ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കുന്നതിന് ദേശീയതയുടെയും വംശീയതയുടെയും ധാരണകൾ മറികടക്കൂ

13 10 2020

ദുരന്തങ്ങൾ ഒന്നിനൊന്ന് വർധിച്ചു വരുകയാണ്. നിങ്ങൾ കർത്താവിനെ ഇതുവരെ വരവേറ്റിട്ടില്ലാത്തതുകൊണ്ട് ദുരന്തങ്ങൾക്ക് ഇരയാകുമോയെന്ന് നിങ്ങൾക്കു ഭയമാണോ?

ക്രിസ്തീയഗാനം | ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കുന്നതിന് ദേശീയതയുടെയും വംശീയതയുടെയും ധാരണകൾ മറികടക്കൂ

നീ ഏതു ദേശക്കാരൻ ആയിരുന്നാലും,

ദേശീയതയ്ക്ക് അപ്പുറത്തേക്ക് നീ കാലെടുത്തുവയ്ക്കണം,

നിന്‍റെ വ്യക്തിത്വത്തെയും നീ ആരെന്നതിനെയും മറികടക്കണം.

അതിന് അപ്പുറത്തേക്ക് നീ കാലെടുത്തുവയ്ക്കണം,

കെട്ടുപാടുകളിൽനിന്ന് പുറത്തുകടക്കൂ, ദൈവത്തിന്‍റെ പ്രവൃത്തിയെ

ഒരു സൃഷ്ടിയുടെ വീക്ഷണകോണിൽ നിന്ന് കാണൂ.

ഇപ്രകാരം നീ ദൈവത്തിന്‍റെ കാൽപ്പാടുകളിൽ

പരിമിതികൾ സ്ഥാപിക്കുകയില്ല.

മറികടക്കൂ, മറികടക്കൂ

നിന്‍റെ ദേശീയ, വംശീയ ധാരണകൾ മറികടക്കൂ,

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കുന്നതിനായി.

മറികടക്കൂ, അപ്പോൾ, സ്വന്തം സങ്കൽപ്പങ്ങളാൽ

നീ പരിമിതനാകാതിരിക്കും,

അപ്പോൾ, ദൈവത്തിന്‍റെ വരവിനെ

സ്വാഗതം ചെയ്യാൻ നിനക്കു കഴിയും.

അല്ലാത്തപക്ഷം, നീ നിത്യ അന്ധകാരത്തിൽ തുടരും

ഒരിക്കലും ദൈവത്തിന്‍റെ അംഗീകാരം നേടുകയുമില്ല.

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കൂ!

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കൂ!

അത് അസാധ്യമാണെന്ന് ഇക്കാലത്ത് പലരും കരുതുന്നു—

ഒരു പ്രത്യേക ദേശത്തോ ജനതയിലോ

ദൈവം പ്രത്യക്ഷപ്പെടുമെന്നത്,

ദൈവം അവിടെ പ്രത്യക്ഷപ്പെടുമെന്നത്.

എത്ര അഗാധമാണ് ദൈവത്തിന്‍റെ വേലയുടെ അർത്ഥം,

എത്ര പ്രധാനമാണ് ദൈവത്തിന്‍റെ ആഗമനം!

മനുഷ്യന്‍റെ സങ്കൽപ്പങ്ങൾക്കും ചിന്തകൾക്കും

അവയുടെ അളവ് എങ്ങനെ കണക്കാക്കാനാകും?

മറികടക്കൂ, മറികടക്കൂ

നിന്‍റെ ദേശീയ, വംശീയ ധാരണകൾ മറികടക്കൂ,

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കുന്നതിനായി.

മറികടക്കൂ, അപ്പോൾ, സ്വന്തം സങ്കൽപ്പങ്ങളാൽ

നീ പരിമിതനാകാതിരിക്കും,

അപ്പോൾ, ദൈവത്തിന്‍റെ വരവിനെ

സ്വാഗതം ചെയ്യാൻ നിനക്കു കഴിയും.

അല്ലാത്തപക്ഷം, നീ നിത്യ അന്ധകാരത്തിൽ തുടരും

ഒരിക്കലും ദൈവത്തിന്‍റെ അംഗീകാരം നേടുകയുമില്ല.

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കൂ!

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കൂ!

ദൈവം മനുഷ്യകുലത്തിന്‍റെ ദൈവമാണ്,

ഏതെങ്കിലും ജനതയുടെ സ്വകാര്യ സ്വത്തല്ല.

താൻ ഉദ്ദേശിച്ചതു പോലെ അവിടുന്ന് തന്‍റെ കാര്യം ചെയ്തുകൊണ്ടേ ഇരിക്കുന്നു,

ഏതെങ്കിലും രൂപത്താലോ ജനതയാലോ പരിമിതനാകാതെ.

ഒരുപക്ഷേ നിങ്ങൾ ഈ രൂപം ഒരിക്കലും വിഭാവനം ചെയ്തിട്ടുണ്ടാവില്ല,

അഥവാ അതിനോടുള്ള നിങ്ങളുടെ മനോഭാവം നിഷേധാത്മകമാവാം,

അഥവാ ദൈവം സ്വയം വെളിപ്പെടുത്തുന്ന ദേശവും

അവിടുത്തെ ജനതയും ഭൂമിയിൽ ഏറ്റവും തഴയപ്പെട്ടതായിരിക്കാം.

എന്നിരുന്നാലും ദൈവത്തിനു തന്റേതായ ജ്ഞാനമുണ്ട്.

അവിടുത്തെ മഹത് ശക്തിയാലും സത്യത്താലും തന്‍റെ സ്വഭാവം വഴിയായും

അവിടുന്ന് ഒരു കൂട്ടം ജനതയെ സ്വന്തമാക്കിയിരുന്നു,

തന്‍റെ മനസ്സിനോട് ഏകമനസ്സായ ഒരു കൂട്ടത്തെ.

ഒരുകൂട്ടം ജനതയെ അവിടുന്ന് സമ്പൂർണമാക്കും,

താൻ നേടിയെടുക്കുകയും നാനാവിധ പരീക്ഷകളെയും

പീഡനങ്ങളെയും അതിജീവിക്കുകയും ചെയ്ത,

അന്ത്യം വരെ അവിടുത്തെ പിന്തുടരാൻ കഴിവുള്ള ഒരു ജനതയെ.

മറികടക്കൂ, മറികടക്കൂ

നിന്‍റെ ദേശീയ, വംശീയ ധാരണകൾ മറികടക്കൂ,

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കുന്നതിനായി.

മറികടക്കൂ, അപ്പോൾ, സ്വന്തം സങ്കൽപ്പങ്ങളാൽ

നീ പരിമിതനാകാതിരിക്കും,

അപ്പോൾ, ദൈവത്തിന്‍റെ വരവിനെ

സ്വാഗതം ചെയ്യാൻ നിനക്കു കഴിയും.

അല്ലാത്തപക്ഷം, നീ നിത്യ അന്ധകാരത്തിൽ തുടരും

ഒരിക്കലും ദൈവത്തിന്‍റെ അംഗീകാരം നേടുകയുമില്ല.

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കൂ!

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കൂ!

ദൈവത്തിന്‍റെ പ്രത്യക്ഷത അന്വേഷിക്കൂ!

'കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ' എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക