സര്‍വശക്തനായ ദൈവവും കര്‍ത്താവായ യേശുവും ഒരേ ദൈവമാണ്

13 10 2020

സാത്താൻ മനുഷ്യവർഗത്തെ ദുഷിപ്പിച്ചപ്പോൾ, മനുഷ്യവർഗത്തിന്‍റെ രക്ഷയ്ക്കായി ദൈവം തന്‍റെ കാര്യനിർവഹണ പദ്ധതി ആരംഭിച്ചു. മനുഷ്യവർഗത്തിന്‍റെ രക്ഷയ്ക്കായി വേലയുടെ മൂന്ന് ഘട്ടങ്ങൾ ദൈവം നിർവഹിച്ചിട്ടുണ്ട്, ന്യായപ്രമാണ യുഗത്തിൽ യഹോവയായ ദൈവത്തിന്റെ വേല, കൃപായുഗത്തിൽ കർത്താവായ യേശുവിന്റെ വേല, ദൈവരാജ്യയുഗത്തിൽ സർവശക്തനായ ദൈവത്തിന്റെ വേല എന്നിവയാണവ. ന്യായപ്രമാണ യുഗത്തിൽ ദൈവത്തെ ആരാധിക്കണമെന്നറിയിക്കാനും പാപം എന്താണെന്നു മനുഷ്യരെ ബോധ്യപ്പെടുത്താനും യഹോവയായ ദൈവം നിയമങ്ങൾ പുറപ്പെടുവിക്കുകയും മനുഷ്യവർഗത്തിന്‍റെ ജീവിതത്തെ നയിക്കുകയും ചെയ്തു. എന്നാൽ. ന്യായപ്രമാണ യുഗത്തിന്റെ അവസാന ഘട്ടങ്ങൾ അടുത്തതോടെ മനുഷ്യവർഗത്തിന്‍റെ ജീർണത മുമ്പെന്നത്തേക്കാൾ കൂടുതൽ തീവ്രമായിത്തീർന്നു, ആളുകൾ പലപ്പോഴും നിയമങ്ങൾ ലംഘിക്കുകയും യഹോവയായ ദൈവത്തിനെതിരെ പാപം ചെയ്യുകയും ചെയ്തു. തങ്ങളുടെ നിയമലംഘനങ്ങൾ മൂലം കുറ്റം ചുമത്തപ്പെടാനും വധശിക്ഷയ്ക്ക് വിധേയരാകാനുമുള്ള സാധ്യത അവർ നേരിട്ടു. അങ്ങനെ, മനുഷ്യവർഗത്തിന്‍റെ ആവശ്യങ്ങൾക്കുള്ള മറുപടിയായി, കൃപയുഗത്തിന്‍റെ വേളയിൽ ദൈവം മനുഷ്യരൂപം സ്വീകരിച്ച് കർത്താവായ യേശുവായിത്തീർന്നു. ദൈവത്തിനു മുമ്പാകെ വന്ന് ദൈവത്തോട് പ്രാർഥിക്കാനും ഏറ്റുപറയാനും പശ്ചാത്തപിക്കാനും മനുഷ്യരുടെ പാപങ്ങൾ പൊറുക്കപ്പെടാനും ദൈവത്തിന്റെ കൃപയുടെയും അനുഗ്രഹങ്ങളുടെയും സമൃദ്ധിയുടെ കീഴിൽ ജീവിക്കാനും ആളുകളെ പ്രാപ്തരാക്കിക്കൊണ്ട് മനുഷ്യവർഗത്തിനുവേണ്ടി അവൻ ക്രൂശിൽ തറയ്ക്കപ്പെടുകയും മനുഷ്യനെ പാപത്തിൽ നിന്നു മോചിപ്പിക്കുകയും ചെയ്തു. എന്നാൽ, ആളുകളുടെ പാപം നിറഞ്ഞ പ്രകൃതം അപ്പോഴും പരിഹരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതുകൊണ്ടും അവർ പലപ്പോഴും പാപം ചെയ്യുകയും ദൈവത്തെ എതിർക്കുകയും ചെയ്തു എന്നതുകൊണ്ടും സർവശക്തനായ ദൈവത്തിന്‍റെ നാമത്തിൽ കർത്താവായ യേശുവിന്‍റെ വീണ്ടെടുക്കൽ വേലയുടെ അടിത്തറയിന്മേൽ ദൈവത്തിന്‍റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്ന ന്യായവിധിയുടെ വേല നിർവഹിക്കുന്നതിനായും മനുഷ്യവർഗത്തിന്‍റെ രക്ഷയ്ക്കും ശുദ്ധീകരണത്തിനും വേണ്ടി എല്ലാ സത്യങ്ങളും പ്രകടിപ്പിക്കുന്നതിനായും മനുഷ്യവർഗത്തിന്‍റെ പാപം നിറഞ്ഞ പ്രകൃതം ഇല്ലാതാക്കുന്നതിനായും ദൈവത്തോടുള്ള മനുഷ്യവർഗത്തിന്‍റെ എതിർപ്പും അനുസരണക്കേടും ഇല്ലാതാക്കുന്നതിനായും ദൈവത്തെ ശരിക്കും അനുസരിക്കുന്നതിനും ആരാധിക്കുന്നതിനും മനുഷ്യരെ അനുവദിക്കുന്നതിനായും, ആത്യന്ത്യകമായി മനുഷ്യവർഗത്തെ ഒരു മനോഹരമായ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്നതിനായും ദൈവരാജ്യയുഗത്തിൽ ദൈവം ഒരിക്കൽക്കൂടി ജഡമായിത്തീർന്നു. ന്യായപ്രമാണ യുഗത്തിലും കൃപായുഗത്തിലും ദൈവരാജ്യയുഗത്തിലും ദൈവം നിർവഹിച്ച വേല വ്യത്യസ്തമാണെങ്കിലും, അവൻ സ്വീകരിച്ച പേരുകളും അവൻ പ്രകടിപ്പിച്ച പ്രകൃതവും വ്യത്യസ്തമാണെങ്കിലും, അവന്റെ വേലയുടെ സത്തയും ലക്ഷ്യവും ഒന്നു തന്നെയാണ്—എല്ലാം മനുഷ്യവർഗത്തെ രക്ഷിക്കാനാണ്, എല്ലാ വേലകളും ദൈവം തന്നെ നിർവഹിക്കുന്നു. സർവശക്തനായ ദൈവം പറഞ്ഞതുപോലെ, “യഹോവയുടെ വേല മുതല്‍ യേശുവിന്റെ വേല വരെ, യേശുവിന്റെ വേല മുതല്‍ ഇപ്പോഴത്തെ ഘട്ടം വരെ, ഈ മൂന്നു ഘട്ടങ്ങളും ദൈവത്തിന്റെ കാര്യനിര്‍വഹണ പ്രവൃത്തിയെ ആകെ ഒരൊറ്റ ചരടിന്‍റെ തുടർച്ചയിൽ ഉള്‍ക്കൊള്ളുന്നു. അവയെല്ലാം ആത്മാവിന്റെ പ്രവൃത്തിയാണ്. ലോകസൃഷ്ടിമുതല്‍ ദൈവം എല്ലായ്പ്പോഴും മനുഷ്യ വര്‍ഗത്തെ നിയന്ത്രിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവനാണ് തുടക്കവും ഒടുക്കവും, അവനാണ് ആദിയും അന്തവും, അവനാണ് ഒരു യുഗത്തിന് ആരംഭം കുറിക്കുന്നതും ആ യുഗത്തെ അവസാനത്തിലേക്കു കൊണ്ടുവരുന്നതും. വ്യത്യസ്തയുഗങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളിലായുള്ള പ്രവൃത്തിയുടെ മൂന്നു ഘട്ടങ്ങള്‍ തീര്‍ച്ചയായും ഒരേ ആത്മാവിന്റെ പ്രവൃത്തിയാണ്. ഈ മൂന്നു ഘട്ടങ്ങളെയും വേറിട്ടുകാണുന്ന എല്ലാവരും ദൈവത്തെ എതിര്‍ക്കുകയാണ്(‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിലെ “ദൈവ വേലയുടെ ദര്‍ശനം (3)”).

പ്രഭു യേശുക്രിസ്തു ദൈവം തന്നെയാണെന്നും, അവൻ ദൈവത്തിന്റെ പ്രത്യക്ഷതയാണെന്നും, മനുഷ്യജന്മമെടുത്ത ദൈവമാണ് അവനെന്നും ആയിരക്കണക്കിനു വർഷങ്ങളായി ചുരുക്കം ആളുകൾ മാത്രമേ ശരിക്കും അറിഞ്ഞിട്ടുള്ളൂ. വാസ്തവത്തിൽ, കർത്താവായ യേശു പറയുന്നതായി ബൈബിൾ പണ്ടേ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്, “എന്നെ കണ്ടിട്ടുള്ളവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു” (യോഹന്നാൻ 14:9). ‘പിതാവ് എന്നിലും ഞാൻ പിതാവിലും ആണ്’ (യോഹന്നാൻ 10:38). “ഞാനും പിതാവും ഒന്നാകുന്നു” (യോഹന്നാൻ 10:30). “ഞാനും പിതാവും ഒന്നാകുന്നു” എന്ന് കർത്താവായ യേശു പറഞ്ഞപ്പോൾ, താനും യഹോവയും ഒരേ ആത്മാവാണെന്ന് അവൻ പറയുകയായിരുന്നു. കർത്താവായ യേശു അരുളിയ വചനങ്ങളും യഹോവ അരുളിയവയും ഒന്നുതന്നെയാണ്—അവ രണ്ടും സത്യമാണ്, അവ ഒരേ ആത്മാവിന്റെ മൊഴികളാണ്, അവയുടെ ഉറവിടം ഒന്നുതന്നെയാണ്; അതായത്, കർത്താവായ യേശുവും യഹോവയും ഒരേ ദൈവമാണ്. അതുപോലെ, അന്ത്യനാളുകളിൽ സർവശക്തനായ ദൈവം പ്രകടിപ്പിച്ച വചനങ്ങളുടെയും കർത്താവായ യേശു പ്രകടിപ്പിച്ച വചനങ്ങളുടെ ഉറവിടവും അതുതന്നെയാണ്, അവ പരിശുദ്ധാത്മാവിന്റെ മൊഴികളാണ്, അവയാണ് സത്യവും, അവയാണ് ദൈവത്തിന്റെ ശബ്ദവും. കർത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചും അന്ത്യനാളുകളിലെ ദൈവത്തിന്റെ ന്യായവിധിയുടെ വേലയെക്കുറിച്ചുമാം ആണ് ബൈബിളിലെ ഏറ്റവുമധികം പ്രവചനങ്ങൾ എന്ന് കർത്താവിൽ വിശ്വസിക്കുന്നവർക്കെല്ലാം അറിയാം. കർത്താവായ യേശു പറഞ്ഞതുപോലെ, “ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാൻ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും(യോഹന്നാൻ 14:3). “ഇതാ, ഞാൻ വേഗം വരുന്നു!(വെളിപാട് 22:12). “അപ്പോൾ മനുഷ്യപുത്രൻ പ്രഭാവത്തോടും മഹാതേജസ്സോടുംകൂടി മേഘത്തിൽ വരുന്നത് അവർ കാണും(ലൂക്കോസ് 21:27). “ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു!(വെളിപാട് 16:15). “എന്നെ അനാദരിക്കുകയും എന്റെ വാക്കുകൾ അവഗണിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒന്നുണ്ട്. ഞാൻ പറഞ്ഞിട്ടുള്ള വചനം തന്നെ അന്ത്യനാളിൽ അവനെ വിധിക്കും(യോഹന്നാൻ 12:48). പത്രോസിന്റെ ഒന്നാം ലേഖനത്തിൽ, “ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുവാനുള്ള സമയം വന്നിരിക്കുന്നു(1 പത്രോസ് 4:17). എന്നും പറഞ്ഞിട്ടുണ്ട്. കർത്താവായ യേശു അന്ത്യനാളുകളിൽ മടങ്ങിവരുമെന്നും വചനങ്ങൾ പ്രകടിപ്പിക്കുമെന്നും ന്യായവിധിയുടെ വേല നിർവഹിക്കുമെന്നും ഈ തിരുവെഴുത്തുകളിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്ത്യനാളുകളിൽ സർവശക്തനായ ദൈവം വരുമ്പോൾ, കർത്താവായ യേശുവിന്റെ വീണ്ടെടുക്കൽ വേലയുടെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്ന ന്യായവിധിയുടെ വേല അവൻ നിർവഹിക്കുകയും മനുഷ്യവർഗത്തിന്‍റെ ശുദ്ധീകരണത്തിനും രക്ഷയ്ക്കുമായി എല്ലാ സത്യങ്ങളും പ്രകടിപ്പിക്കുകയും ചെയ്യുന്നു. സർവശക്തനായ ദൈവത്തിന്റെയും കർത്താവായ യേശുവിന്റെയും വേല വ്യത്യസ്തമാണെങ്കിലും അവയുടെ ഉറവിടം ഒന്നുതന്നെയാണ്—ഏക ദൈവമാണത്! ഇത് കർത്താവായ യേശുവിന്റെ പ്രവചനം പൂർണമായും സഫലീകരിക്കുന്നു: “എനിക്കിനിയും ഒട്ടുവളരെ കാര്യങ്ങൾ നിങ്ങളോടു പറയുവാനുണ്ട്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ അവയെല്ലാം വഹിക്കുവാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോൾ അവിടുന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവിടുന്നു സ്വമേധയാ അല്ല സംസാരിക്കുന്നത്. താൻ കേൾക്കുന്നതു സംസാരിക്കുകയും സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും(യോഹന്നാൻ 16:12–13). അന്ത്യനാളുകളിലെ മനുഷ്യജന്മമെടുത്ത സർവശക്തനായ ദൈവം സത്യത്തിന്റെ ആത്മാവിന്റെ മൂർത്തീകരണമാണ്; മടങ്ങിവന്ന കർത്താവായ യേശുവാണ് സർവശക്തനായ ദൈവം.

മുമ്പത്തേത്: How The Church of Almighty God Came Into Being

അനുബന്ധ ഉള്ളടക്കം