അന്ത്യനാളുകളിലെ ക്രിസ്തുവിനു മാത്രമേ മനുഷ്യന് നിത്യജീവന്‍റെ മാര്‍ഗ്ഗം നല്കുവാന്‍ സാധിക്കുകയുള്ളൂ

ജീവന്‍റെ മാര്‍ഗ്ഗം ആര്‍ക്കും കൈവശമാക്കാനാവുന്ന ഒന്നല്ല, ആര്‍ക്കും എളുപ്പത്തില്‍ നേടുവാന്‍ സാധിക്കുന്നതുമല്ല. ഇതിനു കാരണം ജീവന്‍ ദൈവത്തില്‍ നിന്നു മാത്രം വരുവാന്‍ സാധിക്കുന്നതാണ്, അതായത്, ജീവന്‍റെ പൊരുള്‍ ദൈവത്തിനു മാത്രം കരഗതമായതും ജീവന്‍റെ മാര്‍ഗ്ഗം ദൈവത്തിനു മാത്രം സ്വന്തവുമാണ്. അതുകൊണ്ട് ദൈവം മാത്രമാണ് ജീവന്‍റെ ഉറവിടവും, ജീവജലത്തിന്‍റെ നിലയ്ക്കാത്ത ഉറവയും. താന്‍ ലോകത്തെ സൃഷ്ടിച്ചതു മുതല്‍, ദൈവം ജീവന്‍റെ ചൈതന്യം ഉള്‍പ്പെടുന്ന ധാരാളം പ്രവൃത്തികള്‍ ചെയ്തു, മനുഷ്യന് ജീവന്‍ കൊണ്ടുവരുന്ന ധാരാളം പ്രവൃത്തികള്‍ ചെയ്യുകയും, മനുഷ്യന്‍ ജീവന്‍ നേടേണ്ടതിന് വലിയ വില കൊടുക്കുകയും ചെയ്തു. കാരണം ദൈവം തന്നെ നിത്യജീവനും, മനുഷ്യന്‍ പുനരുത്ഥാനം ചെയ്യപ്പെട്ടതിന്‍റെ മാര്‍ഗ്ഗവും ആണ്. ദൈവം ഒരിക്കലും മനുഷ്യ ഹൃദയത്തില്‍ ഇല്ലാതിരിക്കുന്നില്ല, എല്ലാ സമയത്തും അവന്‍ മനുഷ്യരുടെയിടയില്‍ ജീവിക്കുന്നു. മനുഷ്യന്‍റെ ജീവിതത്തെ നയിക്കുന്ന ശക്തിയും, മനുഷ്യ നിലനില്പിന്‍റെ മൂലകാരണവും, ജനനശേഷമുള്ള മനുഷ്യന്‍റെ നിലനില്പിനുള്ള സമ്പന്നമായ ഒരു നിക്ഷേപവുമാണ് അവന്‍. അവന്‍ മനുഷ്യന്‍ വീണ്ടും ജനിക്കുവാന്‍ കാരണമാകുകയും, അവന്‍റെ എല്ലാ കര്‍ത്തവ്യവും ദൃഢനിശ്ചയത്തോടെ ജീവിക്കുവാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. അവന്‍റെ ശക്തിയും അവന്‍റെ കെടുത്താനാവാത്ത ജീവശക്തിയും കാരണമാണ് മനുഷ്യന്‍ തലമുറതലമുറയായി ജീവിച്ചത്; അതിലാകമാനം ദൈവത്തിന്‍റെ ജീവശക്തിയായിരുന്നു മനുഷ്യന്‍റെ നിലനില്പിന്‍റെ മുഖ്യാവലംബം, ഒരു സാധാരണ മനുഷ്യനും ഒരിക്കലും കൊടുത്തിട്ടില്ലാത്ത ഒരു വില ദൈവം കൊടുത്തതും അതിനു വേണ്ടിയാണ്. ദൈവത്തിന്‍റെ ജീവശക്തിക്ക് ഏതു ശക്തിയേക്കാളും പ്രാബല്യം നേടാനാവും; അതുകൂടാതെ, അത് ഏതു ശക്തിയിലും അധികമാണ്. അവന്‍റെ ജീവന്‍ ശാശ്വതവും, അവന്‍റെ ശക്തി അനിതരസാധാരണവും, അവന്‍റെ ജീവശക്തി ഏതു സൃഷ്ടിയാലും ശത്രു ശക്തിയാലും കീഴടക്കാനാവാത്തതുമാണ്. ഏതു സമയത്തും ഏതു കാലത്തും ദൈവത്തിന്‍റെ ജീവശക്തി നിലനില്ക്കുകയും അതിന്‍റെ അത്യുജ്ജ്വലമായ തേജസ്സ് പ്രകാശിക്കുകയും ചെയ്യുന്നു. സ്വര്‍ഗ്ഗവും ഭൂമിയും വലിയ മാറ്റങ്ങള്‍ക്കു വിധേയമായേക്കാം, എന്നാല്‍ ദൈവത്തിന്‍റെ ജീവന്‍ എന്നെന്നേക്കും മാറ്റമില്ലാത്തതാണ്. എല്ലാ കാര്യങ്ങളും കടന്നു പോകും, എന്നാല്‍ ദൈവത്തിന്‍റെ ജീവന്‍ അപ്പോഴും നിലനില്ക്കും, കാരണം സകലത്തിന്‍റെയും നിലനില്പിന്‍റെ ഉറവിടവും അവയുടെ നിലനില്പിന്‍റെ മൂലകാരണവും ദൈവമാണ്. മനുഷ്യന്‍റെ ജീവന്‍ ദൈവത്തില്‍ നിന്ന് ഉടലെടുക്കുന്നു, സ്വര്‍ഗ്ഗത്തിന്‍റെ നിലനില്പ് ദൈവം കാരണമാണ്, ഭൂമിയുടെ നിലനില്പ് ദൈവത്തിന്‍റെ ജീവശക്തിയില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ചൈതന്യമുള്ള ഒരു വസ്തുവിനും ദൈവത്തിന്‍റെ പരമാധികാരത്തെ കീഴടക്കുവാനോ, ഓജസ്സുള്ള ഒന്നിനും ദൈവത്തിന്‍റെ ആധിപത്യത്തിന്‍റെ മണ്ഡലത്തില്‍ നിന്ന് ഒഴിഞ്ഞു മാറുവാനോ സാധിക്കുകയില്ല. ഇത്തരത്തില്‍, എല്ലാവരും, അവര്‍ ആരായിരുന്നാലും, ദൈവത്തിന്‍റെ ആധിപത്യത്തിനു കീഴടങ്ങുകയും, എല്ലാവരും ദൈവത്തിന്‍റെ ആജ്ഞയ്ക്കു കീഴില്‍ ജീവിക്കുകയും ചെയ്യേണ്ടതും, അവന്‍റെ കരങ്ങളില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടുവാന്‍ ആവാത്തതുമാണ്.

ഒരുപക്ഷേ നിങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് ജീവനെ നേടുന്നതിനാവും, അല്ലെങ്കില്‍ നിങ്ങളാഗ്രഹിക്കുന്നത് സത്യത്തെ നേടുന്നതിനാവും. അതെന്തുതന്നെയായാലും, നിങ്ങള്‍ ദൈവത്തെ കണ്ടെത്തുവാനാഗ്രഹിക്കുന്നു, നിങ്ങള്‍ക്കു വിശ്വസിക്കാവുന്നതും, നിങ്ങള്‍ക്ക് നിത്യജീവന്‍ നല്കുവാന്‍ സാധിക്കുന്നതുമായ ദൈവത്തെ കണ്ടെത്തുവാന്‍. നിങ്ങള്‍ നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളാദ്യം നിത്യജീവന്‍റെ ഉറവിടം മനസ്സിലാക്കുകയും ആദ്യം ദൈവം എവിടെയാണെന്ന് അറിയുകയും വേണം. ദൈവം മാത്രമാണ് മാറ്റമില്ലാത്ത ജീവനെന്നും, ജീവന്‍റെ മാര്‍ഗ്ഗം കരഗതമായിട്ടുള്ളത് ദൈവത്തിനു മാത്രമാണെന്നും ഞാന്‍ മുമ്പു തന്നെ പറഞ്ഞു. അവന്‍റെ ജീവന്‍ മാറ്റമില്ലാത്തതായതിനാല്‍, അങ്ങനെ അത് നിത്യമാണ്; ജീവന്‍റെ മാര്‍ഗ്ഗം ദൈവം മാത്രമായതിനാല്‍, ദൈവം താന്‍ മാത്രമാണ് നിത്യജീവന്‍റെ മാര്‍ഗ്ഗം. അതുപോലെ, ദൈവം എവിടെയാണെന്നും, നിത്യജീവന്‍റെ ഈ മാര്‍ഗ്ഗം എങ്ങനെ പ്രാപിക്കണമെന്നും നിങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഈ രണ്ടു കാര്യങ്ങളില്‍ വെവ്വേറെയായി നമുക്കിപ്പോള്‍ കൂട്ടായ്മയില്‍ മുഴുകാം.

നിത്യജീവന്‍റെ മാര്‍ഗ്ഗം പ്രാപിക്കുന്നതിന് നിങ്ങള്‍ സത്യമായി ആഗ്രഹിക്കുകയും അതിനു വേണ്ടിയുള്ള നിങ്ങളുടെ അന്വേഷണത്തില്‍ നിങ്ങള്‍ അത്യാവേശമുള്ളയാളും ആണെങ്കില്‍, ആദ്യം ഈ ചോദ്യത്തിന് മറുപടി പറയുക: ദൈവം ഇന്നെവിടെയാണ്? ഒരു പക്ഷേ നിങ്ങള്‍ മറുപടി പറയുമായിരിക്കും, “ദൈവം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു, തീര്‍ച്ചയായും—അവന്‍ നിങ്ങളുടെ ഭവനത്തില്‍ വസിക്കുന്നുണ്ടാവില്ല, ഉണ്ടോ?” ദൈവം തീര്‍ച്ചയായും സകലതിന്‍റെയും മധ്യേ വസിക്കുന്നു എന്ന് ഒരുപക്ഷേ നിങ്ങള്‍ പറയുമായിരിക്കും. ദൈവം ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ വസിക്കുന്നു എന്നോ, ദൈവം ആത്മീയ ലോകത്തിലാണുള്ളത് എന്നോ അല്ലെങ്കില്‍ നിങ്ങള്‍ പറയുമായിരിക്കും. ഇവയില്‍ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല, പക്ഷേ വിഷയം ഞാന്‍ വ്യക്തമാക്കേണ്ടതുണ്ട്. ദൈവം മനുഷ്യന്‍റെ ഹൃദയത്തില്‍ വസിക്കുന്നു എന്നു പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല, എന്നാലത് തീര്‍ത്തും തെറ്റുമല്ല. ദൈവവിശ്വാസികളുടെ ഇടയില്‍, ശരിയായ വിശ്വാസമുള്ളവരും കളവായ വിശ്വാസമുള്ളവരും, ദൈവം അംഗീകരിക്കുന്നവരും അവന്‍ അംഗീകരിക്കാത്തവരും, അവനെ പ്രസാദിപ്പിക്കുന്നവരും അവന്‍ ദ്വേഷിക്കുന്നവരും, അവന്‍ പൂര്‍ണ്ണരാക്കുന്നവരും അവന്‍ നിരാകരിക്കുന്നവരും ഉണ്ടെന്നുള്ളതാണ് അതിനു കാരണം. അതുകൊണ്ട് ഞാന്‍ പറയുന്നു ദൈവം കുറച്ചാളുകളുടെ മാത്രം ഹൃദയങ്ങളില്‍ ജീവിക്കുന്നു, സംശയലേശമെന്യേ ഈ ആളുകള്‍ ശരിക്കും ദൈവത്തില്‍ വിശ്വസിക്കുന്നവരും. ദൈവം അംഗീകരിക്കുന്നവരും, ദൈവത്തെ പ്രസാദിപ്പിക്കുന്നവരും, അവന്‍ പൂര്‍ണ്ണരാക്കുന്നവരും ആണ്. ദൈവത്താല്‍ നയിക്കപ്പെടുന്നവരാണവര്‍. അവര്‍ ദൈവത്താല്‍ നയിക്കപ്പെടുന്നതിനാല്‍, ദൈവത്തിന്‍റെ നിത്യജീവന്‍റെ മാര്‍ഗ്ഗം കേള്‍ക്കുകയും കാണുകയും ചെയ്തുകഴിഞ്ഞ ആളുകള്‍ അവരാണ്. ദൈവത്തിലുള്ള വിശ്വാസം കളവായിട്ടുുള്ളവര്‍, ദൈവത്താല്‍ അംഗീകരിക്കപ്പെടാത്തവര്‍, ദൈവത്താല്‍ ദ്വേഷിക്കപ്പെടുന്നവര്‍, ദൈവത്താല്‍ നിരാകരിക്കപ്പെടുന്നവര്‍—അവര്‍ ദൈവത്താല്‍ തിരസ്ക്കരിക്കപ്പെടുവാന്‍ ബാധ്യസ്ഥരും, നിത്യജീവന്‍ കൂടാതെ തുടരുവാന്‍ ബാധ്യസ്ഥരും, ദൈവം എവിടെയാണെന്നുള്ളതിനെപ്പറ്റി അറിവില്ലാത്തവരായിരിക്കുവാന്‍ ബാധ്യസ്ഥരുമാണ്. മറിച്ച്, തങ്ങളുടെ ഹൃദയങ്ങളില്‍ ദൈവം വസിക്കുന്നവര്‍ക്ക് അവന്‍ എവിടെയാണെന്ന് അറിയാം. ദൈവം നിത്യജീവന്‍റെ മാര്‍ഗ്ഗം ചൊരിയുന്നത് ഈ ആളുകള്‍ക്കാണ്, അവരാണ് ദൈവത്തെ അനുഗമിക്കുന്നവര്‍. ഇപ്പോള്‍ നിങ്ങള്‍ക്കറിയാമോ ദൈവം എവിടെയാണെന്ന്? ദൈവം മനുഷ്യന്‍റെ ഹൃദയത്തിനുള്ളിലും, മനുഷ്യന്‍റെ വശത്തുമുണ്ട്. അവന്‍ ആത്മീയ ലോകത്തിലും സകലത്തിനും മീതെയും മാത്രമല്ല ഉള്ളത്, അതിലേറെ മനുഷ്യന്‍ നിലനില്ക്കുന്ന ഭൂമിയിലും ഉണ്ട്. അതുകൊണ്ട് അന്ത്യനാളുകളുടെ വരവ്, ദൈവവേലയുടെ ചുവടുകളെ പുതിയ പ്രദേശങ്ങളിലേക്കു കൊണ്ടുവന്നിരിക്കുന്നു. പ്രപഞ്ചത്തിലുള്ള സകലത്തിന്മേലും ദൈവത്തിന് പരമാധികാരം ഉണ്ട്, മനുഷ്യന്‍റെ ഹൃദയത്തില്‍ അവന്‍റെ മുഖ്യാവലംബം അവനാണ്, അതുകൂടാതെ, അവന്‍ മനുഷ്യരുടെ ഇടയില്‍ പാര്‍ക്കുന്നു. ഈ വിധത്തില്‍ മാത്രമേ അവന് ജീവന്‍റെ മാര്‍ഗ്ഗം മനുഷ്യകുലത്തിലേക്കു കൊണ്ടു വരുവാനും, മനുഷ്യനെ ജീവന്‍റെ മാര്‍ഗ്ഗത്തിലേക്കു കൊണ്ടു വരുവാനും സാധിക്കുകയുള്ളൂ. മനുഷ്യന്‍ ജീവന്‍റെ മാര്‍ഗ്ഗം പ്രാപിക്കുവാനും, മനുഷ്യന്‍ നിലനില്ക്കുവാനുമായാണ് ദൈവം ഭൂമിയിലേക്കു വരികയും മനുഷ്യരുടെ ഇടയില്‍ വസിക്കുകയും ചെയ്തത്. അതേ സമയം, മനുഷ്യരുടെ മധ്യേയുള്ള അവന്‍റെ നിയന്ത്രണത്തില്‍ അവര്‍ സഹകരിക്കുന്നതിനായി ദൈവം പ്രപഞ്ചത്തിലുള്ള സകലതിനോടും ആജ്ഞാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ദൈവം സ്വര്‍ഗ്ഗത്തിലാണെന്നും മനുഷ്യഹൃദയത്തിലാണെന്നും ഉള്ള പ്രമാണം മാത്രം നിങ്ങള്‍ അംഗീകരിക്കുകയും, എങ്കിലും മനുഷ്യരുടെ മധ്യേയുള്ള ദൈവത്തിന്‍റെ വാസത്തെ നിങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളൊരിക്കലും ജീവന്‍ പ്രാപിക്കുകയോ, ഒരിക്കലും സത്യത്തിന്‍റെ പാത നേടുകയോ ചെയ്യുകയില്ല.

ജീവനും സത്യവും ദൈവം തന്നെയാണ്, അവന്‍റെ ജീവനും സത്യവും ഒരുമിച്ചു നിലനില്ക്കുന്നതാണ്. സത്യം പ്രാപിക്കുവാന്‍ കഴിയാത്തവര്‍ ഒരിക്കലും ജീവന്‍ പ്രാപിക്കുകയില്ല. സത്യത്തിന്‍റെ നേതൃത്വവും പിന്തുണയും പരിപാലനവും കൂടാതെ, നിങ്ങള്‍ അക്ഷരവും ഉപദേശങ്ങളും, അതിലെല്ലാമുപരി മരണവും മാത്രമേ നേടുകയുള്ളൂ. ദൈവത്തിന്‍റെ ജീവന്‍ എന്നേക്കുമുള്ളതും അവന്‍റെ സത്യവും ജീവനും ഒരുമിച്ചു നിലനില്ക്കുന്നതുമാണ്. സത്യത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍, നിങ്ങള്‍ ജീവന്‍റെ പോഷണം പ്രാപിക്കുകയില്ല; നിങ്ങള്‍ക്ക് ജീവന്‍റെ പരിപാലനം നേടാനാവുന്നില്ലെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് സത്യമുണ്ടാവുകയില്ല, അതുകൊണ്ട്, സങ്കല്പങ്ങളും ധാരണകളും അല്ലാതെ, നിങ്ങളുടെ ശരീരത്തിന്‍റെ ആകെത്തുക നിങ്ങളുടെ മാംസം മാത്രമാണ്—നിങ്ങളുടെ ചൂരില്ലാത്ത മാംസം. പുസ്തകങ്ങളിലെ വചനങ്ങള്‍ ജീവനായി എണ്ണപ്പെടുന്നില്ല എന്നും, ചരിത്ര രേഖകള്‍ സത്യമായി കൊണ്ടാടുവാന്‍ കഴിയില്ല എന്നും, ഭൂതകാലത്തിന്‍റെ നിയമങ്ങള്‍ ദൈവം ഇപ്പോള്‍ ഉച്ചരിക്കുന്ന വചനങ്ങളുടെ വിശദീകരണങ്ങളാവുകയില്ല എന്നും അറിയുക. ദൈവം ഭൂമിയിലേക്കു വരികയും മനുഷ്യരോടൊപ്പം വസിക്കുകയും ചെയ്യുമ്പോള്‍ അവന്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സത്യവും ജീവനും ദൈവഹിതവും അവന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയും. യുഗങ്ങള്‍ക്കു മുമ്പ് ദൈവം പറഞ്ഞ വചനങ്ങളുടെ രേഖകള്‍ ഇന്നത്തെ കാലത്തില്‍ നിങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍, അത് നിങ്ങളെ ഒരു പുരാവസ്തുശാസ്ത്രജ്ഞന്‍ ആക്കി മാറ്റുന്നു; നിങ്ങളെ വര്‍ണ്ണിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ചരിത്ര പൈതൃകത്തില്‍ വിദഗ്ദ്ധനായ ഒരാള്‍ എന്നതാണ്. കാരണം, കഴിഞ്ഞ കാലങ്ങളില്‍ ദൈവം ചെയ്ത വേലയുടെ അവശിഷ്ടങ്ങളില്‍ നിങ്ങള്‍ എല്ലായ്പ്പോഴും വിശ്വസിക്കുന്നു, ദൈവം മുമ്പ് മനുഷ്യരുടെയിടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ബാക്കിയാക്കിയ അവന്‍റെ നിഴലില്‍ മാത്രം വിശ്വസിക്കുന്നു, മുന്‍കാലങ്ങളില്‍ ദൈവം തന്‍റെ അനുയായികള്‍ക്ക് നല്കിയ മാര്‍ഗ്ഗത്തില്‍ മാത്രം വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഇന്നത്തെ വേലയുടെ ദിശയില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല, ദൈവത്തിന്‍റെ ഇന്നത്തെ ശ്രേഷ്ഠമായ മുഖപ്രസാദത്തില്‍ വിശ്വസിക്കുന്നില്ല, ദൈവം ഇപ്പോള്‍ ആവിഷ്കരിക്കുന്ന സത്യത്തിന്‍റെ പാതയില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തര്‍ക്കമെന്യേ നിങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ഒട്ടും ബന്ധമില്ലാത്ത ഒരു ദിവാസ്വപ്നക്കാരനാണ്. ഇപ്പോള്‍ മനുഷ്യന് ജീവന്‍ നല്കുവാന്‍ പ്രാപ്തിയില്ലാത്ത വചനങ്ങളില്‍ എന്നിട്ടും നിങ്ങള്‍ മുറുകെപ്പിടിക്കുന്നുവെങ്കിൽ, നിങ്ങള്‍ ഗുണംപിടിക്കാത്ത ഒരു കഷണം ചത്ത മരത്തടിയാണ്,[a] കാരണം നിങ്ങള്‍ തീരെ യാഥാസ്ഥിതികനും, തീരെ അനുസരണംകെട്ടവനും, തീരെ യുക്തികെട്ടവനുമാണ്!

ദൈവം ജഡമായതാണ് ക്രിസ്തു, അതുകൊണ്ട് മനുഷ്യര്‍ക്ക് സത്യത്തെ നല്കുവാന്‍ കഴിയുന്ന ക്രിസ്തു ദൈവം എന്ന് വിളിക്കപ്പെടുന്നു. ഇതിനെ സംബന്ധിച്ച് അമിതമായി ഒന്നുമില്ല കാരണം, മനുഷ്യര്‍ക്ക് അപ്രാപ്യമായ ദൈവത്തിന്‍റെ സത്തയും, ദൈവത്തിന്‍റെ പ്രകൃതവും, അവന്‍റെ വേലയിലുള്ള ജ്ഞാനവും അവനുണ്ട്. സ്വയം ക്രിസ്തു എന്നു വിളിക്കുന്നവരും, എന്നാല്‍ ദൈവത്തിന്‍റെ വേല ചെയ്യാന്‍ കഴിയാത്തവരുമായവര്‍ വഞ്ചകരാണ്. ഭൂമിയില്‍ ദൈവത്തിന്‍റെ വെറും ജഡാവതാരം മാത്രമല്ല ക്രിസ്തു, മനുഷ്യരുടെ ഇടയില്‍ തന്‍റെ വേല ചെയ്യുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുമ്പോള്‍ ദൈവം സ്വീകരിച്ച സവിശേഷമായ ജഡവും കൂടിയാണ്. ഈ ജഡത്തിന്‍റെ സ്ഥാനം കേവലം ഏതെങ്കിലും മനുഷ്യന് കവരുവാന്‍ കഴിയുകയില്ല, മറിച്ച് ഈ ജഡം ഭൂമിയില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനം തൃപ്തികരമായി വഹിക്കുകയും, ദൈവത്തിന്‍റെ പ്രകൃതം ആവിഷ്കരിക്കുകയും, ദൈവത്തെ നന്നായി പ്രതിനിധീകരിക്കുകയും, മനുഷ്യന് ജീവന്‍ പകരുകയും ചെയ്യുന്നതാണ്. ക്രിസ്തുവിന്‍റെ വേഷം കെട്ടുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ നിലംപതിക്കും, കാരണം സ്വയം ക്രിസ്തുവാണെന്ന് അവര്‍ അവകാശപ്പെട്ടാലും, അവര്‍ക്ക് ക്രിസ്തുവിന്‍റെ യാതൊരു സത്തയുമില്ല. അതുകൊണ്ട് ഞാന്‍ പറയുന്നു, ക്രിസ്തുവിന്‍റെ ആധികാരികത മനുഷ്യര്‍ക്ക് നിര്‍വ്വചിക്കുവാന്‍ കഴിയുകയില്ല, പിന്നെയോ ദൈവം തന്നെ ഉത്തരം പറയുകയും തീരുമാനിക്കുകയും ചെയ്യുന്നതാണ്. ഈ രീതിയില്‍, സത്യമായും നിങ്ങള്‍ ജീവന്‍റെ വഴി അന്വേഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലോകത്തിലേക്കു വരുന്നതിലൂടെയാണ് ജീവന്‍റെ മാര്‍ഗ്ഗം മനുഷ്യനു പ്രദാനം ചെയ്യുന്ന വേല ദൈവം നിര്‍വഹിക്കുന്നതെന്ന് ആദ്യം നിങ്ങള്‍ അംഗീകരിക്കണം. മനുഷ്യരിലേക്ക് ജീവന്‍റെ മാര്‍ഗ്ഗം ചൊരിയുന്നതിനായി അവന്‍ വരുന്നത് അന്ത്യനാളുകളിലാണെന്ന് നിങ്ങള്‍ അംഗീകരിക്കണം. ഇത് ഭൂതകാലമല്ല; ഇത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

അന്ത്യനാളുകളുടെ ക്രിസ്തു ജീവന്‍ കൊണ്ടുവരുന്നു, സ്ഥിരതയുള്ളതും ശാശ്വതവുമായ സത്യത്തിന്‍റെ പാത കൊണ്ടുവരുന്നു. ഈ സത്യമാണ് മനുഷ്യന്‍ ജീവന്‍ പ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗം, മനുഷ്യന്‍ ദൈവത്തെ അറിയുന്നതിനും ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നതിനുമുള്ള ഒരേയൊരു പാതയും ഇതാണ്. അന്ത്യനാളുകളുടെ ക്രിസ്തു ലഭ്യമാക്കുന്ന ജീവന്‍റെ മാര്‍ഗ്ഗം നിങ്ങള്‍ അന്വേഷിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ഒരിക്കലും യേശുവിന്‍റെ അംഗീകാരം നേടുകയും ഒരിക്കലും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതില്‍ കടക്കുവാന്‍ യോഗ്യനാവുകയും ഇല്ല കാരണം, നിങ്ങള്‍ ചരിത്രത്തിന്‍റെ ഒരു പാവയും തടവുകാരനുമാണ്. നിയമങ്ങളാലും അക്ഷരങ്ങളാലും നിയന്ത്രിക്കപ്പെടുന്നവര്‍ക്കും ചരിത്രത്താല്‍ ബന്ധനസ്ഥരാക്കപ്പെടുന്നവര്‍ക്കും ഒരിക്കലും ജീവന്‍ പ്രാപിക്കുവാനോ ശാശ്വതമായ സത്യത്തിന്‍റെ മാര്‍ഗ്ഗം പ്രാപിക്കുവാനോ സാധിക്കുകയില്ല. ഇതിനു കാരണം സിംഹാസനത്തില്‍ നിന്ന് ഒഴുകുന്ന ജീവജലത്തിനു പകരം അവര്‍ക്ക് ആകെയുള്ളത് ആയിരക്കണക്കിനു വര്‍ഷങ്ങളായി പറ്റിച്ചേര്‍ന്നു നില്ക്കുന്ന കലങ്ങിയ വെള്ളമാണ്. ജീവന്‍റെ ജലം ലഭിക്കാത്തവര്‍ എന്നെന്നേക്കും സാത്താന്‍റെയും നരകത്തിന്‍റെ പുത്രന്മാരുടെയും കളിക്കോപ്പുകളായി, മൃതശരീരങ്ങളായി തുടരും. അപ്പോള്‍, അവര്‍ക്കെങ്ങനെ ദൈവത്തെ കാണാനാവും? നിങ്ങള്‍ ഭൂതകാലത്തെ മുറുകെപ്പിടിക്കുവാന്‍ മാത്രം ശ്രമിക്കുകയും, അനങ്ങാതെ നില്ക്കുന്നതിലൂടെ കാര്യങ്ങളെ അവ എങ്ങനെയായിരിക്കുന്നുവോ അങ്ങനെതന്നെ സൂക്ഷിക്കുവാന്‍ ശ്രമിക്കുകയും, തല്‍സ്ഥിതിയില്‍ മാറ്റം വരുത്തുവാനും ചരിത്രത്തെ ഉപേക്ഷിച്ചു കളയുവാനും ശ്രമിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ എല്ലായ്പ്പോഴും ദൈവത്തിന് വിരുദ്ധമായിരിക്കുകയില്ലേ? ദൈവത്തിന്‍റെ പ്രവൃത്തിയുടെ ചുവടുകള്‍ അലയടിക്കുന്ന തിരമാലകളും മാറ്റൊലിക്കൊള്ളുന്ന ഇടിമുഴക്കങ്ങളും പോലെ വിശാലവും ബലമേറിയവയുമാണ്—എന്നിട്ടും നിങ്ങള്‍, നിങ്ങളുടെ മൂഢതയോടു പറ്റിച്ചേര്‍ന്നും ഒന്നും ചെയ്യാതെയും നാശം കാത്ത് നിഷ്ക്രിയമായിരിക്കുന്നു. ഇത്തരത്തില്‍, കുഞ്ഞാടിന്‍റെ കാലടികള്‍ പിന്തുടരുന്ന ഒരാളായി നിങ്ങളെ എങ്ങനെ പരിഗണിക്കാനാവും? നിങ്ങള്‍ മുറുകെപ്പിടിച്ചിരിക്കുന്ന ദൈവത്തെ എല്ലായ്പ്പോഴും പുതിയതും ഒരിക്കലും പഴയതല്ലാത്തതുമായ ഒരു ദൈവമായി നിങ്ങള്‍ക്ക് എങ്ങനെ ന്യായീകരിക്കാനാവും? നിങ്ങളുടെ പഴകിയ പുസ്തകങ്ങള്‍ക്ക് എങ്ങനെ നിങ്ങളെ ഒരു പുതിയ യുഗത്തിലൂടെ വഹിക്കുന്നതിനു സാധിക്കും? അവയ്ക്കെങ്ങനെ നിങ്ങളെ ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ചുവടുകള്‍ അന്വേഷിക്കുന്നതിലേക്ക് നയിക്കുവാന്‍ കഴിയും? അവയ്ക്കെങ്ങനെ നിങ്ങളെ സ്വര്‍ഗ്ഗം വരെ എത്തിക്കുവാന്‍ സാധിക്കും? നിങ്ങളുടെ കൈകളില്‍ നിങ്ങള്‍ വഹിക്കുന്നത് നിങ്ങള്‍ക്ക് താല്ക്കാലികാശ്വാസം നല്കുവാന്‍ കഴിയുന്ന അക്ഷരങ്ങളാണ്, ജീവന്‍ ന്ലകുവാന്‍ പ്രാപ്തമായ സത്യങ്ങളല്ല. നിങ്ങള്‍ വായിക്കുന്ന ദൈവവചനങ്ങള്‍ക്ക് നിങ്ങളുടെ നാവിനെ പരിപോഷിപ്പിക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ, മനുഷ്യജീവനെനെക്കുറിച്ചോ, അത്രപോലും നിങ്ങളെ പൂര്‍ണ്ണതയിലേക്കു നയിക്കുവാന്‍ കഴിയുന്ന പാതകളെക്കുറിച്ചോ അറിയുന്നതിന് നിങ്ങളെ സഹായിക്കുവാന്‍ കഴിയുന്ന ജ്ഞാനത്തിന്‍റെ വചനങ്ങളല്ല. ഈ വൈരുദ്ധ്യം നിങ്ങള്‍ക്ക് പ്രതിഫലനത്തിനുള്ള കാരണം നല്കുന്നില്ലേ? ഉള്ളില്‍ അടങ്ങിയിരിക്കുന്ന നിഗൂഢതകളെ ഇത് നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരുന്നില്ലേ? സ്വയം ദൈവത്തെ കാണുന്നതിന് സ്വര്‍ഗ്ഗത്തിലേക്ക് നിങ്ങളെത്തന്നെ രക്ഷപ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് പ്രാപ്തിയുണ്ടോ? ദൈവത്തിന്‍റെ വരവു കൂടാതെ, ദൈവവുമായി കുടുംബ സന്തോഷം ആസ്വദിക്കുവാന്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകാനാവുമോ? നിങ്ങള്‍ ഇപ്പോഴും സ്വപ്നം കാണുകയാണോ? അപ്പോള്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്, നിങ്ങള്‍ സ്വപ്നം കാണുന്നത് നിര്‍ത്തുകയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവനിലേക്ക് നോക്കുകയും ചെയ്യാനാണ്—അന്ത്യനാളുകളില്‍ മനുഷ്യനെ രക്ഷിക്കുന്ന ജോലി ഇപ്പോള്‍ നടത്തുന്നത് ആരാണെന്നു കാണുന്നതിനായി നോക്കുക. നിങ്ങളതു ചെയ്തില്ലെങ്കില്‍, നിങ്ങളൊരിക്കലും സത്യം നേടുകയോ, ഒരിക്കലും ജീവന്‍ പ്രാപിക്കുകയോ ചെയ്യുകയില്ല.

ക്രിസ്തു സംസാരിച്ച സത്യത്തില്‍ ആശ്രയിക്കാതെ ജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭൂമിയിലെ ഏറ്റവും പരിഹാസ്യരായ ആളുകളാണ്, ക്രിസ്തു കൊണ്ടു വന്ന ജീവന്‍റെ മാര്‍ഗ്ഗം അംഗീകരിക്കാത്തവര്‍ മനേരാജ്യത്തില്‍ നഷ്ടപ്പെട്ടവരുമാണ്. അതുകൊണ്ട് ഞാന്‍ പറയുന്നു, അന്ത്യനാളുകളിലെ ക്രിസ്തുവിനെ അംഗീകരിക്കാത്തവര്‍ എന്നേക്കും ദൈവത്താല്‍ ദ്വേഷിക്കപ്പെടും. ക്രിസ്തുവാണ് അന്ത്യനാളുകളില്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള മനുഷ്യന്‍റെ വാതില്‍. അവനു ചുറ്റും പോകുവാന്‍ കഴിയുന്നവന്‍ ആരുമില്ല. ക്രിസ്തുവിലൂടെയല്ലാതെ ആരും ദൈവത്താല്‍ പൂര്‍ണ്ണരാക്കപ്പെടുകയില്ല. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, അതുകൊണ്ട് നിങ്ങള്‍ അവന്‍റെ വചനങ്ങള്‍ അംഗീകരിക്കുകയും അവന്‍റെ പാത അനുസരിക്കുകയും വേണം. സത്യം സ്വീകരിക്കുവാന്‍ കഴിയാതിരിക്കുകയും ജീവന്‍റെ ഉടമ്പടി അംഗീകരിക്കുവാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ അനുഗ്രഹങ്ങള്‍ നേടുന്നതിനെക്കുറിച്ചു മാത്രം നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുകയില്ല. ക്രിസ്തുവില്‍ യഥാര്‍ത്ഥമായി വിശ്വസിക്കുന്ന ഏവര്‍ക്കും ജീവന്‍ ഉണ്ടാകേണ്ടതിന് അവന്‍ അന്ത്യനാളുകളില്‍ വരുന്നു. അവന്‍റെ പ്രവര്‍ത്തനം പഴയ യുഗം അവസാനിപ്പിക്കുന്നതിനും പുതിയതിലേക്ക് പ്രവേശിക്കുന്നതിനും വേണ്ടിയുള്ളതാണ്. അവന്‍റെ പ്രവര്‍ത്തനമാണ് പുതുയുഗത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരും സ്വീകരിക്കേണ്ട പാത. അവനെ അംഗീകരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍, പകരം അവനെ കുറ്റം വിധിക്കുകയും, നിന്ദിക്കുകയും, പീഡിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ നിത്യകാലത്തേക്ക് എരിയുവാന്‍ വിധിക്കപ്പെട്ടവരാണ്. നിങ്ങള്‍ ഒരിക്കലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. കാരണം ഈ ക്രിസ്തു സ്വയം പരിശുദ്ധാത്മാവിന്‍റെ ആവിഷ്കാരമാണ്, ദൈവത്തിന്‍റെ ആവിഷ്കാരമാണ്, ഭൂമിയില്‍ തന്‍റെ ജോലി ചെയ്യുവാന്‍ ദൈവം ഭരമേല്പിച്ച വ്യക്തിയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു, അന്ത്യനാളുകളിലെ ക്രിസ്തു ചെയ്ത സകലതും അംഗീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ പരിശുദ്ധാത്മാവിനെയാണ് നിന്ദിക്കുന്നത്. പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നവര്‍ക്കുള്ള ദൈവശിക്ഷ സകലര്‍ക്കും സ്പഷ്ടമാണ്. അന്ത്യനാളുകളിലെ ക്രിസ്തുവിനെ നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍, അന്ത്യനാളുകളിലെ ക്രിസ്തുവിനെ നിങ്ങള്‍ തിരസ്കരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്കു വേണ്ടി പരിണതഫലങ്ങള്‍ സഹിക്കുവാന്‍ മറ്റാരും ഉണ്ടാവുകയില്ലെന്നും ഞാന്‍ നിങ്ങളോടു പറയുന്നു. എന്നുതന്നെയല്ല, ഈ ദിവസം മുതല്‍ ദൈവത്തിന്‍റെ അംഗീകാരം നേടുവാന്‍ നിങ്ങള്‍ക്ക് മറ്റൊരു അവസരമുണ്ടായിരിക്കുകയില്ല; നിങ്ങള്‍ സ്വയം വീണ്ടെടുക്കുവാന്‍ ശ്രമിച്ചാലും, നിങ്ങള്‍ ഇനിയൊരിക്കലും ദൈവത്തിന്‍റെ മുഖം കാണുകയില്ല. കാരണം, നിങ്ങള്‍ എതിര്‍ക്കുന്നത് ഒരു മനുഷ്യനെയല്ല, നിങ്ങള്‍ തിരസ്കരിക്കുന്നത് ഏതോ നിസ്സാര ജീവിയെയല്ല, ക്രിസ്തുവിനെയാണ്. ഇതിന്‍റെ പരിണതഫലം എന്തായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ ചെയ്യുന്നത് ഒരു ചെറിയ തെറ്റല്ല, ഒരു ഹീനമായ അപരാധമാണ്. അതുകൊണ്ട് സത്യത്തിനു മുമ്പില്‍ നിങ്ങളുടെ ദംഷ്ട്രങ്ങള്‍ കാട്ടുകയോ, അലക്ഷ്യമായ വിമര്‍ശനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും ഞാന്‍ ഉപദേശിക്കുന്നു, കാരണം, നിങ്ങള്‍ക്ക് ജീവന്‍ പകരുവാന്‍ സത്യത്തിനു മാത്രമേ സാധിക്കുകയുള്ളൂ; സത്യമല്ലാതെ യാതൊന്നിനും വീണ്ടും ജനിക്കുന്നതിനും ദൈവത്തിന്‍റെ മുഖം വീണ്ടും കാണുന്നതിനും നിങ്ങളെ അനുവദിക്കുവാന്‍ സാധിക്കുകയില്ല.

അടിക്കുറിപ്പുകൾ:

a. ഒരു കഷണം ചത്ത മരത്തടി: “സഹായത്തിനപ്പുറം” എന്നർത്ഥമുള്ള ഒരു ചൈനീസ് ശൈലീപ്രയോഗം.

മുമ്പത്തേത്: നീ അറിഞ്ഞോ? മനുഷ്യർക്കിടയിൽ ദൈവം ഒരു മഹാകാര്യം ചെയ്തിട്ടുണ്ട്

അടുത്തത്: നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനായി മതിയായ സത്പ്രവൃത്തികൾ ഒരുക്കുക

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക