Christian Testimony Video | ഞാൻ എന്‍റെ പാസ്റ്ററുടെ തനിനിറം കണ്ടിട്ടുണ്ട് (Malayalam Subtitles)

5 02 2021

പാസ്റ്ററും ഭാര്യയും തന്‍റെ ആത്മീയ മാതാപിതാക്കളാണെന്ന് എപ്പോഴും വിചാരിച്ചിരുന്ന ഒരു ക്രിസ്ത്യാനിയാണ് പ്രധാന കഥാപാത്രമായ ചെൻ ക്വിയാൻ. എന്നിരുന്നാലും, പിന്നീട് അദ്ദേഹം സർവശക്തനായ ദൈവത്തിന്‍റെ അന്ത്യനാളുകളിലെ വേലയെ അംഗീകരിക്കുകയും കർത്താവിന്‍റെ മടങ്ങിവരവിനെ കുറിച്ചുള്ള വാർത്ത പാസ്റ്ററോടു സന്തോഷത്തോടെ പങ്കു വയ്ക്കുകയും ചെയ്തപ്പോൾ, പാസ്റ്റർ അതു ശ്രദ്ധിക്കുകയേ ചെയ്യുന്നില്ല എന്നു മാത്രമല്ല, പകരം, ചെൻ ക്വിയാനെ അതിശയിപ്പിച്ചുകൊണ്ട്, സത്യമാർഗം സ്വീകരിക്കുന്നതിൽ നിന്നു ചെൻ ക്വിയാനെ അകറ്റുന്നതിന് അദ്ദേഹത്തെ ആവർത്തിച്ച് അധിക്ഷേപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പാസ്റ്റർ മറ്റു സഭാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെൻ ക്വിയാനെ തിരസ്കരിക്കാൻ അവരെ പ്രേരിപ്പിക്കുകയും കൂടി ചെയ്യുന്നു. ഇത് അദ്ദേഹത്തിനു വളരെ വേദനാപൂർണവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഒരിക്കൽ വളരെ ഉത്കൃഷ്ടനായി കാണപ്പെട്ട പാസ്റ്റർക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയുന്നതെങ്ങനെ എന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. കപടനാട്യക്കാരായ പരീശന്മാരെ പോലെയുള്ള പാസ്റ്ററുടെ തനിനിറം, കൂട്ടായ്മകളിൽ സംബന്ധിക്കുകയും സർവശക്തനായ ദൈവത്തിന്‍റെ വചനങ്ങൾ വായിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം കാണുകയും പാസ്റ്ററുടെ നിയന്ത്രണത്തിൽ നിന്നു തന്നെ പൂർണമായി മോചിപ്പിക്കുകയും ചെയ്തു.

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക