Christian Dance Video | ദൈവം തന്‍റെ മഹത്ത്വം പൗരസ്ത്യദേശത്തേക്ക് കൊണ്ടുവന്നിരിക്കുന്നു

22 11 2020

ദൈവം തന്‍റെ മഹത്വം ഇസ്രായേലിനു നൽകി, പിന്നീട് അത് എടുത്തുമാറ്റി.

അതിനുശേഷം ദൈവം ഇസ്രായേല്യരെയും

മുഴു മനുഷ്യരാശിയെയും കിഴക്കോട്ടു കൊണ്ടുവന്നു.

ദൈവം എല്ലാവരെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

അവര്‍ അതുമായി പുനരൈക്യപ്പെടാനും അതുമായുള്ള ബന്ധത്തിൽ ആയിരിക്കാനും

ഇനിമേൽ അതിനായി തിരയാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്തത്.

തിരയുന്ന എല്ലാവരെയും വീണ്ടും വെളിച്ചം കാണുവാനും

ഇസ്രായേലിൽ തനിക്ക് ഉണ്ടായിരുന്ന മഹത്വം ദർശിക്കുവാനും ദൈവം അനുവദിക്കും.

വളരെ മുമ്പേ താൻ വെൺമേഘത്തിലേറി മനുഷ്യവർഗത്തിനിടയിലേക്ക്

ഇറങ്ങിവന്നതായി കാണാന്‍ ദൈവം അവരെ അനുവദിക്കും.

എണ്ണമറ്റ വെള്ളിമേഘങ്ങൾ, സമൃദ്ധമായ പഴക്കുലകൾ,

അതിലുപരി ഇസ്രായേലിന്‍റെ ദൈവമായ യഹോവയെ,

കാണുവാന്‍ ദൈവം അവരെ അനുവദിക്കും.

യഹൂദന്മാരുടെ യജമാനനെ,

അവര്‍ കാണാന്‍ അതിയായി ആഗ്രഹിച്ച മിശിഹായെ,

യുഗയുഗാന്തരങ്ങളായി രാജാക്കന്മാര്‍ പീഡിപ്പിച്ച

തന്‍റെ പൂർണ്ണരൂപത്തെ കാണാന്‍ ദൈവം അവരെ അനുവദിക്കും.

ദൈവം പ്രപഞ്ചത്തില്‍ മുഴുവൻ പ്രവർത്തിക്കും, മഹത്തരമായ വേല ചെയ്യും.

അതുവഴി തന്‍റെ മഹത്വവും തന്‍റെ സകല പ്രവൃത്തികളും

അന്ത്യനാളുകളിൽ മനുഷ്യന് വെളിപ്പെടും.

തനിക്കായി അനേകം സംവത്സരങ്ങള്‍ കാത്തിരുന്നവരെ,

ഒരു വെൺമേഘത്തിലേറി താന്‍ വരണമെന്ന് ആശിച്ചവരെ,

താൻ വീണ്ടും പ്രത്യക്ഷപ്പെടണമെന്ന് ആഗ്രഹിച്ച ഇസ്രായേലിനെ,

തന്നെ പീഡിപ്പിക്കുന്ന സകല മനുഷ്യരെയും,

ദൈവം തന്‍റെ മഹത്വമാര്‍ന്ന മുഖം അതിന്‍റെ പൂർണതയിൽ കാണിക്കും.

അതുമൂലം ദൈവം പണ്ടേ തന്‍റെ മഹത്വം കിഴക്കോട്ട് കൊണ്ടുവന്നിരിക്കുന്നു എന്നും

അതു മേലാൽ യഹൂദ്യയിൽ ഇല്ലെന്നും എല്ലാവരും അറിയാനിടയാകും;

എന്തെന്നാല്‍ അവസാന നാളുകൾ ഇതിനകം എത്തിക്കഴിഞ്ഞിരിക്കുന്നു!

‘കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക