Christian Song with Malayalam Subtitles | മനുഷ്യവർഗത്തിന്‍റെ ഭാഗധേയത്തിന് അടുത്ത ശ്രദ്ധ നൽകൂ
13 10 2020
എല്ലാ ജനതകളിലെയും സകല രാജ്യങ്ങളിലെയും
വ്യവസായങ്ങളിലെയും ജനങ്ങളെ ദൈവം ഉദ്ബോധിപ്പിക്കുന്നു:
ദൈവ സ്വരം ശ്രവിക്കൂ, അവിടുത്തെ പ്രവൃത്തി കാണൂ,
മനുഷ്യവർഗത്തിന്‍റെ ഭാഗധേയത്തിന് അടുത്ത ശ്രദ്ധ നൽകൂ,
ദൈവത്തെ അതിവിശുദ്ധനും ബഹുമാന്യനും
അത്യുന്നതനും ഏക ആരാധനാപാത്രവുമായി വീക്ഷിക്കൂ,
മുഴു മനുഷ്യവർഗത്തെയും
ദൈവാനുഗ്രഹത്തിനു പാത്രമായി ജീവിക്കാൻ അനുവദിക്കൂ,
അബ്രാഹാമിന്‍റെ പിന്മുറക്കാർ യഹോവയുടെ വാഗ്ദാനപ്രകാരം ജീവിച്ചതുപോലെ,
ദൈവത്തിന്‍റെ സൃഷ്ടിയായ ആദാമും ഹവ്വായും ഏദെൻതോട്ടത്തിൽ ജീവിച്ചതുപോലെ.
ദൈവത്തിന്‍റെ പ്രവൃത്തി ഒരു കൂറ്റൻ തിരമാലപോലെ മുന്നേറുകയാണ്,
ആർക്കും അവിടുത്തെ പിടിച്ചുനിറുത്താനാവില്ല,
അവിടുത്തെ മുന്നേറ്റത്തിനു തടയിടാൻ കഴിയില്ല.
ദൈവത്തിന്‍റെ വചനങ്ങൾ കേൾക്കുകയും
അവിടുത്തെ അന്വേഷിക്കുകയും ചെയ്താൽ മാത്രമേ
അവിടുത്തെ കാലടികൾ പിന്തുടരാനും വാഗ്ദാനം സ്വീകരിക്കാനും കഴിയൂ.
അല്ലാത്തവരെല്ലാം സമ്പൂർണ നാശത്തിനു വിധേയരാകും,
അർഹമായ ശിക്ഷ അവർ ഏറ്റുവാങ്ങും.
എല്ലാ ജനതകളിലെയും സകല രാജ്യങ്ങളിലെയും
വ്യവസായങ്ങളിലെയും ജനങ്ങളെ ദൈവം ഉദ്ബോധിപ്പിക്കുന്നു:
ദൈവ സ്വരം ശ്രവിക്കൂ, അവിടുത്തെ പ്രവൃത്തി കാണൂ,
മനുഷ്യവർഗത്തിന്‍റെ ഭാഗധേയത്തിന് അടുത്ത ശ്രദ്ധ നൽകൂ,
മനുഷ്യരാശിയുടെ ഭാഗധേയത്തിന് അടുത്ത ശ്രദ്ധ നൽകൂ.
'കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ' എന്നതിൽനിന്ന്
മറ്റുതരം വീഡിയോകള്‍