സര്‍വശക്തനായ ദൈവത്തിന്‍റെ സഭയുടെ അടിസ്ഥാന വിശ്വാസങ്ങള്‍
(1) സര്‍വശക്തനായ ദൈവത്തിന്‍റെ സഭയുടെ തത്ത്വങ്ങള്‍
ക്രിസ്തുമതത്തിന്റെ തത്ത്വങ്ങൾ ബൈബിളിൽ നിന്നും, സർവശക്തനായ ദൈവത്തിന്റെ സഭയുടെ തത്ത്വങ്ങൾ സൃഷ്ടിയുടെ കാലം മുതൽ, ന്യായപ്രമാണയുഗത്തിൻറെയും കൃപായുഗത്തിൻറെയും ദൈവരാജ്യയുഗത്തിൻറെയും വേലയുടെ വേളയിൽ ദൈവം പ്രകടിപ്പിച്ച എല്ലാ സത്യങ്ങളിൽ നിന്നും ഉത്ഭവിക്കുന്നു. അതായത്, പഴയ നിയമം, പുതിയ നിയമം, അന്ത്യനാളുകളിൽ മടങ്ങിയെത്തിയ കർത്താവായ യേശു, സർവശക്തനായ ദൈവം, പ്രകടിപ്പിച്ച ദൈവരാജ്യയുഗത്തിന്റെ ബൈബിൾ—വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു—എന്നിവയാണ് സർവശക്തനായ ദൈവത്തിന്റെ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളും തത്ത്വങ്ങളും. ന്യായപ്രമാണ യുഗത്തിന്റെ വേളയിൽ നിയമങ്ങളും കൽപ്പനകളും പുറപ്പെടുവിക്കുകയും മനുഷ്യൻറെ ജീവിതത്തെ വഴിനയിക്കുകയും ചെയ്യുന്ന യഹോവയാം ദൈവത്തിൻറെ വേല പഴയ നിയമം രേഖപ്പെടുത്തുന്നു; കൃപായുഗത്തിൻറെ വേളയിൽ കർത്താവായ യേശു നിർവഹിച്ച വീണ്ടെടുക്കൽ വേല പുതിയ നിയമം രേഖപ്പെടുത്തുന്നു; ദൈവരാജ്യയുഗത്തിൽ സർവശക്തനായ ദൈവം പ്രകടിപ്പിച്ച മനുഷ്യവർഗത്തിൻറെ ശുദ്ധീകരണത്തിനും രക്ഷയ്ക്കുമായുള്ള എല്ലാ സത്യങ്ങളും ഒപ്പം, അന്ത്യനാളുകളിൽ ദൈവത്തിൻറെ ന്യായവിധിയുടെ വേലയുടെ വിവരണവുമാണ് വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത്. സർവശക്തനായ ദൈവത്തിന്റെ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളെല്ലാം വേലയുടെ മൂന്ന് ഘട്ടങ്ങളിലുള്ള ദൈവത്തിന്റെ മൊഴികളാണ്, അതായത്, വേലയുടെ ഈ മൂന്ന് ഘട്ടങ്ങളിൽ ദൈവം പ്രകടിപ്പിച്ച എല്ലാ സത്യങ്ങളും. സർവശക്തനായ ദൈവത്തിന്റെ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളും തത്ത്വങ്ങളും ഇവയാണ്.
കർത്താവായ യേശുവിന്റെ വേലയിൽ നിന്നാണ് കൃപായുഗത്തിൽ ക്രിസ്തുമതം ജനിച്ചത്, എന്നാൽ ക്രിസ്തുമതം വിശ്വസിക്കുന്ന പ്രഭു യേശുക്രിസ്തു കൃപായുഗത്തിൽ വീണ്ടെടുക്കൽ വേല മാത്രമാണ് നിർവഹിച്ചത്. മനുഷ്യനെ സാത്താന്റെ പിടിയിൽ നിന്ന് വിമോചിപ്പിക്കുകയും ന്യായപ്രമാണത്തിന്റെ കുറ്റം വിധിക്കലിൽ നിന്നും ശാപവചനത്തിൽ നിന്നും മുക്തനാക്കുകയും ചെയ്തുകൊണ്ട്, മനുഷ്യജന്മമെടുത്ത കർത്താവായ യേശു ക്രൂശിക്കപ്പെടുകയും മനുഷ്യന്റെ പാപയാഗമായി വർത്തിക്കുകയും ചെയ്തു, ദൈവത്തിനു മുമ്പാകെ വന്ന് തന്റെ പാപങ്ങൾ ഏറ്റു പറയുകയും തന്റെ പാപങ്ങൾ പൊറുക്കപ്പെടാനായി പശ്ചാത്തപിക്കുകയും ദൈവം ചൊരിയുന്ന ഉദാരമായ കൃപയും അനുഗ്രഹങ്ങളും ആസ്വദിക്കുകയും മാത്രമേ മനുഷ്യന് ചെയ്യേണ്ടതായുണ്ടായിരുന്നുള്ളൂ. കർത്താവായ യേശു നിർവഹിച്ച വീണ്ടെടുക്കൽ വേല ഇതായിരുന്നു. കർത്താവായ യേശുവിന്റെ വീണ്ടെടുക്കലിനാൽ മനുഷ്യന്റെ പാപങ്ങൾ പൊറുക്കപ്പെട്ടു എങ്കിലും പാപപങ്കിലമായ പ്രകൃതം മനുഷ്യനിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല, മനുഷ്യൻ അപ്പോഴും അതിനാൽ ബന്ധിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു, മാത്രമല്ല അഹങ്കാരവും ധാർഷ്ട്യവും ഉള്ളവരായിരിക്കുക, പ്രശസ്തിക്കും നേട്ടത്തിനുമായി പരിശ്രമിക്കുക, അസൂയയും തർക്കവുമുള്ളവരായിരിക്കുക, കള്ളം പറയുകയും ആളുകളെ വഞ്ചിക്കുകയും ചെയ്യുക, ലോകത്തിലെ ദുഷിച്ച പ്രവണതകൾ പിന്തുടരുക, തുടങ്ങിയവയിലൂടെ പാപം ചെയ്യാനും ദൈവത്തെ ചെറുക്കാനും മാത്രമേ മനുഷ്യന് കഴിയുമായിരുന്നുള്ളൂ. മനുഷ്യൻ പാപത്തിന്റെ അടിമത്തത്തിൽ നിന്ന് വിടുതൽ നേടുകയും വിശുദ്ധനായിത്തീരുകയും ചെയ്തിട്ടുണ്ടായിരുന്നില്ല, അതുകൊണ്ട്, കർത്താവായ യേശു അന്ത്യനാളുകളിലെ ന്യായവിധിയുടെ വേല നിർവഹിക്കാൻ വീണ്ടും വരുമെന്ന് പല തവണ പ്രവചിച്ച് ഇങ്ങനെ പറഞ്ഞു, “ആരെങ്കിലും എന്റെ വാക്കുകൾ കേട്ട് അനുസരിക്കാതിരുന്നാൽ ഞാൻ അവനെ വിധിക്കുകയില്ല; എന്തെന്നാൽ ഞാൻ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനത്രേ. എന്നെ അനാദരിക്കുകയും എന്റെ വാക്കുകൾ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാൻ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളിൽ അവനെ വിധിക്കും” (യോഹന്നാൻ 12:47–48). “പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. ... അവിടുന്നു ന്യായവിധി മുഴുവൻ പുത്രനെ ഏല്പിച്ചിരിക്കുന്നു. ... അവൻ മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു” (യോഹന്നാൻ 5: 22–27). പത്രോസിന്റെ ഒന്നാം ലേഖനം 4-ാം അധ്യായം 17-ാം വാക്യത്തിൽ ഇതുകൂടി എഴുതിയിരിക്കുന്നു: “ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുവാനുള്ള സമയം വന്നിരിക്കുന്നു.” സർവശക്തനായ ദൈവം, അന്ത്യനാളുകളിലെ ക്രിസ്തു, മടങ്ങിവന്ന കർത്താവായ യേശുവാണ്. മനുഷ്യന്റെ ശുദ്ധീകരണത്തിനും രക്ഷയ്ക്കുമായി അവൻ എല്ലാ സത്യങ്ങളും പ്രകടിപ്പിക്കുകയും ദൈവത്തിന്റെ ഭവനത്തിൽ നിന്നു തുടങ്ങി ന്യായവിധിയുടെ വേല നിർവഹിക്കുകയും ബൈബിളിലെ പ്രവചനങ്ങൾ പൂർണമായും നിറവേറ്റുകയും ചെയ്തിരിക്കുന്നു. സർവശക്തനായ ദൈവം പ്രകടിപ്പിച്ച, വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് വെളിപാടിൻറെ പുസ്തകത്തിൽ പ്രവചിച്ചിരിക്കുന്ന “ആത്മാവു സഭകളോട് അരുൾചെയ്യുന്നത്” ആണ് (വെളിപാട് 2:7), അന്ത്യനാളുകളിലെ ദൈവത്തിന്റെ ന്യായവിധിയുടെ വേലയുടെ വിവരണവുമാണിത്. മനുഷ്യവർഗത്തിനായുള്ള ദൈവത്തിന്റെ രക്ഷാപ്രവൃത്തിയുടെ അവസാന ഘട്ടമാണ് സർവശക്തനായ ദൈവം നിർവഹിച്ച ന്യായവിധിയുടെ വേല, അതിന്റെ ഏറ്റവും അടിസ്ഥാനപരവും നിർണായകവുമായ ഘട്ടം കൂടിയാണ് ഇത്. ദൈവത്താൽ രക്ഷിക്കപ്പെടാനും സ്വർഗരാജ്യത്തിൽ പ്രവേശിക്കാനും മനുഷ്യൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ സർവശക്തനായ ദൈവത്തിന്റെ ന്യായവിധിയുടെ വേല അംഗീകരിക്കണം, അതിൽ കർത്താവായ യേശുവിന്റെ വചനങ്ങൾ സഫലമാക്കപ്പെട്ടിട്ടുമുണ്ട്: “അർധരാത്രിയിൽ ‘അതാ, മണവാളൻ വരുന്നു; അദ്ദേഹത്തെ എതിരേല്‌ക്കുവാൻ പുറപ്പെടുക’ എന്നു പറഞ്ഞുകൊണ്ടുള്ള ആർപ്പുവിളി ഉണ്ടായി” (മത്തായി 25:6). “ഇതാ, ഞാൻ വാതില്‌ക്കൽനിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറക്കുന്നെങ്കിൽ ഞാൻ അകത്തുവരും; ഞാൻ അവനോടുകൂടിയും അവൻ എന്നോടുകൂടിയും ഭക്ഷണം കഴിക്കുകയും ചെയ്യും” (വെളിപാട് 3:20). സർവശക്തനായ ദൈവത്തിൻറെ വചനത്തിന്റെ ന്യായവിധിയും ശിക്ഷണവും അംഗീകരിക്കുകയും അനുഭവിക്കുകയും ചെയ്താൽ മാത്രമേ ദൈവത്തിന്റെ വിശുദ്ധിയും നീതിയും അറിയാനും സാത്താൻ മനുഷ്യനെ ദുഷിപ്പിക്കുന്നതിൻറെ സത്തയും അതിന്റെ സത്യവും അറിയാനും ദൈവത്തിനു മുമ്പാകെ ശരിക്കും പശ്ചാത്തപിക്കാനും പാപത്തിൽ നിന്ന് സ്വയം സ്വതന്ത്രനാവാനും ദൈവത്തെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളായി മാറാനും ദൈവത്താൻ വീണ്ടെടുക്കപ്പെട്ടവനാകാനും മനുഷ്യന് സാധിക്കുകയുള്ളൂ. അപ്പോൾ മാത്രമേ ദൈവത്തിന്റെ രാജ്യത്തിൽ പ്രവേശിക്കാനും ദൈവത്തിന്റെ വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും അനുഭവിക്കാനും മനോഹരമായ ലക്ഷ്യസ്ഥാനം നേടാനും മനുഷ്യൻ യോഗ്യനാവുകയുള്ളൂ.
ലോകത്തെ സൃഷ്ടിച്ചതിനെത്തുടർന്ന് ദൈവം മനുഷ്യവർഗത്തെ രക്ഷിക്കാനുള്ള വേല ആരംഭിച്ചു, അന്ത്യനാളുകളിൽ ദൈവത്തിന്റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്ന ന്യായവിധിയുടെ വേല പൂർത്തിയാകുന്നതുവരെ മനുഷ്യന്റെ രക്ഷയ്ക്കായുള്ള ദൈവത്തിൻറെ കാര്യനിർവഹണ പദ്ധതി പൂർത്തിയാകുകയില്ല. വേലയുടെ മൂന്ന് ഘട്ടങ്ങളിൽ ദൈവം പ്രകടിപ്പിച്ച വചനങ്ങളിൽ നിന്നും എല്ലാ സത്യങ്ങളിൽ നിന്നും അത് ന്യായപ്രമാണയുഗത്തിൻറെ വേളയിൽ, പ്രാരംഭത്തിൽ മനുഷ്യനെ ഉപയോഗിച്ചുകൊണ്ട് ദൈവം ചെയ്ത വേലയാണെങ്കിലും ശരി, അല്ലെങ്കിൽ കൃപായുഗത്തിലും ദൈവരാജ്യയുഗത്തിലും രണ്ട് തവണ മനുഷ്യജന്മമെടുത്ത വേളയിലെ അവൻറെ വേലയാണെങ്കിലും ശരി, അവയെല്ലാം ഒരേ ആത്മാവിൻറെ മൊഴികളും സത്യത്തിൻറെ പ്രകടനവുമാണ് എന്ന് നമുക്ക് പൂർണമായും മനസ്സിലാക്കാൻ സാധിക്കും; അടിസ്ഥാനപരമായി അരുളിച്ചെയ്യുന്നതും വേല നിർവഹിക്കുന്നതും ഏക ദൈവമാണ്. അതുകൊണ്ട്, ദൈവം തന്റെ വേലയുടെ മൂന്ന് ഘട്ടങ്ങളിൽ പ്രകടിപ്പിച്ച എല്ലാ സത്യങ്ങളുമാണ്—അവ ബൈബിളിൽ രേഖപ്പെടുത്തിട്ടുള്ള ദൈവവചനങ്ങളായതിനാലും സർവശക്തനായ ദൈവമായ അന്ത്യനാളുകളിലെ ക്രിസ്തു പ്രകടിപ്പിച്ച വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു ആയതിനാലും—സർവശക്തനായ ദൈവത്തിന്റെ സഭയുടെ തത്ത്വങ്ങളും അടിസ്ഥാന വിശ്വാസങ്ങളും.
(2) വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതിനെക്കുറിച്ച്
വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് സർവശക്തനായ ദൈവത്തിന്റെ, അന്ത്യനാളുകളിലെ ക്രിസ്തുവിൻറെ, വ്യക്തിപരമായ മൊഴികളും അന്ത്യനാളുകളിൽ ന്യായവിധിയുടെ വേലയുടെ വേളയിൽ മനുഷ്യനെ ശുദ്ധീകരിക്കാനും രക്ഷിക്കുവാനും ദൈവം പ്രകടിപ്പിച്ചിട്ടുള്ള എല്ലാ സത്യങ്ങളുമാണ്. ഈ സത്യങ്ങൾ പരിശുദ്ധാത്മാവിന്റെ നേരിട്ടുള്ള പ്രകടനവും ദൈവത്തിന്റെ ജീവൻറെയും സത്തയുടെയും വെളിപ്പടുത്തലും ദൈവത്തിന്റെ പ്രകൃതത്തിൻറെയും അവനെന്തുണ്ട് എന്നതിൻറെയും അവനെന്താണ് എന്നതിൻറെയും പ്രകടനവുമാണ്. അവയാണ് മനുഷ്യന് ദൈവത്തെ അറിയാനും ശുദ്ധീകരിക്കപ്പെടാനും രക്ഷിക്കപ്പെടാനുമുള്ള ഏക മാർഗം. സർവശക്തനായ ദൈവം പ്രകടിപ്പിച്ച വചനങ്ങൾ മനുഷ്യന്റെ പ്രവൃത്തികളുടേയും പെരുമാറ്റത്തിന്റെയും പരമമായ തത്ത്വമാണ്, മനുഷ്യന്റെ ജീവിതത്തിന് ഇതിലും ഉയർന്ന നീതിവാക്യങ്ങളുമില്ല.
ക്രിസ്തുമതത്തിലെ വിശ്വാസികൾ ബൈബിൾ വായിക്കുന്നതുപോലെ തന്നെ സർവശക്തനായ ദൈവം പ്രകടിപ്പിച്ച വചനങ്ങൾ സർവശക്തനായ ദൈവത്തിന്റെ സഭയിലെ ക്രിസ്ത്യാനികൾ വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നുവിൽ എല്ലാ ദിവസവും വായിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും ദൈവവചനങ്ങളെ അവരുടെ ജീവിതത്തിന്റെ വഴികാട്ടിയായും ജീവിതത്തിൻറെ നീതിവാക്യങ്ങളിൽ വെച്ച് ഏറ്റവും ഉന്നതമായും കണക്കാക്കുന്നു. കൃപായുഗത്തിൽ, ക്രിസ്ത്യാനികളെല്ലാം ബൈബിൾ വായിക്കുകയും ബൈബിളിൻറെ ഉദ്‌ബോധനങ്ങൾ ശ്രവിക്കുകയും ചെയ്തു. ആളുകളുടെ പെരുമാറ്റത്തിൽ ക്രമേണ ചില മാറ്റങ്ങൾ സംഭവിച്ചു, മാത്രമല്ല അവർ പാപങ്ങൾ ചെയ്യുന്നത് കുറഞ്ഞുവന്നു. അതുപോലെ, സർവശക്തനായ ദൈവത്തിന്‍റെ വചനങ്ങൾ വായിക്കുന്നതിലൂടെയും സർവശക്തനായ ദൈവത്തിന്‍റെ വചനങ്ങൾ അനുഭവിക്കുന്നതിലൂടെയും, സർവശക്തനായ ദൈവത്തിന്റെ സഭയിലെ ക്രിസ്ത്യാനികൾ ക്രമേണ സത്യം ഗ്രഹിക്കുകയും പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിതരാകുകയും, അവരുടെ സാത്താന്യ പ്രകൃതങ്ങൾ ശുദ്ധമാക്കപ്പെടുകയും പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു, അവർ മേലിൽ പാപങ്ങൾ ചെയ്യുകയും ദൈവത്തെ എതിർക്കുകയും ചെയ്യുന്നില്ല, ദൈവത്തോട് ശരിക്കും അനുസരണയുള്ളവരായിത്തീരുകയും ചെയ്യുന്നു. ദൈവവചനങ്ങൾ വായിക്കുന്നതിലൂടെയും ദൈവ വചനങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയും അനുഭവിക്കുന്നതിലൂടെയും മാത്രമേ മനുഷ്യന്റെ ദുഷിച്ച പ്രകൃതങ്ങളെ ശുദ്ധീകരിക്കാനും പരിവർത്തനം ചെയ്യാനും മനുഷ്യന് യഥാർഥ മനുഷ്യൻറെ പ്രതിരൂപത്തിൽ ജീവിക്കാനും സാധിക്കൂ എന്ന് വസ്തുതകൾ തെളിയിക്കുന്നു. ആർക്കും നിഷേധിക്കാനാവാത്ത വസ്തുതകളാണ് ഇവ. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ദൈവ വചനങ്ങൾ ന്യായപ്രമാണയുഗത്തിലും കൃപായുഗത്തിലും ദൈവം വേല നിർവഹിച്ചപ്പോൾ പ്രകടിപ്പിച്ചവയാണ്, എന്നാൽ, വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു അന്ത്യനാളുകളിലെ വേലയിൽ ദൈവം പ്രകടിപ്പിച്ചതാണ്. രണ്ടിന്റെയും ഉറവിടം പരിശുദ്ധാത്മാവിൽ നിന്നാണ്, രണ്ടും ഏക ദൈവത്തിന്റെ പ്രകടനങ്ങളാണ്. സർവശക്തനായ ദൈവത്തിന്‍റെ വചനങ്ങളും വേലയും ബൈബിളിലെ പ്രവചനങ്ങളെ പൂർണമായും സഫലീകരിച്ചിട്ടുണ്ട്, കർത്താവായ യേശു പറഞ്ഞതുപോലെ: “എനിക്കിനിയും ഒട്ടുവളരെ കാര്യങ്ങൾ നിങ്ങളോടു പറയുവാനുണ്ട്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ അവയെല്ലാം വഹിക്കുവാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോൾ അവിടുന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവിടുന്നു സ്വമേധയാ അല്ല സംസാരിക്കുന്നത്. താൻ കേൾക്കുന്നതു സംസാരിക്കുകയും സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും” (യോഹന്നാൻ 16:12–13). വെളിപാടിന്റെ പുസ്തകത്തിൽ ഇങ്ങനെയും രേഖപ്പെടുത്തിയിരിക്കുന്നു, “ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ” (വെളിപാട് 2:7). “സിംഹാസനസ്ഥന്റെ വലത്തു കൈയിൽ ഒരു ഗ്രന്ഥച്ചുരുൾ ഞാൻ കണ്ടു. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു; അതിന് ഏഴു മുദ്രകൾ വച്ചിരുന്നു. ... ഇതാ യൂദാകുലത്തിന്റെ സിംഹം, ദാവീദിന്റെ പിൻഗാമിതന്നെ, ഗ്രന്ഥം തുറക്കുന്നതിലും സപ്തമുദ്രകൾ പൊട്ടിക്കുന്നതിലും വിജയം വരിച്ചിരിക്കുന്നു” (വെളിപാട് 5:1, 5).
ഇന്ന്, നമ്മളെല്ലാവരും ഒരു വസ്തുത മനസ്സിലാക്കിയിട്ടുണ്ട്: സർവശക്തനായ ദൈവം പ്രകടിപ്പിച്ച വചനങ്ങളാണ് സത്യം, അവയ്ക്ക് പ്രാമാണികത്വവും ശക്തിയും ഉണ്ട്—അവ ദൈവത്തിന്റെ ശബ്ദമാണ്. ഇത് നിരസിക്കാനോ മാറ്റാനോ ആർക്കും കഴിയില്ല! എല്ലാ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും എല്ലാ ആളുകൾക്കും തേടാനും അന്വേഷിക്കാനുമായി വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു ഇന്റർനെറ്റിൽ വളരെക്കാലമായി യഥേഷ്ടം ലഭ്യമാണ്. അവ ദൈവവചനങ്ങളാണെന്നതോ അവ സത്യമാണെന്നതോ നിഷേധിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. ദൈവവചനങ്ങൾ മനുഷ്യവർഗത്തെ മുഴുവൻ മുന്നോട്ട് നയിക്കുന്നു, ദൈവ വചനങ്ങൾക്കിടയിൽ ആളുകൾ ക്രമേണ ഉണരാൻ തുടങ്ങി, അവർ ക്രമേണ സത്യം അംഗീകരിക്കുകയും സത്യം അറിയുകയും ദൈവരാജ്യയുഗത്തിലേക്ക് ദൈവത്താൽ നയിക്കപ്പെടുകയും ചെയ്യുന്നു. സർവശക്തനായ ദൈവത്തിന്‍റെ വചനം ഭൂമിയെ വാഴുന്ന കാലമാണ് ദൈവരാജ്യയുഗം. ദൈവത്തിന്റെ ഓരോ വചനവും നിറവേറ്റപ്പെടുകയും സഫലീകരിക്കപ്പെടുകയും ചെയ്യും. ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇന്ന് ബൈബിളിനെ അംഗീകരിക്കുന്നതുപോലെ, വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് അന്ത്യനാളുകളിലെ ദൈവത്തിന്റെ മൊഴികളാണെന്ന് ദൈവത്തിൽ വിശ്വസിക്കുന്ന ആളുകൾ സമീപഭാവിയിൽ അംഗീകരിക്കും. ഇന്ന്, സർവശക്തനായ ദൈവത്തിന്റെ സഭയുടെ വിശ്വാസങ്ങളുടെ അടിസ്ഥാനമാണ് വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു, അത് തീർച്ചയായും അടുത്ത യുഗത്തിൽ മുഴുവൻ മനുഷ്യവർഗത്തിന്റെയും നിലനിൽപ്പിൻറെ അടിസ്ഥാനമായി മാറും.
(3) ദൈവത്തിന്‍റെ നാമങ്ങളെക്കുറിച്ചും ദൈവവേലയുടെ മൂന്ന് ഘട്ടങ്ങളെക്കുറിച്ചും
സാത്താനാൽ ദുഷിപ്പിക്കപ്പെട്ടതിനെ തുടർന്ന്, മനുഷ്യൻ സാത്താന്റെ ആധിപത്യത്തിൻ കീഴിൽ ജീവിക്കുന്നു, മനുഷ്യൻറെ ജീർണത കൂടുതൽ ആഴത്തിൽ വളർന്നിട്ടുമുണ്ട്. മനുഷ്യന് പാപത്തിന്റെ ബന്ധനങ്ങളിൽ നിന്ന് സ്വയം സ്വതന്ത്രനാവാൻ കഴിയില്ല, എല്ലാവർക്കും ദൈവത്തിന്റെ രക്ഷ ആവശ്യമാണ്. ദുഷിച്ച മനുഷ്യവർഗത്തിൻറെ ആവശ്യങ്ങൾക്ക് അനുസൃതമായി, ന്യായപ്രമാണയുഗത്തിലും കൃപായുഗത്തിലും ദൈവരാജ്യ യുഗത്തിലും ദൈവം വേലയുടെ മൂന്ന് ഘട്ടങ്ങൾ നിർവഹിച്ചിട്ടുണ്ട്. ന്യായപ്രമാണയുഗത്തിൽ, നിയമങ്ങളും കൽപ്പനകളും പുറപ്പെടുവിക്കുകയും മനുഷ്യന്റെ ജീവിതത്തെ വഴിനയിക്കുകയും ചെയ്യുന്ന വേല ദൈവം നിർവഹിച്ചു. കൃപായുഗത്തിൽ, ദൈവം മനുഷ്യജന്മമെടുക്കുകയും ന്യായപ്രമാണയുഗത്തിലെ തന്റെ വേലയുടെ അടിസ്ഥാനത്തിൽ, ക്രൂശീകരണ വേല നിർവഹിക്കുകയും മനുഷ്യനെ പാപത്തിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. ദൈവരാജ്യയുഗത്തിൽ, ദൈവം ഒരിക്കൽക്കൂടി മനുഷ്യജന്മമെടുക്കുകയും, കൃപയുഗത്തിൻറെ വീണ്ടെടുക്കൽ വേലയുടെ അടിസ്ഥാനത്തിൽ, ദൈവത്തിന്റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്ന ന്യായവിധിയുടെ വേല നിർവഹിക്കുകയും മനുഷ്യൻറെ ശുദ്ധീകരണത്തിനും രക്ഷയ്ക്കും വേണ്ടതായ എല്ലാ സത്യങ്ങളും പ്രകടിപ്പിക്കുകയും, രക്ഷയും ശുദ്ധീകരണവും പിന്തുടരുന്നതിനായുള്ള ഏക മാർഗത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. ദൈവത്തെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരായിത്തീർന്ന് നമ്മുടെ ജീവനായി സത്യത്തെ നേടുന്നുവെങ്കിൽ മാത്രമേ ദൈവരാജ്യത്തിലേക്ക് നയിക്കപ്പെടാനും ദൈവത്തിന്റെ വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും സ്വീകരിക്കാനും നാം യോഗ്യരാകുകയുള്ളൂ. ദൈവം മനുഷ്യനെ രക്ഷിക്കുന്ന വേലയുടെ മൂന്ന് ഘട്ടങ്ങൾ പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു, ഓരോ ഘട്ടവും ഒഴിച്ചുകൂടാനാവാത്തതാണ്, ഓരോന്നും മുമ്പത്തേതിനേക്കാൾ കൂടുതൽ ഉയർന്നതും ആഴമേറിയതുമാണ്, അവ വിവിധ യുഗങ്ങളിൽ ഏക ദൈവം നിർവഹിച്ച വേലയുടെ മൂന്ന് ഘട്ടങ്ങളാണ്, ദൈവത്തിന്റെ വേലയുടെ മൂന്ന് ഘട്ടങ്ങൾ മാത്രമാണ് മനുഷ്യവർഗത്തിൻറെ രക്ഷയ്ക്കായുള്ള ദൈവത്തിന്റെ സമ്പൂർണമായ വേല.
മൂന്ന് നാമങ്ങൾ—യഹോവ, യേശു, സർവശക്തനായ ദൈവം എന്നിവ—ന്യായപ്രമാണയുഗത്തിലും കൃപായുഗത്തിലും ദൈവരാജ്യയുഗത്തിലും ദൈവം സ്വീകരിച്ച വ്യത്യസ്ത നാമങ്ങളാണ്. ദൈവം വ്യത്യസ്ത നാമങ്ങൾ സ്വീകരിക്കുന്നു, കാരണം അവന്റെ വേല വ്യത്യസ്ത യുഗങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു പുതിയ യുഗം ആരംഭിക്കാനും ആ കാലഘട്ടത്തിലെ വേലയെ പ്രതിനിധീകരിക്കാനും ദൈവം ഒരു പുതിയ നാമം ഉപയോഗിക്കുന്നു. ന്യായപ്രമാണയുഗത്തിൽ യഹോവയെന്നും കൃപായുഗത്തിൽ യേശുവെന്നും ആയിരുന്നു ദൈവത്തിന്റെ നാമം. ദൈവരാജ്യയുഗത്തിൽ ദൈവം സർവശക്തനായ ദൈവം എന്ന പുതിയ പേര് ഉപയോഗിക്കുന്നു. ഇത് ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ പ്രവചനങ്ങൾ നിറവേറ്റുന്നു: “ഫിലദെൽഫിയയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക. ... ജയിക്കുന്നവനെ എന്റെ ദൈവത്തിന്റെ ആലയത്തിന് ഞാൻ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു മാറ്റപ്പെടുകയില്ല; എന്റെ ദൈവത്തിന്റെ നാമം ഞാൻ അവന്റെമേൽ എഴുതും; സ്വർഗത്തിൽനിന്ന് എന്റെ ദൈവത്തിന്റെ അടുക്കൽനിന്നുതന്നെ, ഇറങ്ങിവരുന്ന എന്റെ ദൈവത്തിന്റെ നഗരമായ നവയെരൂശലേമിന്റെ നാമവും, എന്റെ പുതിയ നാമവും അവന്റെമേൽ എഴുതും” (വെളിപാട് 3:7–12). “‘ഞാൻ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു’ എന്ന് ഉള്ളവനും ഉണ്ടായിരുന്നവനും വരുവാനിരിക്കുന്നവനും സർവശക്തനുമായ ദൈവമായ കർത്താവ് അരുൾചെയ്യുന്നു” (വെളിപാട് 1:8). മൂന്ന് യുഗങ്ങളിലും ദൈവത്തിന്റെ നാമങ്ങളും വേലയും വ്യത്യസ്തമാണെങ്കിലും, സത്തയിൽ ഒരു ദൈവം മാത്രമേ ഉള്ളൂ, ഉറവിടവും ഒന്നുതന്നെയാണ്.
മനുഷ്യനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ വേലയുടെ മൂന്ന് ഘട്ടങ്ങൾ ഏക ദൈവത്തിന്റെ വേലയാണ്. ഓരോ യുഗത്തിലും ദൈവം വ്യത്യസ്തമായ ഒരു വേല നിർവഹിക്കുകയും ഓരോ യുഗത്തിലും ഒരു വ്യത്യസ്ത നാമം സ്വീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ദൈവത്തിന്റെ സത്ത ഒരിക്കലും മാറുന്നില്ല; അതിനാൽ, യഹോവയും യേശുവും സർവശക്തനായ ദൈവവും ഏക ദൈവമാണ്. യേശു യഹോവയുടെ പ്രത്യക്ഷത ആയിരുന്നു, മടങ്ങിയെത്തിയ കർത്താവായ യേശുവാണ് സർവശക്തനായ ദൈവം, അതിനാൽ, സർവശക്തനായ ദൈവമാണ് ആകാശവും ഭൂമിയും സകലവും സൃഷ്ടിച്ച, സകലവും നിയന്ത്രിക്കുന്ന, എല്ലാത്തിനു മുകളിലും ആധിപത്യം വഹിക്കുന്ന ഏക സത്യദൈവം, അവനാണ് അനശ്വരനായ ഒരേയൊരു സ്രഷ്ടാവും.
മനുഷ്യനെ രക്ഷിക്കുന്ന വേലയുടെ മൂന്ന് ഘട്ടങ്ങളിൽ, തൻറെ പ്രകൃതം കരുണയും സ്‌നേഹവും മാത്രമല്ല, നീതി, ഗാംഭീര്യം, ക്രോധം എന്നിവയുമാണെന്നും, തന്റെ സത്ത വിശുദ്ധിയും നീതിയുമാണെന്നും, സത്യവും സ്‌നേഹവുമാണെന്നും, ദൈവത്തിന്റെ പ്രകൃതവും ദൈവത്തിൻറെ അധികാരവും ശക്തിയും സൃഷ്ടിക്കപ്പെട്ടതോ അല്ലാത്തതോ ആയ ഒരു ജീവിക്കും സ്വായത്തമല്ലെന്നും മനസ്സിലാക്കാൻ നമ്മെ അനുവദിച്ചുകൊണ്ട് ദൈവം തന്റെ മുഴുവൻ പ്രകൃതവും മനുഷ്യന് വെളിപ്പെടുത്തിയിട്ടുണ്ട്. സൃഷ്ടിയുടെ കാലം മുതൽ ലോകാവസാനം വരെ, ദൈവം എങ്ങനെ വേല നിർവഹിക്കുന്നു എങ്കിലും ശരി, അല്ലെങ്കിൽ അവന്റെ നാമം എങ്ങനെ മാറുന്നു എങ്കിലും ശരി, അല്ലെങ്കിൽ മനുഷ്യവർഗത്തിനു മുമ്പിൽ എങ്ങനെ പ്രത്യക്ഷപ്പെടണം എന്ന് ദൈവം തീരുമാനിച്ചാലും ശരി, ദൈവത്തിന്റെ സത്ത ഒരിക്കലും മാറുന്നില്ല, ദൈവം ദൈവമാണ്, അവൻ അരുളിച്ചെയ്യുന്ന എല്ലാ വചനങ്ങളും സത്യമാണ്. സ്വർഗവും ഭൂമിയും ഇല്ലാതായേക്കാം, എന്നാൽ ദൈവവചനങ്ങൾ ഒരിക്കലും അപ്രത്യക്ഷമാകില്ല, അവയിൽ ഓരോന്നും നിറവേറ്റപ്പെടും!