ക്രിസ്‌തീയഗാനം | ദൈവത്തിന്‍റെ പ്രത്യക്ഷതയുടെ പ്രാധാന്യം
28 10 2020
ഇക്കാലത്ത് ദുരന്തങ്ങൾ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാനപരമായി, കർത്താവിന്‍റെ മടങ്ങിവരവിനെ സംബന്ധിച്ച പ്രവചനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. എങ്ങനെയാണ് നമുക്കു കർത്താവിനെ വരവേൽക്കാൻ സാധിക്കുക?
ദൈവത്തിന്‍റെ പ്രത്യക്ഷത വ്യക്തിപരമായി തന്‍റെ വേല ചെയ്യുവാനായി
ഭൂമിയിലേക്കുള്ള വരവിനെ സൂചിപ്പിക്കുന്നു.
സ്വന്തം സ്വത്വത്തോടും സ്വഭാവത്തോടും കൂടെ, അവന് സ്വതസിദ്ധമായ രീതിയിലും,
ഒരു യുഗത്തിന് തുടക്കം കുറിക്കുന്നതിനും ഒരു യുഗം അവസാനിപ്പിക്കുന്നതിനുമുള്ള
പ്രവർത്തനങ്ങൾ നടത്തുന്നതിന് അവിടുന്ന് മനുഷ്യവർഗ്ഗത്തിന്‍റെ ഇടയിലേക്ക് ഇറങ്ങുന്നു.
ഇത്തരത്തിലുള്ള വരവ് ഒരു തരം ചടങ്ങല്ല.
ഇത് ഒരു അടയാളമോ ചിത്രമോ
അത്ഭുതമോ, ഏതെങ്കിലും തരത്തിലുള്ള മഹത്തായ ദർശനമോ അല്ല.
അതിലുപരിയായി ഇത് ഒരുതരം മത പ്രക്രിയയുമല്ല.
ഇത് ആർക്കും സ്പർശിക്കാനും കാണാനും കഴിയുന്ന
യഥാർത്ഥവും ഭൗതികവുമായ ഒരു വസ്‌തുതയാണ്.
ഇത്തരത്തിലുള്ള പ്രത്യക്ഷപ്പെടൽ പതിവ് കാര്യങ്ങൾ ചെയ്യുന്നതിനോ
അല്ലെങ്കിൽ ഏതെങ്കിലും ഹ്രസ്വകാല ഏറ്റെടുക്കലിനോ അല്ല;
മറിച്ച്, അത് അവിടുത്തെ കാര്യനിർവഹണ പദ്ധതിയിലെ ഒരു ഘട്ട ജോലിക്കുവേണ്ടിയാണ്.
ദൈവത്തിന്‍റെ വരവ് എല്ലായ്പ്പോഴും അർത്ഥവത്തായതാണ്,
അത് എല്ലായ്പ്പോഴും അവന്‍റെ കാര്യനിർവഹണ പദ്ധതിയുമായി
ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
അത് എല്ലായ്പ്പോഴും അവന്‍റെ കാര്യനിർവഹണ പദ്ധതിയുമായി
ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
ദൈവം മാർഗ്ഗനിർദ്ദേശം നൽകുന്നതും നയിക്കുന്നതും പ്രബുദ്ധമാക്കുന്നതുമായ “പ്രത്യക്ഷപ്പെടലിൽ” നിന്ന്
തികച്ചും വ്യത്യസ്തമായ ഒന്നിനെയാണ് ഇവിടെ “പ്രത്യക്ഷപ്പെടൽ” എന്ന് വിളിക്കുന്നത്.
ഓരോ തവണയും സ്വയം വെളിപ്പെടുത്തുമ്പോൾ ദൈവം തന്‍റെ മഹത്തായ പ്രവർത്തനത്തിന്‍റെ
ഒരു ഘട്ടം നിർവഹിക്കുന്നു.
ഈ പ്രവർത്തനം മറ്റേതു കാലത്തെ വേലയെക്കാളും വ്യത്യസ്തമാണ്.
അത് മനുഷ്യനു സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മനുഷ്യൻ അത് ഒരിക്കലും അനുഭവിച്ചിട്ടില്ല.
മനുഷ്യൻ അത് ഒരിക്കലും അനുഭവിച്ചിട്ടില്ല.
ഒരു പുതിയ യുഗം ആരംഭിച്ച്, കഴിഞ്ഞ കാലത്തെ അവസാനിപ്പിക്കുന്ന ജോലിയാണ് ഇത്.
ഇത് മനുഷ്യരാശിയുടെ രക്ഷയ്ക്കായി പുതിയതും മെച്ചപ്പെട്ടതുമായ ഒരു പ്രവൃത്തിയാണ്;
മാത്രമല്ല, മനുഷ്യരാശിയെ പുതിയ യുഗത്തിലേക്ക് കൊണ്ടുവരുന്ന പ്രവൃത്തിയാണ്.
ഇതാണ് ദൈവത്തിന്‍റെ വരവ് സൂചിപ്പിക്കുന്നത്.
‘കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ’ എന്നതിൽനിന്ന്
മറ്റുതരം വീഡിയോകള്