ക്രോധ ദിനത്തെ അതിജീവിക്കാൻ ജഡരൂപത്തിലുള്ള ഒരാൾക്കും ആകില്ല

ഇന്ന്, എന്‍റെ പ്രവൃത്തി സുഗമമായി പുരോഗമിക്കുന്നതിനും, എന്‍റെ വചനങ്ങളും അധികാരവും പ്രൗഢിയും ന്യായവിധിയും സകല രാജ്യങ്ങള്‍ക്കും ജനതകള്‍ക്കും വെളിപ്പെടുത്തിക്കൊണ്ട് പ്രപഞ്ചമാകെയുള്ള എന്‍റെ പ്രാരംഭ പ്രവൃത്തി കൂടുതല്‍ അനുയോജ്യമായും പരിപൂര്‍ണ്ണമായും നടത്തപ്പെടുന്നതിനും, നിങ്ങളുടെ സ്വന്തം അതിജീവനത്തിനായി ഞാന്‍ നിങ്ങളെ ഗുണദോഷിക്കുന്നു. നിങ്ങളുടെ ഇടയില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തി പ്രപഞ്ചമാകെയുള്ള എന്‍റെ പ്രവൃത്തിയുടെ ആരംഭമാണ്. ഇപ്പോള്‍ ഇതിനോടകംതന്നെ അന്ത്യ ദിനങ്ങളുടെ കാലമാണെങ്കിലും, “അന്ത്യ ദിനങ്ങള്‍” എന്നത് ഒരു യുഗത്തിന്‍റെ പേര് മാത്രമാണെന്ന് അറിയുക; ന്യായപ്രമാണ യുഗവും കൃപായുഗവും പോലെ, അത് ഒരു കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്, അത് അവസാന ഏതാനും വര്‍ഷങ്ങളെയോ മാസങ്ങളെയോ അല്ല ഒരു മുഴുവന്‍ കാലഘട്ടത്തെയുമാണ് സൂചിപ്പിക്കുന്നത്. എന്നുവരുകിലും അന്ത്യ ദിനങ്ങള്‍ കൃപായുഗത്തിൽനിന്നും ന്യായപ്രമാണയുഗത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ്. അന്ത്യ ദിവസങ്ങളുടെ പ്രവൃത്തി ഇസ്രായേലിലല്ല, വിജാതീയരുടെ ഇടയിലാണ് നടത്തപ്പെടുന്നത്; അത് പ്രപഞ്ചത്തിലുടനീളമുള്ള എന്‍റെ മഹത്വത്തിന് വിശ്വവും നഭോമണ്ഡലവും നിറയാനാവുന്നതിനായി എന്‍റെ സിംഹാസനത്തിനു മുന്നില്‍ ഇസ്രായേലിനു പുറത്തുള്ള സകല ജനതകളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നുമുള്ളവരെ കീഴടക്കലാണ്. അത് എന്‍റെ മഹത്വം ഓരോ ജനതയ്ക്കും, എന്നേക്കും തലമുറകളോളം കൈമാറാന്‍ ഭൂമിയിലെ എല്ലാ സൃഷ്ടികള്‍ക്കും ആവുന്നതിനും, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികള്‍ക്കും ഞാന്‍ ഭൂമിയില്‍ നേടിയ എല്ലാ മഹത്വവും കാണാനാവുന്നതിനുമായി കൂടുതല്‍ മഹത്വം നേടാന്‍ എനിക്കു സാധിക്കുന്നതിനായാണ്. അന്ത്യ നാളുകളില്‍ നടത്തുന്ന പ്രവൃത്തി കീഴടക്കലിന്‍റെ പ്രവൃത്തിയാണ്. ഭൂമിയിലെ സകല ജനങ്ങളുടെയും ജീവിതങ്ങളുടെ മാർഗ്ഗദർശനമല്ല, മറിച്ച് നാശമില്ലാത്ത സഹസ്രാബ്ദത്തോളം നീളുന്ന മനുഷ്യരാശിയുടെ ഭൂമിയിലെ ദുരിത ജീവീതത്തിന്‍റെ പരിസമാപ്തിയാണ്. അതിന്‍റെ ഒരു അനന്തരഫലമായി, അന്ത്യനാളുകളുടെ വേല ഇസ്രായേലിലെ ആയിരക്കണക്കിന് വര്‍ഷത്തെ വേല പോലെയോ ദൈവത്തിന്‍റെ രണ്ടാം ജഡാവതാരം വരെ രണ്ട് സഹസ്രാബ്ദങ്ങള്‍ തുടര്‍ന്ന യഹൂദ്യയിലെ കേവലം നിരവധി വര്‍ഷത്തെ വേല പോലെയോ ആകാൻ കഴിയില്ല. അന്ത്യനാളുകളിലെ ആളുകള്‍ ജഡത്തിലുള്ള വീണ്ടെടുപ്പുകാരന്‍റെ പുനഃപ്രത്യക്ഷത മാത്രമാണ് അഭിമുഖീകരിക്കുന്നത്, അവര്‍ ദൈവത്തിന്‍റെ വ്യക്തിപരമായ വേലയും വചനങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. അന്ത്യനാളുകള്‍ അവസാനിക്കാൻ രണ്ടായിരം വര്‍ഷം എടുക്കില്ല; അവ യേശു യെഹൂദ്യയില്‍ കൃപയുഗത്തിന്‍റെ വേല നിര്‍വഹിച്ച കാലം പോലെ ഹ്രസ്വമാണ്. അന്ത്യനാളുകള്‍ മുഴുവന്‍ യുഗത്തിന്‍റെയും പരിസമാപ്തിയാണ് എന്നതാണ് ഇതിനു കാരണം. അവ ദൈവത്തിന്‍റെ ആറായിരം വര്‍ഷത്തെ കാര്യനിര്‍വ്വഹണ പദ്ധതിയുടെ പൂര്‍ത്തീകരണവും അവസാനവുമാണ്, അവ മനുഷ്യരാശിയുടെ കഷ്ടപ്പാടുകളുടെ ജീവിതയാത്രയ്ക്ക് പരിസമാപ്തി കുറിക്കുകയും ചെയ്യുന്നു. അവ മനുഷ്യരാശിയെ ആകെ പുതിയൊരു യുഗത്തിലേക്ക് കൊണ്ടുപോകുകയോ മനുഷ്യരാശിയുടെ ജീവിതം തുടരാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല; അതിന് എന്‍റെ കാര്യനിര്‍വ്വഹണ പദ്ധതിയെയോ മനുഷ്യന്‍റെ നിലനില്‍പ്പിനെയോ സംബന്ധിച്ചിടത്തോളം യാതൊരു പ്രാധാന്യവുണ്ടായിരിക്കില്ല. മനുഷ്യവര്‍ഗം ഇതുപോലെ തുടരുകയാണെങ്കില്‍, ഇന്നല്ലെങ്കില്‍ നാളെ അവര്‍ പൂര്‍ണ്ണമായും പിശാചിനാല്‍ നശിപ്പിക്കപ്പെടും, എനിക്കുള്ള ആത്മാക്കള്‍ ആത്യന്തികമായി അതിന്‍റെ കൈകളാല്‍ നശിപ്പിക്കപ്പെടും. എന്‍റെ ജോലി ആറായിരം വര്‍ഷത്തോളം മാത്രമേ നീണ്ടുനില്ക്കൂ, മുഴുവന്‍ മനുഷ്യരുടെയും മേല്‍ ദുഷ്ടന്‍റെ നിയന്ത്രണം ആറായിരം വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനാല്‍, ഇപ്പോള്‍ സമയം കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഇനി തുടരുകയോ കാലതാമസം വരുത്തുകയോ ചെയ്യുകയില്ല: അന്ത്യനാളുകളില്‍ ഞാന്‍ സാത്താനെ പരാജയപ്പെടുത്തും, എന്‍റെ മഹത്വമെല്ലാം ഞാന്‍ വീണ്ടെടുക്കും, ഭൂമിയില്‍ എനിക്കുള്ള എല്ലാ ആത്മാക്കളെയും ഞാന്‍ തിരികെ വീണ്ടെടുക്കുകയും അങ്ങനെ അരിഷ്ടതയിലായ ഈ ആത്മാക്കള്‍ കഷ്ടതയില്‍ നിന്ന് രക്ഷപ്പെടുകയും, അങ്ങനെ ഭൂമിയിലെ എന്‍റെ മുഴുവന്‍ വേലയും പരിസമാപ്തിയിലെത്തുകയും ചെയ്യും. ഈ ദിവസം മുതല്‍, ഞാന്‍ ഇനി ഒരിക്കലും ഭൂമിയില്‍ ജഡമായി തീരുകയില്ല, സകലത്തെയും നിയന്ത്രിക്കുന്ന എന്‍റെ ആത്മാവ് ഭൂമിയില്‍ പ്രവര്‍ത്തിക്കുകയുമില്ല. ഞാന്‍ ഭൂമിയില്‍ ഒരു കാര്യം മാത്രം ചെയ്യും: ഞാന്‍ മനുഷ്യരാശിയെ പുനര്‍നിര്‍മ്മിക്കും, വിശുദ്ധവും ഭൂമിയിലെ എന്‍റെ വിശ്വസ്തനഗരവുമായ ഒരു മനുഷ്യവര്‍ഗത്തെ തന്നെ. എന്നാല്‍, ഞാന്‍ ലോകത്തെയാകെയും മനുഷ്യരാശിയെ ആകെയും ഉന്മൂലനം ചെയ്യില്ലെന്ന് അറിയുക. ശേഷിക്കുന്ന മൂന്നിലൊന്നിനെ—എന്നെ സ്നേഹിക്കുകയും ഞാന്‍ പൂര്‍ണ്ണമായി കീഴടക്കുകയും ചെയ്ത മൂന്നിലൊന്നിനെ—ഞാന്‍ കാക്കുകയും, ഈ മൂന്നിലൊന്നിനെ ഞാന്‍ ഫലപ്രാപ്തിയുള്ളവരും ധാരാളം ആടുകളോടും കന്നുകാലികളോടും ഭൂമിയിലെ എല്ലാ സമ്പത്തുക്കളോടും കൂടെ ന്യായപ്രമാണത്തിനു കീഴില്‍ ഇസ്രായേല്യര്‍ ചെയ്തതു പോലെ ഭൂമിയില്‍ പെരുകുന്നവരുമാകുന്നതിന് ഇടയാക്കുകയും ചെയ്യും. ഈ മനുഷ്യരാശി എന്നോടൊപ്പം എന്നേക്കും തുടരും, എന്നാല്‍, അത് ഇന്നത്തെ പതിതാപകരമാം വിധം നിന്ദ്യമായ മനുഷ്യരാശി ആയിരിക്കില്ല, മറിച്ച് ഞാന്‍ വീണ്ടെടുത്ത എല്ലാവരുടെയും സമ്മേളനമായ ഒരു മനുഷ്യരാശി ആയിരിക്കും. അത്തരമൊരു മനുഷ്യരാശി സാത്താനാല്‍ നശിപ്പിക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ഉപരോധിക്കപ്പെടുകയോ ചെയ്യുകയില്ല. അത് ഞാന്‍ സാത്താനു മേല്‍ വിജയം വരിച്ചതിനു ശേഷം ഭൂമിയില്‍ നിലനില്‍ക്കുന്ന ഒരേയൊരു മനുഷ്യരാശിയായിരിക്കും. അത് ഇന്ന് ഞാന്‍ കീഴടക്കിയവരും എന്‍റെ വാഗ്ദാനം നേടിയവരുമായ മനുഷ്യരാശിയാണ്. അങ്ങനെ, അന്ത്യനാളുകളില്‍ കീഴടക്കപ്പെട്ട മനുഷ്യരാശി വിടുവിക്കപ്പെടുന്നവരും എന്‍റെ അനന്തമായ അനുഗ്രഹങ്ങള്‍ നേടുകയും ചെയ്യുന്ന മനുഷ്യരാശിയാണ്. അത് സാത്താനുമേലുള്ള എന്‍റെ വിജയത്തിന്‍റെ ഒരേയൊരു തെളിവും സാത്താനുമായുള്ള എന്‍റെ പോരാട്ടത്തിന്‍റെ ഏക ലാഭവും ആയിരിക്കും. യുദ്ധത്തിന്‍റെ ഈ ലാഭങ്ങളെ സാത്താന്‍റെ ആധിപത്യത്തില്‍ നിന്ന് ഞാന്‍ രക്ഷിക്കുന്നു, അവ എന്‍റെ ആറായിരം വര്‍ഷത്തെ കാര്യനിർവഹണ പദ്ധതിയുടെ ഒരേയൊരു പരിണാമവും ഫലവുമാണ്. അവര്‍ പ്രപഞ്ചത്തിലുടനീളമുള്ള സകല ജനതകളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും, സകല ദേശങ്ങളിൽ നിന്നും രാജ്യങ്ങളില്‍ നിന്നുംവരുന്നു. അവര്‍ വ്യത്യസ്ത വംശങ്ങളില്‍ പെട്ടവരാണ്, അവര്‍ക്ക് വ്യത്യസ്ത ഭാഷകളും, ആചാരങ്ങളുമാണ്, തൊലിയുടെ നിറങ്ങൾ വെവ്വേറെയാണ്, അവര്‍ ഭൂഗോളത്തിലെ സകല രാജ്യങ്ങളിലും വിഭാഗങ്ങളിലും, ലോകത്തിന്‍റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. ആത്യന്തികമായി, അവര്‍ ഒരു പരിപൂര്‍ണ്ണ മനുഷ്യരാശിയായി രൂപപ്പെടാനായി സാത്താന്‍റെ ശക്തികള്‍ക്ക് അപ്രാപ്യമായൊരു മനുഷ്യ സമ്മേളനമായി ഒത്തുവരും. മനുഷ്യവര്‍ഗ്ഗത്തിനിടയില്‍ ഞാന്‍ രക്ഷിക്കാത്തവരും കീഴടക്കാത്തവരുമായുള്ളവര്‍ സമുദ്രത്തിന്‍റെ അഗാധതയിലേക്ക് നിശബ്ദം മുങ്ങുകയും നിത്യതയിലേക്ക് ദഹിപ്പിക്കുന്ന എന്‍റെ അഗ്നിക്ക് ഇരയായി തീരുകയും ചെയ്യും. കുഞ്ഞാടിന്‍റെ മാംസം ഭക്ഷിക്കുകയും കുഞ്ഞാടിന്‍റെ രക്തം കുടിക്കുകയും അവരുടെ കട്ടിളപ്പടിയില്‍ കുഞ്ഞാടിന്‍റെ രക്തം അടയാളപ്പെടുത്തുകയും ചെയ്ത ഇസ്രായേല്യരെ മാത്രം ഒഴിവാക്കി, ഞാന്‍ ഈജിപ്തിലെ ആദ്യജാതന്മാരെയും കന്നുകാലികളെയും ഉന്മൂലനം ചെയ്തതു പോലെ പഴയതും അത്യന്തം നിന്ദ്യവുമായ ഈ മനുഷ്യരാശിയെയും ഞാന്‍ ഉന്മൂലനം ചെയ്യും. ഞാന്‍ കീഴടക്കിയവും എന്‍റെ കുടുംബത്തിലുള്ളവരുമായ ജനങ്ങള്‍ ഞാനാകുന്ന കുഞ്ഞാടിന്‍റെ മാംസം ഭക്ഷിക്കുകയും ഞാനാകുന്ന കുഞ്ഞാടിന്‍റെ രക്തം പാനം ചെയ്യുകയും ചെയ്തവരും എന്നാല്‍ വീണ്ടെടുക്കപ്പെട്ടവരും എന്നെ ആരാധിക്കുന്നവരുമായ ജനങ്ങളും കൂടിയല്ലേ? അത്തരം ജനങ്ങള്‍ എപ്പോഴും എന്‍റെ മഹത്വം കൂടെയുള്ളവരല്ലേ? ഞാനാകുന്ന കുഞ്ഞാടിന്‍റെ മാംസത്തോടു കൂടെയല്ലാത്തവര്‍ ഇതിനോടകം നിശബ്ദമായി സമുദ്രത്തിന്‍റെ അഗാധങ്ങളിലേക്ക് മുങ്ങിയില്ലേ? ഇന്ന് നിങ്ങള്‍ എന്നെ എതിര്‍ക്കുന്നു, ഇന്ന് എന്‍റെ വചനങ്ങള്‍ യഹോവ, ഇസ്രായേലിന്‍റെ പുത്രന്മാരോടും പൗത്രന്‍മാരോടും പറഞ്ഞവ പോലെയാണ്. എന്നിട്ടും നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലുള്ള കാഠിന്യം എന്‍റെ ക്രോധത്തെ കുന്നുകൂട്ടുകയും, അതുവഴി നിങ്ങളുടെ ജഡത്തിന്മേല്‍ കൂടുതല്‍ കഷ്ടതകളും നിങ്ങളുടെ പാപങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ന്യായവിധിയും, നിങ്ങളുടെ അനീതിക്കു മേൽ കൂടുതല്‍ ക്രോധവും വരുത്തുവയ്ക്കുന്നു..ഇന്ന് നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറിയല്‍ എന്‍റെ ക്രോധ ദിവസത്തില്‍, ആരെയാണ് ഒഴിവാക്കാനാവുക? ആരുടെ അനീതിക്കാണ് എന്‍റെ ശാസനയുടെ കണ്ണുകളില്‍ നിന്ന് രക്ഷപ്പപെടാന്‍ സാധിക്കുക? ആരുടെ പാപങ്ങള്‍ക്കാണ് സര്‍വ്വശക്തനായ എന്‍റെ കൈകളില്‍ നിന്ന് വഴുതിമാറാന്‍ സാധിക്കുക? ആരുടെ നിഷേധത്തിനാണ് സര്‍വ്വശക്തനായ എന്‍റെ ന്യായവിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുക? യഹോവയായ ഞാന്‍ ഇങ്ങനെ, വിജാതീയ കുടുംബത്തിന്‍റെ പിന്‍മുറക്കാരായ നിങ്ങളോട് സംസാരിക്കുകയും, ഞാന്‍ സംസാരിക്കുന്ന വചനങ്ങള്‍, ന്യായപ്രമാണ യുഗത്തിന്‍റെയും കൃപായുഗത്തിന്‍റെയും ഉരുവിടലുകളെ അധികരിക്കുകയും ചെയ്യുന്നു എങ്കിലും നിങ്ങള്‍ ഈജിപ്തിലെ സകല ജനങ്ങളേക്കാളും കഠിനരാണ്. ഞാന്‍ സ്വസ്ഥമായി എന്‍റെ വേല ചെയ്യുമ്പോള്‍ നിങ്ങള്‍ എന്‍റെ ക്രോധം അധികരിപ്പിക്കുകയല്ലേ? നിങ്ങള്‍ക്ക് എങ്ങനെയാണ് സര്‍വ്വശക്തനാകുന്ന എന്‍റെ ദിവസത്തില്‍ നിന്ന് ഹാനിയേല്ക്കാതെ രക്ഷപ്പെടാനാവുക?

ഞാന്‍ ഈ വിധത്തില്‍ നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്, ഞാന്‍ ധാരാളം ഊര്‍ജ്ജവും പ്രയത്നവും ചെലവാക്കിയിട്ടുണ്ട്, എന്നിട്ടും ഞാന്‍ വ്യക്തമായി നിങ്ങളോട് പറയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സര്‍വ്വശക്തനായ എന്‍റെ മുന്നില്‍ നിങ്ങള്‍ എവിടെയാണ് വണങ്ങിയത്? എന്തുകൊണ്ടാണ് നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ എല്ലാക്കാര്യങ്ങളും എന്‍റെ കോപത്തിനു കാരണമാകുന്നത്? എന്തുകൊണ്ടാണ് നിങ്ങളുടെ ഹൃദയങ്ങള്‍ ഇത്ര കഠിനമായിരിക്കുന്നത്? ഞാന്‍ നിങ്ങളെ എപ്പോഴെങ്കിലും അടിച്ചുവീഴ്ത്തിയിട്ടുണ്ടോ? എന്നെ ദുഃഖിതനും ഉത്കണ്ഠാകുലനുമാക്കുകയല്ലാതെ മറ്റൊന്നും നിങ്ങള്‍ ചെയ്യാത്തതെന്താണ്? യഹോവയായ എന്‍റെ ക്രോധദിവസം നിങ്ങളുടെ മേല്‍ വരുന്നതിനായി കാത്തിരിക്കുകയാണോ നിങ്ങള്‍? നിങ്ങളുടെ അനുസരണക്കേടിനാല്‍ ജ്വലിപ്പിക്കപ്പെട്ട കോപം ഞാന്‍ അയയ്ക്കുന്നതിനായി കാത്തിരിക്കുകയാണോ നിങ്ങള്‍? ഞാന്‍ ചെയ്യുന്നതെല്ലാം നിങ്ങള്‍ക്ക് വേണ്ടിയല്ലേ? എന്നിട്ടും യഹോവായ എന്നോട് നിങ്ങള്‍ ഇങ്ങനെയാണ് പെരുമാറിയത്: എന്‍റെ ബലിപീഠത്തിലെ വഴിപാടുകള്‍ ചെന്നായ്ക്കുട്ടികള്‍ക്കും അവയുടെ കുട്ടികള്‍ക്കും കഴിക്കാനായി ചെന്നായുടെ മടയിലേക്ക് കൊണ്ടുപോയി എന്‍റെ ബലിയർപ്പണങ്ങൾ മോഷ്ടിക്കുന്നു; സര്‍വ്വശക്തനായ എന്‍റെ വചനങ്ങള്‍ വിസര്‍ജ്ജ്യം പോലെ നിന്ദ്യമാകുന്നതിനായി മറപ്പുറയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കോപം നിറഞ്ഞ തുറിച്ചുനോട്ടങ്ങളും, വാളുകളും കുന്തങ്ങളുമായി നേര്‍ക്കുനേര്‍ വന്ന് ആളുകള്‍ പരസ്പരം പോരാടുന്നു. എവിടെയാണ് നിങ്ങളുടെ സത്യസന്ധത? നിങ്ങളുടെ മാനുഷികത മൃഗീയതയായി മാറിയിരിക്കുന്നു! നിങ്ങളുടെ ഹൃദയങ്ങള്‍ വളരെ മുമ്പ് തന്നെ കല്ലായി മാറിക്കഴിഞ്ഞു. എന്‍റെ ക്രോധത്തിന്‍റെ ദിവസം എത്തുന്ന സമയം, സര്‍വ്വശക്തനായ എനിക്കെതിരേ ഇന്ന് നിങ്ങള്‍ ചെയ്യുന്ന തിന്മകള്‍ക്ക് ഞാന്‍ ന്യായവിധി നൽകുന്ന സമയമാണെന്ന് നിങ്ങള്‍ക്കറിയില്ലേ? എന്‍റെ വചനങ്ങള്‍ ചെളിക്കുണ്ടിലേക്ക് വലിച്ചെറിഞ്ഞും അവയ്ക്ക് ചെവി കൊടുക്കാതെയും ഈ വിധത്തില്‍ എന്നെ കബളിപ്പിച്ചുകൊണ്ട്, എനിക്ക് പുറംതിരിഞ്ഞ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് എന്‍റെ ക്രോധപൂര്‍ണ്ണമായ ദൃഷ്ടിയിൽ നിന്ന് രക്ഷപ്പെടാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ എന്‍റെ ബലികള്‍ മോഷ്ടിക്കുകയും എന്‍റെ വസ്തുവകകള്‍ കാംക്ഷിക്കുകയും ചെയ്യുമ്പോള്‍ യഹോവയായ എന്‍റെ കണ്ണുകള്‍ ഇതിനോടകം തന്നെ നിങ്ങളെ കണ്ടുകഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ എന്‍റെ ബലികള്‍ മോഷ്ടിക്കുമ്പോള്‍, ബലികൾ അര്‍പ്പിക്കപ്പെടുന്ന ബലിപീഠത്തിന് മുന്നിലാണ് നിങ്ങള്‍ അത് ചെയ്തത് എന്ന് നിങ്ങളറിയുന്നില്ലേ? ഇത്തരത്തില്‍ എന്നെ കബളിപ്പിക്കാൻ മാത്രം നിങ്ങള്‍ ബുദ്ധിശാലികളാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാനാവുന്നു? നിങ്ങളുടെ നീച പാപങ്ങളില്‍ നിന്ന് എങ്ങനെയാണ് എന്‍റെ ക്രോധത്തിന് ഒഴിഞ്ഞു പോകാനാകുന്നത്? എങ്ങനെയാണ് എന്‍റെ ഉഗ്ര കോപത്തിന് നിങ്ങളുടെ ദുഷ് ചെയ്തികളെ കടന്നുപോകാനാകുന്നത്? നിങ്ങള്‍ ഇന്ന് ചെയ്യുന്ന തിന്മ നിങ്ങള്‍ക്ക് പുറത്തേക്കുള്ള മാര്‍ഗ്ഗം തുറക്കുകയല്ല മറിച്ച് നിങ്ങളുടെ നാളേയ്ക്കായി ശാസനം അധികരിപ്പിക്കുകയാണ് ചെയ്യുന്നത്; അത് സര്‍വ്വശക്തനായ എനിക്ക് നിങ്ങളോടുള്ള എന്‍റെ ശാസനത്തെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് നിങ്ങളുടെ ദുഷ്ചെയ്തികൾക്കും ദുഷ്ടഭാഷണത്തിനും എന്‍റെ ശാസനയില്‍ നിന്ന് രക്ഷപ്പെടാനാകുന്നത്? എങ്ങനെയാണ് നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് എന്‍റെ കാതുകളിലെത്താനാവുന്നത്? എങ്ങനെയാണ് നിങ്ങളുടെ അനീതിയ്ക്ക് പുറത്തേക്ക് ഒരു വഴി തുറക്കാൻ എനിക്കു കഴിയുക? എന്നെ നിഷേധിക്കുന്ന നിങ്ങളുടെ ദുഷ്ചെയ്തികളെ എനിക്ക് എങ്ങനെയാണ് വെറുതെ വിടാനാകുക? സര്‍പ്പത്തിന്‍റേത് പോലെ വിഷലിപ്തമായ നിങ്ങളുടെ നാവുകളെ എനിക്ക് എങ്ങനെയാണ് അരിഞ്ഞുകളയാതിരിക്കാനാവുക? നിങ്ങളുടെ നീതിയുടെ പേരില്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കുന്നില്ല, അതിനു പകരം നിങ്ങളുടെ അനീതിയുടെ ഫലമായി എന്‍റെ ക്രോധം അധികരിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എനിക്ക് നിങ്ങളോട് എങ്ങനെയാണ് ക്ഷമിക്കാനാവുക? സര്‍വ്വശക്തനായ എന്‍റെ ദൃഷ്ടികളില്‍ നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും നിന്ദ്യമാണ്. സര്‍വ്വശക്തനായ എന്‍റെ കണ്ണുകള്‍ നിങ്ങളുടെ അനീതിയെ കാണുന്നത് അനുകമ്പാര്‍ഹമല്ലാത്ത ശാസനയായാണ്. എങ്ങനെയാണ് എന്‍റെ നിതിയുള്ള ശാസനയ്ക്കും ന്യായവിധിയ്ക്കും നിങ്ങളെ ഒഴിഞ്ഞു പോകാനാവുന്നത്? നിങ്ങള്‍ എന്നോട് ഇങ്ങനെ ചെയ്ത് എന്നെ ദുഃഖിതനും കോപാകുലനുമാക്കുന്നതിനാല്‍, എനിക്ക് നിങ്ങളെ എങ്ങനെയാണ് എന്‍റെ കൈകളില്‍ നിന്ന് രക്ഷപ്പെടാനും, യഹോവയായ ഞാന്‍ നിങ്ങളെ ശാസിക്കുകയും ശപിക്കുകയും ചെയ്യുന്ന ദിവസത്തില്‍ നിന്ന് ഒഴിവാകാനും നിങ്ങളെ അനുവദിക്കാനാവുക? നിങ്ങളുടെ ദുഷ്ട ഭാഷണങ്ങളും ഉരുവിടലുകളും ഇതിനോടകം തന്നെ എന്‍റെ ചെവികളില്‍ എത്തിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ അനീതി എന്‍റെ നീതിയുടെ വിശുദ്ധ വസ്ത്രത്തെ ഇതിനകം പങ്കിലമാക്കിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ അനുസരണക്കേട് എന്‍റെ ഉഗ്ര കോപത്തെ ഇതിനകം ജ്വലിപ്പിച്ചു കഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ വളരെ മുമ്പ് തന്നെ എന്നെ രോഷാകുലനാക്കി എന്നും വളരെ മുമ്പ് തന്നെ എന്‍റെ ക്ഷമ നശിപ്പിച്ചുകഴിഞ്ഞു എന്നും നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ ഇതിനോടകം തന്നെ എന്‍റെ ജഡത്തെ നശിപ്പിച്ച് അതിനെ വെറും പഴന്തുണിയാക്കിയെന്നും നിങ്ങള്‍ക്കറിയില്ലേ? ഇതുവരെയും ഞാന്‍ ക്ഷമിച്ചു, ഇനി നിങ്ങളോട് ഒട്ടും തന്നെ വിട്ടുവീഴ്ച്ച കാട്ടാതെ എന്‍റെ കോപത്തിന്‍റെ കെട്ടഴിച്ചുവിടുകയാണ്. നിങ്ങളുടെ ദുഷ്ചെയ്തികള്‍ ഇതിനകം തന്നെ എന്‍റെ കണ്ണുകളില്‍ എത്തിക്കഴിഞ്ഞു എന്നും എന്‍റെ വിപാലങ്ങൾ ഇതിനകം തന്നെ എന്‍റെ പിതാവിന്‍റെ ചെവികളില്‍ എത്തിക്കഴിഞ്ഞു എന്നും നിങ്ങള്‍ക്കറിയില്ലേ? എന്നോട് ഇങ്ങനെ പെരുമാറാന്‍ നിങ്ങളെ അനുവദിക്കാന്‍ അവന് എങ്ങനെ കഴിയും? നിങ്ങൾക്കു വേണ്ടിയുള്ളതല്ലാത്ത ഏതെങ്കിലും പ്രവൃത്തി ഞാൻ നിങ്ങളില്‍ ചെയ്യുന്നുണ്ടോ? എന്നിട്ടും നിങ്ങളില്‍ ആര്‍ക്കാണ് യഹോവയായ എന്‍റെ പ്രവൃത്തിയെ കൂടുതല്‍ ഇഷ്ടപ്പെടാൻ കഴിഞ്ഞത്? ഞാന്‍ ദുർബലനായതിനാലും ഞാന്‍ അനുഭവിച്ച ദുരിതം കാരണമായും എനിക്ക് എന്‍റെ പിതാവിന്‍റെ ഹിതത്തോട് വിശ്വസ്തനാകാതിരിക്കാൻ കഴിയുമോ? യഹോവ സംസാരിച്ചത് പോലെയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്; ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഇത്രത്തോളം ഉപേക്ഷിച്ചില്ലേ? എന്‍റെ പിതാവിന്‍റെ വേലയ്ക്കായി ഈ ദുരിതങ്ങളെല്ലാം സഹിക്കാന്‍ ഞാൻ ഒരുക്കമാണെങ്കിലും, എന്‍റെ ദുരിതത്തിന്‍റെ ഫലമായി നിങ്ങളുടെ മേല്‍ ഞാന്‍ കൊണ്ടുവരുന്ന ശാസനത്തില്‍ നിന്ന് നിങ്ങളെ എങ്ങനെ സ്വതന്ത്രരാക്കാനാവും? എന്നില്‍ നിന്ന് നിങ്ങള്‍ അത്രയധികം ആസ്വദിച്ചുകഴിഞ്ഞില്ലേ? ഇന്ന്, എന്‍റെ പിതാവ് എന്നെ നിങ്ങളുടെ മേല്‍ ചൊരിഞ്ഞിരിക്കുകയാണ്; എന്‍റെ ഉദാരമായ വാക്കുകളേക്കാള്‍ വളരെ കൂടുതല്‍ നിങ്ങള്‍ ആസ്വദിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? എന്‍റെ ജീവിതം നിങ്ങളുടെ ജീവിതത്തിനും നിങ്ങള്‍ ആസ്വദിക്കുന്ന കാര്യങ്ങള്‍ക്കായും മറുവിലയായി നല്കി എന്ന് നിങ്ങള്‍ക്കറിയില്ലേ? സാത്താനുമായി പോരാടുന്നതിന് എന്‍റെ പിതാവ് നടത്താൻ എന്‍റെ ജീവിതം ഉപയോഗിച്ചു എന്നും, നിങ്ങള്‍ക്ക് നൂറുമടങ്ങ് ലഭിക്കുന്നതിന് ഇടയാക്കിയും വളരെയധികം പ്രലോഭനങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളെ അനുവദിച്ചും എന്‍റെ ജീവിതം നിങ്ങളുടെ മേല്‍ അവന്‍ ചൊരിയികയും ചെയ്തു എന്നും നിങ്ങള്‍ക്കറിയില്ലേ? എന്‍റെ വേലയിലൂടെ മാത്രമാണ് പല പ്രലോഭനങ്ങളില്‍ നിന്നും പല ഘോര ശാസനകളില്‍ നിന്നും നിങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ? ഞാന്‍ കാരണം മാത്രമാണ് ഇതു വരെയും അസ്വദിക്കാന്‍ എന്‍റെ പിതാവ് നിങ്ങളെ അനുവദിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ ഹൃദയങ്ങളില്‍ ക്രൂരതകള്‍ വളര്‍ന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഇത്ര കഠിനരും കടുംപിടിത്തക്കാരും ആയിരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു? ഭൂമിയില്‍ നിന്നുള്ള എന്‍റെ മടക്കയാത്രയെ തുടര്‍ന്നുണ്ടാകാനുള്ള ക്രോധദിവസത്തില്‍ നിന്ന് നിങ്ങള്‍ ഇന്ന് ചെയ്യുന്ന തിന്മയ്ക്ക് എങ്ങനെ രക്ഷപെടാനാവും? ഇത്ര കഠിനരും കടുംപിടിത്തക്കാരുമായവരെ യഹോവയുടെ കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്ക് എങ്ങനെ അനുവദിക്കാനാവും?

പോയ കാലത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ: എപ്പോഴാണ് നിങ്ങൾക്കു നേരേയുള്ള എന്‍റെ നോട്ടം കോപാകുലവും എന്‍റെ ശബ്ദം കര്‍ക്കശവുമായിരുന്നത്? എപ്പോഴാണ് ഞാന്‍ നിങ്ങളുടെ മുടിനാരിഴ കീറിയത്? എപ്പോഴാണ് ഞാന്‍ നിങ്ങളെ അകാരണമായി ഭർത്സിച്ചത്? എപ്പോഴാണ് നിങ്ങളുടെ മുഖത്ത് നോക്കി ഞാന്‍ നിങ്ങളെ ഭർത്സിച്ചത്? ഓരോ പ്രലോഭനത്തില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്താന്‍ ഞാന്‍ എന്‍റെ പിതാവിനോട് വിളിച്ചപേക്ഷിക്കുന്നത് എന്‍റെ വേലയ്ക്ക് വേണ്ടിയല്ലേ? എന്തുകൊണ്ടാണ് നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത്? നിങ്ങളുടെ ജഡത്തെ അടിച്ചു താഴെയിടാന്‍ എപ്പോഴെങ്കിലും ഞാന്‍ എന്‍റെ അധികാരം ഉപയോഗിച്ചിട്ടുണ്ടോ? നിങ്ങള്‍ എന്തുകൊണ്ടാണ് എന്നോട് അങ്ങനെ പ്രതികാരം ചെയ്യുന്നത്? എന്നോട് ചിലപ്പോള്‍ അനുകൂലവും ചിലപ്പോള്‍ പ്രതികൂലവുമായിരുന്ന ശേഷം, നിങ്ങള്‍ ഉഷ്ണവാനോ ശീതവാനോ അല്ല, പിന്നീട് നിങ്ങള്‍ എന്നെ പാട്ടിലാക്കാനും എന്നില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവയ്ക്കാനും ശ്രമിക്കുന്നു, നിങ്ങളുടെ വായകള്‍ അനീതിയുടെ തുപ്പല്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ നാവുകള്‍ക്ക് എന്‍റെ ആത്മാവിനെ വഞ്ചിക്കാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ നാവുകള്‍ക്ക് എന്‍റെ ക്രോധത്തില്‍ നിന്ന് രക്ഷപ്പെടാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ നാവുകള്‍ക്ക്, അവ എത്ര ആഗ്രഹിച്ചാലും, യഹോവിയാകുന്ന എന്‍റെ പ്രവൃത്തികളുടെ മേല്‍ ന്യായം വിധിക്കാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ മനുഷ്യന് ന്യായം വിധിക്കാനാവുന്ന ദൈവമാണോ? എന്നെ അങ്ങനെ ദൈവദൂഷണം ചെയ്യാന്‍ ഒരു ചെറിയ കൃമിയെ അനുവദിക്കാന്‍ എനിക്കാവുമോ? ഇങ്ങനെയുള്ള അനുസരണക്കേടിന്‍റെ പുത്രന്മാരെ എന്‍റെ അനന്തമായ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും? നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും വളരെ മുമ്പ് തന്നെ നിങ്ങളെ തുറന്നു കാട്ടുകയും കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്തിട്ടുള്ളതാണ്. ഞാന്‍ സ്വര്‍ഗ്ഗങ്ങളെ വിപുലമാക്കി എല്ലാക്കാര്യങ്ങളും സൃഷ്ടിച്ചപ്പോള്‍, ഒരു ജീവിയെയും അവയ്ക്ക് ഇഷ്ടമുള്ളത് പോലെ പങ്കെടുക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല, എന്‍റെ വേലയെയും എന്‍റെ കാര്യനിർവഹണത്തെയും തടസ്സപ്പെടുത്താന്‍ ഒന്നിനെയും, അവ എത്രതന്നെ ആഗ്രഹിച്ചിരുന്നെങ്കിലും, ഞാന്‍ അത്ര പോലും അനുവദിച്ചിരുന്നില്ല. ഒരു മനുഷ്യനെയോ വസ്തുവിനെയോ ഞാന്‍ സഹിച്ചിരുന്നില്ല: എന്നോട് ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറുന്നവരെ എനിക്ക് എങ്ങനെയാണ് വെറുതേ വിടാനാവുക? എന്‍റെ വചനങ്ങൾക്ക് എതിര് നിൽക്കുന്നവരോട് എനിക്ക് എങ്ങനെയാണ് ക്ഷമിക്കാനാവുക? എന്നെ അനുസരിക്കാത്തവരെ എനിക്ക് എങ്ങനെയാണ് വെറുതേ വിടാനാവുക? മനുഷ്യന്‍റെ ഭാഗധേയം സര്‍വ്വശക്തനാകുന്ന എന്‍റെ കൈകളിലല്ലേ? നിന്‍റെ അനീതിയും അനുസരണക്കേടും എനിക്ക് എങ്ങനെയാണ് വിശുദ്ധമായി പരിഗണിക്കാനാവുക? നിന്‍റെ പാപങ്ങള്‍ക്ക് എങ്ങനെയാണ് എന്‍റെ വിശുദ്ധിയെ പങ്കിലമാക്കാനാവുക? നീതികെട്ടവരുടെ അശുദ്ധിയാല്‍ ഞാന്‍ പങ്കിലമാകുന്നില്ല, നീതികെട്ടവരുടെ വഴിപാടുകളില്‍ ഞാന്‍ സന്തോഷിക്കുന്നതുമില്ല. യഹോവയാകുന്ന എന്നോട് നീ വിശ്വസ്തത കാട്ടിയിരുന്നെങ്കില്‍ എന്‍റെ ബലിപീഠത്തില്‍ നിന്ന് വഴിപാടുകളെ നിനക്കുവേണ്ടി എടുക്കാന്‍ നിനക്കാവുമായിരുന്നോ? എന്‍റെ വിശുദ്ധ നാമത്തെ ദൈവദൂഷണം ചെയ്യാന്‍ നിന്‍റെ വിഷം നിറഞ്ഞ നാവുകളെ നിനക്ക് ഉപയോഗിക്കാനാവുമായിരുന്നോ? എന്‍റെ വചനങ്ങള്‍ക്കെതിരേ ഇത്തരത്തില്‍ മത്സരിക്കാന്‍ നിനക്കാവുമായിരുന്നോ? എന്‍റെ മഹത്വവും വിശുദ്ധ നാമവും ദുഷ്ടനായ സാത്താനെ സേവിക്കുന്നതിനുള്ള ഒരു ഉപകരണമായി കാണാന്‍ നിനക്കാവുമായിരുന്നോ? എന്‍റെ ജീവിതം നല്കിയിരിക്കുന്നത് വിശുദ്ധരുടെ ആസ്വാദനത്തിനായാണ്. നീ എത്ര ആഗ്രഹിച്ചാലും എന്‍റെ ജീവിതം കൊണ്ട് കളിക്കാനും നിങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷത്തിനുള്ള ഒരു ഉപകരണമായി അതിനെ ഉപയോഗിക്കാനും നിന്നെ അനുവദിക്കാന്‍ എനിക്ക് എങ്ങനെയാവും? നിങ്ങള്‍ എന്നോട് പെരുമാറുന്ന വിധത്തില്‍ ഇത്ര ഹൃദയശൂന്യരും നന്മയില്ലാത്തവരുമാകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു? ജീവന്‍റെ ഈ വചനങ്ങളില്‍ നിങ്ങളുടെ ദുഷ്ചെയ്തികള്‍ ഞാന്‍ ഇതിനകം തന്നെ എഴുതിക്കഴിഞ്ഞിരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? ഞാന്‍ ഈജിപ്തിനെ ശിക്ഷിക്കുന്ന ക്രോധദിവസത്തില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാനാവും? വീണ്ടും വീണ്ടും എന്നെ ഇങ്ങനെ എതിര്‍ക്കാനും ധിക്കരിക്കാനും നിങ്ങളെ അനുവദിക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും? ആ ദിവസം വരുമ്പോള്‍ നിങ്ങൾക്കുള്ള ശാസനം ഈജിപ്തിന്‍റേതിനേക്കാള്‍ അസഹനീയമായിരിക്കും എന്ന് ഞാന്‍ നിങ്ങളോട് വ്യക്തമായി പറയുന്നു! എന്‍റെ ക്രോധ ദിവസത്തില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാനാവും? ഞാന്‍ നിങ്ങളോട് സത്യമായി പറയുന്നു: എന്‍റെ സഹിഷ്ണുത നിങ്ങളുടെ ദുഷ്ചെയ്തികള്‍ക്കായി കരുതിയിട്ടുള്ളതും ആ ദിവസത്തിലെ നിങ്ങളുടെ ശാസനത്തിനായി നിലനില്ക്കുന്നതുമാണ്. എന്‍റെ സഹിഷ്ണുതയുടെ അന്ത്യത്തില്‍ ഞാന്‍ എത്തിക്കഴിയുമ്പോള്‍ ക്രോധപൂര്‍ണ്ണമായ ശിക്ഷാവിധിയുടെ കഷ്ടമനുഭവിക്കുന്നവര്‍ നിങ്ങളായിരിക്കില്ലേ? എല്ലാ കാര്യങ്ങളും സര്‍വ്വശക്തനാകുന്ന എന്‍റെ കൈകളിലല്ലേ? സ്വര്‍ഗ്ഗങ്ങള്‍ക്കു കീഴെ അത്തരത്തില്‍ എന്നോട് അനുസരണക്കേട് കാട്ടാന്‍ നിങ്ങളെ അനുവദിക്കാന്‍ എനിക്ക് എങ്ങനെയാവും? വരാനിരിക്കുന്നവനും, എന്നാല്‍, ഒരിക്കവും വന്നിട്ടില്ലാത്തവനുമായവന്‍ എന്നു പറഞ്ഞിരിക്കുന്ന മിശിഹായെ നിങ്ങള്‍ കണ്ടുമുട്ടിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ജീവിതം വളരെ കഠിനമായിരിക്കും. നിങ്ങള്‍ അവന്‍റെ ശത്രുക്കളല്ലേ? യേശു നിങ്ങളുടെ സ്നേഹിതനായിരുന്നു, എന്നിട്ടും നിങ്ങള്‍ മിശിഹായുടെ ശത്രുക്കളാണ്. നിങ്ങള്‍ യേശുവിന്‍റെ സ്നേഹിതര്‍ ആണെങ്കിലും നിങ്ങളുടെ ദുഷ്ചെയ്തികള്‍ വെറുക്കപ്പെടേണ്ടവരുടെ പാത്രങ്ങളെ നിറച്ചിരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ക്ക് യഹോവയോട് വളരെ അടുപ്പമുണ്ടായിട്ടും, നിങ്ങളുടെ ദുഷ്ട ഭാഷണങ്ങൾ യഹോവയുടെ കാതുകളില്‍ എത്തിയെന്നും അവന്‍റെ ക്രോധത്തെ പ്രകോപിപ്പിച്ചു എന്നും നിങ്ങള്‍ക്കറിയില്ലേ? അവന് എങ്ങനയാണ് നിന്നോട് അടുത്തിരിക്കാനാവുന്നത്, അവന് എങ്ങനെയാണ് ദുഷ്ചെയ്തികളാല്‍ നിറഞ്ഞിരിക്കുന്ന നിന്‍റെ പാത്രങ്ങളെ കത്തിച്ചുകളയാകിരിക്കാനാവുന്നത്? അവന് എങ്ങനെയാണ് നിന്നെ ശത്രുവാകാതിരിക്കാനാവുന്നത്?

മുമ്പത്തേത്: പൊഴിയുന്ന ഇലകള്‍ വേരുകളിലേക്കു മടങ്ങുമ്പോള്‍, നീ ചെയ്ത തിന്മകളോര്‍ത്ത് നീ ഖേദിക്കും

അടുത്തത്: രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക