ദൈനംദിന ദൈവവചനങ്ങള്‍: മനുഷ്യാവതാരം | ഉദ്ധരണി 140
13 10 2020
ദൈവം ജഡമായതാണ് ക്രിസ്തു, അതുകൊണ്ട് മനുഷ്യര്‍ക്ക് സത്യത്തെ നല്കുവാന്‍ കഴിയുന്ന ക്രിസ്തു ദൈവം എന്ന് വിളിക്കപ്പെടുന്നു. ഇതിനെ സംബന്ധിച്ച് അമിതമായി ഒന്നുമില്ല കാരണം, മനുഷ്യര്‍ക്ക് അപ്രാപ്യമായ ദൈവത്തിന്‍റെ സത്തയും, ദൈവത്തിന്‍റെ പ്രകൃതവും, അവന്‍റെ വേലയിലുള്ള ജ്ഞാനവും അവനുണ്ട്. സ്വയം ക്രിസ്തു എന്നു വിളിക്കുന്നവരും, എന്നാല്‍ ദൈവത്തിന്‍റെ വേല ചെയ്യാന്‍ കഴിയാത്തവരുമായവര്‍ വഞ്ചകരാണ്. ഭൂമിയില്‍ ദൈവത്തിന്‍റെ വെറും ജഡാവതാരം മാത്രമല്ല ക്രിസ്തു, മനുഷ്യരുടെ ഇടയില്‍ തന്‍റെ വേല ചെയ്യുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുമ്പോള്‍ ദൈവം സ്വീകരിച്ച സവിശേഷമായ ജഡവും കൂടിയാണ്. ഈ ജഡത്തിന്‍റെ സ്ഥാനം കേവലം ഏതെങ്കിലും മനുഷ്യന് കവരുവാന്‍ കഴിയുകയില്ല, മറിച്ച് ഈ ജഡം ഭൂമിയില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനം തൃപ്തികരമായി വഹിക്കുകയും, ദൈവത്തിന്‍റെ പ്രകൃതം ആവിഷ്കരിക്കുകയും, ദൈവത്തെ നന്നായി പ്രതിനിധീകരിക്കുകയും, മനുഷ്യന് ജീവന്‍ പകരുകയും ചെയ്യുന്നതാണ്. ക്രിസ്തുവിന്‍റെ വേഷം കെട്ടുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ നിലംപതിക്കും, കാരണം സ്വയം ക്രിസ്തുവാണെന്ന് അവര്‍ അവകാശപ്പെട്ടാലും, അവര്‍ക്ക് ക്രിസ്തുവിന്‍റെ യാതൊരു സത്തയുമില്ല. അതുകൊണ്ട് ഞാന്‍ പറയുന്നു, ക്രിസ്തുവിന്‍റെ ആധികാരികത മനുഷ്യര്‍ക്ക് നിര്‍വ്വചിക്കുവാന്‍ കഴിയുകയില്ല, പിന്നെയോ ദൈവം തന്നെ ഉത്തരം പറയുകയും തീരുമാനിക്കുകയും ചെയ്യുന്നതാണ്. ഈ രീതിയില്‍, സത്യമായും നിങ്ങള്‍ ജീവന്‍റെ വഴി അന്വേഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലോകത്തിലേക്കു വരുന്നതിലൂടെയാണ് ജീവന്‍റെ മാര്‍ഗ്ഗം അവന്‍ ചൊരിയുന്നത് എന്ന് ആദ്യം നിങ്ങള്‍ അംഗീകരിക്കണം. മനുഷ്യരിലേക്ക് ജീവന്‍റെ മാര്‍ഗ്ഗം ചൊരിയുന്നതിനായി അവന്‍ വരുന്നത് അന്ത്യനാളുകളിലാണെന്ന് നിങ്ങള്‍ അംഗീകരിക്കണം. ഇത് ഭൂതകാലമല്ല; ഇത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.
അന്ത്യനാളുകളുടെ ക്രിസ്തു ജീവന്‍ കൊണ്ടുവരുന്നു, സ്ഥിരതയുള്ളതും ശാശ്വതവുമായ സത്യത്തിന്‍റെ പാത കൊണ്ടുവരുന്നു. ഈ സത്യമാണ് മനുഷ്യന്‍ ജീവന്‍ പ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗം, മനുഷ്യന്‍ ദൈവത്തെ അറിയുന്നതിനും ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നതിനുമുള്ള ഒരേയൊരു പാതയും ഇതാണ്. അന്ത്യനാളുകളുടെ ക്രിസ്തു ലഭ്യമാക്കുന്ന ജീവന്‍റെ മാര്‍ഗ്ഗം നിങ്ങള്‍ അന്വേഷിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ഒരിക്കലും യേശുവിന്‍റെ അംഗീകാരം നേടുകയും ഒരിക്കലും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതില്‍ കടക്കുവാന്‍ യോഗ്യനാവുകയും ഇല്ല കാരണം, നിങ്ങള്‍ ചരിത്രത്തിന്‍റെ ഒരു പാവയും തടവുകാരനുമാണ്. നിയമങ്ങളാലും അക്ഷരങ്ങളാലും നിയന്ത്രിക്കപ്പെടുന്നവര്‍ക്കും ചരിത്രത്താല്‍ ബന്ധനസ്ഥരാക്കപ്പെടുന്നവര്‍ക്കും ഒരിക്കലും ജീവന്‍ പ്രാപിക്കുവാനോ ശാശ്വതമായ സത്യത്തിന്‍റെ മാര്‍ഗ്ഗം പ്രാപിക്കുവാനോ സാധിക്കുകയില്ല. ഇതിനു കാരണം സിംഹാസനത്തില്‍ നിന്ന് ഒഴുകുന്ന ജീവജലത്തിനു പകരം അവര്‍ക്ക് ആകെയുള്ളത് ആയിരക്കണക്കിനു വര്‍ഷങ്ങളായി പറ്റിച്ചേര്‍ന്നു നില്ക്കുന്ന കലങ്ങിയ വെള്ളമാണ്. ജീവന്‍റെ ജലം ലഭിക്കാത്തവര്‍ എന്നെന്നേക്കും സാത്താന്‍റെയും നരകത്തിന്‍റെ പുത്രന്മാരുടെയും കളിക്കോപ്പുകളായി, മൃതശരീരങ്ങളായി തുടരും. അപ്പോള്‍, അവര്‍ക്കെങ്ങനെ ദൈവത്തെ കാണാനാവും? നിങ്ങള്‍ ഭൂതകാലത്തെ മുറുകെപ്പിടിക്കുവാന്‍ മാത്രം ശ്രമിക്കുകയും, അനങ്ങാതെ നില്ക്കുന്നതിലൂടെ കാര്യങ്ങളെ അവ എങ്ങനെയായിരിക്കുന്നുവോ അങ്ങനെതന്നെ സൂക്ഷിക്കുവാന്‍ ശ്രമിക്കുകയും, തല്‍സ്ഥിതിയില്‍ മാറ്റം വരുത്തുവാനും ചരിത്രത്തെ ഉപേക്ഷിച്ചു കളയുവാനും ശ്രമിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ എല്ലായ്പ്പോഴും ദൈവത്തിന് വിരുദ്ധമായിരിക്കുകയില്ലേ? ദൈവത്തിന്‍റെ പ്രവൃത്തിയുടെ ചുവടുകള്‍ അലയടിക്കുന്ന തിരമാലകളും മാറ്റൊലിക്കൊള്ളുന്ന ഇടിമുഴക്കങ്ങളും പോലെ വിശാലവും ബലമേറിയവയുമാണ്—എന്നിട്ടും നിങ്ങള്‍, നിങ്ങളുടെ മൂഢതയോടു പറ്റിച്ചേര്‍ന്നും ഒന്നും ചെയ്യാതെയും നാശം കാത്ത് നിഷ്ക്രിയമായിരിക്കുന്നു. ഇത്തരത്തില്‍, കുഞ്ഞാടിന്‍റെ കാലടികള്‍ പിന്തുടരുന്ന ഒരാളായി നിങ്ങളെ എങ്ങനെ പരിഗണിക്കാനാവും? നിങ്ങള്‍ മുറുകെപ്പിടിച്ചിരിക്കുന്ന ദൈവത്തെ എല്ലായ്പ്പോഴും പുതിയതും ഒരിക്കലും പഴയതല്ലാത്തതുമായ ഒരു ദൈവമായി നിങ്ങള്‍ക്ക് എങ്ങനെ ന്യായീകരിക്കാനാവും? നിങ്ങളുടെ പഴകിയ പുസ്തകങ്ങള്‍ക്ക് എങ്ങനെ നിങ്ങളെ ഒരു പുതിയ യുഗത്തിലൂടെ വഹിക്കുന്നതിനു സാധിക്കും? അവയ്ക്കെങ്ങനെ നിങ്ങളെ ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ചുവടുകള്‍ അന്വേഷിക്കുന്നതിലേക്ക് നയിക്കുവാന്‍ കഴിയും? അവയ്ക്കെങ്ങനെ നിങ്ങളെ സ്വര്‍ഗ്ഗം വരെ എത്തിക്കുവാന്‍ സാധിക്കും? നിങ്ങളുടെ കൈകളില്‍ നിങ്ങള്‍ വഹിക്കുന്നത് നിങ്ങള്‍ക്ക് താല്ക്കാലികാശ്വാസം നല്കുവാന്‍ കഴിയുന്ന അക്ഷരങ്ങളാണ്, ജീവന്‍ ന്ലകുവാന്‍ പ്രാപ്തമായ സത്യങ്ങളല്ല. നിങ്ങള്‍ വായിക്കുന്ന ദൈവവചനങ്ങള്‍ക്ക് നിങ്ങളുടെ നാവിനെ പരിപോഷിപ്പിക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ, മനുഷ്യജീവനെനെക്കുറിച്ചോ, അത്രപോലും നിങ്ങളെ പൂര്‍ണ്ണതയിലേക്കു നയിക്കുവാന്‍ കഴിയുന്ന പാതകളെക്കുറിച്ചോ അറിയുന്നതിന് നിങ്ങളെ സഹായിക്കുവാന്‍ കഴിയുന്ന ജ്ഞാനത്തിന്‍റെ വചനങ്ങളല്ല. ഈ വൈരുദ്ധ്യം നിങ്ങള്‍ക്ക് പ്രതിഫലനത്തിനുള്ള കാരണം നല്കുന്നില്ലേ? ഉള്ളില്‍ അടങ്ങിയിരിക്കുന്ന നിഗൂഢതകളെ ഇത് നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരുന്നില്ലേ? സ്വയം ദൈവത്തെ കാണുന്നതിന് സ്വര്‍ഗ്ഗത്തിലേക്ക് നിങ്ങളെത്തന്നെ രക്ഷപ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് പ്രാപ്തിയുണ്ടോ? ദൈവത്തിന്‍റെ വരവു കൂടാതെ, ദൈവവുമായി കുടുംബ സന്തോഷം ആസ്വദിക്കുവാന്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകാനാവുമോ? നിങ്ങള്‍ ഇപ്പോഴും സ്വപ്നം കാണുകയാണോ? അപ്പോള്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്, നിങ്ങള്‍ സ്വപ്നം കാണുന്നത് നിര്‍ത്തുകയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവനിലേക്ക് നോക്കുകയും ചെയ്യാനാണ്—അന്ത്യനാളുകളില്‍ മനുഷ്യനെ രക്ഷിക്കുന്ന ജോലി ഇപ്പോള്‍ നടത്തുന്നത് ആരാണെന്നു കാണുന്നതിനായി നോക്കുക. നിങ്ങളതു ചെയ്തില്ലെങ്കില്‍, നിങ്ങളൊരിക്കലും സത്യം നേടുകയോ, ഒരിക്കലും ജീവന്‍ പ്രാപിക്കുകയോ ചെയ്യുകയില്ല.
ക്രിസ്തു സംസാരിച്ച സത്യത്തില്‍ ആശ്രയിക്കാതെ ജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭൂമിയിലെ ഏറ്റവും പരിഹാസ്യരായ ആളുകളാണ്, ക്രിസ്തു കൊണ്ടു വന്ന ജീവന്‍റെ മാര്‍ഗ്ഗം അംഗീകരിക്കാത്തവര്‍ മനേരാജ്യത്തില്‍ നഷ്ടപ്പെട്ടവരുമാണ്. അതുകൊണ്ട് ഞാന്‍ പറയുന്നു, അന്ത്യനാളുകളിലെ ക്രിസ്തുവിനെ അംഗീകരിക്കാത്തവര്‍ എന്നേക്കും ദൈവത്താല്‍ ദ്വേഷിക്കപ്പെടും. ക്രിസ്തുവാണ് അന്ത്യനാളുകളില്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള മനുഷ്യന്‍റെ വാതില്‍. അവനു ചുറ്റും പോകുവാന്‍ കഴിയുന്നവന്‍ ആരുമില്ല. ക്രിസ്തുവിലൂടെയല്ലാതെ ആരും ദൈവത്താല്‍ പൂര്‍ണ്ണരാക്കപ്പെടുകയില്ല. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, അതുകൊണ്ട് നിങ്ങള്‍ അവന്‍റെ വചനങ്ങള്‍ അംഗീകരിക്കുകയും അവന്‍റെ പാത അനുസരിക്കുകയും വേണം. സത്യം സ്വീകരിക്കുവാന്‍ കഴിയാതിരിക്കുകയും ജീവന്‍റെ ഉടമ്പടി അംഗീകരിക്കുവാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ അനുഗ്രഹങ്ങള്‍ നേടുന്നതിനെക്കുറിച്ചു മാത്രം നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുകയില്ല. ക്രിസ്തുവില്‍ യഥാര്‍ത്ഥമായി വിശ്വസിക്കുന്ന ഏവര്‍ക്കും ജീവന്‍ ഉണ്ടാകേണ്ടതിന് അവന്‍ അന്ത്യനാളുകളില്‍ വരുന്നു. അവന്‍റെ പ്രവര്‍ത്തനം പഴയ യുഗം അവസാനിപ്പിക്കുന്നതിനും പുതിയതിലേക്ക് പ്രവേശിക്കുന്നതിനും വേണ്ടിയുള്ളതാണ്. അവന്‍റെ പ്രവര്‍ത്തനമാണ് പുതുയുഗത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരും സ്വീകരിക്കേണ്ട പാത. അവനെ അംഗീകരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍, പകരം അവനെ കുറ്റം വിധിക്കുകയും, നിന്ദിക്കുകയും, പീഡിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ നിത്യകാലത്തേക്ക് എരിയുവാന്‍ വിധിക്കപ്പെട്ടവരാണ്. നിങ്ങള്‍ ഒരിക്കലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. കാരണം ഈ ക്രിസ്തു സ്വയം പരിശുദ്ധാത്മാവിന്‍റെ ആവിഷ്കാരമാണ്, ദൈവത്തിന്‍റെ ആവിഷ്കാരമാണ്, ഭൂമിയില്‍ തന്‍റെ ജോലി ചെയ്യുവാന്‍ ദൈവം ഭരമേല്പിച്ച വ്യക്തിയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു, അന്ത്യനാളുകളിലെ ക്രിസ്തു ചെയ്ത സകലതും അംഗീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ പരിശുദ്ധാത്മാവിനെയാണ് നിന്ദിക്കുന്നത്. പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നവര്‍ക്കുള്ള ദൈവശിക്ഷ സകലര്‍ക്കും സ്പഷ്ടമാണ്. അന്ത്യനാളുകളിലെ ക്രിസ്തുവിനെ നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍, അന്ത്യനാളുകളിലെ ക്രിസ്തുവിനെ നിങ്ങള്‍ തിരസ്കരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്കു വേണ്ടി പരിണതഫലങ്ങള്‍ സഹിക്കുവാന്‍ മറ്റാരും ഉണ്ടാവുകയില്ലെന്നും ഞാന്‍ നിങ്ങളോടു പറയുന്നു. എന്നുതന്നെയല്ല, ഈ ദിവസം മുതല്‍ ദൈവത്തിന്‍റെ അംഗീകാരം നേടുവാന്‍ നിങ്ങള്‍ക്ക് മറ്റൊരു അവസരമുണ്ടായിരിക്കുകയില്ല; നിങ്ങള്‍ സ്വയം വീണ്ടെടുക്കുവാന്‍ ശ്രമിച്ചാലും, നിങ്ങള്‍ ഇനിയൊരിക്കലും ദൈവത്തിന്‍റെ മുഖം കാണുകയില്ല. കാരണം, നിങ്ങള്‍ എതിര്‍ക്കുന്നത് ഒരു മനുഷ്യനെയല്ല, നിങ്ങള്‍ തിരസ്കരിക്കുന്നത് ഏതോ നിസ്സാര ജീവിയെയല്ല, ക്രിസ്തുവിനെയാണ്. ഇതിന്‍റെ പരിണതഫലം എന്തായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ ചെയ്യുന്നത് ഒരു ചെറിയ തെറ്റല്ല, ഒരു ഹീനമായ അപരാധമാണ്. അതുകൊണ്ട് സത്യത്തിനു മുമ്പില്‍ നിങ്ങളുടെ ദംഷ്ട്രങ്ങള്‍ കാട്ടുകയോ, അലക്ഷ്യമായ വിമര്‍ശനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും ഞാന്‍ ഉപദേശിക്കുന്നു, കാരണം, നിങ്ങള്‍ക്ക് ജീവന്‍ പകരുവാന്‍ സത്യത്തിനു മാത്രമേ സാധിക്കുകയുള്ളൂ; സത്യമല്ലാതെ യാതൊന്നിനും വീണ്ടും ജനിക്കുന്നതിനും ദൈവത്തിന്‍റെ മുഖം വീണ്ടും കാണുന്നതിനും നിങ്ങളെ അനുവദിക്കുവാന്‍ സാധിക്കുകയില്ല.
‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്
മറ്റുതരം വീഡിയോകള്‍