ക്രിസ്തീയഗാനം | നല്ലൊരു ഭാഗധേയത്തിനായി മനുഷ്യൻ ദൈവത്തെ ആരാധിക്കണം

5 11 2020

ഇക്കാലത്ത് ദുരന്തങ്ങൾ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാനപരമായി, കർത്താവിന്‍റെ മടങ്ങിവരവിനെ സംബന്ധിച്ച പ്രവചനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. എങ്ങനെയാണ് നമുക്കു കർത്താവിനെ വരവേൽക്കാൻ സാധിക്കുക?

ഈ ഭൂമിയെയും മനുഷ്യരാശിയെയും സൃഷ്ടിച്ചത് ദൈവമാണ്.

പൗരാണിക യവന സംസ്കാരത്തിന്‍റെയും മാനവനാഗരികതയുടെയും ശില്പിയും അവിടുന്നാണ്.

മനുഷ്യരാശിക്ക് ആശ്വാസം പകരുന്നതും

അവരെ രാപ്പകൽ പരിപാലിക്കുന്നതും അവിടുന്നു മാത്രം.

മനുഷ്യന്‍റെ വികാസവും പുരോഗതിയും ദൈവത്തിന്‍റെ പരമാധികാരവുമായി

അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ദൈവത്തിന്‍റെ പരമാധികാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ, മനുഷ്യരാശിയുടെ ഭൂതകാലവും ഭാവിയും ദൈവം രൂപകല്പന ചെയ്തതാണെന്നതിൽ സംശയമില്ല.

കൂടാതെ, മനുഷ്യരാശിയുടെ ഭൂതകാലവും ഭാവിയും ദൈവം രൂപകല്പന ചെയ്തതാണെന്നതിൽ സംശയമില്ല.

ഏതൊരു രാജ്യത്തിന്‍റെയോ ജനതയുടെയോ ഉദയവും അസ്തമയവും സംഭവിക്കുന്നത്

ദൈവം രൂപകല്പന ചെയ്യുന്നതുപോലെയാണ്,

ദൈവം രൂപകല്പന ചെയ്യുന്നതുപോലെ.

ഒരു രാജ്യത്തിന്‍റെയോ ജനതയുടെയോ ഭാഗധേയം എന്താകുമെന്ന് അറിയാവുന്നത് ദൈവത്തിനു മാത്രമാണ്.

ഈ മനുഷ്യരാശിയുടെ ഗതി നിയന്ത്രിക്കുന്നതും അവിടുന്നുതന്നെ.

ഈ മനുഷ്യരാശിയുടെ ഗതി നിയന്ത്രിക്കുന്നതും അവിടുന്നുതന്നെ.

മനുഷ്യരാശി ഒരു നല്ല ഭാവി ആഗ്രഹിക്കുന്നെങ്കിൽ, ഒരു രാജ്യം നല്ലൊരു നാളേക്കായി കാംക്ഷിക്കുന്നെങ്കിൽ,

മനുഷ്യൻ ദൈവത്തെ വണങ്ങി അവിടുത്തെ ആരാധിക്കേണ്ടതുണ്ട്.

മനുഷ്യരാശി ഒരു നല്ല ഭാവി ആഗ്രഹിക്കുന്നെങ്കിൽ, ഒരു രാജ്യം നല്ലൊരു നാളേക്കായി കാംക്ഷിക്കുന്നെങ്കിൽ,

മനുഷ്യൻ ദൈവത്തെ വണങ്ങി അവിടുത്തെ ആരാധിക്കേണ്ടതുണ്ട്,

ദൈവമുമ്പാകെ അനുതപിച്ച് പാപങ്ങൾ ഏറ്റുപറയേണ്ടതുണ്ട്.

അല്ലാത്തപക്ഷം അവനു വിധിച്ചിരിക്കുന്നത് വിപത്താണ്, ഒഴിവാക്കാനാകാത്ത ഒരു

മഹാദുരന്തത്തിലേക്കായിരിക്കും അവൻ ചെന്നെത്തുക.

‘കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക