ദൈനംദിന ദൈവവചനങ്ങള്‍: ദൈവത്തിന്‍റെ പ്രകൃതവും അവിടുത്തേക്കുള്ളതും അവിടുന്ന് ആയതും | ഉദ്ധരണി 254

13 10 2020

ജീവന്‍റെ മാര്‍ഗ്ഗം ആര്‍ക്കും കൈവശമാക്കാനാവുന്ന ഒന്നല്ല, ആര്‍ക്കും എളുപ്പത്തില്‍ നേടുവാന്‍ സാധിക്കുന്നതുമല്ല. ഇതിനു കാരണം ജീവന്‍ ദൈവത്തില്‍ നിന്നു മാത്രം വരുവാന്‍ സാധിക്കുന്നതാണ്, അതായത്, ജീവന്‍റെ പൊരുള്‍ ദൈവത്തിനു മാത്രം കരഗതമായതും ജീവന്‍റെ മാര്‍ഗ്ഗം ദൈവത്തിനു മാത്രം സ്വന്തവുമാണ്. അതുകൊണ്ട് ദൈവം മാത്രമാണ് ജീവന്‍റെ ഉറവിടവും, ജീവജലത്തിന്‍റെ നിലയ്ക്കാത്ത ഉറവയും. താന്‍ ലോകത്തെ സൃഷ്ടിച്ചതു മുതല്‍, ദൈവം ജീവന്‍റെ ചൈതന്യം ഉള്‍പ്പെടുന്ന ധാരാളം പ്രവൃത്തികള്‍ ചെയ്തു, മനുഷ്യന് ജീവന്‍ കൊണ്ടുവരുന്ന ധാരാളം പ്രവൃത്തികള്‍ ചെയ്യുകയും, മനുഷ്യന്‍ ജീവന്‍ നേടേണ്ടതിന് വലിയ വില കൊടുക്കുകയും ചെയ്തു. കാരണം ദൈവം തന്നെ നിത്യജീവനും, മനുഷ്യന്‍ പുനരുത്ഥാനം ചെയ്യപ്പെട്ടതിന്‍റെ മാര്‍ഗ്ഗവും ആണ്. ദൈവം ഒരിക്കലും മനുഷ്യ ഹൃദയത്തില്‍ ഇല്ലാതിരിക്കുന്നില്ല, എല്ലാ സമയത്തും അവന്‍ മനുഷ്യരുടെയിടയില്‍ ജീവിക്കുന്നു. മനുഷ്യന്‍റെ ജീവിതത്തെ നയിക്കുന്ന ശക്തിയും, മനുഷ്യ നിലനില്പിന്‍റെ മൂലകാരണവും, ജനനശേഷമുള്ള മനുഷ്യന്‍റെ നിലനില്പിനുള്ള സമ്പന്നമായ ഒരു നിക്ഷേപവുമാണ് അവന്‍. അവന്‍ മനുഷ്യന്‍ വീണ്ടും ജനിക്കുവാന്‍ കാരണമാകുകയും, അവന്‍റെ എല്ലാ കര്‍ത്തവ്യവും ദൃഢനിശ്ചയത്തോടെ ജീവിക്കുവാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. അവന്‍റെ ശക്തിയും അവന്‍റെ കെടുത്താനാവാത്ത ജീവശക്തിയും കാരണമാണ് മനുഷ്യന്‍ തലമുറതലമുറയായി ജീവിച്ചത്; അതിലാകമാനം ദൈവത്തിന്‍റെ ജീവശക്തിയായിരുന്നു മനുഷ്യന്‍റെ നിലനില്പിന്‍റെ മുഖ്യാവലംബം, ഒരു സാധാരണ മനുഷ്യനും ഒരിക്കലും കൊടുത്തിട്ടില്ലാത്ത ഒരു വില ദൈവം കൊടുത്തതും അതിനു വേണ്ടിയാണ്. ദൈവത്തിന്‍റെ ജീവശക്തിക്ക് ഏതു ശക്തിയേക്കാളും പ്രാബല്യം നേടാനാവും; അതുകൂടാതെ, അത് ഏതു ശക്തിയിലും അധികമാണ്. അവന്‍റെ ജീവന്‍ ശാശ്വതവും, അവന്‍റെ ശക്തി അനിതരസാധാരണവും, അവന്‍റെ ജീവശക്തി ഏതു സൃഷ്ടിയാലും ശത്രു ശക്തിയാലും കീഴടക്കാനാവാത്തതുമാണ്. ഏതു സമയത്തും ഏതു കാലത്തും ദൈവത്തിന്‍റെ ജീവശക്തി നിലനില്ക്കുകയും അതിന്‍റെ അത്യുജ്ജ്വലമായ തേജസ്സ് പ്രകാശിക്കുകയും ചെയ്യുന്നു. സ്വര്‍ഗ്ഗവും ഭൂമിയും വലിയ മാറ്റങ്ങള്‍ക്കു വിധേയമായേക്കാം, എന്നാല്‍ ദൈവത്തിന്‍റെ ജീവന്‍ എന്നെന്നേക്കും മാറ്റമില്ലാത്തതാണ്. എല്ലാ കാര്യങ്ങളും കടന്നു പോകും, എന്നാല്‍ ദൈവത്തിന്‍റെ ജീവന്‍ അപ്പോഴും നിലനില്ക്കും, കാരണം സകലത്തിന്‍റെയും നിലനില്പിന്‍റെ ഉറവിടവും അവയുടെ നിലനില്പിന്‍റെ മൂലകാരണവും ദൈവമാണ്. മനുഷ്യന്‍റെ ജീവന്‍ ദൈവത്തില്‍ നിന്ന് ഉടലെടുക്കുന്നു, സ്വര്‍ഗ്ഗത്തിന്‍റെ നിലനില്പ് ദൈവം കാരണമാണ്, ഭൂമിയുടെ നിലനില്പ് ദൈവത്തിന്‍റെ ജീവശക്തിയില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ചൈതന്യമുള്ള ഒരു വസ്തുവിനും ദൈവത്തിന്‍റെ പരമാധികാരത്തെ കീഴടക്കുവാനോ, ഓജസ്സുള്ള ഒന്നിനും ദൈവത്തിന്‍റെ ആധിപത്യത്തിന്‍റെ മണ്ഡലത്തില്‍ നിന്ന് ഒഴിഞ്ഞു മാറുവാനോ സാധിക്കുകയില്ല. ഇത്തരത്തില്‍, എല്ലാവരും, അവര്‍ ആരായിരുന്നാലും, ദൈവത്തിന്‍റെ ആധിപത്യത്തിനു കീഴടങ്ങുകയും, എല്ലാവരും ദൈവത്തിന്‍റെ ആജ്ഞയ്ക്കു കീഴില്‍ ജീവിക്കുകയും ചെയ്യേണ്ടതും, അവന്‍റെ കരങ്ങളില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടുവാന്‍ ആവാത്തതുമാണ്.

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക