ദൈനംദിന ദൈവവചനങ്ങള്‍: പ്രവർത്തനത്തിന്‍റെ മൂന്നു ഘട്ടങ്ങൾ | ഉദ്ധരണി 45

13 10 2020

രക്ഷകൻ അന്ത്യനാളുകളിൽ ആഗമനം ചെയ്ത് യേശുവെന്ന നാമത്തിൽ വിളിക്കപ്പെടുന്നുവെന്നും ഒരിക്കൽക്കൂടി യെഹൂദ്യയിൽ ജനിച്ച് തന്റെ പ്രവൃത്തികൾ അവിടെത്തന്നെ ചെയ്യുന്നുവെന്നും സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ, ഞാൻ ഇസ്രായേൽ ജനത്തെ മാത്രം സൃഷ്ടിച്ചുവെന്നും അവരെ മാത്രം രക്ഷിച്ചുവെന്നും വിജാതീയരുമായി എനിക്കു യാതൊരു ബന്ധവുമില്ലെന്നും അതു തെളിയിക്കും. “ആകാശവും ഭൂമിയും സർവചരാചരങ്ങളും സൃഷ്ടിച്ച ദൈവമാകുന്നു ഞാൻ” എന്ന എന്റെ വചനങ്ങൾക്ക് ഇതു വിരുദ്ധമാവുകയില്ലേ? ഞാൻ യെഹൂദ്യ വിട്ട് വിജാതീയർക്കിടയിൽ എന്റെ കൃത്യങ്ങൾ ചെയ്യുന്നതിന്റെ കാരണം ഞാൻ ഇസ്രായേൽ ജനതയുടെ മാത്രം ദൈവമല്ല, പ്രത്യുത എല്ലാ സൃഷ്ടികളുടെയും ദൈവമാകുന്നു എന്നതാണ്. അന്ത്യനാളുകളിൽ ഞാൻ വിജാതീയരുടെ മദ്ധ്യേ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം ഇതാണ്: ഞാൻ ഇസ്രായേൽ ജനതയുടെ ദൈവമായ യഹോവ മാത്രമല്ല, അതിലുപരി, വിജാതീയരുടെ ഇടയിൽനിന്ന് ഞാൻ തിരഞ്ഞെടുത്തവരുടെയും സ്രഷ്ടാവ് ഞാനാകുന്നു. ഞാൻ ഇസ്രായേൽ, ഈജിപ്ത്, ലെബാനോൻ എന്നീ രാജ്യങ്ങളെ മാത്രമല്ല, ഇസ്രായേലിനുമപ്പുറം സ്ഥിതിചെയ്യുന്ന എല്ലാ വിജാതീയ രാഷ്ട്രങ്ങളെക്കൂടി സൃഷ്ടിച്ചു. ഇക്കാരണത്താൽ, ഞാൻ എല്ലാ സൃഷ്ടികളുടെയും ദൈവമാകുന്നു. എന്റെ പ്രവൃത്തിക്കായി ഇസ്രായേലിനെ ഒരു ആരംഭസ്ഥാനമായി മാത്രമേ ഞാൻ ഉപയോഗിച്ചുള്ളൂ; യെഹൂദ്യയും ഗലീലയും എന്റെ രക്ഷാകര പ്രവൃത്തിയുടെ ശക്തിദുർഗ്ഗമായി ഞാൻ പ്രയോഗിച്ചു; എന്നിട്ടിപ്പോൾ വിജാതീയ രാഷ്ട്രങ്ങളെ യുഗാന്ത്യം നടപ്പാക്കാനുള്ള ഒരു താവളമായി ഞാൻ ഉപയോഗിക്കുന്നു. ഞാൻ ഇസ്രായേലിൽ എന്റെ പ്രവൃത്തിയുടെ രണ്ടു ഘട്ടങ്ങൾ നടപ്പാക്കി (അവയാണ് ന്യായപ്രമാണയുഗവും കൃപായുഗവും); ഇസ്രായേലിനുമപ്പുറമുള്ള ദേശങ്ങളിലുടനീളം ഞാൻ രണ്ടു കാര്യനിർവഹണ ഘട്ടങ്ങൾകൂടി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് (കൃപായുഗവും ദൈവരാജ്യയുഗവും). വിജാതീയ രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ കീഴടക്കലിന്റെ കൃത്യം ചെയ്തിട്ട്, അങ്ങനെ യുഗത്തിന്റെ അന്ത്യം കുറിക്കും. മനുഷ്യർ എല്ലായ്‌പ്പോഴും എന്നെ യേശുക്രിസ്തുവെന്നു വിളിക്കുകയും, എന്നാൽ ഞാൻ അന്ത്യനാളുകളിൽ ഒരു പുതിയ യുഗത്തിനു തുടക്കംകുറിച്ച് നൂതന കൃത്യങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് അറിയാതിരിക്കുകയും ചെയ്തിട്ട്, രക്ഷകനായ യേശുവിന്റെ ആഗമനത്തിനായി നിർബന്ധബുദ്ധ്യാ കാത്തിരിക്കുകയാണെങ്കിൽ, അത്തരം ആൾക്കാരെ എന്നിൽ വിശ്വാസമില്ലാത്തവരായി ഞാൻ വിശേഷിപ്പിക്കും. അവർ എന്നെ അറിയുന്നില്ല; എന്നിലുള്ള അവരുടെ വിശ്വാസം കപടമാണ്. ഇത്തരം മനുഷ്യർക്ക് രക്ഷകനായ യേശുവിന്റെ സ്വർഗത്തിൽനിന്നുള്ള വരവിന് സാക്ഷികളാകാൻ കഴിയുമോ? അവർ പ്രതീക്ഷിച്ചിരിക്കുന്നത് എന്റെ ആഗമനമല്ല, പ്രത്യുത യെഹൂദന്മാരുടെ രാജാവിന്റെ വരവിനെയാണ്. ഞാൻ ഈ മലിനമായ പഴയലോകത്തെ ഉന്മൂലനം ചെയ്യുന്നതിനായി അവർ തീക്ഷ്ണമായി വാഞ്ഛിക്കുന്നില്ല, പകരം അവർ യേശുവിന്റെ രണ്ടാമത്തെ വരവിനായി കാംക്ഷിക്കുകയും, അതുവഴി രക്ഷപ്രാപിക്കുമെന്നു കരുതുകയും ചെയ്യുന്നു. ഒരിക്കൽക്കൂടി, ഈ മലിനവും അധാർമികവുമായ ഭൂമിയിൽനിന്ന് യേശു എല്ലാ മനുഷ്യരെയും വീണ്ടെടുക്കുന്നതിനായി അവർ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം ആളുകൾ അന്ത്യദിനങ്ങളിൽ എന്റെ കൃത്യം പൂർത്തീകരിക്കുന്നവരായി മാറാൻ എങ്ങനെ സാധിക്കും? മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് എന്റെ ഇച്ഛകളെ പൂർത്തീകരിക്കാനോ എന്റെ കൃത്യം സഫലീകരിക്കാനോ കഴിവില്ല; എന്തെന്നാൽ മനുഷ്യൻ ഞാൻ മുമ്പ് ചെയ്ത പ്രവൃത്തികളെ പ്രശംസിക്കുകയും വിലമതിക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ; എന്നാൽ ഞാൻ എപ്പോഴും നൂതനവും, ഒരിക്കലും പഴയതുമല്ലാത്ത ദൈവംതന്നെയാണെന്ന് അവർ അറിയുന്നില്ല. ഞാൻ യഹോവയും യേശുവും ആണെന്നു മാത്രമേ മനുഷ്യൻ അറിയുന്നുള്ളൂ, പക്ഷേ മനുഷ്യവർഗത്തിന്റെ അന്ത്യം വരുത്തുന്ന അന്തിമദൈവമാണ് ഞാനെന്നുള്ള കാര്യത്തെക്കുറിച്ച് അവർക്ക് ലവലേശം ധാരണയില്ല. മനുഷ്യർ ആഗ്രഹിക്കുന്നതും അറിയുന്നതുമെല്ലാം അവരുടെ സ്വന്തം ആശയങ്ങൾക്കനുസൃതമായവയും അവരുടെ നേത്രങ്ങളാൽ കാണാൻ കഴിയുന്നവയും മാത്രമാണ്. അതിന് ഞാൻ ചെയ്യുന്ന പ്രവൃത്തിയോട് താദാത്മ്യമില്ല, പ്രത്യുത അതുമായി പൊരുത്തക്കേടിലാണ്. എന്റെ കൃത്യം മനുഷ്യരുടെ ആശയാനുസൃതം ചെയ്യുകയാണെങ്കിൽ അതെപ്പോഴായിരിക്കും അവസാനിക്കുക? മനുഷ്യർ എപ്പോഴായിരിക്കും വിശ്രാന്തിയിൽ പ്രവേശിക്കുക? അതുപോലെ, എനിക്ക് എങ്ങനെയാണ് ശബത്തിൽ അഥവാ ഏഴാം ദിനത്തിലേക്ക് പ്രവേശിക്കാൻ കഴിയുക? ഞാൻ എന്റെ പദ്ധതിയനുസരിച്ചും എന്റെ ഉദ്ദേശ്യമനുസരിച്ചും പ്രവർത്തിക്കുന്നു—മനുഷ്യന്റെ ചിന്താനുസരണമല്ല.

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക