Christian Song | നീ പറയുന്നത്രയും ലളിതമാണോ ദൈവം?

3 12 2020

നീ പറയുന്നത്രയും ലളിതമാണോ ദൈവം?

ഇക്കാലമത്രയും ആളുകൾ കണ്ടത്

ആത്മാവിനെ മാത്രമല്ല, ഒരു മനുഷ്യനെ, ഒരു പുരുഷനെ മാത്രമല്ല,

മറിച്ച് മനുഷ്യധാരണകളുമായി പൊരുത്തപ്പെടാത്ത പല കാര്യങ്ങൾ കൂടിയാണ്;

അതിലൊന്നാണ് മനുഷ്യർക്ക് ഒരിക്കലും ദൈവത്തെ പൂർണമായി അറിയാൻ കഴിയില്ല എന്നത്.

അവർ അവനെ പകുതി വിശ്വസിക്കുകയും പകുതി സംശയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു,

ദൈവം ഉണ്ടെങ്കിലും ഒരു മായാസ്വപ്നം കൂടിയാണെന്ന പോലെ.

അതുകൊണ്ടാണ് ഇന്നേവരെ ദൈവം എന്താണെന്ന് ആളുകൾ അറിയാത്തത്.

ലളിതമായ ഒറ്റ വാചകത്തിൽ ദൈവത്തെ സംഗ്രഹിക്കാൻ ശരിക്കും നിനക്കു കഴിയുമോ?

“യേശു ദൈവമല്ലാതെ മറ്റാരുമല്ല, ദൈവം യേശുവല്ലാതെ മറ്റാരുമല്ല”

എന്നു പറയാൻ നിനക്കു ധൈര്യമുണ്ടോ?

“ദൈവം ആത്മാവല്ലാതെ മറ്റൊന്നുമല്ല, ആത്മാവ് ദൈവമല്ലാതെ മറ്റൊന്നുമല്ല”

എന്ന് ധീരമായി പറയാൻ നിനക്കു കഴിയുമോ?

“മാംസം ധരിച്ച മനുഷ്യൻ മാത്രമാണ് ദൈവം”

എന്ന് നിസ്സങ്കോചം പറയാൻ നിനക്ക് കഴിയുമോ?

“യേശുവിന്‍റെ പ്രതിച്ഛായ ദൈവത്തിന്‍റെ മഹത്തായ പ്രതിച്ഛായയാണ്”

എന്നു സമർത്ഥിക്കാൻ സത്യമായും നിനക്കു ധൈര്യമുണ്ടോ?

ദൈവത്തിന്‍റെ സ്വഭാവവും പ്രതിച്ഛായയും വിശദീകരിക്കാൻ

നിന്‍റെ വാക്ചാതുരി ഉപയോഗിക്കാൻ നിനക്കു കഴിയുമോ?

ദൈവത്തിന്‍റെ സ്വഭാവവും പ്രതിച്ഛായയും വിശദീകരിക്കാൻ

നിന്‍റെ വാക്ചാതുരി ഉപയോഗിക്കാൻ നിനക്കു കഴിയുമോ?

ദൈവം എന്താണെന്ന് നിനക്ക് ഇപ്പോൾ അറിയാമോ?

ദൈവം ഒരു മനുഷ്യനാണോ? ദൈവം ഒരു ആത്മാവാണോ?

ദൈവം ശരിക്കും ഒരു പുരുഷനാണോ? ദൈവം ശരിക്കും ഒരു പുരുഷനാണോ?

ദൈവം ചെയ്യുന്ന പ്രവർത്തനം പൂർത്തിയാക്കാൻ യേശുവിനു മാത്രമേ സാധിക്കുകയുള്ളോ?

മേൽപ്പറഞ്ഞവയിൽ ഒന്നു മാത്രമാണ് ദൈവത്തിന്‍റെ സത്തയെ സംഗ്രഹിക്കാൻ

നീ തിരഞ്ഞെടുക്കുന്നതെങ്കിൽ

നീ അത്യധികം അജ്ഞനായ, എന്നാൽ, കൂറുള്ള വിശ്വാസിയാണ്.

നീ അത്യധികം അജ്ഞനായ, എന്നാൽ, കൂറുള്ള വിശ്വാസിയാണ്.

ദൈവം മാംസരൂപത്തിൽ ഒരിക്കൽ, ഒരിക്കൽ മാത്രമാണു പ്രവർത്തിച്ചിട്ടുള്ളതെങ്കിൽ

നിങ്ങൾ അതവന്‍റെ പരിമിതിയായി കാണുമോ?

ഒറ്റ നോട്ടത്തിൽ നിനക്ക് അവനെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമോ?

നിന്‍റെ ആയുഷ്കാല അനുഭവങ്ങൾ വച്ച്

നിനക്കവനെ പൂർണമായി സംഗ്രഹിക്കാൻ കഴിയുമോ?

ദൈവത്തിന്‍റെ രണ്ട് അവതാരങ്ങളിലും ദൈവം ഒരുപോലുള്ള പ്രവൃത്തികളാണ് ചെയ്തിരുന്നതെങ്കിൽ

നിങ്ങൾ അവനെ എങ്ങനെ ഗ്രഹിക്കുമായിരുന്നു?

എന്നേക്കും കുരിശിൽ തറഞ്ഞു കിടക്കാൻ വിടുമോ?

നീ അവകാശപ്പെടുന്നത്ര ലളിതമായിരിക്കുമോ ദൈവം?

നീ അവകാശപ്പെടുന്നത്ര ലളിതമായിരിക്കുമോ ദൈവം?

‘കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക