ക്രിസ്‌തീയഗാനം | ദൈവിക മാർഗദർശനം നഷ്ടപ്പെടുന്ന മനുഷ്യരാശിയുടെ അനന്തരഫലങ്ങൾ

28 10 2020

ഇക്കാലത്ത് ദുരന്തങ്ങൾ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാനപരമായി, കർത്താവിന്‍റെ മടങ്ങിവരവിനെ സംബന്ധിച്ച പ്രവചനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. എങ്ങനെയാണ് നമുക്കു കർത്താവിനെ വരവേൽക്കാൻ സാധിക്കുക?

മനുഷ്യൻ സാമൂഹ്യശാസ്ത്രം എന്നൊന്ന് ആവിഷ്കരിച്ചതു മുതൽ

ശാസ്ത്രവും അറിവുമാണ് അവന്‍റെ ചിന്തകളെ നയിക്കുന്നത്.

ശാസ്ത്രവും അറിവും അങ്ങനെ മനുഷ്യരാശിയെ ഭരിക്കുന്നതിനുള്ള ഉപകരണങ്ങളായി മാറി,

ദൈവത്തെ ആരാധിക്കാൻ മനുഷ്യന് ഇടമില്ലെന്ന സ്ഥിതിയായി,

ദൈവത്തെ ആരാധിക്കാൻ അനുയോജ്യമായ ചുറ്റുപാടുകളും ഇല്ലാതായി.

മനുഷ്യന്‍റെ ഹൃദയത്തിൽ ദൈവത്തിനുള്ള സ്ഥാനം എന്നത്തേതിലും കുറഞ്ഞിരിക്കുകയാണ്.

ഹൃദയത്തിൽനിന്ന് ദൈവത്തെ പടിയിറക്കിവിട്ട മനുഷ്യന്‍റെ അന്തരംഗം അന്ധകാരമയവും

ആശയറ്റതും ശൂന്യവുമാണ്.

തുടർന്ന്, പല സാമൂഹ്യ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും

രംഗപ്രവേശം നടത്തി അവരുടെ സാമൂഹ്യശാസ്ത്രപരമായ സിദ്ധാന്തങ്ങളും

മനുഷ്യപരിണാമ സിദ്ധാന്തവും പോലെ

ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന വസ്തുതയ്ക്കു വിരുദ്ധമായ മറ്റു പല സിദ്ധാന്തങ്ങളാലും

മനുഷ്യന്‍റെ മനസ്സും ഹൃദയവും കീഴടക്കി.

ദൈവമാണ് സകലതും സൃഷ്ടിച്ചതെന്നു വിശ്വസിക്കുന്നവരുടെ എണ്ണം ഒന്നിനൊന്ന് കുറയുകയും

പരിണാമ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരുടെ എണ്ണം

കൂടിക്കൂടിവരുകയും ചെയ്തു.

പഴയനിയമകാലത്ത് ദൈവം ചെയ്ത കാര്യങ്ങളും ദൈവം അന്ന് അരുളിച്ചെയ്ത

വചനങ്ങളും സംബന്ധിച്ചുള്ള വിവരണങ്ങൾ ഐതിഹ്യവും കെട്ടുകഥകളുമാണെന്നു

കരുതുന്നവരുടെ എണ്ണം വർധിച്ചുവന്നിരിക്കുന്നു.

ദൈവത്തിന്‍റെ പ്രതാപത്തിനും മഹത്ത്വത്തിനും അവരുടെ ഉള്ളിൽ ഒരു പ്രാധാന്യവുമില്ല;

അവരുടെ ഉള്ളിൽ ഒരു പ്രാധാന്യവുമില്ല;

ദൈവം അസ്തിത്വത്തിലുണ്ടെന്നും സകലത്തിനും മീതെ അവിടുന്ന് അധികാരം നടത്തുന്നുവെന്നും

ഉള്ള വസ്തുതയും അവർ കണ്ടില്ലെന്നു നടിക്കുന്നു.

മനുഷ്യവർഗത്തിന്‍റെ അതിജീവനവും രാജ്യങ്ങളുടെയും ജനതകളുടെയും ഭാവിയും

അവർക്ക് മേലാൽ പ്രധാനമല്ലാതായിരിക്കുന്നു.

തീറ്റിയും കുടിയും ഉല്ലാസങ്ങൾക്കു പിന്നാലെയുള്ള പരക്കം പാച്ചിലുകളുമായി

ഒരു മിഥ്യാലോകത്താണ് അവർ ജീവിക്കുന്നത്...

ദൈവത്തിന്‍റെ വേല ഇന്ന് എവിടെയാണ് നടക്കുന്നതെന്നു തിരയുകയോ

മനുഷ്യന്‍റെ ലക്ഷ്യസ്ഥാനം ദൈവം എങ്ങനെയാണ് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതെന്ന്

അന്വേഷിക്കുകയോ ചെയ്യുന്നവർ നന്നേ കുറവാണ്.

മനുഷ്യൻ അറിയാതെ, മനുഷ്യനാഗരികത അവന്‍റെ അഭിലാഷങ്ങൾക്കു

ചേർച്ചയിൽ വർത്തിക്കുന്നതിൽ ഒന്നിനൊന്ന് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അത്തരമൊരു ലോകത്ത് ജീവിക്കുന്ന അവർ ഇതിനോടകം മൺമറഞ്ഞുപോയവരുടെ

അത്രയും പോലും സന്തുഷ്ടരല്ല എന്നു തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്.

പരിഷ്കൃത രാജ്യങ്ങളെന്നു കരുതപ്പെട്ടിരുന്ന ദേശങ്ങളിലെ ആളുകൾ പോലും

അത്തരം പരാതികൾ ഉയർത്താറുണ്ട്.

കാരണം, മനുഷ്യനാഗരികതയെ സംരക്ഷിക്കാൻ

ഭരണാധികാരികളും സാമൂഹ്യശാസ്ത്രജ്ഞരും

എത്ര തലപുണ്ണാക്കിയാലും ദൈവത്തിന്‍റെ വഴിനടത്തിപ്പില്ലെങ്കിൽ

ഒരു പ്രയോജനവുമില്ല.

മനുഷ്യന്‍റെ ഹൃദയത്തിലെ ശൂന്യത അകറ്റാൻ ആർക്കും കഴിയില്ല,

മനുഷ്യന്‍റെ ഹൃദയത്തിലെ ശൂന്യത അകറ്റാൻ ആർക്കും കഴിയില്ല,

കാരണം, ആർക്കും മനുഷ്യന്‍റെ ജീവനാകാനാവില്ല,

ഒരു സാമൂഹ്യ സിദ്ധാന്തത്തിനും മനുഷ്യനെ ബാധിച്ചിരിക്കുന്ന

ശൂന്യതയിൽനിന്നു മോചിപ്പിക്കാൻ കഴിയില്ല.

‘കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക