഇരിക്കാതിരിക്കേണ്ടതിന് അപ്പവും വെള്ളവും കൊണ്ടുവന്ന് തരാനും നിന്നെ ഉണർത്താനുമാണ് അവൻ ആഗ്രഹിക്കുന്നത്. നീ തളരുകയും ഈ ലോകമാകെ ഇരുണ്ട ശൂന്യതയായി അനുഭവപ്പെടുകയും ചെയ്യുമ്പോൾ പ്രത്യാശ കൈവെടിയരുത്, കരയരുത്. പരിപാലകനായ, സർവ്വശക്തനായ ദൈവം ഏതു സമയത്തും നിന്‍റെ വരവിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും. നീ പിന്തിരിയുന്നതു പ്രതീക്ഷിച്ചുകൊണ്ട്, നിന്നെ കാത്തുകൊണ്ട് അവൻ നിന്‍റെ അരികിലുണ്ട്. നിന്‍റെഓർമ്മ തിരികെക്കിട്ടുന്ന ദിവസത്തിനായി അവൻ കാത്തിരിക്കുകയാണ്. നീ ദൈവത്തിങ്കൽ നിന്നാണ് വന്നതെന്നും എപ്പോഴോ നിനക്കു ദിശ തെറ്റിയെന്നും എപ്പോഴോ വഴിമധ്യേ ബോധം നഷ്ടപ്പെട്ടെന്നും എപ്പോഴോ ഒരു സമയത്ത് ഒരു 'പിതാവിനെ' ലഭിച്ചെന്നും തിരിച്ചറിയുന്ന സമയത്തിനായി, സർവ്വശക്തൻ എപ്പോഴും നിന്നെ കാത്തു സംരക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും നിന്‍റെ തിരിച്ചുവരവിനായി സുദീർഘമായി കാത്തിരിക്കുകയാണെന്നും കൂടി നീ തിരിച്ചറിയുന്ന സമയത്തിനായി അവൻ കാത്തിരിക്കുകയാണ്. അത്യധികമായ ആശയോടെ, ഇനിയും ഉത്തരം കിട്ടാത്ത ഒരു പ്രതികരണത്തിനായി കാത്തുകൊണ്ട്, അവൻ ദീർഘമായി നിന്നെ കാവൽ ചെയ്തുകൊണ്ടിരിക്കുകയാണ്. അവന്‍റെ നിതാന്തമായ നിരീക്ഷണം വിലമതിക്കാനാവാത്തതാണ്. മനുഷ്യന്‍റെ ഹൃദയത്തിനും ആത്മാവിനും വേണ്ടിയാണത്. ഒരുപക്ഷേ തുടരുന്ന ഈ കാവൽ അനന്തമാണ്, ഒരുപക്ഷേ അത് അതിന്‍റെ അവസാനത്തിലാണ്. പക്ഷേ നിന്‍റെ ഹൃദയവും നിന്‍റെ ആത്മാവും ഇപ്പോൾ എവിടെയാണെന്ന് നീ സ്പഷ്ടമായും അറിഞ്ഞിരിക്കണം

മേയ് 28, 2003

മുമ്പത്തേത്: മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

അടുത്തത്: ദൈവത്തിന്‍റെ ആഗമനം ഒരു പുതിയ യുഗപ്പിറവിക്ക് കാരണമായി

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക