സര്‍വശക്തനായ ദൈവത്തിന്‍റെ പ്രത്യക്ഷതയും പ്രവൃത്തിയും (ഭാഗം 1)
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ത്താവായ യേശു പറഞ്ഞു, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” (മത്തായി 4:17). അവൻ വാഗ്ദാനം ചെയ്തു, “ഞാൻ വേഗം വരുന്നു” (വെളിപാട് 22:7). രണ്ടായിരം വര്‍ഷത്തെ പ്രത്യാശയോടെ, രണ്ടായിരം വര്‍ഷത്തെ കാത്തിരിപ്പോടെ... ക്രൈസ്തവര്‍ തലമുറകളായി കര്‍ത്താവായ യേശുവിന്‍റെ മടങ്ങിവരവിനായി ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. രക്ഷകന്‍ വന്നു മനുഷ്യര്‍ക്ക് സമ്പൂര്‍ണ്ണ രക്ഷ നല്‍കുന്നതിനായി മനുഷ്യവര്‍ഗ്ഗം മുഴുവന്‍ അതിയായി ആഗ്രഹിച്ചു. ലോകം ഏറ്റവും അന്ധകാരം നിറഞ്ഞ അവസ്ഥയിലായ സമയത്ത് സാത്താന്‍റെ ദുഷ്ടശക്തികള്‍ ഏറ്റവും നിഷ്ഠൂരവും കിരാതവുമായി ദൈവത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചപ്പോള്‍ പൂർവദേശത്ത്—ചൈനയില്‍—പ്രഭാതം പൊട്ടിവിടര്‍ന്നു. 1991-ല്‍, ആ അസാധാരണ വര്‍ഷം, അവതരിച്ച മനുഷ്യപുത്രന്‍, സര്‍വശക്തനായ ദൈവം, സത്യം അറിയിക്കുവാനും പ്രവൃത്തി ചെയ്യാനുമായി വീട്ടുസഭകളില്‍ പ്രത്യക്ഷനായി. അവിടെ, ദൈവത്തിന്‍റെ ഭവനത്തില്‍ തുടങ്ങി, അവൻ ന്യായവിധിയുടെ പ്രവൃത്തി ചെയ്യാൻ തുടങ്ങി.