ക്രിസ്തീയ സ്തുതിഗീതം | മനുഷ്യരാശിയുടെ ഭാവിയെ കുറിച്ച് ദൈവം വിലപിക്കുന്നു
5 11 2020
വിശാലമായ ഈ ലോകം എണ്ണമറ്റ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്,
കടലുകൾ വയലുകളായും വയലുകൾ പ്രളയത്താൽ കടലുകളായും പരിണമിച്ചു, അതും പലവട്ടം.
ഈ പ്രപഞ്ചത്തിലെ സകലത്തിന്‍റെയും അധികാരിക്കല്ലാതെ ആർക്കും
ഈ മനുഷ്യരാശിയെ നയിക്കാനോ മാർഗദർശനം നൽകാനോ കഴിയില്ല.
ഈ മനുഷ്യരാശിക്കുവേണ്ടി വിയർപ്പൊഴുക്കാനോ അവർക്കുവേണ്ടി മുന്നൊരുക്കങ്ങൾ നടത്താനോ
കെൽപ്പുള്ള ആരുമില്ല,
അവരെ വെളിച്ചത്തിലേക്കു നയിക്കാനോ ഭൂമിയിലെ അനീതികളിൽനിന്ന് അവരെ മോചിപ്പിക്കാനോ
കഴിവുള്ളവർ അത്രയും പോലുമില്ല.
മനുഷ്യന്‍റെ ഭാവിയെപ്രതി ദൈവം വിലപിക്കുകയാണ്,
മനുഷ്യവർഗത്തിന്‍റെ പതനം കണ്ട് അവിടുത്തെ ഉള്ളം പിടയുകയാണ്.
ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം മനുഷ്യരാശി മെല്ലെമെല്ലെ
നാശക്കയത്തിൽ മുങ്ങിത്താഴുന്നത് ആ ഹൃദയത്തെ എത്രമാത്രം ദുഃഖിപ്പിക്കുന്നുവെന്നോ.
ദൈവത്തിന്‍റെ ഉള്ളം വേദനിപ്പിക്കുകയും
ദുഷ്ടനായവന്‍റെ പിന്നാലെ പോകാനായി അവിടുത്തെ തള്ളിപ്പറയുകയും ചെയ്തവരാണ് ഈ മനുഷ്യരാശി.
അങ്ങനെയുള്ള ഈ ജനത്തിന്‍റെ പോക്ക്
എങ്ങോട്ടാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ദൈവത്തിന്‍റെ കോപം ആരും തിരിച്ചറിയാത്തതും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ
എന്താണെന്നു തിരയാത്തതും
അവിടുത്തോട് കൂടുതൽ അടുക്കാൻ ശ്രമിക്കാത്തതും എന്തിനധികം,
ദൈവത്തിന്‍റെ ദുഃഖവും വേദനയും മനസ്സിലാക്കാൻ ശ്രമിക്കാത്തതും എല്ലാം ഇതുകൊണ്ടുതന്നെയാണ്.
ദൈവമൊഴികൾ കേട്ടിട്ടും
സ്വന്തം വഴിയില്‍ തുടരുകയും ദൈവത്തിൽനിന്ന് അകന്നു പൊയ്ക്കൊണ്ടേയിരിക്കുകയുമാണ് മനുഷ്യവർഗം.
ദൈവാനുഗ്രഹത്തിൽനിന്നും കരുതലിൽനിന്നും അവർ വഴുതിമാറുകയാണ്.
ദൈവത്തിൽനിന്നുള്ള സത്യങ്ങൾ അപ്പാടെ തള്ളിക്കളയുന്നു എന്നു മാത്രമല്ല,
ദൈവത്തിന്‍റെ ശത്രുവായ സാത്താന് സ്വയം വിറ്റുകളയാൻ അവർക്ക് ഒരു മടിയുമില്ല.
മനുഷ്യന്‍ തന്‍റെ പിടിവാശിയില്‍ തുടര്‍ന്നാല്‍,
തന്നെ പുറംകാലുകൊണ്ട് തള്ളിക്കളഞ്ഞ മനുഷ്യവർഗത്തോട്
ദൈവം എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കറിയാം?
മുമ്പൊരിക്കലും വരുത്തിയിട്ടില്ലാത്ത ഒരു വിനാശം താൻ വരുത്താൻ പോകുന്നതിനാൽ,
അതെ, മുമ്പൊരിക്കലും വരുത്തിയിട്ടില്ലാത്ത ഒരു വിനാശം താൻ വരുത്താൻ പോകുന്നതിനാലും
മനുഷ്യന്‍റെ ശരീരത്തിനും ആത്മാവിനും താങ്ങാനാവുന്നതിനും അപ്പുറമാണ് അത് എന്നതിനാലുമാണ്
ദൈവം വീണ്ടും വീണ്ടും ഓർമപ്പെടുത്തലുകളും ആഹ്വാനങ്ങളും
നൽകുന്നതെന്ന കാര്യം ആർക്കും അറിയില്ല.
ഈ വിപത്ത് കേവലം ശരീരത്തെ മാത്രം ശിക്ഷിക്കുന്നതിനുള്ളതല്ല,
പകരം ആത്മാവിനു കൂടിയുള്ള ശിക്ഷയാണ്.
നിങ്ങൾ ഒന്ന് അറിഞ്ഞിരിക്കണം: താൻ ആഗ്രഹിച്ചതുപോലെ നടക്കാതെ വരുമ്പോൾ,
തന്‍റെ ഓർമ്മപ്പെടുത്തലുകൾക്കും ആഹ്വാനങ്ങൾക്കും ഫലം കാണാതെ വരുമ്പോൾ
അവിടുന്ന് തന്‍റെ കോപം അഴിച്ചുവിടുന്നത് എങ്ങനെയായിരിക്കും?
അവിടുന്ന് തന്‍റെ കോപം അഴിച്ചുവിടുന്നത് എങ്ങനെയായിരിക്കും?
ഒരു സൃഷ്ടിയും ഇന്നുവരെ അനുഭവിച്ചിറിഞ്ഞിട്ടില്ലാത്തതും
കേട്ടിട്ടില്ലാത്തതുമായ വിധത്തിലായിരിക്കും അത്.
ദൈവം പറഞ്ഞു വരുന്നത് ഇതാണ്, ഇത്തരമൊരു വിപത്ത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല,
ഇതുപോലൊന്ന് ഇനി ആവർത്തിക്കുകയുമില്ല.
കാരണം, ഒരു തവണ മാത്രം മനുഷ്യരാശിയെ സൃഷ്ടിക്കുക,
ഒരു തവണ മാത്രം അവരെ രക്ഷിക്കുക, ഇതാണ് ദൈവോദ്ദേശ്യം.
ആദ്യമായാണിത്, അവസാനത്തേതും.
അതിനാൽ, മാനവരാശിയെ രക്ഷിക്കാൻ ദൈവം കിണഞ്ഞു ശ്രമിക്കുന്നതും
അവിടുന്ന് എത്ര പ്രതീക്ഷയോടെയാണ്
അതിനായി പ്രവർത്തിക്കുന്നതെന്നതും ആർക്കും ഗ്രഹിക്കാനാവില്ല.
ദൈവം കിണഞ്ഞു ശ്രമിക്കുന്നതും
അവിടുന്ന് എത്ര പ്രതീക്ഷയോടെയാണ്
അതിനായി പ്രവർത്തിക്കുന്നതെന്നതും ആർക്കും ഗ്രഹിക്കാനാവില്ല.
‘കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ’ എന്നതിൽനിന്ന്
മറ്റുതരം വീഡിയോകള്‍