Christian Music | എല്ലാറ്റിനും മേൽ പരമാധികാരിയായ ഒരുവൻ | Documentary ( Malayalam Subtitles)

5 11 2020

വിശാലമായ ഈ പ്രപഞ്ചത്തിൽ എല്ലാ ആകാശഗോളങ്ങളും അവയുടേതായ സഞ്ചാരപഥത്തിൽ കൃത്യമായി സഞ്ചരിക്കുന്നു. ആകാശത്തിനു കീഴെ പർവതങ്ങൾക്കും നദികൾക്കും തടാകങ്ങൾക്കുമെല്ലാം അവയുടേതായ അതിരുകളുണ്ട്; ജീവൻ്റെ നിയമങ്ങൾക്കു ചേർച്ചയിൽ എല്ലാ ജീവജാലങ്ങളും ജീവിക്കുകയും നാലു ഋതുക്കളിൽ ഉടനീളം വംശവർധന നടത്തുകയും ചെയ്യുന്നു. ... ഇതെല്ലാം അതിവിശിഷ്ടമായി രൂപകല്പന ചെയ്തതാണ്—ഇതിനെയെല്ലാം ഭരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന ശക്തനായ ഒരുവനുണ്ടോ? കരഞ്ഞുകൊണ്ട് ഈ ഭൂമിയിലേക്കു പിറന്നു വീഴുന്നതു മുതൽ നമ്മളെല്ലാം ജീവിതത്തിൽ പലവിധ വേഷങ്ങൾ പകർന്നാടാൻ തുടങ്ങുന്നു. ജനനത്തിൽനിന്നു വാർധക്യത്തിലേക്കും അനാരോഗ്യങ്ങളിലേക്കും മരണത്തിലേക്കും നമ്മൾ നടന്നടുക്കുന്നു, സുഖദുഃഖങ്ങൾക്കു മധ്യേയാണ് നമ്മുടെ ജീവിതം. ... സത്യത്തിൽ മനുഷ്യവർഗം എവിടെനിന്നാണ് വന്നത്, ശരിക്കും നമ്മൾ എവിടേക്കാണ് പോകുന്നത്? ആരാണ് നമ്മുടെ വിധിയെ നിയന്ത്രിക്കുന്നത്? പുരാതന കാലം മുതൽ ആധുനിക കാലം വരെ ശക്തിമത്തായ രാഷ്ട്രങ്ങൾ ഉദയം ചെയ്തിട്ടുണ്ട്, രാജവംശങ്ങൾ വരുകയും പോകുകയും ചെയ്തിരിക്കുന്നു, ചരിത്രത്തിൻ്റെ വേലിയേറ്റ-വേലിയിറക്കങ്ങളിൽ രാജ്യങ്ങളും ജനതകളും ശക്തിപ്പെടുകയും നശിച്ചൊടുങ്ങുകയും ചെയ്തിരിക്കുന്നു. ... പ്രകൃതിനിയമങ്ങൾ പോലെ മനുഷ്യരാശിയുടെ വികസനത്തിൻ്റെ നിയമങ്ങളിലും അസംഖ്യം നിഗൂഢതകൾ അടങ്ങിയിട്ടുണ്ട്. അവയുടെ ഉത്തരം അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അവയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലാനും ഈ നിഗൂഢതകളെല്ലാം അനാവരണം ചെയ്യാനും, എല്ലാറ്റിനും മേൽ പരമാധികാരിയായ ഒരുവൻ എന്ന ഡോക്യുമെൻ്ററി നിങ്ങളെ സഹായിക്കും!

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക