സുവിശേഷ ഗായകസംഘം | “രാജ്യഗീതം: ദൈവരാജ്യം ലോകത്തേക്ക് ആഗതമാകുന്നു” | ദൈർഘ്യമേറിയ പ്രിവ്യൂ

13 10 2020

ദുരന്തങ്ങൾ ഒന്നിനൊന്ന് വർധിച്ചു വരുകയാണ്. നിങ്ങൾ കർത്താവിനെ ഇതുവരെ വരവേറ്റിട്ടില്ലാത്തതുകൊണ്ട് ദുരന്തങ്ങൾക്ക് ഇരയാകുമോയെന്ന് നിങ്ങൾക്കു ഭയമാണോ?

ഇപ്പോൾ സൗജന്യമായി കാണുക: https://ml.godfootsteps.org/videos/kingdom-descends-upon-the-world.html

മനുഷ്യർക്കിടയിലേക്കുള്ള ദൈവത്തിന്റെ വരവിനെ പ്രപഞ്ചമാകെ വിളിച്ചറിയിക്കുന്ന, കോരിത്തരിപ്പിക്കുന്ന രാജ്യഗീതം മുഴങ്ങി! ദൈവരാജ്യം ആഗതമായിരിക്കുന്നു! സകലരും ഹർഷാരവം മുഴക്കുന്നു, സകലതും ആനന്ദിക്കുന്നു! വിണ്ണായ വിണ്ണിലെങ്ങും സമസ്തവും ഉല്ലാസത്തിമിർപ്പിലാണ്. ഉല്ലാസഘോഷത്തിന്റെ നയനാന്ദകരമായ ദൃശ്യങ്ങളല്ലേ ഇവ?

വേദനയേറിയ ജീവിതം തള്ളിനീക്കുന്ന, ആയിരക്കണക്കിനു വർഷങ്ങളായി സാത്താന്റെ ദുഷിച്ച സ്വാധീനം സഹിച്ചുകഴിയുന്ന മനുഷ്യരാശിയിൽ ആരാണ് ദൈവത്തിന്റെ വരവിനായി കൊതിക്കാത്തത്, അതിനായി കാത്തിരിക്കാത്തത്? ദൈവത്തിൽ വിശ്വസിക്കുകയും അവനെ അനുഗമിക്കുകയും ചെയ്ത എത്രയോ പേരാണ് യുഗങ്ങളിലുടനീളം സാത്താന്റെ കരങ്ങളാൽ പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിച്ചത്, പീഡനങ്ങൾക്കും അകറ്റിനിറുത്തലിനും പാത്രമായത്? ദൈവരാജ്യം എത്രയും വേഗം ആഗതമാകാനായി ആരാണ് പ്രത്യാശിക്കാത്തത്? മനുഷ്യജീവിതത്തിന്റെ സന്തോഷസന്താപങ്ങൾ അനുഭവിച്ചറിഞ്ഞ ആരാണ് മാലോകർക്കിടയിൽ സത്യവും നീതിയും പുലർന്നു കാണാൻ കൊതിക്കാത്തത്?

ദൈവരാജ്യത്തിന്റെ വരവോടെ, ജനതകളും ജനതതികളും അത്യാകാംക്ഷയോടെ കാത്തിരുന്ന ദിനം ഒടുവിൽ വരവാകും! ഈ വേളയിൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനും ഇടയിൽ എന്തെല്ലാം കാഴ്ചകൾ ദൃശ്യമാകും? ദൈവരാജ്യത്തിലെ ജീവിതം എത്ര മനോഹരമായിരിക്കും? ""രാജ്യഗീതം: ദൈവരാജ്യം ലോകത്തേക്ക് ആഗതമാകുന്നു,"" എന്നതിലൂടെ, സഹസ്രാബ്ദങ്ങളായുള്ള പ്രാർഥനകൾ സാക്ഷാത്കരിക്കപ്പെടും!

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക