Christian Musical | സകല രാജ്യവും സർവശക്തനായ ദൈവത്തെ ആരാധിക്കുന്നു

30 05 2021

താരാങ്കിതവും നിശബ്ദവും ശാന്തവുമായൊരു നിശാകാശത്തിനു കീഴെ, രക്ഷകന്‍റെ തിരിച്ചുവരവിനായി ആത്മാർഥതയോടെ കാത്തിരിക്കുന്ന ഒരു കൂട്ടം ക്രിസ്ത്യാനികൾ ആഹ്ളാദകരമായ സംഗീതത്തിനൊത്ത് ആടുകയും പാടുകയും ചെയ്യുന്നു. “ദൈവം തിരിച്ചുവന്നിരിക്കുന്നു”, “ദൈവം പുതിയ വചനങ്ങൾ അരുളിയിരിക്കുന്നു” എന്നീ സന്തോഷകരമായ വാർത്തകൾ കേൾക്കുമ്പോൾ അവർ അമ്പരക്കുകയും ആവേശഭരിതരാകുകയും ചെയ്യുന്നു. അവർ ചിന്തിക്കുന്നു: “ദൈവം തിരിച്ചുവന്നോ? അവൻ പ്രത്യക്ഷനായിക്കഴിഞ്ഞോ?” കൗതുകത്തോടെയും അനിശ്ചിതത്വത്തോടെയും അവർ ഓരോരുത്തരായി ദൈവത്തിന്‍റെ പുതിയ വചനങ്ങൾ തേടിയുള്ള യാത്ര തുടങ്ങുകയാണ്. ക്ലേശകരമായ ആ അന്വേഷണത്തിൽ ചില ആളുകൾ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്, ചിലർ വെറുതേ സ്വീകരിക്കുകയും ചെയ്യുന്നു. ചിലർ അഭിപ്രായമൊന്നും പറയാതെ നോക്കുന്നു, മറ്റു ചിലർ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ഉത്തരങ്ങൾക്കായി ബൈബിളിൽ തിരയുകയും ചെയ്യുന്നു—അവർ തേടുന്നു പക്ഷേ, ഒടുവിൽ നിഷ്ഫലമാകുന്നു.... അവർ നിരുത്സാഹികളായി മാറുന്ന സമയത്ത് ഒരു സാക്ഷി ദൈവരാജ്യയുഗ ബൈബിളിന്‍റെ ഒരു പ്രതി കൊണ്ടുവന്നു കൊടുക്കുകയും, അവർ ആ പുസ്തകത്തിലെ വാക്കുകളിൽ ആഴത്തിൽ ആകൃഷ്ടരാകുകയും ചെയ്യുന്നു. യഥാർഥത്തിൽ എന്തു തരം പുസ്തകമാണിത്? ദൈവം അരുളിയ പുതിയ വചനങ്ങൾ അവർ യഥാർഥത്തിൽ ആ പുസ്തകത്തിൽ കണ്ടെത്തിയോ? ദൈവത്തിന്‍റെ പ്രത്യക്ഷത്തെ അവർ സ്വീകരിച്ചോ?

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക