Christian Testimony Video | ദൈവത്തിന്‍റെ നാമം യഥാർഥത്തിൽ നിഗൂഢമാണ്

30 05 2021

പ്രധാന കഥാപാത്രം ക്രിസ്ത്യാനികളുടെ ഒരു കുടുംബത്തിലാണ് ജനിച്ചത്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹം കുടുംബത്തില്‍ നിന്നും കേട്ടിരുന്നത് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ പ്രാര്‍ഥിച്ചാല്‍ മാത്രമേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്നാണ്. ദൈവപ്രബോധന സ്കൂളില്‍ നിന്നു ബിരുദമെടുത്തശേഷം അദ്ദേഹം പ്രാദേശികവിശ്വാസികളെ അജപാലനം ചെയ്യാന്‍ തുടങ്ങുന്നു. എന്നാല്‍ പിന്നീടു സഭ കൂടുതല്‍ കൂടുതല്‍ ആളൊഴിഞ്ഞതായി മാറുന്നു, എത്രതന്നെ പ്രാര്‍ഥിച്ചിട്ടും വിശുദ്ധഗ്രന്ഥം വായിച്ചിട്ടും ഉപവസിച്ചിട്ടും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം അനുഭവിച്ചറിയാന്‍ അദ്ദേഹത്തിനു സാധിക്കാതാകുന്നു. അദ്ദേഹം ആത്മീയ അന്ധകാരത്തിലേക്കും വേദനയിലേക്കും പതിക്കുന്നു. ആശയക്കുഴപ്പത്തിലായ അദ്ദേഹം ചിന്തിക്കുന്നു, കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിച്ചിട്ടും എന്തുകൊണ്ടാണു തനിക്ക് കര്‍ത്താവിന്‍റെ സാന്നിധ്യം ഇപ്പോള്‍ അനുഭവപ്പെടാതിരിക്കുന്നത്. ആകസ്മികമായി ഒരു ദിവസം, യൂട്യൂബില്‍ ‘ദൈവത്തിന്‍റെ നാമം മാറിയിട്ടുണ്ടോ?’ എന്ന ഒരു സിനിമ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നു. അതു കാണുക വഴി അദ്ദേഹത്തിന്‍റെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കപ്പെടുന്നു—ദൈവത്തിന്‍റെ നാമങ്ങളുടെ നിഗൂഢതകള്‍ അദ്ദേഹം മനസ്സിലാക്കുകയും കര്‍ത്താവിന്‍റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുകയും കുഞ്ഞാടിന്‍റെ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യുന്നു!

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക