ദൈനംദിന ദൈവവചനങ്ങള്‍: ദൈവത്തിന്‍റെ പ്രകൃതവും അവിടുത്തേക്കുള്ളതും അവിടുന്ന് ആയതും | ഉദ്ധരണി 255

16 11 2020

നിത്യജീവന്‍റെ മാര്‍ഗ്ഗം പ്രാപിക്കുന്നതിന് നിങ്ങള്‍ സത്യമായി ആഗ്രഹിക്കുകയും അതിനു വേണ്ടിയുള്ള നിങ്ങളുടെ അന്വേഷണത്തില്‍ നിങ്ങള്‍ അത്യാവേശമുള്ളയാളും ആണെങ്കില്‍, ആദ്യം ഈ ചോദ്യത്തിന് മറുപടി പറയുക: ദൈവം ഇന്നെവിടെയാണ്? ഒരു പക്ഷേ നിങ്ങള്‍ മറുപടി പറയുമായിരിക്കും, “ദൈവം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു, തീര്‍ച്ചയായും—അവന്‍ നിങ്ങളുടെ ഭവനത്തില്‍ വസിക്കുന്നുണ്ടാവില്ല, ഉണ്ടോ?” ദൈവം തീര്‍ച്ചയായും സകലതിന്‍റെയും മധ്യേ വസിക്കുന്നു എന്ന് ഒരുപക്ഷേ നിങ്ങള്‍ പറയുമായിരിക്കും. ദൈവം ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ വസിക്കുന്നു എന്നോ, ദൈവം ആത്മീയ ലോകത്തിലാണുള്ളത് എന്നോ അല്ലെങ്കില്‍ നിങ്ങള്‍ പറയുമായിരിക്കും. ഇവയില്‍ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല, പക്ഷേ വിഷയം ഞാന്‍ വ്യക്തമാക്കേണ്ടതുണ്ട്. ദൈവം മനുഷ്യന്‍റെ ഹൃദയത്തില്‍ വസിക്കുന്നു എന്നു പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല, എന്നാലത് തീര്‍ത്തും തെറ്റുമല്ല. ദൈവവിശ്വാസികളുടെ ഇടയില്‍, ശരിയായ വിശ്വാസമുള്ളവരും കളവായ വിശ്വാസമുള്ളവരും, ദൈവം അംഗീകരിക്കുന്നവരും അവന്‍ അംഗീകരിക്കാത്തവരും, അവനെ പ്രസാദിപ്പിക്കുന്നവരും അവന്‍ ദ്വേഷിക്കുന്നവരും, അവന്‍ പൂര്‍ണ്ണരാക്കുന്നവരും അവന്‍ നിരാകരിക്കുന്നവരും ഉണ്ടെന്നുള്ളതാണ് അതിനു കാരണം. അതുകൊണ്ട് ഞാന്‍ പറയുന്നു ദൈവം കുറച്ചാളുകളുടെ മാത്രം ഹൃദയങ്ങളില്‍ ജീവിക്കുന്നു, സംശയലേശമെന്യേ ഈ ആളുകള്‍ ശരിക്കും ദൈവത്തില്‍ വിശ്വസിക്കുന്നവരും. ദൈവം അംഗീകരിക്കുന്നവരും, ദൈവത്തെ പ്രസാദിപ്പിക്കുന്നവരും, അവന്‍ പൂര്‍ണ്ണരാക്കുന്നവരും ആണ്. ദൈവത്താല്‍ നയിക്കപ്പെടുന്നവരാണവര്‍. അവര്‍ ദൈവത്താല്‍ നയിക്കപ്പെടുന്നതിനാല്‍, ദൈവത്തിന്‍റെ നിത്യജീവന്‍റെ മാര്‍ഗ്ഗം കേള്‍ക്കുകയും കാണുകയും ചെയ്തുകഴിഞ്ഞ ആളുകള്‍ അവരാണ്. ദൈവത്തിലുള്ള വിശ്വാസം കളവായിട്ടുള്ളവര്‍, ദൈവത്താല്‍ അംഗീകരിക്കപ്പെടാത്തവര്‍, ദൈവത്താല്‍ ദ്വേഷിക്കപ്പെടുന്നവര്‍, ദൈവത്താല്‍ നിരാകരിക്കപ്പെടുന്നവര്‍—അവര്‍ ദൈവത്താല്‍ തിരസ്ക്കരിക്കപ്പെടുവാന്‍ ബാധ്യസ്ഥരും, നിത്യജീവന്‍ കൂടാതെ തുടരുവാന്‍ ബാധ്യസ്ഥരും, ദൈവം എവിടെയാണെന്നുള്ളതിനെപ്പറ്റി അറിവില്ലാത്തവരായിരിക്കുവാന്‍ ബാധ്യസ്ഥരുമാണ്. മറിച്ച്, തങ്ങളുടെ ഹൃദയങ്ങളില്‍ ദൈവം വസിക്കുന്നവര്‍ക്ക് അവന്‍ എവിടെയാണെന്ന് അറിയാം. ദൈവം നിത്യജീവന്‍റെ മാര്‍ഗ്ഗം ചൊരിയുന്നത് ഈ ആളുകള്‍ക്കാണ്, അവരാണ് ദൈവത്തെ അനുഗമിക്കുന്നവര്‍. ഇപ്പോള്‍ നിങ്ങള്‍ക്കറിയാമോ ദൈവം എവിടെയാണെന്ന്? ദൈവം മനുഷ്യന്‍റെ ഹൃദയത്തിനുള്ളിലും, മനുഷ്യന്‍റെ വശത്തുമുണ്ട്. അവന്‍ ആത്മീയ ലോകത്തിലും സകലത്തിനും മീതെയും മാത്രമല്ല ഉള്ളത്, അതിലേറെ മനുഷ്യന്‍ നിലനില്ക്കുന്ന ഭൂമിയിലും ഉണ്ട്. അതുകൊണ്ട് അന്ത്യനാളുകളുടെ വരവ്, ദൈവവേലയുടെ ചുവടുകളെ പുതിയ പ്രദേശങ്ങളിലേക്കു കൊണ്ടുവന്നിരിക്കുന്നു. പ്രപഞ്ചത്തിലുള്ള സകലത്തിന്മേലും ദൈവത്തിന് പരമാധികാരം ഉണ്ട്, മനുഷ്യന്‍റെ ഹൃദയത്തില്‍ അവന്‍റെ മുഖ്യാവലംബം അവനാണ്, അതുകൂടാതെ, അവന്‍ മനുഷ്യരുടെ ഇടയില്‍ പാര്‍ക്കുന്നു. ഈ വിധത്തില്‍ മാത്രമേ അവന് ജീവന്‍റെ മാര്‍ഗ്ഗം മനുഷ്യകുലത്തിലേക്കു കൊണ്ടു വരുവാനും, മനുഷ്യനെ ജീവന്‍റെ മാര്‍ഗ്ഗത്തിലേക്കു കൊണ്ടു വരുവാനും സാധിക്കുകയുള്ളൂ. മനുഷ്യന്‍ ജീവന്റെ മാര്‍ഗം പ്രാപിക്കുവാനും, മനുഷ്യന്‍ നിലനില്ക്കുവാനുമായാണ് ദൈവം ഭൂമിയിലേക്കു വരികയും മനുഷ്യരുടെ ഇടയില്‍ വസിക്കുകയും ചെയ്തത്. അതേസമയം, മനുഷ്യരുടെ മധ്യേയുള്ള അവന്റെ കാര്യനിർവഹണത്തോട് അവര്‍ സഹകരിക്കുന്നതിനായി ദൈവം പ്രപഞ്ചത്തിലുള്ള സകലതിനോടും ആജ്ഞാപിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ദൈവം സ്വര്‍ഗ്ഗത്തിലാണെന്നും മനുഷ്യഹൃദയത്തിലാണെന്നും ഉള്ള പ്രമാണം മാത്രം നിങ്ങള്‍ അംഗീകരിക്കുകയും, എങ്കിലും മനുഷ്യരുടെ മധ്യേയുള്ള ദൈവത്തിന്‍റെ വാസത്തെ നിങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളൊരിക്കലും ജീവന്‍ പ്രാപിക്കുകയോ, ഒരിക്കലും സത്യത്തിന്‍റെ പാത നേടുകയോ ചെയ്യുകയില്ല.

ജീവനും സത്യവും ദൈവം തന്നെയാണ്, അവന്‍റെ ജീവനും സത്യവും ഒരുമിച്ചു നിലനില്ക്കുന്നതാണ്. സത്യം പ്രാപിക്കുവാന്‍ കഴിയാത്തവര്‍ ഒരിക്കലും ജീവന്‍ പ്രാപിക്കുകയില്ല. സത്യത്തിന്‍റെ നേതൃത്വവും പിന്തുണയും പരിപാലനവും കൂടാതെ, നിങ്ങള്‍ അക്ഷരവും ഉപദേശങ്ങളും, അതിലെല്ലാമുപരി മരണവും മാത്രമേ നേടുകയുള്ളൂ. ദൈവത്തിന്‍റെ ജീവന്‍ എന്നേക്കുമുള്ളതും അവന്‍റെ സത്യവും ജീവനും ഒരുമിച്ചു നിലനില്ക്കുന്നതുമാണ്. സത്യത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍, നിങ്ങള്‍ ജീവന്‍റെ പോഷണം പ്രാപിക്കുകയില്ല; നിങ്ങള്‍ക്ക് ജീവന്‍റെ പരിപാലനം നേടാനാവുന്നില്ലെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് സത്യമുണ്ടാവുകയില്ല, അതുകൊണ്ട്, സങ്കല്പങ്ങളും ധാരണകളും അല്ലാതെ, നിങ്ങളുടെ ശരീരത്തിന്‍റെ ആകെത്തുക നിങ്ങളുടെ മാംസം മാത്രമാണ്—നിങ്ങളുടെ ചൂരില്ലാത്ത മാംസം. പുസ്തകങ്ങളിലെ വചനങ്ങള്‍ ജീവനായി എണ്ണപ്പെടുന്നില്ല എന്നും, ചരിത്ര രേഖകള്‍ സത്യമായി കൊണ്ടാടുവാന്‍ കഴിയില്ല എന്നും, ഭൂതകാലത്തിന്‍റെ നിയമങ്ങള്‍ ദൈവം ഇപ്പോള്‍ ഉച്ചരിക്കുന്ന വചനങ്ങളുടെ വിശദീകരണങ്ങളാവുകയില്ല എന്നും അറിയുക. ദൈവം ഭൂമിയിലേക്കു വരികയും മനുഷ്യരോടൊപ്പം വസിക്കുകയും ചെയ്യുമ്പോള്‍ അവന്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സത്യവും ജീവനും ദൈവഹിതവും അവന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയും. യുഗങ്ങള്‍ക്കു മുമ്പ് ദൈവം പറഞ്ഞ വചനങ്ങളുടെ രേഖകള്‍ ഇന്നത്തെ കാലത്തില്‍ നിങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍, അത് നിങ്ങളെ ഒരു പുരാവസ്തുശാസ്ത്രജ്ഞന്‍ ആക്കി മാറ്റുന്നു; നിങ്ങളെ വര്‍ണ്ണിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ചരിത്ര പൈതൃകത്തില്‍ വിദഗ്ദ്ധനായ ഒരാള്‍ എന്നതാണ്. കാരണം, കഴിഞ്ഞ കാലങ്ങളില്‍ ദൈവം ചെയ്ത വേലയുടെ അവശിഷ്ടങ്ങളില്‍ നിങ്ങള്‍ എല്ലായ്പ്പോഴും വിശ്വസിക്കുന്നു, ദൈവം മുമ്പ് മനുഷ്യരുടെയിടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ബാക്കിയാക്കിയ അവന്‍റെ നിഴലില്‍ മാത്രം വിശ്വസിക്കുന്നു, മുന്‍കാലങ്ങളില്‍ ദൈവം തന്‍റെ അനുയായികള്‍ക്ക് നല്കിയ മാര്‍ഗ്ഗത്തില്‍ മാത്രം വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഇന്നത്തെ വേലയുടെ ദിശയില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല, ദൈവത്തിന്‍റെ ഇന്നത്തെ ശ്രേഷ്ഠമായ മുഖപ്രസാദത്തില്‍ വിശ്വസിക്കുന്നില്ല, ദൈവം ഇപ്പോള്‍ ആവിഷ്കരിക്കുന്ന സത്യത്തിന്‍റെ പാതയില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തര്‍ക്കമെന്യേ നിങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ഒട്ടും ബന്ധമില്ലാത്ത ഒരു ദിവാസ്വപ്നക്കാരനാണ്. ഇപ്പോള്‍ മനുഷ്യന് ജീവന്‍ നല്കുവാന്‍ പ്രാപ്തിയില്ലാത്ത വചനങ്ങളില്‍ എന്നിട്ടും നിങ്ങള്‍ മുറുകെപ്പിടിക്കുന്നവെങ്കില്‍, നിങ്ങള്‍ ഗുണംപിടിക്കാത്ത ഒരു കഷണം ചത്ത മരത്തടിയാണ്, കാരണം നിങ്ങള്‍ തീരെ യാഥാസ്ഥിതികനും, തീരെ അനുസരണംകെട്ടവനും, തീരെ യുക്തികെട്ടവനുമാണ്!

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക