Christian Song with Malayalam Subtitles | ദൈവത്തിന്‍റെ കാൽപ്പാടുകൾക്കായി എങ്ങനെ തിരയാം

13 10 2020

ദൈവത്തിന്‍റെ കാൽപ്പാടുകൾ അന്വേഷിക്കുമ്പോൾ

"ദൈവം സത്യവും വഴിയും ജീവനുമാണ്" എന്ന വാക്കുകൾ നിങ്ങൾ അവഗണിച്ചു.

അനേകർ സത്യം സ്വീകരിക്കുമ്പോഴും

അവർ ദൈവത്തിന്‍റെ കാൽപ്പാടുകൾ കണ്ടെത്തിയെന്നു വിശ്വസിക്കുന്നില്ല.

അവർ ദൈവത്തിന്‍റെ ആഗമനത്തെ അംഗീകരിക്കുന്നുമില്ല.

ഗുരുതരമായ ഒരു തെറ്റാണ് അവർ ചെയ്യുന്നത്.

ദൈവത്തിന്‍റെ ആഗമനത്തിന്

മനുഷ്യന്‍റെ സങ്കൽപ്പങ്ങളുമായോ അഭിലാഷങ്ങളുമായോ പൊരുത്തപ്പെടാൻ കഴിയില്ല.

തന്‍റെ വേല ചെയ്യുമ്പോൾ ദൈവത്തിന്

സ്വന്തം തിരഞ്ഞെടുപ്പുകളും ലക്ഷ്യങ്ങളും പദ്ധതികളുമുണ്ട്.

നാം ദൈവത്തിന്‍റെ കാൽപ്പാടുകൾക്കായി തിരയുന്നതിനാൽ,

നാം ദൈവേഷ്ടം, ദൈവവചനങ്ങൾ എന്നിവ തിരയേണ്ടതുണ്ട്.

ദൈവത്തിന്‍റെ പുതിയ വാക്കുകൾ എവിടെയാണോ,

അവിടെ ദൈവത്തിന്‍റെ ശബ്ദമുണ്ട്;

ദൈവത്തിന്‍റെ കാൽപ്പാടുകൾ എവിടെയുണ്ടോ, അവിടെ അവിടുത്തെ പ്രവൃത്തികളുണ്ട്;

ദൈവത്തിന്‍റെ പ്രകടനം എവിടെയുണ്ടോ അവിടെ ദൈവത്തിന്‍റെ പ്രത്യക്ഷത കാണാം;

അവിടുന്ന് പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം സത്യവും വഴിയും ജീവനും ഉണ്ട്.

ദൈവത്തിന് തന്‍റെ പ്രവൃത്തി മനുഷ്യനെ അറിയിക്കുകയോ

അവനുമായി ചർച്ച ചെയ്യുകയോ ചെയ്യേണ്ട കാര്യമില്ല.

ഇതാണ് ദൈവത്തിന്‍റെ മനോഭാവം; എല്ലാവരും ഇത് അംഗീകരിക്കേണ്ടതുണ്ട്.

ദൈവത്തിന്‍റെ വരവ് കാണാൻ, അവിടുത്തെ കാൽപ്പാടുകൾ പിന്തുടരുക,

ആദ്യം നിങ്ങളുടെ സ്വന്തം സങ്കൽപ്പങ്ങളിൽ നിന്ന് മാറി നിൽക്കുക.

ദൈവം ഇന്നതു ചെയ്യണമെന്ന് ആവശ്യപ്പെടരുത്,

അവിടുത്തെ, നിന്‍റെ സങ്കൽപ്പങ്ങളിൽ പരിമിതപ്പെടുത്തുകയും അരുത്.

ദൈവത്തിന്‍റെ കാൽപ്പാടുകൾ എങ്ങനെ തേടണം,

അവിടുത്തെ ആഗമനത്തെ എങ്ങനെ വരവേൽക്കണം,

അവിടുത്തെ പുതിയ പ്രവൃത്തിക്ക് എങ്ങനെ കീഴ്വഴങ്ങണം എന്ന് നിങ്ങൾ ചോദിക്കണം.

മനുഷ്യൻ സത്യമല്ലാത്തതിനാലും

അവന്‍റെ കൈവശം സത്യമില്ലാത്തതിനാലും അവൻ

അന്വേഷിക്കുകയും അംഗീകരിക്കുകയും അനുസരിക്കുകയും വേണം.

നാം ദൈവത്തിന്‍റെ കാൽപ്പാടുകൾക്കായി തിരയുന്നതിനാൽ,

നാം ദൈവേഷ്ടം, ദൈവവചനങ്ങൾ എന്നിവ തിരയേണ്ടതുണ്ട്.

ദൈവത്തിന്‍റെ പുതിയ വാക്കുകൾ എവിടെയാണോ,

അവിടെ ദൈവത്തിന്‍റെ ശബ്ദമുണ്ട്;

ദൈവത്തിന്‍റെ കാൽപ്പാടുകൾ എവിടെയുണ്ടോ, അവിടെ അവിടുത്തെ പ്രവൃത്തികളുണ്ട്;

ദൈവത്തിന്‍റെ പ്രകടനം എവിടെയുണ്ടോ അവിടെ ദൈവത്തിന്‍റെ പ്രത്യക്ഷത കാണാം;

അവിടുന്ന് പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം സത്യവും വഴിയും ജീവനും ഉണ്ട്.

'കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ' എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക